അസുരഗണം 4 [Yadhu] 135

അമ്മ : ഇന്നലെ രാത്രി നീ എന്ത് സ്വപ്നമാ കണ്ടത് നീ വല്ലാതെ പേടിച്ചാലോ അതിന്റെ ഈ പനി.

അമ്മ അത് പറഞ്ഞപ്പോഴാണ് ഞാൻ ആദ്യം കണ്ട സ്വപ്നത്തെ കുറിച്ച് ഓർത്തത്. ആരുടെയൊക്കെയോ ശബ്ദങ്ങൾ എന്റെ ചെവിയിൽ മുഴങ്ങുന്നു. നിലവിളിക്കുന്ന ശബ്ദങ്ങൾ അലറുന്ന ശബ്ദം. പിന്നെ  ആ പൊട്ടിച്ചിരിയും മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ തോന്നുന്നു. ചെവി രണ്ടും കൂട്ടിയ ടച്ച് കണ്ണുകളും അടച്ചു മിണ്ടാണ്ട് കുറച്ചു നേരം ഇരുന്നു. അസഹ്യമായ തലവേദന പെട്ടെന്നുതന്നെ വന്നു സഹിക്കാൻ കഴിയുന്നില്ല.

എന്റെ ചുമലിൽ ആരോ കുലുക്കുന്നത് തോന്നിയപ്പോൾ ഞാൻ കണ്ണുകൾ തുറന്നു. അമ്മയാണ് മുഖത്ത് വല്ലാത്ത ഒരു ഭയം ഞാൻ കണ്ടു അവർ എന്നോട് ചോദിച്ചു.

അമ്മ : മോനെ നിനക്കെന്താ പറ്റിയത്.  നിനക്ക് എന്തെങ്കിലും വയ്യായേ ഉണ്ടോ നമുക്ക് ഡോക്ടറുടെ അടുത്തേക്ക് പോകാം വേഗം റെഡി ആകു.

ഞാൻ : ഇല്ല അമ്മേ. വല്ലാത്ത ഒരു തലവേദന  ഇടയ്ക്ക് വരാറുണ്ട് കുറച്ചു കഴിഞ്ഞാൽ ശരിയായിക്കോളും അമ്മ പേടിക്കേണ്ട.

അമ്മ : ഇല്ല മോനേ വാ നമുക്ക് ഡോക്ടറെ കാണിക്കാം.

ഞാൻ : ഡോക്ടറെ ഒന്നും കാണിക്കേണ്ട. കുറച്ചുനേരം കിടന്നാൽ ശരിയായിക്കോളും.

അമ്മ : എന്നാൽ നീ മുഖം കഴുകി ഒന്ന് ഫ്രഷ് ആകു
അപ്പോഴേക്കും ഞാൻ കഞ്ഞി എടുക്കാം ഒരു തലവേദനയുടെ ഗുളികയും കഴിച്ചോ കുറച്ച് കഴിഞ്ഞാൽ ശരിയായിക്കോളും.

അതു പറഞ്ഞ് അമ്മ വേഗം അടുക്കളയിലേക്ക് പോയി. ഞാനും ബാത്റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി പല്ലു തേച്ചു മുഖം തണുത്ത വെള്ളത്തിൽ കഴുകി പുറത്തേക്ക് വന്നു. കട്ടിൽ കിടന്നു കണ്ണുകളടച്ചു ആ ശബ്ദങ്ങൾ പിന്നെയും എന്റെ ചെവിയിൽ മുഴങ്ങി. വല്ലാത്ത ഒരു അസ്വസ്ഥത അറിയുന്നില്ല നെഞ്ചിൽ വല്ലാത്ത ഒരു ഭയം ഇരുണ്ട കയറുന്നതുപോലെ. കുറച്ചു കഴിഞ്ഞ് അമ്മ കഞ്ഞി കൊണ്ടുവന്നു തന്നു ഗുളികയും കഴിച്ചു പിന്നെയും കിടന്നു. അങ്ങനെ എപ്പോഴോ പിന്നെയും മയക്കത്തിൽ പോയി . പിന്നെ ഞാൻ എണീക്കുമ്പോൾ വൈകുന്നേരം മൂന്നു മണിയായി റൂമിൽ ആരും തന്നെയില്ല. ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു നേരെ ഹോളിലേക്ക് പോയി അവിടെ ചേച്ചി ഉണ്ടായിരുന്നു. എന്നെ കണ്ടതും ചേച്ചി ചോദിച്ചു.

ചേച്ചി : നീ എണീറ്റോ. തലവേദന എങ്ങനെയുണ്ട് ഡോക്ടറുടെ അടുത്തേക്ക് പോണോ.

ഞാൻ : വേണ്ട ഇപ്പോൾ കുറവുണ്ട്.

പിന്നെ കുറച്ച് നേരം സംസാരം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ പിന്നെയും ഓരോന്ന് ചിന്തിച്ചു കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി എന്നോട് ചോദിച്ചു

ചേച്ചി : ഡാ നിനക്ക് എന്നെ അടുത്തുള്ള ഒരു അമ്പലത്തിൽ കൊണ്ടുപോകാൻ പറ്റുമോ. ഞാൻ കുറേ ആയി ഇവരോടു പറയുന്നു. ആരും എന്നെ കൊണ്ടു പോകുന്നില്ല നീ എന്റെ കൂടെ വരുമോ.

ഞാൻ  : അതിനെന്താ ചേച്ചി നമുക്ക് പോകാലോ. എനിക്കും ഒന്ന് പുറത്തിറങ്ങണം. പാർവ്വതിയേയും പ്രവീണിനെയും വിളിക്കാം.

ചേച്ചി : അതിന് അവർ രണ്ടാളും ടൗണിൽ പോയി ഇരിക്കുകയല്ലേ.

ഞാൻ : ആ അപ്പോ അവർ ഇവിടെ ഇല്ലേ. എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ

ചേച്ചി : ആ ഒരു ചെറിയ വിശേഷം ഉണ്ട്. ഇന്നല്ല രണ്ടുദിവസം കഴിഞ്ഞിട്ട് അതിന് എന്തൊക്കെയോ വാങ്ങിക്കണം എന്നു പറഞ്ഞു പോയിട്ടുണ്ട്.

ഞാൻ :  എന്താ ചേച്ചി വിശേഷം എന്നോട് പറയുമോ.

21 Comments

  1. എന്തായി എന്ന് വരും

  2. തിരക്കൊക്കെ കിഴിഞ്ഞോ ബ്രോ …..
    Waiting for next part……

  3. കഥ നന്നായിട്ടുണ്ട് , സ്പീട് അൽപം കൂടിയോ? എന്ന് ഒരു സശയം. അടുത്ത ഭാഗം വേഗം അയക്കുക. അൽപം പേജ് കൂട്ടി എഴുതുക.

  4. bro superb! waiting for next part

  5. വേട്ടക്കാരൻ

    ബ്രോ,കൊള്ളാം സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് പെട്ടെന്ന് തരുമെന്ന് കരുതുന്നു.

  6. നന്നായിട്ടുണ്ട്. പക്ഷെ എല്ലാഭാഗങ്ങളും ഒന്നൂടി വായിക്കേണ്ടി വന്നു. എല്ലാം മറന്നുപോയിരുന്നു,അത്രയും വൈകിയാണ് ഈ ഭാഗം വന്നത്. അടുത്തഭാഗം പെട്ടന്ന് വരുമെന്ന് കരുതുന്നു.

    1. പെട്ടെന്നുതന്നെ അടുത്തഭാഗം എത്തിക്കാം thanks for supporting bro

      1. Eavide bro. Jan 2021 aayallo. Eanthu pattie

  7. നന്നായിട്ടുണ്ട്

  8. കൊള്ളാം നന്നായിട്ടുണ്ട്

    1. ❤️? thanks bro

  9. Orupaad kaathirunnu Oru kathayaan.pinne vicharichu nirthipoyi enn. Enthayalum thirich vannulo. Katha manasil ullath kond orthedukan Patti. Nalla Oru part orupaad ishtayi. Ini ithupole vaikikalleto. Snehathode ❤️

    1. ?❤️ thanks for supporting

  10. ആദ്യം മുതൽ വായിപിച്ച് ലെ!? കൊള്ളാം. ഇനി ഇതേപോലെ വൈകരുത് ട്ടോ ??.

    1. ? ക്ഷമിക്കൂ ബ്രോ. എല്ലാം നമുക്ക് ശരിയാക്കാം. Thanks for supporting

      1. ❣️ “ക്ഷമ” അതിൻ്റെ ആവശ്യം ഇല്ല ബ്രോ. എല്ലാവർക്കും തിരക്ക് കാണും. വൈകുവാണെൽ പറ്റുമെങ്കിൽ അറിയിക്കുക. അത്രേ ഒള്ളു. കഥ തുടരുന്നു… Support okee ???

  11. ഡ്രാക്കുള

    തിരിച്ചുവന്നതിൽ സന്തോഷം ബ്രോ… മാസങ്ങൾക്ക് ശേഷം വന്നത് കൊണ്ടും ,പേജുകൾ കുറവായത് കൊണ്ടും വായനാ സുഖം കിട്ടിയില്ല …അടുത്തഭാഗം മുതൽ പേജ് കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക??????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. തീർച്ചയായും ചെയ്യാം thanks for supporting bro

Comments are closed.