അസുരൻ 2 [the beginning] [Zodiac] 464

“നിന്നെ….നീ ഇത് പോയി അവനോടു പറയണ്ട..അവൻ നിന്നെ പച്ചയ്ക്ക് കത്തിക്കും..”

 

“അയ്യോ മോനെ ഞാൻ വെറുതെ പറഞ്ഞതാ.. എന്നെ വെറുതെ വിട്ടേക്ക്..”

 

ഇക്ബാലിന്റെ മറുപടി കേട്ടപ്പോൾ ഗോവിന്ദിന് ചിരിയാണ് വന്നത്..അവൻ അപ്പോൾ തന്നെ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിക്കാൻ നോക്കി..അപ്പോൾ തന്നെ അത് ഇക്ബാൽ പിടിച്ചു വാങ്ങി..

 

“എന്താടാ..പുകയ്ക്കാനും സമ്മതികൂലെ..”

 

“മോനെ ഫിർസ്റ് ഇമ്പ്രെഷൻ. …”

 

“അവന്റെ ഒരു @#$@ ഇമ്പ്രെഷൻ ..”അതും പറഞ്ഞ് ഗോവിന്ദ് ചൂടായി..

 

അപ്പോഴാണ് കൊച്ചിയിൽ നിന്നുള്ള ഒരു ബസ് അവിടെ വന്നു നിർത്തിയത്..അർജ്ജുൻ പറഞ്ഞത് പ്രകാരം അവൾ മാത്രമേ അവിടെ ഇറങ്ങു..അതുകൊണ്ട് ഗോവിന്ദും ഇക്ബാലും അവൾക്ക് വേണ്ടി കാത്തു നിന്നു..പെട്ടെന്ന് തന്നെ ഒരു പെണ്കുട്ടി ബസ്സിൽ നിന്നും ഇറങ്ങി..കയ്യിൽ 2 ബാഗും ഉണ്ടായിരുന്നു..എന്നാൽ അവൾ അപ്പുറത്തേഭാഗത് നോക്കിയതുകൊണ്ടു അവർക്ക് അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല…പെട്ടെന്നാണ് അവൾ അവരുടെ കാറിലേക്ക് നോക്കിയത്…അവളെ കണ്ടതും ഗോവിന്ദിന് ഒരു പരിചയം തോന്നി..എവിടെയോ കണ്ടുമറന്ന ഒരു മുഖം..ആ ഒരു നിമിഷം ഗോവിന്ദ് അവളെത്തന്നെ നോക്കിനിന്നു പോയി..എന്നാൽ ഇക്ബാൽ ആയിരുന്നു ശെരിക്കും ഞെട്ടിയത്..അവളെ കണ്ടതും അവൻ അറിയാതെ തന്നെ മൊഴിഞ്ഞുപോയി…” ഗൗരി…”

 

തുടരും………..

 

__________________________________

 

ഈ ഭാഗം പറഞ്ഞ സമയത്തു തരാൻ കഴിഞ്ഞില്ല എന്നു അറിയാം..പേർസണൽ പ്രോബ്ലെംസ് ഉണ്ട്..മാർച്ചിൽ ഒരു പരീക്ഷ ഉണ്ട്..അതുകൊണ്ട് അടുത്ത ഭാഗം കുറച്ചുകൂടി വൈകും..ഈ കഥ പകുതിക്ക് വെച്ചു നിർത്തി പോകില്ല..

അടുത്ത ഭാഗം വൈകുന്നതുകൊണ്ടതന്നെ ആദ്യ രണ്ടു ഭാഗം കൊണ്ട് ഞാൻ കഥയുടെ base create ചെയ്യുകയാണ് ചെയ്തത്.. കഥ ഇപ്പോൾ വേറെ ട്രാക്കിൽ ആണ് ..അടുത്ത ഭാഗം തൊട്ട് കഥ ട്രാക്കിൽ കയറും..

 

ഇഷ്ടമായെങ്കിൽ നിങ്ങളുടെ അഭിപ്രായം കമെന്റ് ആയി അറിയിക്കുക..

Coming soon…

Asuran 3 ( and then there were 7 ) – April 2021

എട്ടാം രാത്രി (2 part story ) 2021

 

എന്നു സ്വന്തം 

Zodiac

 

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.