അസുരൻ 2 [the beginning] [Zodiac] 464

ഡാരി പെട്ടെന്ന് തന്നെ ആ അമ്പ് എടുത്ത് പരിശോധിച്ചു.. അതിൽ A എന്ന അക്ഷരം വലിയ രീതിയിൽ എഴുതിയത് ഡാരി കണ്ടു..അത് കണ്ടതും അവന്റെ ഉള്ളിൽ പേടി നിറഞ്ഞു..അവൻ പെട്ടെന്ന് തന്നെ പുറത്തുള്ളവരോട് കെട്ടിടത്തിന്റെ അകത്തു കയറി പരിശോധിക്കാൻ പറഞ്ഞു..കുറച്ചു പേരോട് അവിടെയുള്ള ലാബിൽ ശാസ്ത്രജ്ഞന്മാർക്ക് സംരക്ഷണം കൊടുക്കാനും നിർദ്ദേശിച്ചു..എന്നിട്ട് ഡാരിയും അവനെ തേടി ഇറങ്ങി.. അവരെ വേട്ടയാടാൻ വരുന്ന ചെകുത്താനെ ??

 

അവർ 3 ടീം ആയി സ്പ്ലിറ്റ് ആയി..അതിൽ ആദ്യത്തെ ടീം ശാസ്ത്രജ്ഞന്മാർക്ക് കാവൽ നിൽക്കാൻ ലാബിലേക്ക് പോയി.. ബാക്കി 2 ടീമുകൾ കെട്ടിടത്തിനകത്തു കയറി അന്വേഷിക്കാൻ തുടങ്ങി ..എല്ലാരും അവരുടെ തോക്കുകൾ ലോഡ് ചെയ്തു വെച്ചിരുന്നു..പെട്ടെന്ന് ഒരാൾ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു..അയാളുടെ കൈകളിൽ ഒരു വാളും പുറകിൽ അമ്പും വില്ലും ഉണ്ടായിരുന്നു..അവൻ തന്നെ ആണെന്ന് അവർക്ക് മനസ്സിലായെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുൻപ് തന്നെ അയാൾ അവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു..അയാളുടെ ഒരു കയ്യിലെ വാളും മറുകയ്യില്ലെ കത്തിയും കൊണ്ട് അവരെ ആക്രമിച്ചു..കുറച്ചുപേർ അവരുടെ കയ്യില്ലെ തോക്കുപയോഗിച്ചു അവനെ നേരിടാൻ ശ്രേമിച്ചെങ്കിലും അയാളുടെ അസാമാന്യ വേഗതയിൽ അവർ തോൽവി സമ്മതിച്ചു..

 

രണ്ടാം ടീം അയാൾക്കുവേണ്ടി തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മുകളിലെ നിലയിൽ നിന്നും അലർച്ചകൾ കേൾക്കാൻ തുടങ്ങിയത്…

 

വേഗം തന്നെ അവർ തോക്കുകൾ ലോഡ് ചെയ്തു മുകളിലേക്ക് പോയെങ്കിലും കാണാൻ കഴിഞ്ഞത് ആദ്യത്തെ ടീമിന്റെ  ശവശരീരങ്ങൾ ആയിരുന്നു..

 

ഡാരിയും അവരുടെ അലർച്ച കേട്ടിട്ട് അവിടെ എത്തിയിരുന്നു..അതുംകൂടി കണ്ടതോടെ ഡാരിയുടെ ധൈര്യം ചോരാൻ തുടങ്ങി..

 

അവനെ തടയാൻ മൂന്നാമത്തെ ടീമിന് ഒറ്റയ്ക്ക് സാധിക്കില്ല എന്നു മനസ്സിലാക്കിയ ഡാരി അവരെയും കൂട്ടി ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്ന മുറിയിലേക്ക് പോയി..അവിടെ മൂന്നാമത്തെ ടീം തോക്കുകൾ ലോഡ് ചെയ്ത് ഏതു അക്രമവും തടുക്കാൻ തയ്യാറായിരുന്നു..

 

അവിടെയെത്തിയ ഡാരി നേരെ അബ്രാമിന്റെ അടുത്തേക്ക് പോയി..അവിടെയെത്തിയപ്പോൾ ഡാരി കാണുന്നത് കസേരയിൽ വളരെ ടെൻഷൻ ആയി നിൽക്കുന്ന അബ്രാമിനെയാണ്.. അയാളുടെ കയ്യിലും ഒരു തോക്ക് ഉണ്ടായിരുന്നു..

 

“സർ..”

 

“ഡാരി..ആരെണെന്ന് മനസ്സിലായോ..”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.