അപരാജിതൻ 10 [Harshan] 7017

 അരുണേശ്വരം പോലീസ് സ്റ്റേഷൻ

യതീന്ദ്രൻ കുറച്ചു ദിവസങ്ങൾ ആയി ഏറെ വിഷമത്തിൽ ആയിരുന്നു, എന്താണോ പ്രതീക്ഷിച്ചിരുന്നത് അതിനു വിപരീതമായി സംഭവിച്ച കാര്യങ്ങൾ, സത്യം ധർമ്മം നീതി ഇതിനൊന്നും അവിടെ ഒരു വിലയും ഇല്ല, കുറച്ചു ദിവസങ്ങൾക്ക് മൂന്നോ ആ മകൾ നഷ്ടപെട്ട മാതാപിതാക്കളുടെ ആത്മഹത്യ അറിഞ്ഞു നിയമപരമായ നടപടികൾക്കായി യതീന്ദ്രനും എ എസ ഐ ഷണ്മുഖനും ഒക്കെ പോയിരുന്നു, അവർ ചെന്നിട്ടാണ് ശവശരീരങ്ങൾ സർക്കാർ ആശുപത്രീയിൽ പോസ്റ്റ് മോർട്ടത്തിന് അയച്ചതും ബന്ധുക്കൾക്കു വിട്ടു നൽകിയതും ഒക്കെ, ആ അച്ഛന്റെ കണ്ണുനീർ സങ്കട൦ അതൊന്നും മനസിൽ നിന്നും മായുന്നില്ല.അതുപോലെ ആ കുട്ടിയെ മർദ്ധിക്കേണ്ടി വന്നത്, അതെല്ലാം ഒരുപാട് മാനസിക സംഘർഷങ്ങൾക്ക് വഴി ഒരുക്കി, പലവട്ടം ജോലി വേണ്ടെന്നു വെക്കണം എന്ന് തോന്നി പക്ഷെ സർക്കാർ ജോലി, ശമ്പളം അതുകൊണ്ടു വീട്ടിലെ ചിലവുകൾ മക്കളുടെ ഭാവി, മാതാപിതാക്കളുടെ അസുഖം അതൊക്കെ ഓർക്കുമ്പോ ആ തീരുമാനം മനസ്സിൽ നിന്നും ഒഴിവാക്കും, പക്ഷെ എത്രനാൾ ഇതുപോലെ മനുഷ്യത്വമില്ലാതെ മുന്നോട്ടു പോകാൻ സാധിക്കും.

അപ്പോളേക്കും പുറമെ നിന്നും ഹെഡ് കോൺസ്റ്റബിൾ പരമു പിള്ള എത്തി.

യതീന്ദ്രനോട് പുറത്തേക്ക് കൂടെ ചെല്ലുവാൻ പറഞ്ഞു.

യതീന്ദ്രൻ അയാളുടെ ഒപ്പം ഇറങ്ങി

അയാൾ തന്റെ ലൂണയും എടുത്തു യതീന്ദ്രനും ആയി അരുണേശ്വരത്തെ കച്ചവടമേഖലയിൽ ചെന്നു. എന്നിട്ടു ഓരോ കടകളിലും കയറി ഇറങ്ങി യതീന്ദ്രനും ആയി, ഓരോ കടക്കാരും നൂറു രൂപ വെച്ച് പിരിവ് കൊടുത്തു കൊണ്ടിരുന്നു.

യതീന്ദ്രനു ആകെ വല്ലായ്മ ആയി പരസ്യമായി കൈക്കൂലി വാങ്ങുന്നു

അവിടെ എല്ലാ കടകളിലും കയറി പിരിവു വാങ്ങിയതിന് ശേഷം പിന്നെ അവർ നേരെ ചന്ദ്രവല്ലി ചന്ദ്രയിലേക്ക് പുറപ്പെട്ടു, അത് വലിയ ഒരു ചന്ത ആണല്ലോ. അവിടെയും ഓരോ കടക്കാരും ഭയത്തോടെ നൂറു രൂപ വെച്ച് പിരിവു കൊടുത്തു, കച്ചവട൦ കിട്ടാത്തവർ അപ്പുറത്തുള്ളവരിൽ നിന്നും കട൦ വാങ്ങി കൊടുത്തു കൊണ്ടിരുന്നു.

നൂറുരൂപ പോലും കച്ചവടമാകാത്ത കൊച്ചു ദരിദ്രരായ കച്ചവടകാരിൽ നിന്നും അവരെ ഭയപ്പെടുത്തി അവരുടെ കൈവശം ഉള്ള പത്തിന്റെയും ഇരുപതിന്റെയും നോട്ടുകൾ വരെ വാങ്ങി എടുത്തു

അത് തീർത്തു നേരെ ലൂണയിൽ കയറി പോലീസ് സ്റ്റേഷൻലേക്ക് തിരിച്ചു

സാർ …ഇതൊക്കെ തെറ്റല്ലേ ….

എന്ത് തെറ്റ് ,,ഞാൻ തന്നോട് പറഞ്ഞതല്ലേ ,,,ആ വക ചിന്തകൾ ഒക്കെ മറന്നേക്കാ൯ ,,,ഇത് നമ്മുടെ ആഴ്‌ച പടി ആണ്, നമുക്കുള്ള കാണിക്ക, അല്ലാതെ സര്ക്കാര് ശമ്പളം കൊണ്ട് എന്ത് ആകാൻ ആണ്,

അതുകേട്ടു യതീന്ദ്രൻ നിശബ്ദനായി

അവർ കുറച്ചു സമയം കൊണ്ട് സ്റേഷനിൽ എത്തി

എന്നിട്ടു എ എസ് ഐ യുടെ മേശയിൽ കൊണ്ട് ചെന്ന് അന്നത്തെ കളക്ഷൻ ഒക്കെ കൂടെ വെച്ച്

അവർ എണ്ണിത്തിട്ടപ്പെടുത്തി

മൊത്തം ഇരുപത്തിരണ്ടായിരം രൂപ ഉണ്ട്

അതിൽ മുപ്പതു  ശതമാനം എസ ഐ ഗുണശേഖരനു അതായതു ആറായിരത്തി അറുനൂറു രൂപ

ഇരുപതു ശതമാനം എ എസ ഐ ക്കി അതായതു നാലായിരത്തി നാനൂറു രൂപ

ബാക്കി ഉള്ള പതിനൊന്നായിരം രൂപ അവിടെ എട്ടു പോലീസ്കാർക്ക് തുല്യ പങ്കു

അത് ഓരോരുത്തർ വന്നു വാങ്ങിച്ചു ഒരു മടിയും കൂടാതെ

അതെ സമയം യതീന്ദ്രൻ മടിച്ചു, വേണ്ട എന്ന് പറഞ്ഞു

യതീന്ദ്ര, മാത്രം ഇവിടെ മഹാത്മാവ് ആകേണ്ട, ഇവിടെ എല്ലാം തുല്യമാണ്, ഇവിടെ എല്ലാവർക്കും പങ്കുണ്ട് അത് വാങ്ങിയേ പറ്റു ,,എന്ന് എ എസ ഐ പറഞ്ഞു

എന്നിട്ടു യതീന്ദ്രന്റെ കയ്യിൽ ആ കാശു പിടിപ്പിച്ചു

ആ ഒരു നിമിഷം അയാളുടെ മനസിൽ ഉണ്ടായിരുന്ന മൂല്യബോധം ഒക്കെ നഷ്ടപെട്ടപോലെ.  താനും അങ്ങനെ ഒരു കൈക്കൂലികാരൻ ആയി മാറി എന്ന സത്യം ഹൃദയവേദനയോടെ അയാൾ മനസിലാക്കി

മാറ്റുവിൻ ചട്ടങ്ങളെ എന്നത്  മാറി ചട്ടങ്ങൾ തന്നെ അതിന്റെ വഴിയിലേക്കു എത്തിച്ചു എന്ന ആ ദുഃഖസത്യം അയാൾ മനോവേദനയോടെ കടിച്ചമർത്തി

<<<<<<<<O>>>>>>>

മുത്യരമ്മയുടെ മാളികയിൽ ഉച്ചസമയത്….

എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയം ആണ്

ശുഭ, ചാരുലതക്കായി ഭക്ഷണവും കൊണ്ട് മുകളിലേക്കു പോയി

അവളുടെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു

അവളുടെ ദേഹത്തേൽപ്പിച്ച മുറിവുകൾ ഒക്കെ ഭേദമായി വരുന്നേ ഉള്ളു

അവളെ കാണിക്കുവാൻ ഇടയ്ക്കു ഡോക്ടറെ വിളിപ്പിക്കുണ്ടായിരുന്നു.

ചാരു ,,,,മോളെ ,,,എഴുനേല്ക് …ഈ ഭക്ഷണം കഴിക്കു

ശുഭ അവളെ വിളിച്ചു

ചാരു കണ്ണുകൾ തുറന്നു മയക്കത്തിൽ നിന്നും, മരുന്നുകൾ ഒരുപാട് കഴിക്കുന്നതിന്റെ ക്ഷീണം അവളിൽ ഉണ്ട്, അവളെ ശുഭ താങ്ങി എഴുന്നേൽപ്പിച്ചു, അവൾ കട്ടിലിൽ ഇരുന്നു, അവിടെ ഉള്ള മേശയിൽ ഭക്ഷണപാത്രം വെച്ച്, ആ പാവത്തിന്റെ സമീപം ഇരുന്നു

“ശുഭേച്ചി ,,,,”

എന്താ മോളെ ?

എനിക്ക് ആരും അറിയാതെ കുറച്ചു വിഷം ഭക്ഷണത്തിൽ ചേർത്ത് തരാമോ ?

എന്താ മോളെ ഇങ്ങനെ പറയുന്നത് ?

എനിക്ക് ഇങ്ങനെ വേദന സഹിക്കാൻ വയ്യ ,,ശുഭേച്ചി ,,,അത്രയും ദ്രോഹമാ ആ ദുഷ്ടൻ ചെയ്യുന്നത്

മോളെ അറിയാം ,,,,,എന്ത് ചെയ്യാൻ ആണ് ,,,

അയാളുടെ മകളുടെ പ്രായം അല്ലെ എനിക്ക് ഉണ്ടാകൂ ,,ആ എന്റെ ദേഹത്ത് എന്തൊക്കെ ഉപദ്രവങ്ങൾ ആണ് ചെയ്യുന്നത്, എത്ര നാൾ ആയി, ഇത് കൂടുന്നതല്ലാതെ ,,,

ശുഭക്കു മറുപടി ഉണ്ടായിരുന്നില്ല

ഗ്രാമത്തില്‍ എന്റെ അമ്മമ്മ, ഒറ്റക്ക് ആണ് ഇടയ്ക്കു എന്നെ കാണാൻ ആയി ഇവിടെ

പുറത്തു കവാടത്തിൽ വന്നിരുന്നു, ഒന്ന് കാണിക്കുക കൂടി ചെയ്തില്ല, അമ്മമ്മക്ക് ഒട്ടും വയ്യ, എത്ര നാൾ ഉണ്ടാകും എന്ന് കൂടെ അറിയില്ല ,,എന്നെ ഓർത്തു നീറി നീറി പാവം ആ ആയുസ് കൂടെ ഇല്ലാതെ ആക്കും ,,,എന്നെങ്കിലും അമ്മമ്മയെ എനിക്കൊന്നു  കാണാൻ സാധിക്കുമോ ശുഭേച്ചി…

എല്ലാം ശരി ആകും മോളെ ,,,

എവിടെ ശരി ആകാനാ ശുഭേച്ചി

എത്ര കൊല്ലം ആയി ഞാൻ ഇവിടെ, ആ കുലോത്തമന്റെ അടിമ ആയി

എനിക്ക് മരിക്കണം ശുഭേച്ചി, അതിനു മുന്നേ അമ്മമ്മയെ ഒന്ന് കാണണം അതാണ് ആഗ്രഹം അതുപറഞ്ഞപ്പോൾ അവളാകെ വിതുമ്പി.

അവളുടെ ഹൃദയനൊമ്പരം കണ്ടു ശുഭയുടെ മനസും വിങ്ങിപൊട്ടി

ചാരു,,,, നാഥൻ ഇല്ലാത്തവളല്ലേ ,,,,,,ആരും ഇല്ലല്ലോ അവളെ സംരക്ഷിക്കാ൯

മനസിൽ അലിവും സഹതാപവും അല്ലാതെ മറ്റെന്താണ് ശുഭക്കു തോന്നുക ,,

ചാരു ,,അതിൽ ഉണ്ടായിരുന്ന ഭക്ഷണം സാവധാനം കഴിച്ചു തുടങ്ങി

ശുഭ പുറത്തേക്കും ഇറങ്ങി

<<<<<<<<<O>>>>>>>>>

അമ്രപാലിയുടെ അറയിൽ

അമ്രപാലി  ചിത്രത്തില്‍ ആ യുവാവിന്റെ കണ്ണുകളും തലയും ചെവിയും വരഞ്ഞിരുന്നു, ആ സ്വപ്നം കാണുന്ന മാത്രയില്‍ യുവാവിന്റെ മുഖം ഓര്‍മ്മ വരുമെങ്കിലും ഉറക്കമുണര്‍ന്നാല്‍ പിന്നെ അവള്‍ക്കു മറവി ആയിരിക്കും, ഒരുപാട് ബുദ്ധിമുട്ടി ഓര്‍മ്മയില്‍ നിന്നും ആണ് ഓരോ അംഗങ്ങള്‍ വരയുന്നതു. അമ്രപാലി തന്റെ വൈഭവത്തിൽ അല്പ൦ പ്രൗഢി കൂടിയവളും ആയിരുന്നു.

കാമകലയിൽ തന്നെ വെല്ലാൻ ആരും ഇല്ല എന്ന ഭാവം അവളിൽ ഒരു അഹംബോധമായി ഉടലെടുത്തിരുന്നു. സ്വപ്നത്തിൽ ഒരു യുവാവ് വന്നു അവളെ കീഴ്പെടുത്തി അവനു അടിമപ്പെടുത്തുമ്പോൾ അത് അവളുടെ ഞാൻ എന്ന ഭാവത്തെ ഏറെ ബാധിക്കുന്നു. സകലപുരുഷന്മാരും തന്നെ മോഹിക്കുന്നു കാമിക്കുന്നു തനോടൊപ്പം ശയ്യ പങ്കിടാൻ ധനം വാരി വിതറുവാൻ തയാർ ആകുന്നു, തന്റെ ഒരു നോട്ടം കിട്ടിയാൽ, അല്ലെങ്കിൽ ഒരു സ്പ൪ശനം കിട്ടിയാൽ പോലും മഹാനുഗ്രഹ൦ എന്ന് പുരുഷൻമാർ കരുതുമ്പോൾ തന്നെ വെറുതെ ചലിക്കുവാൻ പോലും ആകാതെ പടർന്നു ബലപ്പെട്ടു ശരീരത്തെ കീഴടക്കി ജയിക്കുമ്പോൾ അത് കുറച്ചൊന്നുമല്ല അവളെ അലട്ടുന്നത്, അവൾ കാത്തിരിക്കുന്നത് ആ യുവാവിനു വേണ്ടി തന്നെ ആണ്, അവൾ മുഴുമിക്കാത്ത ചിത്രത്തിൽ നോക്കി പറഞ്ഞു

” നോക്കിക്കോ ,,,,,

എന്റെ സൗന്ദര്യത്തിൽ മോഹിപ്പിച്ചു നിന്നെ ഞാൻ വീഴ്ത്തും

എന്നെ നീ ഒരു ഭ്രാന്തനായി പിന്തുടരും

അതിനായി എന്റെ എല്ലാ അറിവും ഞാൻ ഉപയോഗപെടുത്തും

ഒടുവിൽ എന്നോട് നിനക്ക് പ്രണയം ഞാൻ ജനിപ്പിക്കും

നിന്നെ ഞാൻ കീഴ്പെടുത്തും

അമ്രപാലി എന്ന ദേവമാനവ മനോരന്ജിനി ആണ് ഞാൻ

കാമകലയിൽ സകലരും എന്റെ താഴെ മാത്രം

സകലരും  എന്നെ ആണ് മോഹിക്കുന്നതു

നീ യാചിക്കും ….എന്റെ നഗ്നമായ ശരീരത്തിലമർന്നു കിടക്കുവാൻ

നീ അപേക്ഷിക്കും ,,,,എന്റെ ചുംബനത്തിനായി എന്റെ സ്പര്ശനത്തിനായി

നീ ഭിക്ഷതേടും ,,,, നിന്റെ രേതസ്സ് എന്നിൽ ഒഴുക്കുവാൻ

നിന്നെ ഞാൻ എന്റെ മാദകമായ ശരീരത്തിന്റെ അടിമയാക്കും

നീ എന്റെ കാൽച്ചുവട്ടിൽ കിടക്കും,

ഒരു നായയെ പോലെ……….

അവൾ പൊട്ടിചിരിച്ചു

അഹന്തയോടെ ,,,,,,,

<<<<<<<<<<<<<O>>>>>>>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.