തുടങ്ങുന്നതിനും മുൻപ്തന്നെ അയാളുടെ വാൾ കൊണ്ട് ഇരുവരെയും ആക്രമിച്ചു..പുറകിലുള്ളവർ അവരുടെ മുൻപിൽ ഉണ്ടായിരുന്നവർ ജീവൻ അറ്റു വീഴുന്നത് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു..നേരത്തെ കണ്ട ശവശരീരങ്ങളും അയാളുടെ അക്രമണരീതിയും കണ്ടത്തോടെ അവരുടെ മനസ്സിൽ പേടി നിറഞ്ഞു.. അവരുടെ കയ്യിൽ തോക്കു ഉണ്ടെന്നതുപോലും അവർ മറന്നു..
അവരുടെ നിലവിളി കേട്ടെങ്കിലും ഡാരി അബ്രാമിന്റെ സംരക്ഷണത്തിനുവേണ്ടി അയാളുടെ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിരുന്നില്ല..അയാളുടെ മുറിയില്നിന്നും നേരെ ഇറങ്ങുന്നത് അവരുടെ ലാബിലേക്കാണ്.. അവിടെയാണ് ഇപ്പോൾ അവൻ എല്ലാവരെയും ആക്രമിക്കുന്നത്..
കുറച്ചുനേരത്തിനുശേഷം നിലവിളി എല്ലാം നിന്നു..ലൈറ്റുകൾ എല്ലാം ഓണ് ആയി..ഡാരിയും അബ്‌റാമും മെല്ലെ പുറത്തേക്ക് ഇറങ്ങി…പുറത്തിറങ്ങിയതും ഡാരിയും അബ്‌റാമും കാണുന്നത് അവരുടെ ആൾക്കാരുടെ ശരീരങ്ങൾ ആണ്..എല്ലാവരെയും വളരെ ക്രൂരമായാണ് കൊന്നുതള്ളിയിരിക്കുന്നത്..അത് കണ്ടതും അബ്രാമിന്റെ പേടി വർധിച്ചു..അപ്പോൾ തന്നെ അവരുടെ മുന്നിൽ ഒരാൾ വന്നുനിന്നത് അവർ അറിഞ്ഞു..
അവരുടെ മുന്നിൽ വന്നുനിന്ന ആൾ അയാളുടെ മുഖം മൂടി എടുത്തു കളഞ്ഞതും അബ്രാമിന്റെ പേടി കുറഞ്ഞു..അവർ ആരെയാണോ കരുതിയത് അയാൾ ആയിരുന്നില്ല അവരുടെ മുന്നിൽ നിന്നിരുന്നത്..അയാളെ കണ്ടതും ഡാരിക്കും ധൈര്യം വന്നു..പെട്ടെന്ന് തന്നെ ഡാരി അവനു നേരെ തോക്ക് ചൂണ്ടി..
ഹഹഹ എന്താടാ അവൻ ഇല്ലാതെ ഒറ്റയ്ക്ക് നമ്മുടെ മുന്നിൽ വരാൻ ഒക്കെ ഉള്ള ധൈര്യം വന്നോ..കൊള്ളാലോ..അതും പറഞ്ഞു അബ്രാം ചിരിച്ചു..
അത് കേട്ടപ്പോൾ തന്നെ അവൻ അവന്റെ കയ്യിലുള്ള വാളും ആയുധങ്ങളും അവിടെ താഴെ ഇട്ടു..
“എന്താടാ രണ്ടെണ്ണം പറയുമ്പോഴേക്കും നിന്റെ ധൈര്യം ഒക്കെ ചോർന്നു പോയോ..നിനക്ക് ഇവരെ ഒക്കെ കൊല്ലാൻ പറ്റും.. ഡാരിയെ നേരിടാൻ നിനക്ക് പറ്റുമോ..അല്ല ഒരുതവണ നിങ്ങൾ ഒന്നു കോർത്തതല്ലേ.. ഇന്ന് നിന്റെ പ്രിയ സുഹൃത്തും ഇല്ല..അപ്പൊ നിനക്ക് ഇവനെതിരെ പിടിച്ചു നിൽക്കാൻ പറ്റുമോ..??..”
എന്നാൽ അബ്‌റാമിനെയും ഡാരിയെയും ഞെട്ടിച്ചുകൊണ്ട് അവൻ ചിരിക്കാൻ തുടങ്ങി..അത് കണ്ടതും ഡാരി തോക്കു ലോഡ് ചെയ്തു ഷൂട്ട് ചെയ്യാൻ ഒരുങ്ങി..
“അത് കുറച് കാലം മുൻപല്ലേ.. നിനക്ക് ഇപ്പൊ എന്നെ തോൽപിക്കാൻ കഴിയുമോ..കഴിയും എന്ന് നിനക്ക് വിശ്വാസം ഉണ്ടോ..ഉണ്ടെങ്കിൽ നീ നേരെ നേരെ വാ..ആയുധങ്ങൾ ഒന്നും ഇല്ലാതെ..എങ്കിൽ ഞാൻ സമ്മതിക്കാം നീ വലിയ @#$% ആണെന്ന്..”
അത് കേട്ടതും ഡാരിക്ക് ദേഷ്യം വരാൻ തുടങ്ങി..അവൻ അപ്പോൾ തന്നെ അവന്റെ കയ്യിലുള്ള തോക്ക് വലിച്ചെറിഞ്ഞു ..ഡാരി അവനെ നേരിടാൻ തയ്യാറായി..
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam