സിഡ്നി നഗരത്തിൽ നിന്നും കുറച് ദൂരം മാറി ഉള്ള ഒരു സ്ഥലം.. ഒരു ഭാഗം മുഴുവൻ കടൽ .. ഒരു ഭാഗത് വലിയ കുന്നുകളും നിറഞ്ഞു നിൽക്കുന്നു.. നഗരത്തിലെ തിരക്ക് നിറഞ്ഞ ജീവിതം ഇഷ്ടമല്ലാത്തവർ അവിടെയാണ് താമസിക്കാൻ ഇഷ്ടം.. സൂര്യൻ പൂർണമായും ഉദിച്ചിട്ടില്ല.. പ്രഭാത കിരണങ്ങൾ വന്നു തുടങ്ങുന്നതെ ഉള്ളു..
വളരെ പതുക്കെത്തന്നെ ആ സൂര്യൻ പൂർണമായും ഉദിച്ചു..
മുഖത്തു പ്രഭാതകിരണങ്ങൾ അടിച്ചപ്പോഴാണ് ശിവ എഴുന്നേൽകുന്നത്.. തന്റെ ജീവനായ ഭാര്യ തന്റെ നെഞ്ചിൽ തല ചായ്ച്ചു ഉറങ്ങുന്ന കാഴ്ച അവനിൽ സന്തോഷം നിറച്ചു…കുറെ കാലത്തിനുശേഷമാണ് അവനു അങ്ങനെ ഒരു ഫീൽ കിട്ടുന്നത്.. അവൻ ഭാര്യയെ ഉറക്കം കളയാതെതന്നെ ബെഡിൽ കിടത്തി എഴുന്നേൽക്കാൻ നോക്കി.. അപ്പോൾത്തന്നെ അവന്റെ കയ്യിൽ പിടിവീണു..
“പോകണ്ട ഇവിടെ കിടയ്ക്ക്..”അതും പറഞ്ഞു അവൾ അവനെ കട്ടിലിലേക്ക് വലിച്ചിട്ടു..
അവൻ അവളുടെ മുകളിൽ കിടന്ന ശേഷം അവളുടെ കണ്ണുകളിൽ തന്നെ നോക്കിയിരുന്നു..
“രാവിലെ തന്നെ നല്ല മൂഡിൽ ആണല്ലോ..”
“ആണെങ്കിൽ” ശിവ ഒരു കള്ള ചിരിയോടെ മറുപടി കൊടുത്തു..
“ആണെങ്കിൽ മോൻ അത് മനസ്സിൽ വെച്ച മതി .. “എനിക്ക് ക്ലിനിക്കിൽ പോകാണുള്ളതാണ്..
“പിന്നെയെന്തിനാ എന്നെ വലിച്ചിട്ടെ..”
“അതുപിന്നെ…”അവൾ ഒരു കള്ള ചിരി ചിരിച്ചു..
പെട്ടെന്ന് തന്നെ ശിവ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിൽ മുട്ടിച്ചു..
അതിനുശേഷം അവളുടെ നെറ്റിയിലും മുട്ടിച്ചു..പെട്ടെന്ന് തന്നെ അവനെ തള്ളിമാറ്റികൊണ്ട് അവൾ ബാത്റൂമിൽ കയറി കതകടച്ചു..
അവൾ പണ്ടുള്ളതിനെക്കാൾ ക്ഷീണിച്ചതായി അവനു തോന്നി..അത് അവനിൽ ചെറിയ സങ്കടം വരുത്തിയെങ്കിലും പെട്ടെന്ന് തന്നെ ചിരിച്ചുകൊണ്ട് മുറിയില്നിന്നും പുറത്തേക്ക് പോയി..സങ്കടം വന്നാലും അത് നേരിടാൻ അവർ പഠിച്ചിരുന്നു..
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam