അസുരൻ 2 [the beginning] [Zodiac] 464

 

“അല്ലെടാ അവനു നമ്മളോട് എന്തോ ഒരു കാര്യം പറയാൻ ഉണ്ട് .. അതിന്റെ ഒരു മുൻകരുതൽ ആയിട്ടുള്ള ഗിഫ്റ് ആണിത്..”

 

അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അർജുൻ കുളിമുറിയിൽ നിന്നും ഇറങ്ങിവരുന്നത് അവർ കണ്ടത്..

 

“ഡാ ഇച്ചു നീ നോക്കിക്കോ.. ആൾ നമ്മളെ ഒന്നും പറയാൻ പോണില്ല..”

 

“നിന്റെ കണ്ടുപിടിത്തം അല്ലെ.. നോക്കട്ടെ..”

 

അതും പറഞ്ഞു രണ്ടാളും അവിടെത്തന്നെ ഇരുന്നു..

 

“നിങ്ങൾ ഇത്ര പെട്ടെന്ന് തന്നെ പരുപാടി തുടങ്ങിയോ..”അതും പറഞ്ഞു അർജ്ജുൻ അവിടെയിരുന്നു.. ഒപ്പം അവിടെ ടച്ചിങ്‌സ് ആയി വാങ്ങിയ ബീഫ് ഫ്രയിൽ നിന്നും ഒരു കഷ്ണം വായിൽ ഇട്ടു..

 

“ഡാ അജു , ഗോവിന്ദ് പറയുവ ഇത് ആദി അയച്ചതല്ല പകരം നീ വാങ്ങി തന്നതാണെന്നു..നിനക്ക് നമ്മളോട് എന്തോ കാര്യം ആയിട്ട് പറയാൻ ഉണ്ടെന്ന്..എന്താ സത്യമാണോ..”

 

അതു കേട്ട അർജ്ജുൻ ആദ്യം ഒന്ന് ഞെട്ടി

 

“ഡാ എനിക്കൊന്നും പറയാൻ ഇല്ല അവനു വെറുതെ തോന്നിയതാവും..”

 

“അപ്പൊ ഉറപ്പാണോ ഒന്നും പറയാൻ ഇല്ല എന്ന്..”

 

“എടാ അങ്ങനെ ചോദിച്ചാൽ..”

 

അർജ്ജുൻ ചെറുതായി ഉരുണ്ടുകളിക്കാൻ തുടങ്ങി..

 

“നിനക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു ഗ്ലാസ് കേറ്റ് അപ്പൊ പറയാൻ ഉള്ള ധൈര്യം വരും..”

 

അത് കേട്ട ഗോവിന്ദ് ഇക്ബാലിന്റെ തടഞ്ഞു..

 

“വേണ്ടെടാ അവനെ കുടിപ്പിക്കേണ്ട.. ചിലപ്പോ അത് ഒരു ശീലം ആയി മാറും..”

 

“ഓഹ് എന്നാൽ പിന്നെ നീ കുടിക്കേണ്ട..”അതും പറഞ്ഞു അര്ജുന് വേണ്ടി ഒഴിച്ച ഗ്ലാസ് ഇക്ബാൽ കുടിച്ചു

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.