അപരാജിതൻ 10 [Harshan] 7019

അന്ന് വൈകിട്ട്

പതിവ് പോലെ തന്നെ ലോഡ്ജിലെ കൂട്ടുകാരെയും മനോജ്‌നെയും നരന്‍ ചേട്ടനെയും റോയിയും ഒക്കെ അവന്‍ വിളിച്ചു, ഇടയ്ക്കു മാലിനിയുടെ കോള്‍ കയറി വരുന്നുണ്ടായിരുന്നു, ആദി അത് ശ്രദ്ധിക്കാന്‍ പോലും നിന്നില്ല, അതിനിടയില്‍ ദേവികയും അവനെ വിളിച്ചു, അവന്‍ അവളെയും വിളിച്ചു സംസാരിച്ചു. ദേവിക പറയുകയും ചെയ്തു പാറു ഇപ്പോള്‍ ഇടയ്ക്കു അവന്റെ കാര്യവും താല്പര്യപൂര്‍വ്വം സംസാരിക്കുന്നുണ്ട്, അവനതു കേട്ട് വെറുതെ ഒന്ന് മൂളി എന്ന് മാത്രം,

നാല് അഞ്ചു ദിവസം കഴിഞ്ഞു, കൈ ഒക്കെ നല്ല ഭേദം ഉണ്ട്, കൈവെള്ളയിലെ മുറിവൊക്കെ നന്നായി കരിഞ്ഞു, ആദി ഹരിതയുമായി പോയി ഡോക്ടറെ കാണിച്ചപ്പോ അന്ന് തന്നെ സ്ടിച്ച് ഒക്കെ മാറ്റി, തിരികെ സായിഗ്രമത്തില്‍ എത്തി

അവന്‍ മൊബൈല്‍ ഓണ്‍ ചെയ്തു അതില്‍ ഓഫീസിലെ പ്രിയങ്കയുടെ കോള്‍ വന്നിട്ടുണ്ട്, മൂന്നാലെണ്ണം

അവന്‍ തിരികെ അവളെ വിളിച്ചു

അവളും അവനു മെസ്സേജ് ഒക്കെ അയക്കാറുണ്ട് വിവരങ്ങള്‍ ഒക്കെ ചോദിച്ചു

“ പ്രിയങ്കാ ,,,എന്തായി “

“എങ്ങനെ ഉണ്ട് ആദി നിനക്ക് “

“ഇപ്പൊ ഓക്കേ ആണ് , ഇന്ന് സ്ടിച് ഒക്കെ എടുത്തു, മുറിവൊക്കെ നന്നായി കരിഞ്ഞു”

“താങ്ക് ഗോഡ് …. ” പിന്നെ ഞാൻ വിളിച്ചത് ,,,എന്റെ ഫ്രണ്ടിന്റെ കാര്യം പറഞ്ഞിരുന്നില്ലേ മിലൻ ജോൺനെ കുറിച്ച് ”

“ഉവ്വ് ,,,,എം ജെ ക്രിയേഷ൯ നടത്തുന്ന ആ പുള്ളി അല്ലെ ,,,”

“അതെ അവൻ എന്നെ വിളിച്ചിരുന്നു, അത്യാവശ്യമായി അവനെ ഒന്ന് നീ വിളിക്കണം, എന്തോ അർജന്റ് ആയി നിന്നോട് പറയാൻ ഉണ്ട് അവനു ”

“പ്രിയങ്ക,,,ഞാൻ എന്തിനാ വിളിക്കുന്നത്, ഞങ്ങൾ തമ്മിൽ അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ലല്ലോ”

“പൊന്നു ആദി ,,,,,അവന്റെ റേഞ്ച് എന്താന്നു നിനക്കറിയാത്തതു കൊണ്ട് ആണ്, അവൻ ഒരു ക്രിയേറ്റിവ് ഡിസൈനർ ആണ്, പല ബ്രാന്ഡുകളുടയും ആഡ്സ് ഒക്കെ അവൻ കൈകാര്യം ചെയ്യുന്നുണ്ട്, ഞാൻ അന്ന് നിന്റെ ഫോട്ടോ അയച്ചില്ലേ ,,,അതുമായി ബന്ധപ്പെട്ട കാര്യത്തിനാണ് ,,,”

“ഓ ,,,,,എന്തോ എനിക്കൊരു താല്പര്യമില്ലാതെ പോലെ ”

“ആദി ,,നിനക്കു അവനെ ഒന്ന് വിളിക്കുന്നതിന്‌ എന്താ ,,,നമ്മൾ എങ്ങോട്ടു പോകുമെന്നോ എങ്ങനെ ആകുമെന്നോ നമ്മുക് പ്രെഡിക്ട് ചെയ്യാൻ പറ്റുമോ ??

“അതില്ല ,,,,”

“അതുകൊണ്ടാണ് പറയുന്നത്,,ഞാൻ അവന്റെ നമ്പ൪ ഇപ്പൊ നിനക്കു മെസ്സേജ് ചെയ്തേക്കാം, ഇപ്പോൾ തന്നെ അവനെ വിളിക്കണം …കേട്ടോ ”

“ഹാ ,,,ശരി ,,,,നീ അയച്ചോ ”

അവർ തമ്മിലുള്ള ഫോൺ സംഭാഷണം കഴിഞ്ഞു പ്രിയങ്ക അപ്പോൾ തന്നെ അവനു എം ജെ യുടെ ഫോൺ നമ്പർ  മെസ്സേജ് ചെയ്തു കൊടുത്തു.

ആദി മിലൻ ജോണിനെ വിളിച്ചു

” ഹലോ ,,,,,എം ജെ ഹിയർ ”

“സർ ,,,അയാം ആദിശങ്കർ ,,,ഫ്രണ്ട് ഓഫ് പ്രിയങ്ക ”

“ഓ ,,,,,,,,ആദി ,,,,,,,വെരി ഗ്ലാഡ് റ്റു ഹിയർ ദാറ്റ്, ഐ വാസ് എക്സ്പെക്ടിങ് യുവർ കാൾ ,

ഞാൻ പ്രിയങ്കയോട് പറഞ്ഞിരുന്നു, ആദിയെ വിളിച്ചു പറയണം എന്ന് ,,, ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിരുന്നു വളരെ നന്നായിട്ടുണ്ട്  ,,,,ആദിക്ക് മോഡലിംഗ് ഇൽ മുൻപരിചയം ഉണ്ടോ ”

“സർ ,,,,അത് എന്താന്ന് പോലും എനിക്കറിയില്ല …പ്രിയങ്ക ഒരു രസത്തിനു അത് സാറിന് അയച്ചതല്ലേ

ആദി വെരി സോറി ടു സെ ,,,ക്യാൻ യു പ്ളീസ് അവോയ്ഡ് കാളിങ് മി സർ…ഐ ഡോണ്ട് ലൈക് ദിസ് കൈൻഡ് ഓഫ് ഫക്കിങ് ഫോര്മാലിറ്റീസ് ,,,,യു ക്യാൻ കാൾ മി എം ജെ ,,,,,

സോറി ,,,,,എം ജെ ,,

ദാറ്റ്സ് ഫൈൻ ,,,,

ആദി ഞാൻ ഇപ്പോൾ കുറച്ചു തിരക്കിൽ ആണ്, സൊ ക്യാൻ യു കം ടു മൈ സ്റ്റുഡിയോ ടുഡേ ബൈ ഈവെനിംഗ് ,,,,ഒരു നാല് മണിയോടെ വരണം ,,,,ഐ വാന്റ് ടൂ ടേക്ക് സം സ്നാപ്സ് ..

എം ജെ ,,എനിക്ക് ഇതിൽ ഒന്നും അത്ര പരിചയ൦ പോരാ ..

താൻ ഇങ്ങു വാടോ ,,,തനിക് കൂടെ ഗുണം ഉണ്ടെന്നു കൂട്ടിക്കോ

എന്റെ സ്റ്റുഡിയോ അഡ്രസ് ഞാൻ മെസ്സേജ് ഇട്ടേക്കാം ,,,കേട്ടോ വരാതെ ഇരിക്കരുത് ,,,

ഷുവർ എം ജെ ,,,,ഐ വിൽ കം ,,,,

ഓക്കേ ,,,,ആദി സൊ നൈസ് ഓഫ് യു ,,,

ബൈ ദേൻ ,,സീയൂ ഇൻ ദി എവെനിംഗ്

ഓക്കേ എം ജെ ബൈ ,,താങ്ക്യു …

ആദി ഫോൺ വെച്ച്,  എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്, അവനു തന്നെ നിശ്ചയം ഇല്ല

എന്താ അപ്പുകുട്ടാ ഈ ആലോചിക്കുന്നത് , ഭദ്രമ്മആണ്

അവർ അവന്റെ അടുത്ത് വന്നിരുന്നു

ഭദ്രമ്മെ ഒരു സംഭവം ഉണ്ട്  എന്താ തീരുമാനം എടുക്കേണ്ടത് എന്ന് മനസിലാകുന്നില്ല

കാര്യം പറയു മോനെ

അവൻ നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു, എന്നിട്ടു ഭദ്രമ്മയെ നോക്കി

“മോൻ ഇന്ന് വൈകുന്നേരം ആ കുട്ടിയെ പോയി കാണു,,,അതാണ് ചെയ്യേണ്ടത്, ഒരുപക്ഷെ ഇപ്പൊ മോന് നല്ല സമയം തുടങ്ങി കാണണം, അതാ ഇങ്ങനെ ഓരോന്നു മുന്നിലേക്കു വരുന്നത്, കുറെ ഏറെ കഷ്ടപെട്ടില്ലേ ചിലപ്പോ ആ കഷ്ടകാലം ആയിരിക്കണം തീയുടെ രൂപത്തിൽ മോനെ പൊള്ളിച്ചു ഇല്ലാതെ ആയതു, ഇത് മോന് നല്ലതിന് തന്നെ ആണ് ”

“അപ്പൊ പോവാല്ലേ ,,,ഭദ്രമ്മെ ,,,,”

“പോകണം ,,,,,,”

അപ്പോളേക്കും ഹരിതയും അങ്ങോട്ട് വന്നു, അവൾ ഇത് അറിഞ്ഞപ്പോൾ ആകെ ത്രിൽ അടിച്ചു, അവൾ പോയെ പറ്റൂ എന്ന് പറഞ്ഞു വാശി പിടിച്ചു. അവിടെ നിന്നും ഒരു കാർ റെഡി ആക്കി ഒരു രണ്ടരയോടെ ആദി എം ജെ ക്രിയേഷൻസു സ്റ്റുഡിയോയിലേക്ക് പുറപ്പെട്ടു .

<<<<<<<O>>>>>>>

 

കാർ എം ജെ എം ജെ ക്രിയേഷൻസ് സ്റ്റുഡിയോക്കു മുന്നിൽ നിന്നു.

ഒരു വലിയ കെട്ടിടം,

മുകളിൽ എം ജെ ക്രിയേഷൻസ് എന്ന് വലിയ ഡിസൈനിൽ ബോർഡ് ഉണ്ട്

മുന്നിൽ ഒരു ഫോര്ച്യൂനർ പാർക്ക് ചെയ്തിട്ടുണ്ട്. അതിന്റെ പിന്നിലെ വിൻഡോയിലും എം ജെ എന്ന് എഴുതിയിട്ടുണ്ട്.

എന്തായാലും പുള്ളി ഒരു വെറും പുള്ളി അല്ല എന്ന് മനസിലായി

ആദി ഉള്ളിലേക്കു പ്രവേശിച്ചു

ഉള്ളിൽ നല്ല രീതിയിൽ പ്രൊഫെഷണൽ ആയി എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നു

ഒരു വലിയ മൈക്കൽ ജാകസൺ ന്റെ ഫോട്ടോ ഭിത്തിയിൽ പതിപ്പിച്ചിരുന്നു

റിസപ്‌ഷനിൽ ഒരു പെൺകുട്ടി ഇരിക്കുന്നു

അവിടെ തന്നെ ഇരിക്കുവാൻ നല്ല സോഫകൾ ഏതൊക്കെ പിങ്ക് നിറത്തിൽ

നല്ല സെന്റലൈസ്ഡ് എ സി ആണ്

ആദി ആ കുട്ടിയോട് വിവരം പറഞ്ഞു

ആദിയോട് ഇരിക്കുവാൻ ആയി പറഞ്ഞു

അവൾ ഇന്റർകോമിൽ  ആദി വന്ന വിവരം പറഞ്ഞു

ആദിയോട് ഓഫീസ് റൂമിലേക്കു ചെന്നു

ഉള്ളിൽ നല്ല കൂളിംഗ് ആയ  ആമ്പിയൻസ്

വരൂ ,,,ആദി ……….

എം ജെ എഴുന്നേറ്റു കൊണ്ട് അവനെ സ്വീകരിച്ചു.

മുടി ഒക്കെ വളർത്തി കയ്യിൽ ടാറ്റൂ ഒക്കെ കുത്തി ഫ്രഞ്ച് താടി ഒക്കെ ട്രിം ചെയ്തു നിർത്തിയ ആൾ ആണ് ഒരു മുപ്പതു വയസിൽ താഴെ പ്രായം. നല്ല ഉയരം ഉണ്ട്, എന്നാലും നല്ലൊരു ഡിസൈനർ ലൂക്കും ഉണ്ട്

ഞാൻ മിലൻ ജോൺ

ആദിശങ്കർ

ഇരുവരും ചിരിച്ചു കൊണ്ട്  ഷേക്ക് ഹാൻഡ് കൊടുത്തു

ആദിയോട് ഇരിക്കുവാൻ പറഞ്ഞു

അവൻ ഇരുന്നു

ആദി എന്താ കുടിക്കാൻ എടുക്കേണ്ടത് ? കോഫി കുടിക്കുമല്ലോ അല്ലെ .

ഓ ഷുവർ

എം ജെ ഫോൺ എടുത്തു വിളിച്ചു രണ്ടു കോഫി പറഞ്ഞു

ആദി ഓഫീസ് ഒക്കെ നോക്കി

ഹൈലി പ്രൊഫെസനൽ ആയ രീതിയിൽ ആണ് ഓഫീസ് റൂം

ആപ്പിൾ ഇൻടെ ഹൈ ഏൻഡ് കംപ്യൂയ്റ്റർ ആണ്, അതുപോലെ ലാപ്ടോപ്പും ഒക്കെ

പിന്നെ ആദി ,,,നൗ യു ആർ ഓക്കേ നാ ,,,പ്രിയങ്ക ടോൾഡ് മി യു മെറ്റ് വിത്ത് ആൻ ആക്സിഡന്റ് ഇ൯ യുവർ കമ്പനി ,,,,ഹൌ ഡു യു ഫീൽ നൗ ?

എം ജെ ,,,,ഐ ആം ഫൈൻ ,,,,,താങ്ക്യു …

പ്രിയങ്ക എന്റെ നല്ലൊരു ഫ്രണ്ട് ആണ്, അവൾ അന്ന് ഫോട്ടോ അയച്ചിരുന്നു, മൊബൈലിൽ എടുക്കുന്നതിന്റെ പോരായ്മ ഉണ്ട് എന്നെ ഉള്ളു ,,,

ആദി അത് കേട്ട് ഒന്നു ചിരിച്ചു

അപ്പോളേക്കും കോഫിയും ആയി അവിടത്തെ ഒരു സ്റ്റാഫ് വന്നു അവർക്ക് പകർന്നു കൊടുത്തു

കുടിക്കൂ ,,,,,എം ജെ ആദിയെ നോക്കി പറഞ്ഞു

ആദി കോഫി എടുത്ത് സിപ് ചെയ്തു

ആദി ,,,,ഞാൻ അഹമ്മദാബാദു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഇൽ ഫിലിം ആൻഡ് വിഡിയോ കമ്മ്യുണിക്കേഷൻ ചെയ്തു ഒരു നാലു വർഷത്തെ പിന്നെ ഫോട്ടോഗ്രഫീ ഒകെ ചെറുപ്പം മുതലേ നല്ല ഇന്റെർസ്റ് ആയിരുന്നു, പിന്നെ കറങ്ങി തിരിഞ്ഞു ഈ ഒരു വഴിയിലേക്കു എത്തി എന്നെ ഉള്ളു ,,,

ആദി മിലൻ പറയുന്നത് കേട്ടിരുന്നു

ഞാൻ ഇപ്പൊ ആദിയെ വിളിച്ചത്, എനിക്ക് ആദിയുടെ കുറച്ചു സ്നാപ്സ് എടുക്കണം, നമ്മുടെ ഫ്‌ളോർ റെഡി ആണ്, എനിക്ക് അത് ഒരിടത്തേക്ക് അയക്കുവാൻ ഉണ്ട്, സത്യത്തിൽ ആദിയുടെ ഫോട്ടോ ഇന്നലെ ആണ് ശരിക്കും ഞാൻ നോക്കിയത് ആ സമയത്തു എനിക്ക് ഒരു കാൾ വന്നു, അവര്‍ക്ക്  ഒരു റിക്വയർമെന്റ് ഉണ്ട്, ആദിയുടെ ഈ രൂപം അതിനു ചേരും എന്ന് തോന്നി അതുകൊണ്ടാണ് ഞൻ പെട്ടെന്ന് തന്നെ പ്രിയങ്കയെ അറിയിച്ചത്.

ആദി ആകെ പരിഭ്രമത്തിൽ ആയി

മിലന് അത് മനസിലായി

പേടി ഒന്നും വേണ്ട, ഒരു ഫൺ ആയി കണ്ടൽ മതി, നല്ല ഫീൽഡ് ആണ് ഇതൊക്കെ, നമ്മുക് എന്ന ഫ്ലോറിലേക്ക് പോകാം. എം ജെ അവനോടു പറഞ്ഞു

കാപ്പി കുടിച്ചു അവർ എഴുന്നേറ്റു

ആദിയെയും കൂട്ടി സ്റ്റുഡിയോ ഫ്ലോർ ലേക്ക് പോയി

ആ സ്റുഡിയോ ഫ്ലോർ കണ്ടു ആദിയുടെ മനസൊന്നു കിടുങ്ങി

അത്രയും ഹൈ ലെവൽ ആയ സജീകരങ്ങൾ, ഉള്ളിൽ തന്നെ വ്യത്യസ്ത കാമെറകൾ, ലൈറ്റിങ് അറേഞ്ച്മെൻസ്റ്, അങ്ങനെ പ്രൊഫെഷണൽ സ്റുഡിയോക്കു വേണ്ടതു എല്ലാം.

അവിടെ ഒരു സൈഡിൽ ഒന്ന് രണ്ടു മോഡൽസ് ന്റെ ഫോട്ടോ സെഷൻ നടന്നു കൊണ്ടിരിക്കക്ക് ആണ്

എം ജെ മേക്ആപ്പ് മാനെ വിളിച്ചു ആദിയെ ഒന്ന് നന്നായി റ്റച് ആപ്പ് ചെയ്യാൻ ആയി പറഞ്ഞു

അതോടൊപ്പം അവനു വേണ്ട വസ്ത്രങ്ങളും അതിനു വേണ്ട ഫുട് വിയർസും കൊണ്ട് വന്നു

അവിടെ കോസ്റ്റയുമർ ഒക്കെ ഉണ്ട്, മേൽ കവിളിലേക് കയറി നിൽക്കുന്ന താടി രോമങ്ങൾ ഒക്കെ ഷേപ്പ് ചെയ്തു വേണ്ട ടച് ആപ്പ് ഒക്കെ ചെയ്തു

ആദിയെ ആദ്യം ഇൻഡോ വെസ്റ്റേൺ മോഡൽ ഷെർവാണി ബ്ലാക്ക് സില്കി കുർത്തയും സിൽവർ വൈറ്റ് പാന്റും  ധരിപ്പിച്ചു, അത് അണിഞ്ഞു അവൻ മിററിൽ നോക്കിയപ്പോ തനിക് വന്ന രൂപമാറ്റം കണ്ടു അവൻ തന്നെ അതിശയപ്പെട്ടു

 

കോസ്റ്റയുമറും മൈക്അപ്മാനും അത്  കണ്ടപ്പോൾ തന്നെ അടിപൊളി എന്ന് പറഞ്ഞു

ഇതിനു ശേഷം സ്റ്റുഡിയോ ഫ്ലോറിൽ കയറ്റി ലൈറ്റ് ഒക്കെ അറേഞ്ച് ചെയ്തു റിഫ്ലെക്ടർസ് ഒക്കെ ഉപയോഗിച്ച് ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു, എം ജെ നിർദേശങ്ങൾ നൽകി

ആദി മുഖത്ത് ഒരു പുഞ്ചിരി വരട്ടെ, മസിൽ പിടിച്ചു നില്കണ്ട ,,,എം ജെ വിളിച്ചുപറഞ്ഞു

ഒപ്പം അടുത്ത് ചെന്ന് ഓരോ പോസുകളും കാണിച്ചു കൊടുത്ത്

അവൻ അത് പോലെ തന്നെ നിന്ന്, മുഖത്ത് പുഞ്ചിരി വരുത്തി

ഓക്കേ ,,,,,,,,,,,,,,,,റൈറ് ,,,,,നെക്സ്റ്റ് കോസ്റ്റിയും .,,,എം ജെ വിളിച്ചു പറഞ്ഞു

ആദി ഇറങ്ങി അടുത്ത  വസ്ത്രത്തിനായി വെയിറ്റ് ചെയ്തു

അടുത്ത വസ്ത്രം കൊണ്ട് വന്നു ഒരു ഫോർമൽ ബ്ലാസേർസ് സ്യുട് അതും ബ്ലാക് കളറിൽ

അത് ധരിച്ചപ്പോ ഒരു വലിയ പ്രൊഫെഷണൽ ലുക്ക് അവനു

അതും പല പോസിൽ ഫോട്ടോസ് എടുത്തു

അതിനു ശേഷം അടുത്ത വസ്ത്രം കൊണ്ടുവന്നു സിൽക്ക് മെറൂൺ  കളർ കുർത്തയും  സ്വർണ കസവു കര ദോത്തിയും, ദോത്തി റോയൽ സ്റ്റൈലിൽ മടക്കി തറ്റു കുത്തുന്ന രീതിയിൽ

അത് ധരിച്ചപ്പോൾ ഒരു റോയൽ രാജകീയ സ്റ്റയിൽ ആണ് അവനു കൈവന്നത്

ആ മോഡൽ പെൺകുട്ടികലോക്കെ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

ആദി,,, യു ആർ ഔസം ഇൻ ദിസ് ,,,,,,,,,,,,,,,എം ജെ തംസ് ആപ്പ് കാണിച്ചു

പല പോസിൽ ഫോട്ടോകൾ എടുത്തു

ഒരു രണ്ടു രണ്ടര മണിക്കൂറിൽ ഫോട്ടോസെഷൻ ഒക്കെ കഴിഞ്ഞു

അതിനു ശേഷ൦ ആദി പോയി വസ്ത്രം മാറി

എം ജെ കമ്പ്യുട്ടറിൽ ആദിക്ക് അവന്റെ ഫോട്ടോകൾ കാണിച്ചു കൊടുത്തു

അത്രക്കും ഗംഭീരം ആയിരിക്കുന്നു

ആദി ,,,,,,,,,,,,

എന്തോ ?

തനിക് മോഡലിംങ് നന്നായി ചേരുംട്ടോ

ആദി ഒന്നു ചിരിച്ചു

ഞാൻ ചിരിക്കാൻ അയി പറഞ്ഞതല്ല, ഒന്നാമത് ആദിക്ക് കരുത്തുറ്റ ഉറച്ച ശരീരം ആണ്, അതും വെറുതെ ഉരുട്ടി കയറ്റിയ മസിൽ അല്ല, റിയൽ മസിൽസ്, ആൻഡ് യു ആർ ഹവിങ് മോർ  മാസ്കുളിനിറ്റി ,,,ഒരു പൗരുഷം നിറഞ്ഞ ലൂക്സ് ,,,,അതുപോലെ സ്പെഷ്യലിറ്റി ഈസ് യുവർ ഹെയർ ആൻഡ് ബിഎഡ് ..

ആദിയുടെ ആ താടിയും അതുപോലെ അതിനു ചേർന്ന നീളമുള്ള ഒതുക്കമുള്ള മുടിയും  അതും വെരി നാച്ചുറൽ ,,,,അതൊന്നും കളയരുത് ,,,കേട്ടോ ,,,തന്റെ ഭംഗി ആണ് ഇതൊക്കെ ,,,യു ആർ ഹവിങ് എ വെരി ഗുഡ് സെക്സ് അപ്പീൽ ,,,

എം ജെ അവനെ കൺഗ്രാജുലേത് ചെയ്തു

താങ്ക്സ് എം ജെ ,,,

ആദി നോക്കുമ്പോ ആ മോഡൽ ആയി വന്ന ഒരു സുന്ദരി പെൺകുട്ടി ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ട്

അവനു നാണം ആയ പോലെ…

ആദി ഞാൻ ഇന്ന് ഈ ഫോട്ടോകൾ എന്റെ ക്ലയന്റിന് മെയിൽ ചെയ്യും, അതിന്റെ റിവ്യൂ ആൻഡ് ഡിസിഷൻ  നാളേക്കുള്ളിൽ എനിക്ക് അറിയാൻ സാധിക്കും, ഓക്കേ ആണെങ്കിൽ താൻ ഒരു നാലു ദിവസം സ്പെയർ ചെയ്യേണ്ടി വരും കേട്ടോ, അതൊക്കെ ഞാൻ പിന്നീട പറയാം ,,,,

എം ജെ ,,,,ഐ ആം പ്രെറ്റി ഷുവർ ദാറ്റ് ദെയർ റെസ്പോൺസ് വിൽ ബി ബിഗ് ബ്ലാറ്റന്റ് ” നോ “,  ആദി പറഞ്ഞു

വൈ ?

ബികോസ്  ഇട്സ് മൈ ലൈഫ്, ആൻഡ് മൈ ഡസ്റ്റിനീ ,,,,

അതുകേട്ടു എം ജെ വെറുതെ ഒന്ന് ചിരിച്ചു,

ആദി ,,, ഡസ്റ്റിനീ ഈസ് സംതിംഗ് വിച്ച് ഈസ്‌ ബിയോണ്ട് യുവ൪ കണ്ട്രോള്‍ ആന്‍ഡ്‌ ദാറ്റ്‌ ഈസ്‌ ഒണ്‍ലി യുവര്‍ ബെര്‍ത്ത്‌ ആന്‍ഡ്‌ ഡെത്ത്. ആന്‍ഡ്‌ ബിറ്റ്വീന്‍ ദി ബെര്‍ത്ത്‌ ആന്‍ഡ്‌ ഡെത്ത്, ദാറ്റ്‌ ഈസ്‌ യുവ൪ ലൈഫ്, ആന്‍ഡ്‌ ഒണ്‍ലി യു, ക്യാന്‍ ചേഞ്ച്‌ യുവ൪ ലൈഫ്, ഫോര്‍ ദാറ്റ്‌…. ഫോ൪ ദാറ്റ്‌ യു മസ്റ്റ് ഹാവ് ആ൯ എമ്ഫടിക് ഡിസയര്‍ ടൂ കോന്‍ക്വ൪ യുവര്‍ ലൈഫ് ,,,

ആദി അതുകേട്ടു ചിരിച്ചു

വരൂ ,,,എന്ന് പറഞ്ഞു എം ജെ ആദിയെ ഓഫീസിലേക്കു കൊണ്ട് പോയി

ആദി, ലെറ്റ് അസ് ഹോപ്പ് ഫോർ ദി ബെസ്ററ്, അപ്പോൾ ഞാൻ വിവരം അറിയിക്കാം

എന്ന് പറഞ്ഞു എം ജെ ആദിക്ക് തന്റെ കാർഡ് കൊടുത്തു,

ഒരുചായ കുടിച്ചു ആദി അവിടെ നിന്നും ഇറങ്ങി

കാർ പുറത്തു വെയിറ്റിംഗിൽ ആയിരുന്നു

നേരെ സായിഗ്രാമത്തിലേക്ക് പുറപ്പെട്ടു

<<<<<<<<<<O>>>>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.