“ഹ ഹ ഹ നീ പേടിക്കേണ്ട അവർ അന്വേഷിക്കട്ടെ നമ്മുക്ക് നേരെ വന്നാൽ അവരുടെ കാര്യം നമ്മൾ നോക്കിക്കോളും.. നീ പേടിക്കേണ്ട..”
അതും പറഞ്ഞു കലീൻ ഫോൺ വെച്ചു.. ശേഷം ഒരു ബാഗും എടുത്തു പെട്ടെന്ന് തന്നെ ഒരു യാത്രയ്ക്ക് പുറപെട്ടു..
__________________________________
Interpol headquarters
Lyon , France
രാവിലെതന്നെ ഫ്രാൻസിലെ റഷ്യൻ സ്ഥാനപതിയും ഒരു റഷ്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥനും കൂടി ഇന്റർപോൾ ഹെഡ്ക്വാർട്ടർസിൽ എത്തി.. അവിടെയെത്തിയ റഷ്യൻ ഉദ്യോഗസ്ഥർ അവിടെയുള്ള ഏറ്റവും മികച്ച ഏജന്റ് ആയ വില്ലിയമുമായി മീറ്റിംഗിന് തയ്യാറെടുത്തു..
പെട്ടെന്ന് തന്നെ വില്യം കോണ്ഫറൻസ് റൂമിൽ എത്തി..
“ഇത് റഷ്യയിൽ നിന്നുള്ള ടീം ആണ്.. ഇവർക്ക് നമ്മുടെ സഹായം വേണം..”ബോസ് വില്ലിയമിനോട് പറഞ്ഞു
“സർ ഏതാണ് കേസ്”
പെട്ടെന്ന് തന്നെ ഫയൽ വില്ലിയമിന് കൈമാറി
“സർ ഇത് ആന്ദ്രേ സാറ്റർ മർഡർ കേസ് അല്ലെ.. ഈ കേസിൽ ഇവർക്ക് നമ്മുടെ സഹായം വേണ്ട എന്നല്ലേ അന്ന് പറഞ്ഞത്..”
“വില്യം.. തങ്ങൾ പറഞ്ഞത് ശരിയാണ്.. ആദ്യം നമ്മുക്ക് സഹായം വേണ്ട എന്നുതന്നെയാണ് പറഞ്ഞത്.. പക്ഷെ പൊളിറ്റിക്കൽ പ്രഷർ നല്ലോണം ഉണ്ട്.. ഈ കേസ് 3 വർഷം ആയിട്ടും തെളിയിക്കാൻ പറ്റിയിട്ടില്ല.. ഈ കേസ് തെളിയിക്കാൻ ഉള്ള മെയിൻ എവിടെൻസ് ബ്രിട്ടൺ ഇന്റലിജൻസിന്റെ കയ്യിൽ ആയതുകൊണ്ട് അവർ നമ്മുക്ക് തരില്ല.. അതുകൊണ്ട് ഈ കേസ് നിങ്ങള്ക് മാത്രമേ തെളിയിക്കാൻ പറ്റുകയുള്ളു..”റഷ്യൻ സ്ഥാനപതി പറഞ്ഞു..
“ഞാൻ ഈ കേസ് എടുക്കാം സർ.. പക്ഷെ എന്റെ ടീം ഞാൻ തിരഞ്ഞെടുക്കും..ഒപ്പം മുകളിൽ നിന്നും ഒരു പ്രഷർ പോലും പാടില്ല..”
Asuran 3 ( the beginning )
Teaser. 1.
അയാൾ മെല്ലെ നടന്നുവെന്ന് അയാളുടെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നു
പെട്ടെന്ന് തന്നെ അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് പെട്ടിയും ഒപ്പം ഒരു ലൈറ്ററും എടുത്തു..എന്നിട്ട് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു..അപ്പോഴാണ് അവർ ആ ലൈറ്റർ ശ്രെദ്ധിച്ചത്.. സ്വർണ നിറത്തിലുള്ള അതിൽ ഒരു പ്രിത്യേക തരത്തിലുള്ള ഒരു ചിത്രം ഉണ്ടായിരുന്നു..എന്നാൽ പെട്ടെന്ന് തന്നെ അവരുടെ തലവന് ആ ചിത്രം എന്താണെന്ന് മനസ്സിലായി.. ഒരു കോബ്രായുടെ ചിത്രം ആയിരുന്നു അത്..അത് കണ്ടതും അവർ എല്ലാവരും ഒന്നു ഞെട്ടി..
അവൻ പെട്ടെന്ന് തന്നെ ലൈറ്റർ പോക്കറ്റിൽ ഇട്ട ശേഷം സിഗരറ്റ് ഒന്നു ആഞ്ഞു വലിച്ചു..ശേഷം അവരെ നോക്കി ഒന്നു ചിരിച്ചു..ഒരു കോല ചിരി..??
Submitted..
Varunnath eppozhennu daivathinum adminum maathram ariyam