അസുരൻ 2 [the beginning] [Zodiac] 464

ഡാരി അവന്റെ മുന്നിൽ നിന്നു ഫൈറ്റിംഗ് പൊസിഷനിൽ തയ്യാറായി നിന്നു..അവനും ഡാരിയുടെ മുന്നിൽ എന്തിനും തയ്യാറായി നിന്നു..ഡാരിക്ക് അവന്റെ വീക് ഏരിയ നന്നായി അറിയുമായിരുന്നു..അത് മുതലെടുക്കാൻ തന്നെ അവൻ തീരുമാനിച്ചു..ആദ്യം ഡാരി തന്നെ അവനെ ആക്രമിച്ചു..ഡാരിയുടെ കൈകൾ അവന്റെ മുഖത്തിനുനേരെ പഞ്ച് ചെയ്യാൻ ശ്രെമിച്ചുവെങ്കിലും അവൻ അത് വളരെ പെട്ടെന്നുതന്നെ തടുത്തു..അത് കണ്ടതും അബ്‌റാമും ഡാരിയും ഞെട്ടി..എന്നാൽ ഇനി എന്ത് എന്നു ആലോചിക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ അവൻ ഡാരിയുടെ കഴുത്തിനു പഞ്ച് ചെയ്തു..അത് പ്രതീക്ഷിക്കാതെ ഇരുന്ന ഡാരിക്ക് അത് തടയാൻ കഴിഞ്ഞില്ല.. കഴുത്തിനു കിട്ടിയ ശക്തമായ പഞ്ചിൽ ഡാരിക്കു ബോധം പോകുന്നതുപോലെ തോന്നി..തന്റെ ബാലൻസ് നഷ്ടപ്പെടുന്നത് ഡാരി അറിഞ്ഞു.. അടുത്ത നിമിഷം തന്നെ അവൻ ഡാരിയുടെ മുടിയിൽ പിടിച്ചു നിർത്തി..ഡാരിക്ക് അവനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല…ഡാരിയുടെ മുഖത്തു തന്നെ നിർത്താതെ പഞ്ച് ചെയ്തുകൊണ്ടിരുന്നു..അതിൽ ഡാരിയുടെ മൂക്ക് പൊട്ടി ചോര ഒഴുകാൻ തുടങ്ങി..

 

ഇതൊക്കെ കണ്ട അബ്രാം തന്റെ തോക്കു ലോഡ് ചെയ്തു പെട്ടെന്ന് തന്നെ ഷൂട്ട് ചെയ്യാൻ ശ്രമിച്ചു..അത് കണ്ട അവൻ പെട്ടെന്ന് തന്നെ ഡാരിയെ നിലത്തേക്കിട്ടു അവന്റെ പുറകിൽ നിന്നും ഒരു കത്തി എടുത്തു അവനു നേരെ എറിഞ്ഞു.. അത് അബ്രാം ഷൂട്ട് ചെയ്യുന്നതിന് മുൻപുതന്നെ അബ്രാമിന്റെ കയ്യിൽ തുളഞ്ഞു കയറി..വേദനയിൽ അബ്രാം തോക്കുതാഴെ ഇട്ടു.അയാളുടെ കയ്യിൽ നിന്നും ചോര ഒഴുകാൻ തുടങ്ങിയിരുന്നു..അവൻ അബ്രാമിനെ നോക്കി ചിരിച്ചു.. ശേഷം അവന്റെ വാൾ അവൻ നിലത്തുനിന്നും എടുത്തു നിലത്തുവീണുകിടക്കുന്ന ഡാരിയുടെ അടുത്തേക്ക് മെല്ലെ നടന്നു..അത് കണ്ടെങ്കിലും ഡാരിക്ക് എഴുന്നേൽക്കാൻ പറ്റിയില്ല..

 

” ഇത്ര പെട്ടെന്ന് തീർക്കണം എന്നു വിചാരിച്ചതല്ല..ഇനി കാണുമ്പോൾ നരകിപ്പിച്ചു തീർക്കാം എന്ന വിചാരിച്ചത്..പക്ഷെ എന്തു ചെയ്യാനാ സമയം ഇല്ല.. ഇനിയും കുറച്ചുപരുപാടി ഉണ്ട്..അതുകൊണ്ട് വേഗം ഞാൻ വന്ന കാര്യം തീർക്കാം..”  

അതും പറഞ്ഞു അവൻ ഡാരിയുടെ നെഞ്ചിൽ തന്നെ വാൾ കുത്തിയിറക്കി..അത് അവന്റെ ഹൃദയം തുളച്ചു..അയാളുടെ വാൾ മുഴുവൻ ചോര കൊണ്ടു നിറഞ്ഞു..അത് കണ്ട അബ്രാം ആകെ പേടിച്ചു വിറക്കാൻ തുടങ്ങി..എന്തു ചെയ്യണം എന്ന് അറിയാതെ അയാൾ അവിടെ തന്നെ അയാളുടെ ചോര ഒഴുകുന്ന കയ്യും പിടിച്ചു ഇരുന്നു..അബ്രാമിന്റെ കണ്ടപ്പോൾ അവന്റെ മുഖം മാറി..മുഖത്തു ദേഷ്യം നിറയാൻ തുടങ്ങി..അവന്റെ കണ്ണുകൾ ജ്വലിക്കാൻ തുടങ്ങി..തന്റെ പ്രതികാരം ..അത് തുടങ്ങാൻ പോകുകയാണ്..താൻ തിരിച്ചു വന്നു എന്ന് എല്ലാവരേയും അറിയിക്കാനുള്ള മാർഗം..അത് ഈ യുദ്ധം തുടങ്ങിവെച്ച ആളുടെ മരണം തന്നെയാണ്..അവൻ മെല്ലെ അയാളുടെ അടുത്തേക്ക് വന്നു..കയ്യിൽ ഉള്ള ആ വാൾ അവൻ അവിടെവെച്ച് അബ്രാമിന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു..അബ്രാം പൂർണമായും ഭയത്താൽ അടിമപ്പെട്ടിരുന്നു..അയാൾ പൂർണമായും കീഴടങ്ങിയിരുന്നു..

 

“സാധനം എവിടെ..”

“പ്ളീസ് എന്നെ ഒന്നും ചെയ്യരുത്..”അബ്രാം കരഞ്ഞുകൊണ്ട്‌ പറഞ്ഞു..

 

അത് കേട്ടതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി..

 

“നീ എന്താ വിചാരിച്ചത്..എല്ലാം കഴിഞ്ഞുവെന്നോ..ഇല്ല..ഒന്നും കഴിഞ്ഞിട്ടില്ല.. തുടങ്ങാൻ പോകുന്നതെ ഉള്ളു…നിങ്ങളുടെ നാശത്തിലേക്കുള്ള വഴി..അത് നിങ്ങൾ തന്നെ തുടങ്ങിവെച്ചതാണ്.. അതിനെ തടുക്കാൻ ആർക്കും കഴിയില്ല…” അതും പറഞ്ഞു അവൻ ചിരിക്കാൻ തുടങ്ങി..??

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.