“നിങ്ങളെല്ലാവരും വരണം..എന്ന ശരി ഞാനിറങ്ങാ.. ബാക്കി വീടുകളിലും കയറി പറയണം.”
ഹാളിൽ നിന്ന് ആരോ സംസാരിക്കുന്നത് കേട്ടാണ് എണീക്കുന്നത്..
“ആരാ ഉമ്മ ഇവിടെ വന്നത്.. ”
“ഹാാ.. അത് നമ്മുടെ മൂസാക്കയാ.. ”
“പടച്ചോനേ… സിനൂന്റെ വാപ്പ… ?“മനസ്സില്‍ പറഞ്ഞു
“അല്ല ഉമ്മ.. മൂപ്പരെന്തിനാ ഇങ്ങോട്ട് വന്നത് ”
“മൂപ്പരെ മോള്ടെ കല്യാണമാണ് അടുത്ത വെള്ളിയാളഴ്ച്ച”
ഒരു ഞെട്ടലോടെയാണ് അത് കേട്ടത്.
“എന്താ ഉമ്മ ഇങ്ങള് പറഞ്ഞത് ”
“വന്ന് വന്ന് അനക്ക് ചെവി കേൾക്കാതെയായോ.. സനന്റെ കല്യാണമാണ് എന്നാ ഞാന്‍ പറഞ്ഞത്. അതിന് ഇയ്യെന്തിനാ ബേജാറാവുന്നേ..? ”
“ഒന്നുല്ല ഉമ്മ… ഞാന്‍ വേറെ എന്തോ ആലോചിച്ചതാ”.
********************* *********************
ദിവസങ്ങൾ നിമിഷങ്ങളെ പോൽ കടന്നു പോയി..
ഇന്നാണ് സിനൂന്റെ കല്യാണം.. ഇന്ന് മുതല്‍ അവൾ മറ്റൊരാൾക്ക് സ്വന്തം..
മനസിനെന്തോ ഒരു വിങ്ങൽ.. എന്തോ നഷ്ടപ്പെട്ടത് പോലെ..
ഇന്നീ പന്തലിൽ നിൽക്കുമ്പോ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോവാ..
കല്യാണ വേശത്തിൽ അവളെ കണ്ടപ്പോ മനസിൽ ആരോ കത്തി കുത്തിയത് പോലെയൊരു വേദന..
അവളുടെ കല്യാണമാണ് എന്ന് പോലും വിശ്വാസിക്കാൻ കഴിയുന്നില്ല..
ഒരു പക്ഷെ അവളുടെ മറവി പടച്ചോന് അവൾക്ക് കൊടുത്ത ഒരു അനുഗ്രഹമാവും…
കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ… ഓരോ ഓർമ്മകളും മുറിവുകൾ മാത്രമൊള്ളൂ സമ്മാനിക്കാറ്…
ഞാന്‍ മനസിലാക്കാതെ പോയ സ്നേഹത്തിന് റബ്ബെനിക്ക് തന്ന ശിക്ഷയാ ഇത്..
അവളുടെ ജീവിതമെങ്കിലും സന്തോഷമുള്ളതാവട്ടെ…ഈയൊരു
എന്റെ ജീവിതത്തിലെ നഷ്ടങ്ങളുടെ താളുകളിൽ”അറിയാതെ പോയ ഈ മുഹബ്ബത്തിനെ”ഇന്ന് ഞാന്‍ കുറിച്ച് വെക്കുകയാണ്.. താൻ സ്നേഹിക്കുന്നവളെയല്ല.. തന്നെ സ്നേഹിക്കുന്ന പെണ്ണിനെ നഷ്ടമാകുന്നതാ തീരാനഷ്ടം…
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി..
“സന”…….
******** ******** *********
ആദ്യമായി എഴുതിയതിന്റെ തെറ്റുകൾ ഒരുപാടുണ്ട് എന്നറിയാം. കൂടെ നിന്ന് സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ?..
ദയവു ചെയ്തു ഈ കഥ അയച്ചു തരിക…..എത്ര വായിച്ചിട്ടും മതിയാവുന്നില്ല….പ്ളീസ്..
Safa Sherin.
Ee kadha real story aano adho unfaakiyathaano.
Please respond
*undaakiyathaanoo