അസുരൻ 2 [the beginning] [Zodiac] 464

മോസ്കൊ

 

“ഇനി നിങ്ങൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ..”അഡ്രിയാൻ അവരുടെ നേരെ ചീറി..

 

“സർ നമ്മുക്ക് മറ്റു രാജ്യങ്ങളുടെ സഹായം ഇല്ലാതെ ഈ കേസിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല..ഈ കേസിൽ ഉള്ള പ്രധാന സാക്ഷി ബ്രിട്ടൺ പൗരൻ ആണ്.. അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ഏജന്റ് കൂടിയാണ്..അയാൾ മരിക്കുന്നതിന് മുൻപ് അയാൾ നൽകിയ വിവരങ്ങൾ കിട്ടിയാൽ മാത്രമേ നമ്മുക്ക് ഈ കേസ് തുടരാൻ പറ്റുകയുള്ളു..”അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു..

 

“പുറം രാജ്യവുമായി ഇത്തരം കാര്യങ്ങൾ നമ്മൾ ചർച്ച ചെയ്യാറില്ല എന്നു നിങ്ങൾക്ക് അറിയില്ലേ..” അഡ്രിയാൻ ദേഷ്യത്തോടെ പറഞ്ഞു

 

“സർ പ്രധാനമന്ത്രി എന്നോട് റിപോർട്ട് ചോദിച്ചിട്ടുണ്ട്.. അദ്ദേഹത്തിന് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.. അദ്ദേഹം വിട്ടാൽ…”

അവൻ അത് പറഞ്ഞു കഴിഞ്ഞതും അഡ്രിൻറെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

 

ആരോട് ചോദിച്ചിട്ടാണ് നീ പ്രധാനമന്ത്രിക്ക് അയച്ചത്..”അഡ്രിയാൻ അവരോടു പൊട്ടിത്തെറിച്ചു..”

 

അപ്പോൾ തന്നെയാണ് അവിടെയുള്ള ഫോൺ അടിച്ചത്.. അത് എടുത്ത അഡ്രിയാൻ എല്ലാം സമ്മതിക്കുന്നതാണ് കണ്ടത്..

 

ഫോൺ വെച്ചു കഴിഞ്ഞതും അയാൾ അവരോടു പോകുവാൻ പറഞ്ഞു..അയാൾ ആകെ ഞെട്ടിയിരുന്നു.. കാരണം ആ കേസ് പ്രസിഡന്റ് ഇന്റര്പോളിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നു .. അതും പ്രധാന മന്ത്രിയുടെ റെക്കോമെന്റഷനിൽ..

 

പെട്ടെന്ന് തന്നെ അയാൾ ഫോൺ എടുത്തു ഒരാളെ വിളിച്ചു..

 

“Its me adrian i need to connect with kaleen bhai..”

 

അതു പറഞ്ഞതും കലീൻ ഭായ്‌യുമായി അഡ്രിയന്റെ കാൾ കണക്ട് ആയി.. 

 

“സർ ഞാൻ ആണ് അഡ്രിയാൻ.. കേസ് നമ്മുടെ കൈവിട്ടുപോകുന്നു.. അവർ അത് ഇന്റര്പോളിന് കൈമാറി.. ഇനി നമ്മളെ പറ്റിയുള്ള കാര്യങ്ങൾ എല്ലാം പുറത്തുവരുമോ..?”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.