“അതേ അതേ.. ഇനി എന്നെ വെറുതെ വിടണം..”
“വിടാം..വെറുതെ വിടാം ..”??
അത് പറഞ്ഞപ്പോൾ അയാളുടെ മുഖഭാവം റൂസോയിന് മനസ്സിലായില്ല..
_____________________________________
വേദന സഹിക്കവയ്യാതെ അബ്രാം കരഞ്ഞു..അവനു ആ മരുന്നു കിട്ടിയാൽ പിന്നെ എല്ലാം പോകും…ഇത്രയും നാൾ നടത്തിയ കഷ്ടപ്പാടുകൾ ..എല്ലാം വെറുതെയാകും..ഈ ചിന്തകൾ അയാളെ വേട്ടയാടി..ഒന്നുകിൽ അവൻ തന്നെ കൊല്ലും.. കൊല്ലാതെ വിട്ടാൽ കലീൻ ഭായി തന്നെ കൊല്ലും..മരണം ഉറപ്പാണ്.. അതിന്റെകൂടെ ആ മരുന്നു കിട്ടിയാൽ..അയാൾക്ക് അത് ആലോചിക്കാൻ കൂടി കഴിഞ്ഞില്ല..
പെട്ടെന്നാണ് ഒരാൾ തന്റെ പുറകിൽ വന്നത് അബ്രാം അറിഞ്ഞത്..തിരിഞ്ഞുനോക്കിയപ്പോൾ അത് അവൻ തന്നെ ആയിരുന്നു..അവന്റെ കത്തിയിൽ മുഴുവൻ ചോര കൊണ്ട് നിറഞ്ഞിരുന്നു..അവൻ അബ്രാമിന്റെ അടുത്ത് ഇരുന്നു അയാളെ തന്നെ നോക്കി ഇരുന്നു…അവന്റെ മുഖഭാവം എന്താണെന്ന് അബ്‌റാമിനു മനസ്സിലാവുന്നില്ലായിരുന്നു.. പെട്ടെന്ന് തന്നെ അയാളുടെ തലയിൽ ശക്തമായി അടിച്ചു..അയാൾ അടി കിട്ടിയ ആഘാതത്തിൽ ഇരുന്നിടത്തുനിന്നും താഴേക്കുവീണു..
“വേണ്ട എന്നു വിചാരിച്ചതാ.. പക്ഷെ എന്നോട് ചെയ്ത കാര്യങ്ങൾ ..അത് ആലോചിക്കുമ്പോൾ എനിക്ക് അത് ചെയ്യാതെ ഇരിക്കാനും തോന്നുന്നില്ല..എന്നോട് ഒന്നും തോന്നരുത്..”
അതും പറഞ്ഞു അവൻ റൂസോയുടെ കയ്യിൽ നിന്നും കിട്ടിയ സർജിക്കൽ ബ്ലേഡ് എടുത്തു..
അത് എടുത്തു അയാളുടെ കണ്ണിന്റെ അടുത്ത് കൊണ്ടുവന്നു..എന്നിട്ട് ഒന്നുകൂടി അബ്‌റാമിനെ നോക്കി..അബ്രാമിന്റെ അപേക്ഷകൾ എല്ലാം വിഫലം ആയിരുന്നു..അവൻ അബ്‌റാമിന്റെ വലത്തുകണ് സർജിക്കൽ ബ്ലേഡ് കൊണ്ട് തുറന്നെടുത്തു.. അതും ബോധത്തോടെ.. അയാളുടെ പ്രതിരോധം കൊണ്ട് അവനെ തടയാൻ അയാൾക്ക് പറ്റിയില്ല..
ആ വലതുകണ്ണു കൊണ്ട് അവൻ ആ ഫ്രീസർ ലോക്ക് തുറന്നു..അതിൽ 3 ചെറിയ കുപ്പിയിൽ നിറച്ച മരുന്ന് അവൻ എടുത്തു കൂടെ ആ മരുന്നിന്റെ ഫോര്മുലയും….തിരിച്ചുവരുമ്പോൾ അവൻ കണ്ടത് ചോരയിൽ കിടന്നു പിടയുന്ന അബ്‌റാമിനെയാണ്..അവൻ അയാളെ നോക്കാതെ പോകാൻ ശ്രേമിച്ചെങ്കിലും അവനു അതിനു സാധിച്ചില്ല..അവൻ വേഗം തന്നെ അവന്റെ വാളും കൊണ്ട് അബ്‌റാമിന്റ അടുത്തേക്ക് വന്നു..അബ്‌റാമും അത് ആഗ്രഹിച്ചിരുന്നു..ഈ വേദനയിൽ നിന്നുള്ള മോചനം..
__________________________________
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam