അത്തച്ചമയം [ആൽബി] 1145

പുല്ലിൽ തീർത്ത വസ്ത്രങ്ങളണിഞ്ഞു
കവുങ്ങിൻ പാളയിൽ തീർത്ത നല്ല ഭംഗിയുള്ള മുഖം മൂടിയും ധരിച്ച്
വാദ്യമേള കലാകാരൻമാർക്കൊപ്പം നിൽക്കുന്ന കുമ്മാട്ടിയെയും(അതിൽ ഹനുമാൻ,സുഗ്രീവൻ,ബാലി,ഗരുഡൻ തുടങ്ങി പല വേഷങ്ങളുമുണ്ട്)ചെണ്ട മേളത്തിന്റെ കൊഴുപ്പിൽ കളിക്കാൻ തയ്യാറെടുക്കുന്ന പുലിക്കൂട്ടത്തെയും അവയെ പിടിക്കാനായി നിൽക്കുന്ന ശിക്കാരിയെയും അവൾക്ക് കൂടുതൽ ഇഷ്ട്ടമായി.അതിൽ തന്നെ പെൺപുലിക്കൂട്ടം പോലുമുണ്ട്.

അവയൊക്കെ ആസ്വദിച്ചു നിന്ന റീനയോട് അവൻ അത്തച്ചമയം എന്തെന്ന് പറഞ്ഞുതുടങ്ങി.

എടി,ഇത് ചുമ്മാ ഒരു ഘോഷയാത്ര ഒന്നുമല്ല.ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ്‌ “അത്തച്ചമയം.”

പിന്നെ ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടൊന്നുമല്ല.1947 വരെ കൊച്ചി ഭരിച്ചിരുന്ന മഹാരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിൽ
രാജവാഴ്ച്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം.

1949 ആയപ്പോഴെക്കും നാട്ടു രാജ്യങ്ങളായ തിരുവിതാംകൂറും കൊച്ചിയും സംയോജിക്കുകയും മഹാരാജാവ് പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിർത്തലാക്കുകയും ചെയ്തു.

പിന്നീട്‌ 1956 നവംബറിൽ കേരളം രൂപീകൃതമാവുകയും 1961-ൽ കേരളാ ഗവൺമെന്റ്‌ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി അത്തച്ചമയം രൂപാന്തരപ്പെടുകയും ചെയ്തു.

എടീ മഹാരാജാവിന്റെ എഴുന്നള്ളത്ത്‌ മാത്രം കേന്ദ്രബിന്ദുവാക്കിയുള്ള രാജകീയ അത്തച്ചമയത്തിന്‌ മഹാരാജാവ് രാമവർമ്മ പരീക്ഷിത്ത്‌ ആണ്‌ ഏറ്റവുമൊടുവിൽ ദർശനം നൽകിയത്‌.അന്നത്തെ അത്തച്ചമയ
ക്രമം ചിട്ടപ്പെടുത്തിക്കൊണ്ട്‌ കൊച്ചി സർക്കാർ ഹുജൂർ സെക്രട്ടറിയേറ്റിൽ നിന്ന്‌ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.1947 ഓഗസ്റ്റ്‌ 20-ന്‌ നടന്ന അത്തച്ചമയ ഘോഷയാത്രയിൽ 24 ഇനങ്ങളാണുണ്ടായിരുന്നത്‌.

രാജകീയ അത്തച്ചമയത്തിന്‌ മൂന്നു ദിവസംമുൻപ്‌ ആനപ്പുറത്ത്‌ നഗര കൊട്ടി കാഹളം മുഴക്കി ഒരു ദിവസം ഒരു കോട്ടവാതിൽ വീതം മൂന്നു കോട്ടവാതിൽക്കലും ചെന്ന്‌ സർക്കാർ അറിയിപ്പ്‌ വിളംബരപ്പെടുത്തുന്നു. ഇതിന്‌ “ദേശം അറിയിക്കൽ” എന്നാണ്‌ പറയുന്നത്‌. നാലാം ദിവസം അത്തം നാൾ നാടുവാഴികൾ, പ്രഭുക്കൾ, കർത്താക്കൻമാർ, തണ്ടാൻ, അരയൻ, കത്തനാർ തുടങ്ങിയവർ എത്തിച്ചേരണമെന്നാണ്‌ കൽപ്പന. കരിങ്ങാച്ചിറ കത്തനാരും ചെമ്പിൽ അരയനും നെട്ടൂർ തങ്ങളും വരാതെ അത്തച്ചമയം നടത്തില്ലെന്നാണ്‌ വയ്പ്‌.

32 Comments

  1. അത്ത ചമയം മനോഹരമായി വർണിച്ചു എഴുതി. ??

    1. താങ്ക് യു ഇന്ദു

  2. ആൽബിച്ചായോ ഇത് നിങ്ങള്ടെ കഥ ആയിരുന്നോ. ഏതായാലും കൊള്ളാം കേട്ടോ ??

    1. അതെ ലൈ ബ്രൊ

      കണ്ടതിൽ സന്തോഷം ഒപ്പം വൈകിയുള്ള ഓണം ആശംസകളും

      വായനക്കും അഭിപ്രായം അറിയിച്ചതിനും നന്ദി

  3. പുതിയ അറിവ്
    നന്നായി എഴുതി ആൽബി ?????

    1. താങ്ക് യു ബ്രൊ

  4. ഒറ്റപ്പാലം കാരൻ

    ഒരോ അറിവുകൾ ഒരോ അനുഭവങ്ങൾ ആണ് ആൽബിച്ചായ നന്നായിട്ടുണ്ട്?

    1. താങ്ക് യു ബ്രൊ

  5. ആൽബിച്ചാ..
    ചരിത്രങ്ങൾ ഒക്കെ ഒരു കഥയിലൂടെ പറയുമ്പോഴാ നമുക്ക്മ്മു കേൾക്കാൻ തോന്നൂ.. അതേ പോലെ അത് മനസ്സിൽ നിൽക്കുകയും ചെയ്യൂ..
    നന്നായിട്ട് എഴുതി..?

    1. താങ്ക് യു ബ്രൊ

      ഈ കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

  6. Alby ..
    Enik edh sherikum putiye oru ariv aayirunnu ..
    റീന ആകാംഷയോടെ കേട്ടതു പോലെ ആയിരുന്നു ഞാനും ഇതു വായിച്ചതു…
    നന്നായിട്ടുണ്ട്…. ???
    ഇനിയും കുറേ കഥകൾ എഴുതാൻ സാധികട്ടെ എന്ന് ആശംസിക്കുന്നു… ??

    1. താങ്ക് യു ഷന

      ഇനിയും കഥകളും ആയി വരാം

  7. അത്തച്ചമയം ഒരു വലിയ സ്കെച്ചിൽ വരച്ചിട്ടത് പോലെ, അതി മനോഹരമായി വർണ്ണിച്ചു അനുവാചകന്റെ ഉള്ളിൽ കുടിയിരുത്തി, നല്ല എഴുത്തിന് ആശംസകൾ…

    1. താങ്ക് യു ജ്വാല

  8. ആൽബിച്ചായാ..!! അങ്ങനെ വിളിക്കാമോ എന്നറിയില്ല..നമ്മൾ ഇതിനുമുൻപ് മിണ്ടിയതായി ഓർക്കുന്നില്ല. എങ്കിലും ഇവർ എല്ലാം അങ്ങനെ വിളിക്കുന്നതുകൊണ്ട് ഞാനും അങ്ങനെ വിളിക്കുന്നു ..!

    ‘അത്തച്ചമയം’ ഇങ്ങനെ ഒരു പേര് കെട്ടിട്ടുണ്ടെങ്കിലും രസകരവും , വിജ്ഞാനപ്രദവുമായ അതിന്റെ ചരിത്രം പറഞ്ഞുതന്നതിന് ഒരുപാട് നന്ദി..
    നല്ല കഥ , നല്ല ഭാഷ ..
    തുടർന്നും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു..❤️

    1. ശരിയാണ്.ആദ്യമായിട്ടാണ് മിണ്ടുന്നത്.
      ഇവിടെയും കണ്ടതിൽ സന്തോഷം.

      താങ്ക് യു

  9. എല്ലാവരും പറഞ്ഞ പോലെ,
    കുറച്ച് താളുകളിൽ അത്തച്ചമയ കാര്യങ്ങൾ
    ഒരുപാട് പറഞ്ഞു തന്നു.?
    നമ്മൾ പലതും കാണുന്നതിന്റെ ചരിത്ര
    കഥകൾ പലപ്പോഴും അറിയില്ലായിരിക്കാം.

    1. ശരിയാണ് ബ്രൊ.പഴമയെ അറിയാൻ നമ്മൾ ശ്രമിക്കാറില്ല എന്നത് വസ്തുതയാണ്.

      നല്ല വായനക്ക് നന്ദി

  10. അത്തച്ചമയം, ഏതൊരു തൃപ്പൂണിത്തുറ കാരന്റെയും അഭിമാനം. തൃപ്പൂണിത്തുറക്ക് അടുത്ത വാസം അല്ലെങ്കിൽ കൂടി, കഴിഞ്ഞ കൊല്ലം അത്തച്ചമയം കാണാൻ പോയത് ഞാൻ ഇന്നും ഓർക്കുന്നു.

    അതിനു മുൻപ് ഒക്കെ മടി ആയിരുന്നു, കൂടി വന്നാൽ 10 കിലോമീറ്റർ അകലെ ഉള്ള ഈ ആഘോഷം കാണാൻ പോകാൻ എനിക്ക് മടി ആയിരുന്നു, പക്ഷെ പുതിയ കോളേജിൽ ചേർന്നത് കൊണ്ടും പുതിയ കൂട്ടുകാരെ കിട്ടിയതും കൊണ്ടും അവരുടെ നിർബന്ധം പ്രകാരം കഴിഞ്ഞ വർഷം ഞാൻ വർഷങ്ങൾക്ക് ശേഷം ആ പ്രതിഭാസം കണ്ടു.

    ഇപ്പോൾ ഈ വർഷം അത് നടത്തിയില്ല എന്ന് കേട്ടപ്പോ കഴിഞ്ഞ വർഷത്തെ ഓർമ്മകൾ മനസിലേക്ക് വന്നു, ആഘോഷം എന്നൊക്കെ പറഞ്ഞാൽ കൊറഞ്ഞു പോകും, ആ ഘോഷയാത്രയിൽ ഇല്ലാത്ത സംഭവങ്ങൾ ഇല്ല, മെയിൻ പരുപാടി വായിനോട്ടം ആണെങ്കിൽ കൂടി, അന്ന് ഞാൻ ഒരുപാട് എൻജോയ് ചെയ്തു, കോളേജ് ഉണ്ടാകും എന്ന് കരുതി ഞാനും എന്റെ ഗാങ്ങും അല്ലെങ്കിൽ എന്റെ ചുങ്ക്‌സും ചെന്നപ്പോ ഒറ്റ കുഞ്ഞു പോലും ക്ലാസ്സിൽ ഇല്ല, നേരെ വിട്ടു തൃപ്പൂണിത്തുറക്ക്, കോളേജ് യൂണിഫോമിൽ തന്നെ, അവിടെ എത്തിയപ്പോ ക്ലാസ്സിലെ വാനരന്മാരുടെ കളിയാക്കൽ വേറെ “യൂണിഫോമിൽ ആണോടെ അത്തച്ചമയത്തിനു വരുന്നേ എന്ന്”, പോയി പണി നോക്കാൻ പറഞ്ഞു, ഞങ്ങൾ എൻജോയ് ചെയ്യാൻ വന്നതാ എന്ന് ഞാനും പറഞ്ഞു, അന്നത്തെ ട്രാഫിക് ഞാൻ ഒരിക്കലും മറക്കില്ല ആരാ മണിക്കൂർ കൊണ്ട് എത്തേണ്ടിടത് രണ്ടര മണിക്കൂർ ആണ് എടുത്തത്. എല്ലാം കഴിഞ്ഞു തിരിച്ചു പോരാൻ മടി ആയിരുന്നു, പക്ഷെ കോളേജിൽ നിന്നും ഒരുപാട് ദൂരെ വീട് ഉള്ള നമ്മുടെ വിഷ്ണു തെണ്ടിക്ക് പോയെ തീരു എന്ന് പറഞ്ഞപ്പോ പൊന്നു.

    അടുത്തകൊല്ലം മുതൽ ഇനി ഒരിക്കലും ഞാൻ അത്തച്ചമയം മിസ്സ്‌ ചെയ്യില്ല എന്നാ മനസോടെ ❤️

    കഥ കളിക്കില്ല ബ്രോ, ഇതൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഈ കഥയെ പറ്റി ഒന്നും എനിക്ക് അറിയില്ലായിരുന്നു.

    സ്നേഹം ?

    1. *കലക്കി

      1. അത്തച്ചമയം,നാട്ടിൽ ഉണ്ടെങ്കിൽ ഞാൻ മുടക്കില്ല.ഈ പ്രാവശ്യം പതാക ഉയർത്തലിൽ മാത്രം ഒതുങ്ങിനിന്നു.
        അടുത്ത കൊല്ലം പഴയ പടി ആകുമെന്ന പ്രതീക്ഷയിൽ ഓർത്തുപോയ നിമിഷം കുറിച്ച വരികളാണ് മുകളിൽ.

        താങ്ക് യു

        1. ഇട്സ് ഓക്കേ

  11. സുജീഷ് ശിവരാമൻ

    നന്നായിട്ടുണ്ട് കേട്ടോ.. പുതിയ അറിവുകൾ നൽകിയതിന് നന്ദി… ???

    1. താങ്ക് യു ബ്രൊ

  12. അത്ത ചമയത്തിനു ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നോ ?? എന്തായാലും നന്ദി ഇങ്ങനെ ഒരു അറിവ് തന്നതിനു

    1. താങ്ക് യു ജോനാസ്

  13. ആൽബിച്ചായ… അത്തച്ചമയത്തെ കുറിച്ചൊരു ഓർമ പെടുത്തൽ മനോഹരമായി… കേട്ടിട്ടുണ്ട് എന്നല്ലാതെ ഇത്ര ഡീറ്റൈൽ ആയി അറിയില്ലാരുന്നു…

    1. താങ്ക് യു നന്ദൻ

      കാണാൻ ഇല്ലല്ലോ ബ്രൊ

  14. ആൽബിച്ചായ… നല്ല കഥ… അത്തചമയം ഒക്കെ ഇത്ര ഡീറ്റൈൽഡ് ആയി അറിയുന്നത് ആദ്യം.. കഥയിലൂടെ വിജ്ഞാനം ❤️

    1. താങ്ക് യു ജീവൻ

  15. അത്ത ചമയതിന്റെ പുറകിൽ ഇങ്ങനെ ഒരു ചരിത്രം ഉള്ള കാര്യമറിയില്ലായിരുന്നു
    നന്ദി ആല്ബിചായ..

    1. താങ്ക് യു ഹർഷൻ ബ്രൊ

Comments are closed.