അവളുടെ വീട്ടില്‍ നിന്ന് ഫോട്ടോ ഒക്കെ സംഘടിപ്പിച്ചു ഫ്ലലക്ക്സ് ഒക്കെ വച്ചു. ?
പത്താം ക്ലാസ് നല്ല മാര്‍ക്ക് വാങ്ങിയവരുടെ കൂട്ടത്തിൽ അവൾക്കുള്ള സമ്മാനവും വാങ്ങി.
പിന്നെ തൊട്ട് അവളുടെ വീടിന് അടുത്തൂടെ പോവുമ്പോഴൊക്ക അവളെ നോക്കും. ചിലപ്പൊ കാണും ചിലപ്പൊ കാണാറില്ല. അതെങ്ങനെയാ.. പെണ്ണ് വല്ലപ്പോഴൊള്ളു ഒന്ന് പുറത്തിറങ്ങാ… പിന്നെ എങ്ങനെ കാണാനാ..
ഇടയ്ക്കിടെ അതിലൂടെ പോവുമ്പോഴൊക്ക അവളുടെ ഉമ്മാനോട് പോയി കുടിക്കാൻ വെള്ളം ചോദിക്കും. ശരിക്കും പറഞ്ഞാല്‍ അവളെ കാണാനാണ് അവിടെ എത്തുമ്പോൾ ഒരു ദാഹം?.
അങ്ങനെ ഒരു ദിവസം ചെന്നു ചോദിച്ചപ്പോൾ അവളായിരുന്നു വെള്ളം തന്നത്..
എവിടെയോ പോവാൽ നിൽക്കായിരുന്നു വീട്ടിലുള്ളവർ..
“എവിടെക്കാ പോവുന്നേ”. വെള്ളം തന്നപ്പോൾ ഞാന്‍ ചോദിച്ചു
“ഉമ്മാന്റെ വീട്ടില്‍ക്ക്”.
ഒരേ നാട്ടിലുള്ളവരായിട്ട് പോലും വല്ലപ്പോഴൊള്ളു അവളെ ഒന്ന് കാണാറുള്ളത്.. ?
വല്ലപ്പോഴുമായി മാത്രം അവളെ കാണും..
“ആാാാാാ” പുറത്ത് ഉമ്മാന്റെ അടി കിട്ടിയപ്പോഴാ ഉറക്കത്തിൽ നിന്ന് എണീക്കുന്നെ..
“ഇജ്ജെന്തിനാ കിടന്ന് അലറുന്നെ..? ”
” എങ്ങനെ അലറാതിരിക്കും അങ്ങനെത്തെ അടിയല്ലെ ഇന്നെ അടിച്ചത് ?”
“ഓ… അതിന് മാത്രം ഞാന്‍ അടിച്ചോ ഒന്ന് അന്റെ പുറത്ത് കൊട്ടി വിളിച്ചതല്ലേയൊള്ളൂ.. ”
“ഹാാ.. ഇങ്ങക്ക് കൊട്ടി വിളിച്ചാ മതിയല്ലോ. വേദന കൊള്ളുന്നവനല്ലേ അറിയൂ… ?”
“ചിലക്കാതെ പോയി പല്ല് തേച്ച് ചായ കുടിക്കാൻ നോക്ക്”.
അതും പറഞ്ഞ് ഉമ്മ മുറിയിൽ നിന്ന് പോയി.
പല്ല് തേച്ചു കുളിയൊക്കെ കഴിഞ്ഞ് ചെന്നപ്പോ എല്ലാവരും ചായ കുടിക്കാൻ എന്നെ കാത്തുനിൽക്കാണ്.
ചൂടുള്ള പുട്ടും കടലയും കണ്ടപ്പോ വായയിൽ വെള്ളം വന്നു..ചായയൊക്കെ കുടിച്ചു നജീബിന്റെ വീട്ടില്‍ക്ക് നടന്നു. അവിടെ ചെന്നപ്പോൾ അവൻ എണീക്കുന്നൊള്ളു.. അവനെയും കൂട്ടി പുറത്ത് പോയി.
“ഡാ.. ആദി ഞാന്‍ വീട്ടില്‍ക്ക് പോവാ.. നീയുണ്ടോ..? ”
“ഇല്ല ”
“പിന്നെ നീയെങ്ങോട്ടാ.? ”
“എനിക്ക് അങ്ങാടിപ്പുറം വരെയൊന്ന് പോവണം”
“അവിടെ എന്താ പരുപാടി ? ”
“ഒരാളെ കാണാനുണ്ട് അവിടെ”
“മ്മ്. നീ പോയ്ക്കോ. എനിക്ക് ഉമ്മാനെയും കൊണ്ട് ആശുപത്രിയിലൊന്ന് പോവണം”
“എന്ന ഞാന്‍ ഒറ്റയ്ക്ക് പോവാ”
അങ്ങനെ കോളേജ് വിട്ടിട്ടും അവളെ കണ്ടില്ല. രണ്ടാമത്തെ ദിവസവും അവൾ വരുന്നതും നോക്കി നിന്നു.
“ആദിൽ അല്ലെ”
“അതെ”
“ഞാന്‍ സനയുടെ ഫ്രണ്ടാണ് രേവതി. ഇയാള് കുറച്ച് ദിവസമായി ഇവിടെ ചുറ്റികറങ്ങുന്നതായി ഞാന്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് വന്നു ചോദിച്ചത്. ”
“പക്ഷേ എന്നെ എങ്ങനെയാ തനിക്ക് അറിയുന്നേ.? ”
“അതിനുത്തരം ഈ ഡയറിയിലുണ്ട്.. എനിക്കുള്ള ബസ് വരുന്നുണ്ട് ഞാന്‍ പോവാണ്. പിന്നെ ഇത് എനിക്ക് തന്നെ തിരിച്ചു തരണം വായിച്ച് കഴിഞ്ഞാല്‍. വേറെ ഒരു കാര്യം കൂടിയുണ്ട് പറയാൻ. അത് ഇത് തരുമ്പോൾ പറയാ.. “
എന്ന് പറഞ്ഞ് അവള്‍ക്കുള്ള ബസിൽ കയറി പോയി.രാത്രി ഭക്ഷണം കഴിച്ചു മുറിയിൽ ചെന്നപ്പോ ആദ്യം ഓർമ്മ വന്നത് ആ ഡയറിയായിരുന്നു.
“എന്തായിരിക്കും ഈ ഡയറിയില്‍.? ”
ഡയറി തുറന്ന് അതിലുള്ള പേര് കണ്ടപ്പോൾ ശരിക്കും ഞെട്ടി…..
ഡയറി തുറന്ന് പേര് കണ്ടപ്പോളൊന്ന് ഞെട്ടി. പ്രതീക്ഷിക്കാതെയാണ് ആ പേര് കണ്ടത്..
” SANA “
ഒരു നിമിഷം കൊണ്ട് ഒരായിരം ചിന്തകളാണ് മനസ്സിലൂടെ മിന്നി മറഞ്ഞത്..
“സനയുടെ ഡയറി എങ്ങനെ രേവതിയുടെ കൈയ്യില്‍ വന്നു…?? ഇത് ശരിക്കും സനയുടെ ഡയറി തന്നെയാണോ…?? ”
എന്നിങ്ങനെ നൂറു ചോദ്യം മനസിലുണ്ട്.
“എന്തായാലും വായിച്ച് നോക്കാം “.
ഡയറിയുടെ ഒരു പേജ് മറിച്ച് നോക്കിയപ്പോൾ കണ്ണിൽ പതിഞ്ഞത് പെൻസിലുപയോഗിച്ച് മനോഹരമായി എഴുതി രണ്ട് വാക്കിലാണ് “നീയും ഞാനും “. എഴുത്തിനെ കുറച്ചധികം ഭംഗി നൽകുന്ന വിധം ഒരു ആൺകുട്ടയുടെ തോളിൽ തല വെച്ച് ഇരിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം വരച്ച് വെച്ചിട്ടുണ്ട്.
ഒട്ടും കൌതുകം തോന്നത്ത ഒരു ചിത്രം.. കുറച്ച് നേരം അതിന്റെ ഭംഗി നോക്കിയിരുന്നു..
“ഇങ്ങനെ ഒരു ചിത്രം എന്തിനാണ് ഈ ഡയറിയില്‍ വരച്ചത്..? “
കുറച്ച് പേജുകള്‍ മറിച്ച് നോക്കി.. എല്ലാം ശൂന്യമായിരുന്നു.. എന്നാലും എവിടെയോ ഒരു പ്രതീക്ഷ. പിന്നെയും മറിച്ചപ്പോൾ കണ്ടു പല നിറങ്ങളെ കൂട്ടുപിടിച്ച് എഴുതിയ കുറെ അക്ഷരങ്ങളെ…
അവിടെയും “SANA” എന്ന് വെച്ച് കൊണ്ടായിരുന്നു അക്ഷരങ്ങളുടെ തുടക്കം…
എന്നും മറ്റുള്ളവർക്ക് നിറഞ്ഞ മനസ്സോടെ ഒരു ചെറു പുഞ്ചിരി സമ്മാനിക്കുന്നവളായിരുന്നു ഈ സന… ഇന്നും ആ പുഞ്ചിരി സമ്മാനിക്കാൻ മറക്കാറില്ല.. (പരിജിത മുഖങ്ങൾക്ക് മാത്രം ?). എന്നാൽ ഇന്ന് ആ പുഞ്ചിരിക്ക് പഴയ തിളക്കമില്ല. എവിടെയോ അത് നഷ്ടപ്പെട്ടത് പോലെ…
ഒരു പരീക്ഷാ കാലത്താണ് നേരിൽ കാണുന്നത്. അല്ല ശ്രദ്ധിക്കുന്നത്. നിത്യം നമ്മൾ എത്ര മുഖങ്ങൾ കാണാറുണ്ട്.. അവയിൽ പലതും നമ്മൾ ഓർക്കാറില്ല.. ചില മുഖങ്ങള്‍ നമ്മൾ ഓർക്കാൻ എന്തെങ്കിലും കാരണമുണ്ടാവും.. ചിലപ്പോൾ വഴക്കാവാം.. അല്ലെങ്കിൽ മറ്റു പല കാരണങ്ങളാവാം… അതുവരെ ശ്രദ്ധിക്കാത്ത ഞങ്ങൾ ശ്രദ്ധിക്കുന്നതും ആ പരീക്ഷാ ഹാളില്‍ വെച്ചാണ്. ഒട്ടുമിക്ക പ്രണയ കഥയിലുള്ള പോലെ ഞങ്ങളും വഴക്കിലായിരുന്നു തുടക്കം..
ദയവു ചെയ്തു ഈ കഥ അയച്ചു തരിക…..എത്ര വായിച്ചിട്ടും മതിയാവുന്നില്ല….പ്ളീസ്..
Safa Sherin.
Ee kadha real story aano adho unfaakiyathaano.
Please respond
*undaakiyathaanoo