അസുരൻ 2 [the beginning] [Zodiac] 464

 

“വെൽ ട്രൈനേഡ് ടീം ആണ്..ഒപ്പം നിനക്ക് വിവരങ്ങൾ ചോർത്തിത്തരുന്ന ആളും ഉണ്ടാകും..”

 

“ആർത്തെറിനെ പൊക്കി അല്ലെ..”

 

“നിനക്ക് വിവരങ്ങൾ കിട്ടുന്നുണ്ടെങ്കിൽ അത് അവിടെനിന്നായിരിക്കും എന്നു എനിക്ക് അറിയാം..”

 

അതും പറഞ്ഞു വില്യം തന്റെ ബാക്കി ഭക്ഷണം കഴിക്കാൻ തുടങ്ങി..ഒപ്പം കേസ് ഫയൽ ശിവയ്ക്ക് കൈമാറി..

 

“എവിടെ നിന്നാണ് തുടങ്ങേണ്ടത്..”ശിവയുടെ ചോദ്യം കേട്ട വില്യം തന്റെ ഭക്ഷണം കഴിക്കുന്നത് നിർത്തി..

 

“ലണ്ടനിൽ പോയാൽ ആദ്യം അലക്സാണ്ടർ ക്രോസ്‌ബിയുമായി സംസാരിക്കണം..ഞാൻ അറിയിച്ചിട്ടുണ്ട്..”

 

“അത് ബ്രിട്ടീഷ് ഇന്റലിജൻസ് ഹെഡ് ആയിരുന്നില്ലേ..”

 

“അതേ..ഇപ്പൊ വിരമിച്ചു.. അന്ന് സാറ്റർ മരിച്ച ദിവസം അയാളുടെ കൂടെയുള്ള 32 പേരിൽ 30 ആൾക്കാരും മരിച്ചിരുന്നു..അതിൽ 2 പേര് രക്ഷപെട്ടു.. അവർ ബ്രിട്ടീഷ് ഇന്റലിജൻസ് ഓഫീസർസ് ആയിരുന്നു..അതിൽ ഒരാൾ ഇപ്പോളും കോമയിൽ ആണ്..മറ്റൊരാൾ രക്ഷപെട്ടില്ല.. എന്നാൽ അയാളുടെ മൊഴി എടുത്തിരുന്നു.. മരിക്കുന്നതിന് മുമ്പ്..അത് ക്രോസ്‌ബിക്ക് അറിയാം..അത് നീ അറിയണം..അതിനു ശേഷമുള്ള കാര്യങ്ങൾ എല്ലാം നിനക്ക് വിട്ടിരിക്കുന്നു..പിന്നെ നിനക്ക് തന്ന ടീമിനെ അല്ലാതെ വേറെ ആരെയും വിശ്വസിക്കരുത്..”

 

അതും പറഞ്ഞു വില്യം എഴുന്നേറ്റു .. ശിവയ്ക്ക് ഒരു കയ്യും കൊടുത്തു അയാൾ പോയി..

 

ശിവയും കുറെ കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..

 

__________________________________

 

Detroit,

 

U.S – Canada Border

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.