അസുരൻ 2 [the beginning] [Zodiac] 464

 

“ഡാ നീ അല്ലെ പറയാറ് പ്രേമത്തിന് മതം ഒന്നും ഇല്ല എന്നു..ആ നീ തന്നെ ആണോ ഇത് പറയുന്നേ..”

 

“എനിക്ക് ഓരോ ആഗ്രഹങ്ങൾ ഇല്ലെടാ.. ആഗ്രഹിക്കുന്നതുകൊണ്ടു എനിക്ക് ഒരു പ്രശ്നവും ഇല്ലല്ലോ..അല്ലെ..പിന്നെ കാണാൻ കൊള്ളുന്ന കുട്ടി ആണെങ്കിൽ ഞാൻ അപ്പൊ തന്നെ ഒക്കെ പറയും..”

 

അതും പറഞ്ഞു ഇക്ബാൽ ബസിനു വേണ്ടി കാത്തിരുന്നു..

 

“ഡാ നീ എന്തിനു ഒക്കെ പറയാൻ..”അപ്പോഴും ഗോവിന്ദിന് സംശയം മാറിയിരുന്നില്ല..

 

“അവൾ എന്നെ പ്രൊപോസ് ചെയ്താൽ….”

 

“നിന്നെ….”

 

“അതേ ….”

 

“പബ്‌ഫാ..ആ കൊച്ചിനെക്കൊണ്ടു വല്ലതും പറയിപ്പിക്കേണ്ട.. ഭാസ്കരൻ സിർന് വേണ്ടപ്പെട്ട കുട്ടിയാ..സർ അറിഞ്ഞ പിന്നെ..”

 

” ഈ പെണ്കുട്ടി ആരാണെന്ന് അര്ജുന് അറിയുമോ..”

 

“ഇല്ല..എന്താ..”

 

“ഡാ ഭാസ്കരൻ സിർന് വേണ്ടപ്പെട്ട ആൾ..മകന് അറിയില്ല..അതിൽ ഒരു വശപിശക്‌ ഇല്ലേ..”

 

“എന്തു വശപിശക്‌..”

 

” ഇനി അത് സാറിന്റെ വല്ല അവിഹിതത്തിൽ ഉണ്ടായ മകൾ ആണെങ്കിലോ..”

 

“അർജ്ജുൻ അറിഞ്ഞ അപ്പൊ തന്നെ കൊല്ലും…”

 

“ആരെ..”ഇക്ബാൽ ചോദിച്ചു..

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.