തേടിക്കൊണ്ടിരുന്നപ്പോൾ ആ മുഖം അയാൾ അതിൽ കണ്ടു.. വേഗം തന്നെ വില്യം ബോസിനെ വിളിച്ചു
“സർ ഞാൻ വില്യം ആണ്..എനിക്ക് ഏജന്റ് 205ന്റെ ഡീറ്റൈൽസ് വേണം..”
“വില്യം അത് ശിവദേവ് അല്ലെ ..അയാൾ ലീവിൽ ആണല്ലോ..”
“അയാൾ ഇപ്പോൾ എവിടെയുണ്ടെന്നു അറിയാൻ പറ്റുമോ”
“നിങ്ങൾ ഇപ്പോൾ തന്നെ ക്ലാരയെ വിളിച്ചു നോക്കു.. അവൾ ഓഫീസിൽ തന്നെ ഉണ്ട്..”
“ഒക്കെ സർ” അതും പറഞ്ഞു വില്യം ഫോൺ വെച്ചും..
ക്ലാര ബോസിന്റെ സെക്രട്ടറി ആയിരുന്നു..രാത്രി ഓഫീസിൽ ഇരിക്കുമ്പോഴാണ് വില്ലിയമിന്റെ കാൾ വരുന്നത്..
“സർ “
“ക്ലാര എനിക്ക് ഏജന്റ് 205 ന്റെ ഡീറ്റൈൽസ് വേണം.. ഇപ്പോൾ എവിടെയാണെന്ന് അറിയണം..”
“സർ ഒരു മിനിറ്റ് ഇപ്പോൾ തന്നെ എടുത്തു തരാം..”
അതും പറഞ്ഞു അവൾ ഓഫീസിൽ ബോസിന്റെ സിസ്റ്റത്തിൽ കയറി വിവരങ്ങൾ തേടികൊണ്ടിരുന്നു..
“സർ ഏജന്റ് 205 ഇപ്പോൾ ഓസ്ട്രേലിയയിൽ ആണ്..സിഡ്നി നോർത്ത്..ലോങ്ങ് ലീവ് കഴിയാൻ ഇനിയും 1 വർഷം ബാക്കിയുണ്ട്..
“ഒക്കെ, അങ്ങനെ ആണെങ്കിൽ ഇപ്പോൾ അദ്ദേഹമുള്ള ലൊക്കേഷൻ എനിക്ക് അയക്കണം..ഞാൻ ഇന്ന് രാത്രി തന്നെ സിഡനെയിലേക്ക് പോകുകയാണ്..”
“ഒക്കെ സർ”
__________________________________
Sydney
Australia
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam