അസുരൻ 2 [the beginning] [Zodiac] 464

പ്രശസ്ത കെമിസ്റ്റും സയന്റിസ്റ്റുമായ അബ്രാം സാറ്ററിന്റെ പരീക്ഷണ ശാലയിൽ അവിടെ ഉണ്ടായിരുന്ന ശാസ്ത്രജ്ഞന്മാർ പരീക്ഷണം നടത്തുകയായിരുന്നു..അപ്പോഴാണ് അവിടെയുള്ള ഒരു ശാസ്ത്രജ്ഞന്റെ ആവശ്യപ്രകാരം സാറ്റർ റഷ്യയിൽ നിന്നും പെട്ടെന്ന് തന്നെ മടങ്ങി വന്നത്..

 

അധികം താമസക്കാർ ഇല്ലാത്ത ഒരു വിജനമായ സ്ഥലത്താണ് സാറ്ററിന്റെ പരീക്ഷണ ശാല..അവിടെനിന്നും പല തരത്തിലുള്ള മരുന്നുകൾ നിർമിക്കുകയും അത് പല സ്ഥലങ്ങളിലേക്കും പല രാജ്യങ്ങളിലേക്കും അവർ കടത്തി അയക്കുന്നു…ആ പരീക്ഷണശാലയിൽ 20-30 വരെയുള്ള ആയുദ്ധധാരികളെ നിയോഗിച്ചിട്ടുണ്ട്..

 

“സർ നമ്മൾ ഇത്രയും കാലം പരീക്ഷണം നടത്തിക്കൊണ്ടിരുന്ന മരുന്നിന്റെ പുതിയ റിസൾട്ട് വന്നിട്ടുണ്ട്…” വളരെ ആവേശത്തോടെയാണ് ആ ശാസ്ത്രജ്ഞൻ അബ്രാമിനോട് പറഞ്ഞത്..

 

അത് കേട്ടതും അബ്രാം വേഗത്തിൽ തന്നെ ടെസ്റ്റ് പേപ്പറുകൾ എടുത്ത നോക്കാൻ തുടങ്ങി.. അയാളുടെ മുഖത്തെ സന്തോഷം കണ്ടതോടെ ആ മരുന്ന് വിജയം ആണെന്ന് ആ ശാസ്ത്രജ്ഞന് മനസ്സിലായി..

 

റൂസ്സോ..ഇത് ശെരിക്കും നമ്മുടെ വിജയം ആണ്..ഞാൻ ഇത് കലീൻഭായ്‌യോട് പറഞ്ഞിട്ടു വരാം..

 

അപ്പോൾ തന്നെ അവിടെയുള്ള ലൈറ്റുകൾ മിന്നാൻ തുടങ്ങി.. പുറമെ നിന്നും ആൾകാർ കയാറാതിരിക്കാനുള്ള ഇലക്ട്രിക്ക് സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കാതെ ആയി..അവിടെയുള്ള വാതിലുകൾ എല്ലാം തനിയെ തുറന്നു..

 

സർ ആരോ നമ്മുടെ കോമ്പൗണ്ടിൽ കയറിയിട്ടുണ്ട്.. ഓടി വന്ന മറ്റൊരു ശാസ്ത്രജ്ഞൻ അബ്രാമിനോട് പറഞ്ഞു

 

നമ്മുടെ ആള്കാരോട് തയ്യാറായി ഇരിക്കാൻ പറയു…അതും പറഞ്ഞ് അബ്രാം അവിടെയുള്ള ലോക്കർ തുറന്ന് സ്മിത്ത് ആൻഡ് വെബ്ബർന്റെ ഒരു പിസ്റ്റോൾ എടുത്ത് വെച്ചു..

 

ആയുദ്ധധാരികളുടെ തലവനായ ഡാരി അയാളുടെ ആള്കാരെയും കൂട്ടി പുറത്തെത്തുമ്പോൾ കാണുന്നത് പുറത്തുകാവൽ നിന്നവർ വീണുകിടയ്ക്കുന്നതാണ്..അവരുടെ കഴുത്തിൽ ഒരമ്പു തറച്ചു കയറിയിരുന്നു..

 

പെട്ടെന്ന് തന്നെ എല്ലാവരും അവരുടെ കയ്യിലുള്ള തോക്കുകൾ എടുത്ത് ഏത് സമയവും ആക്രമിക്കാൻ തയ്യാറായി ഇരുന്നു.. ഡാരി രണ്ടുപേരെ കൂട്ടി കെട്ടിടത്തിന്റെ ഉള്ളിലേക്ക് തിരിച്ചു പോയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു.അവിടെയുണ്ടായിരുന്ന 4 പേരെയും ആരോ കൊന്നിരിക്കുന്നു…അവരുടെ കഴുത്തിലും ഒരു പ്രിത്യേകതരം അമ്പ് തറച്ചു കയറിയിരുന്നു..

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.