അസുരൻ 2 [the beginning] [Zodiac] 464

ആദ്യ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിനു നന്ദി..❤

അസുരൻ 2

Asuran 2 The Bebinning | Author : Zodiac

[ Previous Part ]

 

ശരത്തും ഹിമയും ഫ്ലാറ്റിൽ എത്തിയപ്പോൾ കാണുന്നത് കുടിച്ചു ബോധം പോയിരിക്കുന്ന ജോണിനെയാണ്.. 

 

ഡാ ജോണേ എഴുന്നേൽക്ക്.. ഹിമ അവനെ തട്ടി വിളിച്ചു.. 

 

“തൊട്ട് പോകരുത് എന്നെ ..”. ജോണ് അവളോട്‌ അലറി..

 

  • “അവന്മാർ വന്നപ്പോ നിങ്ങൾ എവിടെപ്പോയി.. വരുമ്പോ നല്ല ആവേശം ആയിരുന്നല്ലോ.. അവനെ കണ്ടപ്പോ ഒറ്റയ്ക്ക് മുങ്ങിയതും പോര എന്നിട്ട്.. നിങ്ങള്ക് എന്നിട്ട് രുചിച്ചു നോക്കണം പോലും.. നാറികളെ..”

 

“ഡാ നീ വിചാരിക്കുന്നത് പോലെയല്ല.. അവനെ കണ്ടപ്പോ തന്നെ നമ്മളുടെ മൊത്തം ധൈര്യവും പോയി..നിനക്ക് സിഗ്നൽ തന്നതാണ്.. പക്ഷെ നീ കണ്ടില്ല.. പിന്നെ എന്ത് ചെയ്യാനാ..”

 

“എന്നാലും ആ അർജുൻ എന്നെ തോടും എന്നു ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..”

ജോണ് പറഞ്ഞു്..

 

“അതു ആ ഗോവിന്ദിനെ കണ്ടിട്ടുള്ള ധൈര്യമാണ്.. ഗോവിന്ദ് തീർന്നാൽ മാത്രേ അവരെ തൊടാൻ പോലും പറ്റൂ.. രണ്ടു കൊല്ലം മുമ്പ് വരെ നമ്മൾ ഭരിച്ചയിടത് ഇന്ന് നമ്മളെ പുല്ലു വിലപോലും ഇല്ല..എല്ലാം അവൻ കാരണമാണ്.. അവൻ തീരണം.. നിനക്ക് വിനോദിനോട് പറഞ്ഞുകൂടെ അവന്റെ ആൾക്കാർ ഉണ്ടെങ്കിൽ അവനെ പെട്ടെന്ന് തീർക്കാം..” 

ശരത് പറഞ്ഞു..

 

“വിനോദ് വേണ്ട അവൻ ഇത് അറിഞ്ഞ പിന്നെ ആദ്യം അവനു കൊടുക്കേണ്ടി വരും അവളെ.. അതു വേണ്ട..നമ്മുക്ക് ആ ജോസിനെ ഏല്പിക്കാം.. അതാകുമ്പോ കാര്യം നടക്കുകയും ചെയ്യും അവനു വേണമെങ്കിൽ അവളെ അവസാനം കൊടുത്താലും പ്രശ്നം ഇല്ല.. അതു മതി.. “..

 

ഗോവിന്ദിനെയും കൂട്ടരെയും തീർക്കാൻ ഉള്ള പ്ലാൻ ചെയ്യുമ്പോൾ ജോണ് അറിഞ്ഞിരുന്നില്ല അത് അവന്റെ ജീവിതം മാറ്റുന്ന തീരുമാനം ആയിരിക്കും എന്ന് ……..

 

__________________________________

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.