ഓഫീസിൽ നിന്നും ഇറങ്ങുന്ന വഴിക്ക് ഇക്ബാൽ ഗോവിന്ദിനെയും കൂട്ടി അർജുൻ കാണാതെ ടോയ്ലറ്റിലേക്ക് പോയി..
“എന്തിനാട ഇങ്ങോട്ടെക്ക് വരുന്നേ കാര്യം എന്താ..”
ഗോവിന്ദ് ചോദിച്ചു..
“ഡാ രാത്രിയെക്ക് സാധനം വേണ്ടേ.. എന്താ പ്ലാൻ”
“ഒരു പ്ലാനും ഇല്ല.. അർജുൻ ഇന്ന് രാവിലെ തന്നെ ഓടക്കിയത അതോണ്ട് ഇന്ന് നമ്മുക്ക് ഒഴിവാകം..”
“ഡാ പന്നി നിന്റെ കയ്യിൽ സാധനം സ്റ്റോക്ക് ഉണ്ടെന്ന് എനിക്കറിയാം അതോണ്ട് നിനക്ക് പ്രശ്നം ഇല്ല എന്നാൽ എന്റെ കാര്യം അങ്ങനെ അല്ല..ഞാൻ എവിടെപ്പോയി ഒപ്പിക്കും ” ഇഖ്ബാൽ പറഞ്ഞു..
അപ്പോഴാണ് അർജുൻ അവിടേക്ക് വന്നത്..
“എന്താടാ ഇവിടെ ഒരു രഹസ്യം.. “
“ഒന്നുമില്ലെടാ “
“ഒന്നുമില്ലല്ലൊ അല്ലെ..”അർജുൻ പറഞ്ഞു..
” എന്താടാ ഒരു സംശയം വെച്ചുള്ള സംസാരം..”
ഗോവിന്ദ് പറഞ്ഞു..
“ഒന്നുമില്ല നിങ്ങൾ വാ വീട്ടിൽ പോകണ്ടേ..”
“ഓഹ് അതാണോ വാ പോകാം “
അതും പറഞ്ഞു ഗോവിന്ദ് പെട്ടെന്ന് തന്നെ കാബിനിൽ പോയി ബാഗും എടുത്ത് വന്നു..
അങ്ങനെ മൂന്നാളും കൂടി വീട്ടിലേക്ക് യാത്ര തിരിച്ചു..
പോകുന്ന വഴിക്ക് ഇക്ബാൽ ഗോവിന്ദിനെ ഒന്നുകൂടി സൂചിപ്പിച്ചെങ്കിലും ഗോവിന്ദ് മൈൻഡ് ചെയ്തില്ല..
അപ്പോഴാണ് അർജുൻ വണ്ടി സൈഡിൽ നിർത്തി പുറത്തേക്ക് ഇറങ്ങിയത്..
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam