“അജു മുത്തേ നീ എന്തിനാ ഇത്രെയും പേടിക്കുന്നെ നമ്മളോടല്ലേ പറയുന്നേ ധൈര്യം ആയി നീ കാര്യം പറ.. നിന്റെ കൂടെ നമ്മൾ ഉണ്ടാകും..എന്താ പോരെ..” ഇക്ബാൽ അവനു ധൈര്യം കൊടുത്തു..
“എടാ കാര്യം വേറെ ഒന്നും അല്ല ഇന്ന് നമ്മുടെ ഓഫീസിൽ പുതുതായി വന്ന കുട്ടി ഇല്ലേ.. അഞ്ചു..”
“ആഹ് അവള്..”
“എടാ അവള്..”
“നീ ബബ്ബബ്ബ കളിക്കാൻഡ് കാര്യം പറയെടോ..”
“അവളോട് എനിക്കൊരു ലൗ..”
“അത്രേ ഉള്ളോ ഞാൻ വിചാരിച്ചു വല്ല .. നീ എന്താ പറഞ്ഞത്.. ലൗ ഓ”ഇക്ബാലിന് അപ്പോഴാണ് കാര്യം കത്തിയത്..
ഇതൊക്കെ കണ്ടുനിന്ന ഗോവിന്ദിന് ചിരി അടക്കാൻ പാട് പെട്ടു..
“ഡാ പന്നി നീ എന്തൊക്കെയാ അന്ന് പറഞ്ഞേ.. ലൗ തേങ്ങായാണ് .. മാങ്ങയാണ്.. അവന്റെ..”
“എടാ ഒരു പെണ്ണിനോട് ഇഷ്ടം വരുന്നത് തെറ്റാണോ..”
“അല്ല ഒരിക്കലും അല്ല.. പക്ഷെ അന്ന് ആ ജെസ്സി വന്നു നിന്നോട് പറഞ്ഞപ്പോ നീ എന്തൊക്കെയാ പറഞ്ഞേ..”
“എടാ അതു പിന്നെ..”
“ഒന്നും പറയണ്ട അന്ന് നീ എന്തൊക്കെ ആദര്ശങ്ങള പറഞ്ഞേ.. അത് കേട്ട് എനിക്കും ആ ആദർശങ്ങൾ തലയിൽ കയറി ഏകദേശം സെറ്റ് ആയതും ഞാൻ കളഞ്ഞു.. നിന്റെ വാകും കേട്ടു.. എന്നിട്ട് നീ തന്നെ എന്നോട് ഇത് പറയണം..”
അതും പറഞ്ഞു ഇക്ബാൽ അവന്റെ കുടി തുടർന്നു.. എന്നാൽ ഗോവിന്ദ് ഇതൊക്കെ കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല..
“എടാ നീ ഇങ്ങനെ പറയല്ലേ ഞാൻ പറഞ്ഞോ നിന്നോട് പ്രേമിക്കണ്ട എന്നു.. എനിക്ക് ആ ജെസിയെ ഒഴിവാക്കാൻ വേറെ വഴി ഇല്ലായിരുന്നു..അതുകൊണ്ടാണ് ഞാൻ..”
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam