“അച്ഛൻ ഓസ്ട്രേലിയൻ ആണ്..അമ്മ ഇന്ത്യക്കാരിയും..”
“അപ്പൊ ഹാഫ് ഇന്ത്യൻ ആണ്..”
“അതെ”ശിവ ചിരിച്ചുകൊണ്ടുതന്നെ മറുപടി കൊടുത്തു..
“തനിക്ക് ലോങ് ലീവ് ക്യാൻസൽ ചെയ്ത് സർവീസിൽ തിരികെ വന്നൂടെ..”
അത്രയും നേരം ചിരിച്ചുകൊണ്ട് സംസാരിച്ച ശിവ പെട്ടെന്ന് മാറി..മുഖത്തു ഗൗരവം നിറഞ്ഞു..
“എനിക്ക് ഉത്തരം കിട്ടിയില്ല..”
വില്ലിയമിനെ അടുത്ത ചോദ്യം കേട്ടതും ശിവ അയാളെ തന്നെ നോക്കി..
“ആന്ദ്രേ സാറ്റർ കേസ് അല്ലെ.. “
അതു കേട്ടതും വില്യം ഒന്നു ഞെട്ടി.. താൻ പറയാൻ വന്ന കാര്യം ശിവയ്ക്ക് അറിയാം എന്നതുതന്നെ ആയിരുന്നു അതിനു കാരണം..
“സർ പേടിക്കേണ്ട ..ഇത് ഞാൻ അല്ലാതെ പുറത്തു അറിയാൻ പാടില്ലാത്ത വേറെ ആരും അറിഞ്ഞിട്ടില്ല..”
ശിവ കൂൾ ആയി മറുപടി കൊടുത്തു..ശേഷം അവിടെ കടൽ കരയിൽ നിന്നും കുറച് മാറിയുള്ള ബെഞ്ചിൽ ഇരുന്നു..വില്ലിയമും അവിടെ ഇരുന്നു..
“അപ്പോൾ താൻ എല്ലാം അറിയുന്നുണ്ട്..എങ്കിൽ എന്തുകൊണ്ടാണ് തിരിച്ചുവരാത്തത്..”
സർ…, വിയന്ന മിഷൻ കഴിയുന്നതിനു 2 മാസം മുൻപാണ് സാറക്ക് കാൻസർ സ്ഥിരീകരിച്ചത്.. മിഷന് ശേഷം അവളുടെ കൂടെ എനിക്ക് ചിലവഴിക്കാൻ സമയം വേണം എന്നതുകൊണ്ടുതന്നെയാണ് ഞാൻ ലീവു എടുത്തത്.. 4 ദിവസ്സം മുൻപാണ് അവളുടെ കാൻസർ പൂർണമായും പോയി എന്നറിയുന്നത്.. അവൾ പൂർണമായി ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവളുടെ കൂടെ ഉണ്ടാകേണമെന്നാണ് ഞാൻ തീരുമാനിച്ചത്.. അതുകൊണ്ട് തന്നെയാണ് ഞാൻ 2 വർഷത്തേക്ക് ലോങ് ലീവും എടുത്തു ഇവിടെ വന്നത്.. അതുകൊണ്ട് ഞാൻ ആ തീരുമാനത്തിൽ നിന്നും പിന്മാറാൻ പോകുന്നില്ല..
ശിവ പറഞ്ഞു തീർന്നതും വില്യം ബെഞ്ചിൽ നിന്നും എഴുന്നേറ്റു.. ശേഷം ശിവയ്ക്ക് ഒരു കാർഡ് കൊടുത്തു..
ഇന്ന് രാത്രി വരെ സമയം ഉണ്ട്.. തീരുമാനത്തിൽ മാറ്റം ഉണ്ടെങ്കിൽ രാത്രി ഓപ്പറ ഹോസ്സിനു അടുത്തുളള ഇറ്റാലിയൻ ഫുഡ് കോർട്ൽ വരാം.. അതും പറഞ്ഞു വില്യം നടന്നകന്നു…
__________________________________
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam