അസുരൻ 2 [the beginning] [Zodiac] 464

രാവിലെ ശിവയെ എയർ പോർട്ടിൽ ഡ്രോപ്പ് ചെയ്യാൻ സാറയും എത്തിയിരുന്നു..ശിവയ്ക്ക് അവളെ ഒറ്റയ്ക്ക് വിട്ടുപോകാൻ പേടി ഉണ്ടെങ്കിലും അവളുടെ ആഗ്രഹത്തിന് വഴങ്ങേണ്ടി വന്നിരുന്നു..അവൻ അവന്റെ മനസ്സിനെ പാകപ്പെടുത്തി..അവനറിയാമായിരുന്നു അവളെപ്പറ്റി ആലോചിച്ചിരുന്നാൽ തന്റെ മിഷൻ അവതാളത്തിൽ ആകുമെന്ന്..അതുകൊണ്ട് തന്നെ ഇന്റർപോൾ അവൾക്ക് നൽകുമെന്ന് പറഞ്ഞ സുരക്ഷയിൽ വിശ്വസിച്ചു അവൻ ലണ്ടനിലേക്ക് പുറപെട്ടു..ഇനി എന്നു സാറയെ കാണാൻ പറ്റും എന്നു അറിയാതെ..

__________________________________

മലരേ നിന്നെ കാണാതിരുന്നാൽ

മിഴിവേകിയ നിറമെല്ലാം മായുന്നപോലെ

 

അലിവോടെന്നരികത്തിന്നണയാതിരുന്നാൽ

അഴകേകിയ കനവെല്ലാം അകലുന്നപോലെ”

 

രാവിലെതന്നെ ഇക്ബാലിന്റെ ഫോൺ അടിച്ചപ്പോഴാണ് ഗോവിന്ദിന് ബോധം വന്നത്..അപ്പോഴാണ് അവർ ഹാളിൽ തന്നെയാണ് ഉറങ്ങിയത് എന്നു അവനു മനസ്സിലായത്..ഇക്ബാലും നല്ല ഉറക്കം ആയിരുന്നു..

 

“ഡാ മലരേ ..നിന്റെ ഫോൺ എടുത്ത് ഓഫ് ആക്കിവെച്ചേ..”അതും പറഞ്ഞു ഗോവിന്ദ് പിന്നെയും അവിടെത്തന്നെ കിടക്കാൻ നോക്കിയെങ്കിലും പറ്റിയില്ല..ഫോൺ പിന്നെയും അടിച്ചു കൊണ്ടിരുന്നു..

 

ഇക്ബാൽ എഴുന്നേൽകില്ല എന്നു മനസ്സിലായ ഗോവിന്ദ് ഫോൺ എടുത്തു നോക്കിയപ്പോൾ അർജ്ജുൻ ആയിരുന്നു..

 

“ഡാ നീയൊക്കെ എഴുന്നേറ്റിലെ..”

 

“ഡാ ഇപ്പോൾ എഴുന്നേറ്റ തേ ഉള്ളു..എന്താ”

 

“നീയോ..ഇക്ബാൽ എഴുന്നേറ്റില്ലേ..”

 

“ഇല്ല..അല്ല നീ എപ്പോഴാ പോയേ..”

 

“അതൊക്കെ പോയി..മോൻ ഇപ്പോൾ സമയം എത്രയായി എന്നൊന്ന് നോക്കിയേ..”

 

ക്ലോക്ക് നോക്കിയപ്പോഴാണ് അവനു സമയം മനസ്സിലായത്….12.00 മണി..

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.