അസുരഗണം 3 [Yadhu] 140

അത്രയും പറഞ്ഞ് അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്റെ മനസ്സിലുള്ള എല്ലാ സങ്കടങ്ങളും ആ നിമിഷം വിങ്ങിപ്പൊട്ടി അവരെ കെട്ടിപ്പിടിച്ചു. കൊണ്ട് അത്യാവശ്യം ഉറക്കെ തന്നെ കരഞ്ഞു. എന്നെ സമാധാനിപ്പിക്കാൻ ആയി പാർവ്വതിയും പ്രവീണും അങ്കിളും എല്ലാവരും എന്റെ അടുത്തേക്ക് വന്നു. പക്ഷേ ആന്റി തടഞ്ഞുകൊണ്ട് പറഞ്ഞു.

ആന്റി : അവൻ കരയട്ടെ. അവന്റെ മനസ്സിൽ ഉള്ള എല്ലാ ഭാരവും അവനെ ഇറക്കി വെക്കട്ടെ. അവന് ഇനി ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ അവന്റെ മനസ്സിൽ സങ്കടങ്ങൾ പാടില്ല.  അവന്റെ എല്ലാ സങ്കടങ്ങളും ഇതോടെ തീരണം.

അതു പറഞ്ഞ് അവർ കുറച്ചുനേരം എന്റെ മുതുകത്ത് തട്ടി തന്നെ . കുറച്ചു നേരത്തിനു ശേഷം അവർ പുറത്തേക്ക് വരാൻ പറഞ്ഞു അതു കേട്ടതും പ്രവീണും പാർവതിയും എന്റെ കൂടെ വരാൻ നിന്നപ്പോൾ അമ്മ( ഇനി ആന്റി എന്നുള്ളത് ഒഴിവാക്കി അമ്മ എന്ന് കേൾക്കുന്നു) പെട്ടെന്ന് പറഞ്ഞു.

അമ്മ : നിങ്ങൾ വരണ്ട എനിക്ക് അവനോട് കുറച്ച് സംസാരിക്കാനുണ്ട്

പുറത്തേക്കു വന്നു ഒരു മരത്തിനു ചുവട്ടിൽ ഒരു കല്ലിൽ ഇരുത്തി എന്നോട് പറഞ്ഞു.

അമ്മ : ഞാൻ തല്ലിയത് മോന് വേദനിച്ചോ നീ അമ്മയോട്  ക്ഷമിക്.

ഞാൻ : അയ്യോ അമ്മേ. അമ്മ എന്നോട്  അങ്ങനെ പറയരുത്. സ്നേഹത്തോടെ തല്ലാൻ എങ്കിലും ഒരാളുണ്ടല്ലോ എന്നാണ് ഇപ്പോഴത്തെ സന്തോഷം. അമ്മക്ക് അറിയോ   ഇത്രയും വർഷങ്ങൾക്കു ശേഷം ഇന്നാണ് ഞാൻ ഇത്ര സന്തോഷത്തോടെ ഭക്ഷണം കഴിച്ചത്. അതിനു ഞാൻ അമ്മയോട് ആണ് ആദ്യം നന്ദി പറയേണ്ടത്.

അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരിക്കുമ്പോൾ ആണ്. ഞങ്ങളുടെ സംസാരം കേട്ടു കൊണ്ട് ശിവരാമനും അച്ഛനും ( പാർവതിയുടെ അച്ഛൻ) ഇറങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു

അച്ഛൻ : എന്താ അമ്മയും മോനും പരിഭവം പറഞ്ഞു തീർന്നു കഴിഞ്ഞില്ലേ.

അമ്മ : എന്റെ കുട്ടിക്ക് ഒരു പരിഭവവും ഇല്ല അവൻ ഇനി ഇവിടുത്തെ കുട്ടിയാണ് നമുക്ക് ഇനി നാലുമക്കൾ.

അച്ഛൻ : സന്തോഷമേയുള്ളൂ ഞങ്ങൾക്കൊരു മോനും കൂടി ആയല്ലോ.

ഇത് കേട്ടിട്ടാണ് പാർവതിയും പ്രവീണും ചേച്ചിയും അങ്ങോട്ടേക്ക് വന്നു. പാർവതി അമ്മയെ നോക്കി പറഞ്ഞു.

പാർവതി : അതേ പുതിയ മോനെ കിട്ടിയപ്പോ നമ്മളെ ഒന്നും വേണ്ട ആയി അല്ലേ.

അച്ഛൻ : എടി കുശുമ്പി പാറു. നിങ്ങളോടുള്ള സ്നേഹം ഒന്നും കുറയില്ല. പക്ഷേ നിങ്ങളുടെ കൂടെ താ ഇവനെയും കൂട്ടണം മനസ്സിലായല്ലോ.

പാർവതി : ഓ മനസ്സിലായി

മുഖം കൊണ്ട് ഗോഷ്ടി കാണിച്ച് അതു പറഞ്ഞപ്പോൾ അവിടെ എല്ലാവരും ഒരു കൂട്ടച്ചിരി ആയിരുന്നു. സത്യത്തിൽ എനിക്ക് അവളുടെ ആ കുട്ടിത്തം വല്ലാതെ ഇഷ്ടപ്പെട്ടു തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ശിവരാമൻ അച്ഛന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു.

43 Comments

  1. Bro Next Part എവിടെ ………..

  2. ലക്ഷമി

    തുടരണോ എന്ന് ചോദിക്കുന്നത് തന്നെ മോശമാണ് യദു. അടുത്ത ഭാഗങ്ങൾ പെട്ടെന്ന് പ്രതീക്ഷിക്കുന്നു.

  3. നല്ല കഥയാണ് യദു…
    തുടർഭാഗങ്ങൾ വേഗം പോന്നോട്ടെ ….

  4. ജിoമ്മൻ

    എന്റെ പൊന്നളിയ… ഞാൻ സെന്റിയായി.. ???(ഊണ് കഴിക്കുമ്പോൾ ഉള്ള സീൻ..)???..
    ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ കഴിവാണ് വായനക്കാരനെ കഥയുടെ ആഴങ്ങളിൽ എത്തിക്കുക എന്നുള്ളത്. അത് താങ്കൾക്ക് കഴിഞ്ഞിട്ടുണ്ട്… സംഭവം കുടുക്കിയിട്ടുണ്ട്.. All the best…

    1. താങ്കളുടെ വാക്കുകൾ വളരെയധികം ഇൻസ്പിരേഷൻ നൽകുന്നുണ്ട് thanks bro

  5. ബ്രൊ എന്തായി…..
    ഉടൻ പ്രതീക്ഷിക്കാമലൊ ല്ലേ

    1. എഴുതിക്കൊണ്ടിരിക്കുകയാണ് bro

  6. Thudaranam. Pine baki vegam poratte

  7. തുടരണം ?

    1. തീർച്ചയായും

  8. തുടരാതെ പിന്നെ…മര്യാദക്ക് ബാക്കി എഴുതിക്കോ ???

  9. Pwolichu bro ….
    Next part pettannagu prattu…..
    Waiting bro….. .

  10. Powli aan bro please continue……..

    With love,
    അച്ചു

    1. Thanks achu

  11. തൃശ്ശൂർക്കാരൻ

    ??????????????????നന്നായിട്ടുണ്ട് ബ്രോ ഈ ഭാഗവും ഇഷ്ട്ടായി ??waiting….. ?

    1. തൃശൂർകാരൻ ഞാനും തൃശ്ശൂർ കാരനാണ് ?

      1. തൃശ്ശൂർക്കാരൻ

        ?????

  12. എനിക്ക് ഇഷ്ടപ്പെട്ടില്ല !!!!????എന്താണെന്നു അറിയ്യോ.. ആ അവസാനത്തെ ചോദ്യം.. തുടരണോ എന്നു… മാഷേ ധൈര്യമായിട്ടു തുടർന്നൊ ഇത്രയും നന്നായി എഴുതുന്ന നിങ്ങൾ ഒക്കെ തുടർന്നില്ലേൽ പിന്നെ എങ്ങന്യാ.. അടിപൊളി കഥയാണ് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്. ??

    1. ബ്രോ നിങ്ങളൊക്കെ കമന്റ് ചെയ്യുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല വളരെയധികം സന്തോഷമുണ്ട്

    2. ആ അനുപല്ലവി നിനക്കിവിടെ ഇടുകൂടെ നന്ദാപ്പി…

      1. ഞാനും അതു പറയണമെന്ന് വിചാരിച്ചിരുന്നു

  13. ഹൊ എന്റെ ചേട്ടായി..ചുമ്മാ രസം പിടിച്ച് വരുവയിരുന്ന്…നല്ല story..തുടർന്നും എഴുതൂ…. വൈകിപ്പിക്കില്ല എന്ന വിശ്വാസത്തോടെ.

    Rambo♥️♥️

    1. Thanks rambo

  14. ഈ ഭാഗവും ഇഷ്ടമായി.
    ബ്രോ അല്പം വെയിറ്റ് ചെയ്യു.
    പ്രതികരിക്കുന്ന വായനക്കാർ വരും.
    പഴയപോലെ അല്ലല്ലോ ഇപ്പോൾ കുറച്ചൊക്കെ മാറിയില്ലേ… ഇനിയും മാറും…

    1. മച്ചാനെ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ് ഞാൻ. ഒരുപാട് നന്ദിയുണ്ട് എന്റെ കഥ കമന്റ് ചെയ്തതിന്

      1. ബാക്കി കാണുന്നില്ലല്ലോ ബ്രോ. എന്തുപറ്റി? നിങ്ങൾ ok അല്ലേ? ഇനി മുഴുവൻ എഴുതി തീർത്തിട്ട് പോസ്റ്റ് ചെയ്താൽ മതി. ഇപ്പൊ തന്നെ ഒരുപാട് late ആയി

  15. ബ്രോ നിർത്തിയിട്ട് പോകല്ലേ നല്ല കഥയാണ്

    1. ഈ കഥ ഒരിക്കലും നിർത്തില്ല bro

  16. ഇത്രയും ഭംഗിയായി എഴുതി മനുഷ്യനെ മുള്ളിൻമുനയിൽ നിർത്തിയിട്ട് തുടാരാതെ പിന്നെ?…

    നിങ്ങള് ഏഴുത് സഹോദരാ….comments ഒക്കെ വരും…e site popular ആയി thudangiyittalle ഉള്ളൂ….നല്ല വായനക്കാർ ഉണ്ടാകും.

  17. Kollam bro ??????
    kurachukoodi pegukal ulpeduthiyal nannayirikkum ?????

    1. തീർച്ചയായും ശ്രമിക്കാം

  18. പറ്റുമെങ്കിൽ എപ്പിസോഡ് ഗ്യാപ് കുറച്ചു പെട്ടെന്ന് എഴുതിയാൽ വായനക്ക് ഒരു ഫീൽ ഉണ്ടാകും

    1. മാക്സിമം ശ്രമിക്കാം bro

  19. ബാക്കി പോന്നോട്ടെ. അധികം വൈകരുത്, വായനയുടെ കണ്ടിന്യൂവിറ്റി നഷ്ടമാകും.

    1. മാക്സിമം ശ്രമിക്കാം bro

  20. Yes please continue bro… Pinne post cheyyunnathu kurachu koode speedil aayikkotte 😛

  21. അർജുനൻ പിള്ള

    1st

Comments are closed.