അസുരൻ 2 [the beginning] [Zodiac] 464

“ഇന്ന് ഓഫീസിൽ ജോയിൻ ചെയ്യാൻ ഒരു പുതിയ കുട്ടി വരുന്നുണ്ട്..അച്ഛൻ പറഞ്ഞു വിട്ടതാ..അവനോടു പോയി പിക്ക് ചെയ്യാൻ പറഞ്ഞതാ.. എന്നിട്ടാണ് കിടന്നു ഉറങ്ങുന്നത്..നീ അവനെയും കൂട്ടി വേഗം ബസ് സ്റ്റാണ്ടിലേക്ക് വിട്ടോ..”

 

“പുതിയ കുട്ടി ഒക്കെ സാധാരണ വരുന്നതല്ലേ..അതിൽ എന്താ ഇത്ര പ്രിത്യേകത..അതും നമ്മൾ എന്തിനാ കൂട്ടാൻ പോകുന്നേ..”

 

“എടാ അച്ഛൻ പറഞ്ഞുവിട്ടതാ..അച്ഛന്റെ അടുത്ത ആൾ ആണ് പോലും..എനിക്കും ആൾ ആരാണെന്ന് അറിയില്ല..എന്തായാലും നിങ്ങൾ പോയി അവളെ കൂട്ട്.. ഇനി 30 മിനുറ്റ് കൂടി ഉണ്ട്..ജെസ്സിയുടെ ഫ്ലാറ്റിൽ ആണ് താമസം ഒരുക്കിയത്..അവളോട്‌ പറഞ്ഞിട്ടുണ്ട്..വേഗം വിട്ടോ.. പിന്നെ ഒരു കാര്യം അച്ഛൻ വരുന്നുണ്ട്..എന്താ ചെയ്യേണ്ടതെന്ന് നിനക്കു അറിയാലോ..”

 

“അറിയാം.. അവളെ കൂട്ടി വന്ന ശേഷം അത് സെറ്റ് അകികൊളം…നീ ഇപ്പൊ എവിടെയാ..”

 

“കുറച് ഫയൽസ് എടുക്കാൻ പറഞ്ഞിട്ടുണ്ട്..അത് എടുക്കാൻ ഓഫീസിൽ വന്നതാ..”

 

“എന്നാൽ നീ അതൊക്കെ എടുത്തിട്ട് വാ..ഞാൻ ബാക്കി കാര്യങ്ങൾ എല്ലാം റെഡി ആകിക്കോളം..”

 

അതും പറഞ്ഞു ഗോവിന്ദ് ഫോൺ വെച്ചു..

 

വേഗം തന്നെ അവൻ ഇക്ബാലിനെ വിളിച്ചു എഴുന്നേൽപ്പിച്ചു..പെണ്ണിനെ കൂട്ടാൻ ആണ് പോകുന്നതെന്ന് ഓർമ വന്ന ഇക്ബാൽ ഗോവിന്ദിനെക്കാൾ വേഗത്തിൽ ഒരുങ്ങി ഭക്ഷണം പോലും കഴിക്കാതെ യാത്ര തിരിച്ചു..രാവിലെ തന്നെ കഴിക്കാത്തതുകൊണ്ടു ഗോവിന്ദ് ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്..അവർ അവിടെ എത്തുമ്പോൾ ബസ് എത്താൻ ഇനിയും സമയം ബാക്കി ഉണ്ടെന്ന് അവർക് മനസ്സിലായി..

 

“ഡാ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ട് വരാം എന്ന് പറഞ്ഞതാ..കേൾക്കില്ലല്ലോ..”

 

അതും പറഞ്ഞു ഗോവിന്ദ് വേഗം തന്നെ വണ്ടിയിൽ ഉണ്ടായിരുന്ന വെള്ളം എടുത്തു കുടിച്ചു..

 

“എടാ ഫിർസ്റ് ഇമ്പ്രെഷൻ വളരെ മുഖ്യമാണ്..ആ പെണ്കുട്ടി വരുന്ന സമയത്തു തന്നെ അവളെ കൂട്ടാൻ ഉള്ള ആൾക്കാർ എത്തിയാൽ ആ കുട്ടിക്ക് എന്തു സന്തോഷം ഉണ്ടാകും..അത് ഇനി ഭാവിയിൽ ഗുണം ചെയ്താലോ..”

 

“ഭാവിയിലോ..നീ അല്ലെ കൊറേ ആദർശങ്ങൾ ഒക്കെ പറഞ്ഞത്..”

 

“ആ പന്നി എന്നു വാകുമാറിയോ..അന്ന് ഞാനും മാറി..അഥവാ വരുന്ന പെണ്കുട്ടി ക്ക് എന്നെ ഇഷ്ടം ആയാൽ..ഹോ..അത് നല്ലൊരു ഉമ്മച്ചികുട്ടി ആയാൽ മതിയായിരുന്നു..”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.