അസുരൻ 2 [the beginning] [Zodiac] 464

എഴുന്നേറ്റ ശിവ പല്ലുതേച്ച ഉടൻതന്നെ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി..

 

ബാത്‌റൂമിൽ നിന്നും പുറത്തുവന്ന അവൾ കാണുന്നത് അടുക്കളയിൽ ഭക്ഷണം ഉണ്ടാകുന്ന ശിവയെയാണ്.. അതുകണ്ടയുടൻ അവൾ ഡ്രെസ്സും ചെയ്ത് അവിടേക്ക് വന്നു അടുക്കളയിൽ പോയി ശിവയെ പുറകിൽ നിന്നും കെട്ടിപിടിച്ചു..

 

“ഡീ ഞാൻ കുളിച്ചിട്ടില്ല മൊത്തം വിയർപ്പ നീ കുളിച്ചതല്ലേ..”

 

“എനിക്ക് നിന്റെ വിയർപ്പ് ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ..അതു പറഞ്ഞു എന്നെഒഴിവാക്കണ്ട.” അതും പറഞ്ഞു അവൾ ശക്തിയായി കെട്ടിപിടിച്ചു..

 

അപ്പോൾ തന്നെയാണ് കാളിങ് ബെൽ ശക്തമായി അടിച്ചത്..

 

“മോള് പോയി ആരാ വന്നതെന്ന് നോക്ക് ..അപ്പോഴേക്കും ഞാൻ ഫുഡ് റെഡി ആക്കി വെക്കാം ..”അതും പറഞ്ഞു ശിവ അവളെ തള്ളിവിട്ടു..

 

ഡോർ തുറന്നപ്പോൾ അവൾ കാണുന്നത് ഒരു 30 വയസിനടുത് പ്രായം ഉള്ള ഒരാളെയായിരുന്നു.. 

 

“ശിവയുടെ വീടല്ലേ”

 

“ആണല്ലോ..ആരാ”

 

“ഞാൻ ശിവയുടെ ഒരു സുഹൃത്താനും…ശിവയെ ഒന്നു മീറ്റ് ചെയ്യണം..”

 

“അകത്തേക്ക് വരൂ..” 

 

അതും പറഞ്ഞുകൊണ്ട് അവൾ അയാളെ അകത്തേക്ക് ക്ഷണിച്ചു..

 

ഭക്ഷണം മേശയിൽ വെക്കുന്ന സമയത്താണ് ശിവ അയാൾ അകത്തു വരുന്നത് കണ്ടത്..

 

അയാളെ കണ്ടതും അവൻ ഭക്ഷണം മേശയിൽ വെച്ചു ലിവിങ് റൂമിലേക്ക് വന്നു..

 

“ഹായ് ശിവ മൈ നെയിം ഇസ് വില്യം..ഫ്രം ഇന്റർപോൾ..”

 

അതു കേട്ടതും അവൻ ഒന്നു ചിരിച്ചു..

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.