അതിജീവനം 5 [മനൂസ്] 3054

അതിജീവനം.. 5

Athijeevanam Part 5 | Author : Manus | Previous Part

 

മറുവശത്ത് ധ്രുവനും പലതും ചിന്തിക്കുകയായിരുന്നു.. 

മറഞ്ഞിരിക്കുന്ന ആരോ ഒരാൾ ഇതിന് പിന്നിലുണ്ട്?അതോ ഒന്നിൽക്കൂടുതൽ പേരോ..?

അവന്റെ ചിന്തകൾ കാടു കയറി..

 

ചേട്ടത്തിയുമായി കാര്യം പറയുന്നുണ്ടെങ്കിലും അഞ്ജലിയുടെ മനസ്സിൽ കുറച് നാളുകളായി ഹോസ്പിറ്റലിലെ ആളുകൾക്ക് ഉണ്ടാകുന്ന  അപകടങ്ങളെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു..

 

ജെയിംസിന്റെ കാര്യം ഒന്നും പറയാറായിട്ടില്ല എന്നാണ് മാർട്ടിൻ പറഞ്ഞത്..

 

ജീവൻ തിരിച്ചു കിട്ടിയേക്കാം പക്ഷെ ഒന്നുകിൽ കോമാ സ്റ്റേജിലേക്കോ അല്ലെങ്കിൽ ശരീരം തളർന്ന അവസ്ഥയിലോ ആകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

 

 

മുഹ്‌സിന്റെ മനസ്സിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു..

 

മിൻഹ മുൻപ് പറഞ്ഞ അറിവ് വച്ച് അവൻ അവളുടെ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു..

 

അമിത വേഗത്തിൽ സഞ്ചരിച്ചതുകൊണ്ട് അവൻ വളരെ വേഗം അവളുടെ വീടെത്തി..

 

തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം അവളിൽ നിന്നും ഇന്ന് തന്നെ കിട്ടണം എന്ന ദൃഢനിശ്ചയത്തിൽ ആണ് ഈ രാത്രിയിലുള്ള യാത്ര.

 

ഒരു ചെറിയ ഓടിട്ട വീടായിരുന്നു അവളുടേത്..

 

മുൻവശത്തെ വാതിലിൽ മുട്ടി അത് തുറക്കുന്നതും നോക്കി അവൻ നിന്നു..

 

പക്ഷെ വാതിൽ തുറന്നില്ല..

 

അവൻ വീണ്ടും കതകിൽ മുട്ടി…

 

“മിൻഹ വാതിൽ തുറക്ക്…”

6 Comments

  1. ഖുറേഷി അബ്രഹാം

    കഥ വളരെ മികച്ചതായി മുന്നേറുന്നു. ഓരോ കാര്യങ്ങളും രഹസ്യങ്ങളും വെളിവാക്കിയിട്ടാണ് കഥ പോകുന്നത്. മിൻഹ അങ്ങനെ ചെയ്യാൻ കാരണം എന്താണ് എന്നുള്ളത് ഈ പാർട്ടിൽ ആണ് മനസിലായത്. പക്ഷെ മറ്റേ ആളെ മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

    | QA |

    1. അടുത്ത ഭാഗത്തിൽ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. പരമാവധി അതിന് വേണ്ടി ശ്രമിക്കുന്നുണ്ട്.. പെരുത്തിഷ്ടം കൂട്ടേ??

  2. പെട്ടെന്ന് തീർന്നുപോയി അടുത്ത പ്രാവിശ്യം കൂടുതൽ പേജ് ഇടണം…?????????

    1. അടുത്ത ഭാഗത്തിൽ പരിഹരിക്കാം മനു.. പെരുത്തിഷ്ടം??

  3. കഥ കൂടുതൽ മികവോടെ പോകുന്നു.
    പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗത്തിനായി….

    1. പെരുത്തിഷ്ടം ഡിയർ??..അടുത്ത ഭാഗം ഉടൻ വരും

Comments are closed.