അസുരൻ 2 [the beginning] [Zodiac] 464

“വില്യം.. നിനക്ക് എന്നെ വിശ്വസിക്കാം.. നീ പറഞ്ഞ ഡിമാണ്ട്‌സ് അംഗീകരിച്ചിരിക്കുന്നു..വേഗം തന്നെ ടീം തയ്യാറാക്കിക്കൊള്ളു” ബോസ് പറഞ്ഞു

 

__________________________________

 

ഓഫീസിൽ എത്തിയ വില്യം എന്നാൽ ടെന്ഷനിൽ ആയിരുന്നു.. 3 വർഷം മുൻപുള്ള ഒരു കേസ് അതും തെളിവുകൾ എന്നു പറയാൻ ആകെ 3-4 മൊഴികൾ മാത്രം..എങ്ങനെ അന്വേഷിക്കുമെന്ന് വില്യം ആലോചിച്ചു.. പെട്ടെന്നാണ് വില്ലിയമിനു ഒരു വഴി കിട്ടിയത്..അത് തന്നെ ചെയ്യാൻ വില്യം തീരുമാനിച്ചു.

 

ഉച്ച കഴിഞ്ഞു ഇന്റർപോൾ ടീമിൽ ഉള്ള ഹാരി , ജെയിംസ്, കാതറിൻ എന്നിവരെ മീറ്റിംഗിന് വിളിപ്പിച്ചു..

 

നിങ്ങളെ ഞാൻ വിളിപ്പിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വേണ്ടിയാണ്..ആന്ദ്രേ സാറ്റർ കേസ് നമ്മൾ ആണ് അന്വേഷിക്കുന്നത്.. നിങ്ങൾ ആണ് എന്റെ ടീം..അതും പറഞ്ഞു കൊണ്ട് വില്യം ഫയൽ എടുത്ത് മേശയിൽ വെച്ചും..

 

ഏകദേശം 40 നോട് അടുത്ത് പ്രായം ഉള്ളയാളാണ് വില്യം..എന്നാൽ കണ്ടാൽ 30 വയസു ആയെന്നെ പറയു.. കൂർത്ത ബുദ്ധിയും  ശക്തിയും വില്ലിയമിനെ അവിടെയുള്ള ഏറ്റവും മികച്ച ഓഫീസർ ആക്കി മാറ്റിയിരുന്നു..

 

ടീമിൽ ഉള്ള ഹാരി , ജെയിംസ്, കാതറിൻ എന്നിവർ 30 നു താഴെ പ്രായം ഉള്ളവരാണ്.. ചെറുപ്പകരെയാണ് വില്യം എപ്പോഴും ഒപ്പം കൂട്ടറുള്ളത്..

 

 കേസ് ഫയൽ വായിച്ചു കഴിഞ്ഞ ശേഷം മൂന്നുപേരും വില്ലിയമിനെ നോക്കി .. ആ നോട്ടത്തിൽ ഒരു ആശങ്ക ഉണ്ടായിരുന്നു..അത് വില്ലിയമിനും മനസ്സിലായി..

 

വില്യം തുടർന്നു..

 

“റഷ്യൻ ഇന്റലിജൻസിനെ ഒരിക്കലും നമ്മുക്ക് വിശ്വസിക്കാൻ കഴിയില്ല.. അവർ വേറെ എന്തോ കണ്ടുകൊണ്ടാണ് ഈ കേസ് നമ്മുക്ക് തന്നിട്ടുള്ളത്… നമ്മൾ ഇതിൽ പറയുന്ന കാര്യങ്ങൾ വെച്ച് അന്വേഷിക്കും.. മറ്റൊരു ടീം ഇവരാരും അറിയാതെ പാരലൽ അന്വേഷണം നടതുന്നു.. ഈ രണ്ടു ടീമിലും ഞാൻ ഉണ്ടാകും.. നിങ്ങൾ എന്റെ കൂടെ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം..”

 

“സർ നമ്മൾ ഈ മിഷന് റെഡിയാണ്..”മൂന്നുപേരും ഒരുമിച് പറഞ്ഞു..

 

So we can start the hunt…

 

__________________________________

 

വീട്ടിൽ എത്തിയ വില്യം വേഗം തന്നെ തന്റെ ഓഫീസിൽ പോയി ഫയൽസ് പരിശോധിക്കാൻ തുടങ്ങി.. കഴിഞ്ഞ 2 വർഷത്തെ മിഷനുകൾ

37 Comments

  1. Asuran 3 ( the beginning )

    Teaser. 1.

    അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
    പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..

    അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??

    Submitted..
    Varunnath eppozhennu daivathinum adminum maathram ariyam

Comments are closed.