വാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയും ഘോഷയാത്രയിലെ പ്രധാന ഇനങ്ങളാണ്. മികച്ച പ്രദർശനത്തിനു സമ്മാനങ്ങളും നൽകിവരുന്നു.”വലിയൊരു ചരിത്രം തന്നെയുണ്ടല്ലെ ഭയ്യ.”
“നീയെന്താ കരുതിയത്.കേരളത്തിൽ ഒട്ടുമിക്ക ആചാരാനുഷ്ടാനങ്ങൾക്കും വലിയ ചരിത്രം തന്നെ പറയാനുണ്ടാവും.
പിന്നെ ഇതൊക്കെ അമ്മ പറഞ്ഞുള്ള അറിവ്.കഥ കേൾക്കണം എന്ന് പറയുമ്പോൾ അതിൽ കൂടെ ഇങ്ങനെ ചിലതും പറഞ്ഞു തരും”
അവർ സംസാരിച്ചുകൊണ്ട് കാഴ്ച്ചകൾ കണ്ടുനടന്നു.ഓണപ്പാട്ട് മൈക്കിലൂടെ ഉയർന്നുകേൾക്കുന്നു.
അപ്പോഴേക്കും പാതക ഉയർത്തലിന്റെ അറിയിപ്പ് കോളാമ്പി
വഴി അവരുടെ കാതുകളിലെത്തി.
സ്ഥലം എം എൽ എയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായ എം സുകേഷ് തൃക്കാക്കരയിൽ നിന്ന് കൊണ്ട് വന്ന പാതക ഉയർത്തി ഘോഷയാത്രക്ക് തുടക്കം കുറച്ചു.
വഴിയോര കച്ചവടത്തിന്റെ കാഴ്ച്ചയും ഓരോ കലാ പ്രകടനങ്ങളും ടാബ്ലോയും,ബൈക്കിൽ പ്രശ്‌ചന്ന വേഷം കെട്ടി തിരക്കിനിടയിലൂടെ ഊളിയിട്ട് നടക്കുന്നവരെയും ഒക്കെ കണ്ട് ആ ഘോഷയാത്രയിലേക്ക് അവർ ഇഴുകിച്ചേർന്നു.
പുളിക്കളി കണ്ട് ത്രില്ലടിച്ച റീന പിന്നീട് അവർക്കൊപ്പമായിരുന്നു.
പുലിക്കൂട്ടത്തിലെ പെൺകുട്ടിയെ കണ്ട് കൗതുകം തോന്നിയ വിദേശികൾ ഉൾപ്പെടെയുള്ളവർ ഫോട്ടോയുമെടുക്കുന്നുണ്ട്.
ആ പെൺകുട്ടിയുടെ ചിരികളിയിൽ പുലികൾ പോലും ശൗര്യം വെടിഞ്ഞു അവൾക്കൊപ്പം ആസ്വദിക്കുന്നത് പോലെ.
അവന്റെ നല്ലൊരു ഓണക്കാലത്തിന് തുടക്കമായിരുന്നു അവിടെ,കൂടെ അതിന് പ്രകാശം പകരാൻ റീനയും.
ഘോഷയാത്രക്ക് ശേഷം പുലിക്കൂട്ടത്തിന് നടുവിലിരുന്ന് ഫോട്ടോ എടുപ്പിക്കുകയാണ് റീന.
പല ഭവങ്ങളിൽ അതൊക്കെയെടുത്ത് റിനോഷും വലഞ്ഞു.വെട്ടക്കാരനൊപ്പം അയാളുടെ തോക്കും പിടിച്ചു പുലിക്കൂട്ടത്തിനൊപ്പം നിന്ന് സ്റ്റിൽ എടുക്കുബോൾ സമ്മാനദാനം നടക്കുകയാണ്.
മൈക്കിൽ പുലികളിക്ക് തങ്ങൾക്ക് ഒന്നാം സമ്മാനം കിട്ടിയ വാർത്ത കേട്ട് പുലികൾ റീനയെ എടുത്തുയർത്തിയാണ് സ്റ്റേജിലേക്ക് നടന്നത്.അവരുടെ കൂട്ടത്തിലെ ആ പെൺകുട്ടിയുടെ പ്രസന്നത അവർക്ക് ഒന്നാം സമ്മാനം നേടിക്കൊടുത്തപ്പോൾ അത് ഏറ്റു വാങ്ങിയതും അവളാണ്.
ഒത്തിരി സന്തോഷത്തോടെ ഓണം ആശംസിച്ചുകൊണ്ട് അവരൊട് പിരിഞ്ഞു.തിരികെ വീട്ടിലെത്തിയപ്പോഴും അവൾക്ക് അതുവരെ കിട്ടാത്ത കാഴ്ച്ചയുടെ ആഘോഷത്തിന്റെ സന്തോഷം അന്ന് കിട്ടിയതിന്റെ ത്രില്ലിൽ ആയിരുന്നു.പക്ഷെ നല്ലൊരു ഓണക്കാലത്തിന്റെ,വരുവാനുള്ള ആഘോഷങ്ങളുടെ തുടക്കം മാത്രമാണതെന്ന് അറിയാതെ ആ രാത്രിയുടെ മടിയിലേക്ക് അവൾ തല ചായ്ക്കുന്നതും കണ്ട് അവനും
രാത്രിയോട് കൂട്ടുകൂടാൻ തന്റെ മുറിയിലേക്ക് നടന്നു.
അത്ത ചമയം മനോഹരമായി വർണിച്ചു എഴുതി. ??
താങ്ക് യു ഇന്ദു
ആൽബിച്ചായോ ഇത് നിങ്ങള്ടെ കഥ ആയിരുന്നോ. ഏതായാലും കൊള്ളാം കേട്ടോ ??
അതെ ലൈ ബ്രൊ
കണ്ടതിൽ സന്തോഷം ഒപ്പം വൈകിയുള്ള ഓണം ആശംസകളും
വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി
പുതിയ അറിവ്
നന്നായി എഴുതി ആൽബി ?????
താങ്ക് യു ബ്രൊ
ഒരോ അറിവുകൾ ഒരോ അനുഭവങ്ങൾ ആണ് ആൽബിച്ചായ നന്നായിട്ടുണ്ട്?
താങ്ക് യു ബ്രൊ
ആൽബിച്ചാ..
ചരിത്രങ്ങൾ ഒക്കെ ഒരു കഥയിലൂടെ പറയുമ്പോഴാ നമുക്ക്മ്മു കേൾക്കാൻ തോന്നൂ.. അതേ പോലെ അത് മനസ്സിൽ നിൽക്കുകയും ചെയ്യൂ..
നന്നായിട്ട് എഴുതി..?
താങ്ക് യു ബ്രൊ
ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി
Alby ..
Enik edh sherikum putiye oru ariv aayirunnu ..
റീന ആകാംഷയോടെ കേട്ടതു പോലെ ആയിരുന്നു ഞാനും ഇതു വായിച്ചതു…
നന്നായിട്ടുണ്ട്…. ???
ഇനിയും കുറേ കഥകൾ എഴുതാൻ സാധികട്ടെ എന്ന് ആശംസിക്കുന്നു… ??
താങ്ക് യു ഷന
ഇനിയും കഥകളും ആയി വരാം
അത്തച്ചമയം ഒരു വലിയ സ്കെച്ചിൽ വരച്ചിട്ടത് പോലെ, അതി മനോഹരമായി വർണ്ണിച്ചു അനുവാചകന്റെ ഉള്ളിൽ കുടിയിരുത്തി, നല്ല എഴുത്തിന് ആശംസകൾ…
താങ്ക് യു ജ്വാല
ആൽബിച്ചായാ..!! അങ്ങനെ വിളിക്കാമോ എന്നറിയില്ല..നമ്മൾ ഇതിനുമുൻപ് മിണ്ടിയതായി ഓർക്കുന്നില്ല. എങ്കിലും ഇവർ എല്ലാം അങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു ..!
‘അത്തച്ചമയം’ ഇങ്ങനെ ഒരു പേര് കെട്ടിട്ടുണ്ടെങ്കിലും രസകരവും , വിജ്ഞാനപ്രദവുമായ അതിന്റെ ചരിത്രം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി..
നല്ല കഥ , നല്ല ഭാഷ ..
തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️
ശരിയാണ്.ആദ്യമായിട്ടാണ് മിണ്ടുന്നത്.
ഇവിടെയും കണ്ടതിൽ സന്തോഷം.
താങ്ക് യു
എല്ലാവരും പറഞ്ഞ പോലെ,
കുറച്ച് താളുകളിൽ അത്തച്ചമയ കാര്യങ്ങൾ
ഒരുപാട് പറഞ്ഞു തന്നു.?
നമ്മൾ പലതും കാണുന്നതിന്റെ ചരിത്ര
കഥകൾ പലപ്പോഴും അറിയില്ലായിരിക്കാം.
ശരിയാണ് ബ്രൊ.പഴമയെ അറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്നത് വസ്തുതയാണ്.
നല്ല വായനക്ക് നന്ദി
അത്തച്ചമയം, ഏതൊരു തൃപ്പൂണിത്തുറ കാരന്റെയും അഭിമാനം. തൃപ്പൂണിത്തുറക്ക് അടുത്ത വാസം അല്ലെങ്കിൽ കൂടി, കഴിഞ്ഞ കൊല്ലം അത്തച്ചമയം കാണാൻ പോയത് ഞാൻ ഇന്നും ഓർക്കുന്നു.
അതിനു മുൻപ് ഒക്കെ മടി ആയിരുന്നു, കൂടി വന്നാൽ 10 കിലോമീറ്റർ അകലെ ഉള്ള ഈ ആഘോഷം കാണാൻ പോകാൻ എനിക്ക് മടി ആയിരുന്നു, പക്ഷെ പുതിയ കോളേജിൽ ചേർന്നത് കൊണ്ടും പുതിയ കൂട്ടുകാരെ കിട്ടിയതും കൊണ്ടും അവരുടെ നിർബന്ധം പ്രകാരം കഴിഞ്ഞ വർഷം ഞാൻ വർഷങ്ങൾക്ക് ശേഷം ആ പ്രതിഭാസം കണ്ടു.
ഇപ്പോൾ ഈ വർഷം അത് നടത്തിയില്ല എന്ന് കേട്ടപ്പോ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ മനസിലേക്ക് വന്നു, ആഘോഷം എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോകും, ആ ഘോഷയാത്രയിൽ ഇല്ലാത്ത സംഭവങ്ങൾ ഇല്ല, മെയിൻ പരുപാടി വായിനോട്ടം ആണെങ്കിൽ കൂടി, അന്ന് ഞാൻ ഒരുപാട് എൻജോയ് ചെയ്തു, കോളേജ് ഉണ്ടാകും എന്ന് കരുതി ഞാനും എന്റെ ഗാങ്ങും അല്ലെങ്കിൽ എന്റെ ചുങ്ക്‌സും ചെന്നപ്പോ ഒറ്റ കുഞ്ഞു പോലും ക്ലാസ്സിൽ ഇല്ല, നേരെ വിട്ടു തൃപ്പൂണിത്തുറക്ക്, കോളേജ് യൂണിഫോമിൽ തന്നെ, അവിടെ എത്തിയപ്പോ ക്ലാസ്സിലെ വാനരന്മാരുടെ കളിയാക്കൽ വേറെ “യൂണിഫോമിൽ ആണോടെ അത്തച്ചമയത്തിനു വരുന്നേ എന്ന്”, പോയി പണി നോക്കാൻ പറഞ്ഞു, ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാ എന്ന് ഞാനും പറഞ്ഞു, അന്നത്തെ ട്രാഫിക് ഞാൻ ഒരിക്കലും മറക്കില്ല ആരാ മണിക്കൂർ കൊണ്ട് എത്തേണ്ടിടത് രണ്ടര മണിക്കൂർ ആണ് എടുത്തത്. എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ മടി ആയിരുന്നു, പക്ഷെ കോളേജിൽ നിന്നും ഒരുപാട് ദൂരെ വീട് ഉള്ള നമ്മുടെ വിഷ്ണു തെണ്ടിക്ക് പോയെ തീരു എന്ന് പറഞ്ഞപ്പോ പൊന്നു.
അടുത്തകൊല്ലം മുതൽ ഇനി ഒരിക്കലും ഞാൻ അത്തച്ചമയം മിസ്സ് ചെയ്യില്ല എന്നാ മനസോടെ ❤️
കഥ കളിക്കില്ല ബ്രോ, ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു.
സ്നേഹം ?
*കലക്കി
അത്തച്ചമയം,നാട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുടക്കില്ല.ഈ പ്രാവശ്യം പതാക ഉയർത്തലിൽ മാത്രം ഒതുങ്ങിനിന്നു.
അടുത്ത കൊല്ലം പഴയ പടി ആകുമെന്ന പ്രതീക്ഷയിൽ ഓർത്തുപോയ നിമിഷം കുറിച്ച വരികളാണ് മുകളിൽ.
താങ്ക് യു
ഇട്സ് ഓക്കേ
നന്നായിട്ടുണ്ട് കേട്ടോ.. പുതിയ അറിവുകൾ നൽകിയതിന് നന്ദി… ???
താങ്ക് യു ബ്രൊ
അത്ത ചമയത്തിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ?? എന്തായാലും നന്ദി ഇങ്ങനെ ഒരു അറിവ് തന്നതിനു
താങ്ക് യു ജോനാസ്
ആൽബിച്ചായ… അത്തച്ചമയത്തെ കുറിച്ചൊരു ഓർമ പെടുത്തൽ മനോഹരമായി… കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്ര ഡീറ്റൈൽ ആയി അറിയില്ലാരുന്നു…
താങ്ക് യു നന്ദൻ
കാണാൻ ഇല്ലല്ലോ ബ്രൊ
ആൽബിച്ചായ… നല്ല കഥ… അത്തചമയം ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി അറിയുന്നത് ആദ്യം.. കഥയിലൂടെ വിജ്ഞാനം ❤️
താങ്ക് യു ജീവൻ
അത്ത ചമയതിന്റെ പുറകിൽ ഇങ്ങനെ ഒരു ചരിത്രം ഉള്ള കാര്യമറിയില്ലായിരുന്നു
നന്ദി ആല്ബിചായ..
താങ്ക് യു ഹർഷൻ ബ്രൊ