അസുരൻ 2 [the beginning] [Zodiac] 464

രാത്രി സാറ തിരിച്ചെത്തുമ്പോൾ ശിവ മുറിയിൽ ഇരുന്നു വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു..

 

വീട്ടിൽ എത്തിയ ഉടൻ സാറ ശിവയുടെ അടുത്തെത്തി മടിയിൽ കയറി ഇരുന്നു..

 

“ശിവ എനിക്ക് ഒരു കാര്യം പറയാനുണ്ട്..”

 

സാധാരണ തന്നോട് കൊഞ്ചി കുഴയാറുള്ള സാറയുടെ ശബ്ദത്തിൽ എന്നാൽ കുറച്ച് കഠിനം ഉണ്ടെന്ന് മനസ്സിലാക്കിയ ശിവ അവൾ എന്താണ് പറയാൻ പോകുന്നതെന്ന് ശ്രെദ്ധിച്ചു..

 

“നീ എന്താ ഇപ്പൊൾ  സെർവിസിലേക്ക് തിരിച്ചു കയാറാത്തത്..”

 

“അതോ എനിക്ക് നിന്റെ കൂടെ തന്നെ ഇരിക്കണം എന്നു  തോന്നി..അത്ര തന്നെ..”

 

“അതു മാത്രേ ഉള്ളോ..”

 

“അതേ..”

 

“എന്നാൽ നീ ആ കേസ് അന്വേഷിക്കുമോ ..”

 

അത് കേട്ട ശിവയുടെ മുഖം മാറി..

 

“ഞാൻ കാര്യമായിട്ട് പറയുവ.. നീ ഇങ്ങനെ എനിക്ക് വേണ്ടി എല്ലാം മാറ്റിവെച്ച് ഇവിടെ ഇരിക്കുമ്പോൾ ഞാൻ കാരണം നിന്റെ ലൈഫ് ആണ് പോകുന്നതെന്ന ഒരു തോന്നൽ എനിക്ക് ഉണ്ട്..അതുകൊണ്ടാ..”

 

“അങ്ങനെ ഒന്നും ഇല്ല..നീ മാത്രല്ലേ എനിക്ക് ഉള്ളു..ഇപ്പൊ എനിക്ക് നിന്റെ കൂടെ ഇരിക്കണം എന്നു തോന്നി..അതുമാത്രമല്ല ഞാൻ പോയാൽ  നീ ഒറ്റയ്ക്കവില്ലേ..”

 

“ഒന്നും പറയണ്ട.. നീ ഇന്ന് രാത്രി വില്ലിയമിനെ കാണാൻ പോകും.. “

 

” നീ എന്നെ നിർബന്ധികരുത്..”

 

അതും പറഞ്ഞു അവൻ അവിടെനിന്നും പുറത്തേക്ക് ഇറങ്ങി..പുറത്ത് നല്ല തണുപ്പ് ആയിരുന്നു..ശിവ പുറത്തേക്ക് പോകുന്നതുകണ്ട സാറയും അവന്റെ പുറകെ പോയി..

 

“ഡാ എനിക്ക് വേണ്ടി നീ നിന്റെ ലൈഫ്‌ ആണ് കളയുന്നത്.. “

 

അതു കേട്ട ഉടൻ ശിവ അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മുഖം അവന്റെ കൈകൾ കൊണ്ട് കോരിയെടുത്തു..

 

“എനിക് പേടിയാണ്.. നിന്നെ ഇവിടെ ഒറ്റയ്ക്കിട്ട് പോകുവാൻ എനിക്ക് പറ്റില്ല..”

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.