“ഞാൻ ഒരു സാധനം വാങ്ങിയിട്ട് വരാം നിങ്ങൾ ഇവിടെ ഇരിക്ക്.. “അതും പറഞ്ഞു അർജുൻ പെട്ടെന്നു എവിടേക്കോ പോയി..
“ഡാ നിന്റെ സാധനത്തിൽ നിന്നു കുറച്ചു തരാൻ പറ്റുമോ.. “ഇക്ബാൽ ചോദിച്ചു..
“എടാ എന്റെ കയ്യിൽ സ്റ്റോക്ക് ഒന്നുമില്ല.. എല്ലാം തീർന്നു .. നമ്മുക്ക് നാളെ ഇവൻ ഇല്ലാത്ത സമയം നോക്കി കുപ്പി ഒപ്പിക്കാം പോരെ..” അതും പറഞ്ഞു ഗോവിന്ദ് അവനെ സമാധാനിപ്പിക്കാൻ നോക്കി..
“ഈ അജു ഏത് കാട്ടിൽ പോയി കിടക്കുവാ..” അതും പറഞ്ഞ ഇക്ബാൽ അവന്റെ ഫോൺ എടുത്തു കുത്തിക്കുറിക്കാൻ തുടങ്ങി..
“നീ എന്താ ചെയ്യുന്നേ” ഗോവിന്ദിന്റെ ശബ്ദം കേട്ടാണ് ഇക്ബാൽ ഫോണിൽ നിന്നും തല ഉയർത്തിയത്..
“നമ്മുടെ ഓഫീസിൽ പുതിയ പെണ്കുട്ടി വന്നില്ലേ അതിനോട് ചാറ്റ് ചെയ്യുന്ന..”
“വന്നു കേറിയപ്പോതന്നെ തുടങ്ങിയോ.. നീയൊക്കെ എപ്പോഴാ നന്നാകുവാ..”
“നിനക്ക് വേണ്ടെങ്കി വേണ്ടെടാ എനിക് എൻജോയ് ചെയ്തുടെ .. ഇതൊക്കെയല്ലേ ഒരു എന്റർടൈന്മെന്റ്..”അതും പറഞ്ഞ് ഇക്ബാൽ അവന്റെ പണി തുടർന്നു..
പെട്ടന്ന് തന്നെ അർജുൻ തിരിച്ചു വന്നു ..കയ്യിൽ ഒരു കവർ കൂടി ഉണ്ടായിരുന്നു.. കവർ ഗോവിന്ദിന്റെ കയ്യിൽ കൊടുത്ത ശേഷം അർജുൻ വണ്ടി എടുത്തു..
കവർ തുറന്നു നോക്കിയ ഗോവിന്ദ് ആദ്യം ഞെട്ടികൊണ്ടു അര്ജുനെ നോക്കി..
അർജുൻ നോക്കിയതും തന്നെ തന്നെ നോക്കിനില്കുന്ന ഗോവിന്ദിനെ ആണ്..
എന്നാൽ ആ മുഖത്തു ഒരു അതിശയവും ഉണ്ടായിരുന്നു… അത് പെട്ടെന്ന് തന്നെ ഒരു ചിരിയിലേക്ക് മാറി..
“എന്താടാ ഇങ്ങനെ നോക്കുന്നെ” അർജുൻ ചോദിച്ചു
” നീ ആരെ കാണാന പോയേ”
” അത് ആദിയുടെ ഒരു ഫ്രണ്ട് ആണ്.. റഷ്യയിൽ നിന്നു വന്നതാ…ആദി ഒരു സാധനം നമുക്ക് വേണ്ടി അയച്ചിരുന്നു.. അത് വാങ്ങാൻ പോയതാ..”
എന്നാൽ ഇക്ബാൽ ഇതൊന്നും ശ്രേദ്ദിച്ചിരുന്നില്ല..അവൻ അവന്റേതായ പണികളിൽ മുഴുകി.. ഫ്ലാറ്റിൽ എത്തിയ ഉടൻ ഗോവിന്ദും ഇക്ബാകും കുളിച്ചു ഫ്രഷ് ആയി.. എന്നിട്ട് അവർ ഹാളിൽ ഇരുന്നു..അർജുൻ കുളിക്കാൻ പോയി എന്ന് കണ്ട ഗോവിന്ദ് മെല്ലെ ഇക്ബാലിന്റെ അടുത്തേക്ക് ഇരുന്നു..
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam