അസുരൻ 2 [the beginning] [Zodiac] 464

അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..

 

“ശിവ നീ പോകണം.. ഞാൻ ഒറ്റയ്ക്കായിരിക്കില്ലല്ലോ..അച്ഛനോടും അമ്മയോടും വരാൻ പറയാം.. നീ  കുറെ കാലമായില്ലേ ഇവിടെത്തന്നെ ഇരിക്കുന്നു..”

 

“എന്നാലും..”

 

“പ്ളീസ്…..”

 

“ശരി ..ഞാൻ പോകാം.. പോരെ.. “

 

“മതി..അത് മതി..”

 

അതും പറഞ്ഞു അവൾ ശിവയുടെ കവിളിൽ ഒരുമ്മ കൊടുത്തു..

 

ഞാൻ പോയിട്ട് ബാഗ് പാക്ക് ചെയ്തു വെക്കാം..നീ വേഗം പോയിട്ട് അയാളെ കാണ്‌ .  .

 

“ആയിക്കോട്ടെ.. “അതും പറഞ്ഞു രണ്ടാളും ചിരിച്ചു..

 

_________________________________

 

സിഡ്നിയിലെ പ്രശസ്തമായ ഇറ്റാലിയൻ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു വില്യം..

അവിടെ ഇടതുഭാഗത് പാർക്കിൽ കളിക്കുന്ന കുട്ടികളെ നോക്കി ഇരുന്ന വില്യം നേരെ ഇരുന്നപ്പോൾ കാണുന്നത് മുൻപിൽ ഇരിക്കുന്ന ശിവയെയായിരുന്നു..

 

“അപ്പൊ റെഡി ആണല്ലേ..”ചിരിച്ചുകൊണ്ട് വില്യം ചോദിച്ചും.

 

“ഇതു പോലെ നാറിയ പരുപാടി വേറെ ആരും കാണിക്കില്ല..”

 

അതു കേട്ട വില്യം ഒന്നു ചിരിച്ചു..

 

“സാറയെപ്പറ്റി പേടിക്കേണ്ട..ഇന്റലിജൻസ് ടീം എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കും..അവൾക്ക് ഒന്നും സംഭവിക്കാതെ നമ്മൾ നോക്കിക്കൊള്ളാം..”

 

“എന്റെ ടീം…”

 

“ടീം ലണ്ടനിൽ വെച്ചു നിങ്ങളുടെ ഒപ്പം ചേരും..”

 

“കഴിഞ്ഞ തവണത്തെപോലെ ആകരുത്..”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.