അതു കേട്ടതും ഡാരി ആ അമ്പെടുത് അബ്‌റാമിനു കൊടുത്തു..അത് കണ്ടതും അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറാൻ തുടങ്ങി..
“സർ ..അവർ ഒരുമിച്ചാണ് വന്നതെങ്കിൽ നമ്മുക്ക് തടയാൻ പറ്റില്ല..നമ്മൾ റിപ്പോർട്ട് ചെയ്യണം….അല്ലെങ്കിൽ നമ്മൾ ആരും ജീവനോടെ വീടുകളിലേക്ക് തിരിച്ചുപോകില്ല..”
“അത് ഒരിക്കലും നടക്കില്ല..അവനെ കലീൻഭായി തീർത്തതാണ്..”
“സർ ഒരാൾ മാത്രമേ പോയിട്ടുള്ളൂ..അവൻ ഇപ്പോഴും ബാക്കിയാണ്..അവൻ ഒറ്റയ്ക്കാണെങ്കിൽ പോലും അവനുമായി മുട്ടാൻ നമ്മുക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..”
“ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്..”
“സർ..”
അതു പറഞ്ഞു പൂർത്തിയാക്കാൻ അവനു സാധിച്ചില്ല..പെട്ടെന്ന് തന്നെ അവിടെയുള്ള ലൈറ്റുകൾ പൂർണമായും ഓഫ് ആയി..എല്ലായിടവും ഇരുട്ടിൽ നിറഞ്ഞു..ശാസ്ത്രജ്ഞന്മാരും ഡാരിയുടെ സേനയും ഇരുട്ടിൽ നിറഞ്ഞു..അവർക്ക് ഒന്നും കാണാൻ കഴിയാതെയായി…അബ്രാം അയാളുടെ മുറിയിലുള്ള ഇൻവേർട്ടർ ഓണ് ചെയ്യാൻ നോക്കിയെങ്കിലും അത് നടന്നില്ല..ആ കെട്ടിടം മുഴുവൻ ഇരുട്ടിൽ നിറഞ്ഞു …ഡാരി രണ്ടുപേരോട് ഇൻവേർട്ടർ മുറിയിൽ പോയി എന്താണ് പ്രശ്നം എന്നു നോക്കാൻ പറഞ്ഞു..
അതിനുവേണ്ടി അവരുടെ കയ്യിലുള്ള മൊബൈൽ ഫോണിലെ ടോർച് ഓണ് ചെയ്തുനോക്കിയ നിമിഷം ആരോ അവരുടെ മുൻപിലൂടെ കടന്നുപോയതായി അവർക്ക് തോന്നി..
“സർ ഇവിടെ നമ്മൾ അല്ലാതെ വേറെ ആരോ ഉണ്ട്..” അവൻ ഡാരി കേൾക്കാൻ വേണ്ടി ഉച്ചത്തിൽ പറഞ്ഞു..
അത് കേട്ടതും എല്ലാരും ഒന്നു ഞെട്ടി..പെട്ടെന്ന് തന്നെ എല്ലാരും ഫോൺ ഫ്ലാഷ് ഓണ് ചെയ്തു നോക്കി..ആരെയും കണ്ടില്ല..പെട്ടെന്ന് തന്നെ പുറകിൽ ഉണ്ടായിരുന്നവന്റെ പുറത്തു ആരോ ആഞ്ഞു ചവിട്ടി..ആ ചവിട്ടിൽ അവൻ മുൻപിലേക്ക് തെറിച്ചു വീണു..
അപ്പോഴാണ് എല്ലാവരും തങ്ങളുടെ പുറകിലുള്ള ആളെ കാണുന്നത്..ഒരു മുഖം മൂടി ധരിച്ചിട്ടുണ്ട്..അതുകൊണ്ട് മുഖം വ്യക്തം അല്ല..അയാളുടെ വസ്ത്രങ്ങൾ എല്ലാം വ്യത്യസ്തം ആയിരുന്നു..ഒരു പോരാളിയുടെ വസ്ത്രം പോലെ..അയാളുടെ ഒരു കയ്യിൽ വാളും മറുകയ്യിൽ ഒരു കത്തിയും ഉണ്ടായിരുന്നു…അത് കണ്ടതും അവർ അവരുടെ തോക്കുകൾ എടുത്തു..അവർ ആയുധങ്ങൾ എടുക്കുന്നത് കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി..
അയാളുടെ മുൻപിലുള്ള രണ്ടുപേർ തോക്കുകൾ നിറയൊഴിക്കാൻ
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam