അസുരൻ 2 [the beginning] [Zodiac] 464

“ഡാ ഇച്ചു ആദി നമ്മുക്ക് ഒരു സാധനം കൊടുത്തയച്ചിട്ടുണ്ട്..

 

“എന്താടാ അവൻ അയച്ചത്.. “

 

“നീ ആദ്യം ആ ഫോൺ അവിടെ വച്ചിട്ട് വാ.. എന്നാൽ കാണിക്കാം..

 

“ഈ $&%# നേയും കൊണ്ട് ” ഇക്ബാൽ അവന്റെ ഫോൺ അവിടെ വെച്ചപ്പോൾ തന്നെ ഗോവിന്ദ് മുറിയിൽ പോയി സാധനം കൊണ്ടുവന്നു..

 

അതു കണ്ട ഇക്ബാൽ ഒന്നു തരിച്ചു പോയി..ഫൈവ് ലേക്‌സ്‌ എന്ന റഷ്യൻ വോഡ്ക അതും വലിയ കുപ്പി.

 

“ഇത് ആദി തന്നെ ആണൊടെ അയച്ചത് അവൻ ഇത്രയും പൈസ ഒന്നും ചിലവാക്കുന്ന ആൾ അല്ലല്ലോ..ആണെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കണം..”

 

“അതിനു അവൻ ഇവിടെ ഇല്ലല്ലോ.. “

 

“എന്നാൽ കുപ്പിക്കു കൊടുക്കാം .. “അതും പറഞ്ഞു ഇക്ബാൽ ആ കുപ്പി ഗോവിന്ദിന്റെ കയ്യിൽ നിന്നും എടുത്തു..

 

“കുപ്പിക്കൊന്നും കൊടുക്കേണ്ട.. ഇപ്പൊ ഒരുത്തൻ അങ്ങോട്ടേക്ക് വരും.. അവനു കൊടുത്ത മതി..”അതും പറഞ്ഞു ഗോവിന്ദ് 2 ഗ്ലാസ്സും എടുത്തു വന്നു..

 

“അവനു എന്തിനാ ഞാൻ കൊടുക്കുന്നെ അവൻ കുടിക്കുകയും ഇല്ല കുടിക്കാൻ വിടുകയും ഇല്ല.. വല്ലാത്ത സാധനം..”

അതും പറഞ്ഞു ഇക്ബാൽ കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു തുടങ്ങി..

 

“ഇത് ആദി അയച്ചതോന്നും അല്ല അജു നമ്മുക്ക് വേണ്ടി വാങ്ങിയതാണ്..”

 

അത് കേട്ടതും ഇക്ബാലിന്റെ കയ്യിൽ നിന്നും കുപ്പി ചെറുതായി തെന്നി പോയി.. 

 

“ഞെട്ടേണ്ട ഉള്ള കാര്യം പറഞ്ഞതാ..”

 

“നീ വെറുതെ പറയല്ലേ.. ഞാൻ അത് വിശ്വസിക്കില്ല..” 

 

“നീ നോക്കിക്കോ.. നമ്മൾ കുടിക്കുന്നത് കണ്ടാലും അവൻ ഒന്നും പറയില്ല.. “

 

“നീ എനിക്കിട്ട് പണി തരുന്നതാണോ..”ഇക്ബാൽ ചോദിച്ചു..

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.