അസുരൻ 2 [the beginning] [Zodiac] 464

പെട്ടെന്ന് തന്നെ അവൻ എഴുന്നെറ്റ് അയാളുടെ അടുത്തു നിന്നും അവൻ എറിഞ്ഞ കത്തി എടുത്തു..വളരെ അധികം മൂർച്ചയും ശക്തിയും ഉള്ള ഒരു കത്തി ആയിരുന്നു അത്..അത് എടുത്തു അയാളെ കാണിച്ചു..

 

അയാൾ ആ കത്തിയിൽ സൂക്ഷിച്ചു നോക്കിയപ്പോൾ A എന്നു വലിയ അക്ഷരത്തിൽ എഴുതിയിരുന്നു..അത് കണ്ടതും അബ്രാം അവനെ നോക്കി..അവന്റെ മുഖത്തു അപ്പോഴും ചിരി ഉണ്ടായിരുന്നു..

 

അയാളുടെ ഭയം കണ്ടതും അവന്റെ ഉള്ളിൽ ആനന്ദം നിറയാൻ തുടങ്ങി..അവൻ അതെടുത്തു അയാളുടെ കാലിൽ കുത്തിയിറക്കി..അത് കയറിയതും അബ്രാം കരഞ്ഞു നിലവിളിച്ചു..

 

അവൻ പെട്ടെന്ന് തന്നെ അവിടെനിന്നും അയാളുടെ മുറിയിലേക്ക് പോയി..അവിടെ ഒരു മൂലയിൽ റൂസോ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു..

 

അവൻ അയാളെ വലിച്ചിഴച്ചു മുറിയുടെ നടുവിൽ കൊണ്ടിട്ടപ്പോൾ അയാൾ പേടി കൊണ്ടു കരഞ്ഞു നിലവിളിച്ചു..

 

“മരുന്നു എവിടെ..”

 

“എന്നെ ഒന്നും ചെയ്യരുത്..”

 

“തന്നാൽ ഒന്നും ചെയ്യില്ല..”

 

“അത് ലാബിന്റെ നടുക്കുള്ള ആ ഫ്രീസറിൽ ഉണ്ട്..”

 

“അതിനു ലോക്ക് ഉണ്ടോ..”

 

“അത്….”

 

അയാൾ പറയാൻ മടിച്ചപ്പോൾ അവൻ അവന്റെ കത്തി എടുത്ത് റൂസോയെ ഭയപ്പെടുത്തി..

 

“സർ ഒന്നും ചെയ്യരുത്…ഞാൻ പറയാം..”

 

“അബ്രാം സാറിന്റെ ഐ സെൻസർ ഉണ്ട്..അത് ഓപ്പൺ ചെയ്താൽ മാത്രമേ മരുന്നു എടുക്കൻ പറ്റുകയുള്ളു..”

 

“അത്രേ ഉള്ളോ..”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.