അപരാജിതൻ 10 [Harshan] 7019

 

ഭദ്രമ്മയും അപ്പുവും ഹരിതയും അവിടെ ക്ഷേത്രത്തിലെ ദർശനം  ഒക്കെ കഴിഞ്ഞു അവർ ക്ഷേത്രത്തിനകത്തു നിന്നും പുറത്തേക്കു ഇറങ്ങി, അവിടെ ആ ഹോമകുന്നതിനു ചുറ്റും ഇരിക്കുന്നവർ മന്ത്രജപവും ഹവിസ്സ് സമർപ്പണവും ഒക്കെ ആയി മുഴുകിയിരിക്കുന്നു, അവർ പുറത്തേക്ക് ഇറങ്ങി ക്ഷേത്രത്തിന്റെ ഉപദേവതമൂർത്തിയായ ഭദ്രകാളി കോവിലിൽ തൊഴുതു അവിടെ പുറത്തു വെച്ചിരിക്കുന്ന ഗുരുതി തീർത്ഥം കുടിച്ചു, മഞ്ഞളും കുംകുമവും നെറ്റിയിൽ ചാർത്തി.

അതിന്റെ തൊട്ടു അപ്പുറത്തുള്ള നാഗദേവത സ്ഥാനത്തു പോയി വണങ്ങി, ബ്രഹ്മരക്ഷസിനെയും  യക്ഷിയമ്മേയും തൊഴുതു ശേഷം വടക്കോട്ടു മാറി ശിവസ്വരൂപമായ കാലഭൈരവന്റെ പ്രതീഷ്ഠക്കു മുന്നിൽ പോയി നിന്ന് തൊഴുതു ….

അവിടെ നിന്നും പുറത്തേക്ക് ഇറങ്ങാൻ ആയി നടക്കുന്ന സമയത്തു ആണ് അപ്പുവിന്റെ കാതിൽ ക്ഷേത്രത്തിനുള്ളിൽ നിന്നുമുള്ള ചില മന്ത്രധ്വനികൾ കേട്ടത്.

അത് കേട്ടപ്പോൾ അവന്റെ ഉളിൽ ഒരു ഞെട്ടൽ ആണ് ഉണ്ടായതു

കൈകാലുകൾ വിറച്ചു.

അവൻ അവിടെ നിന്നു

എന്താ അപ്പു  നിൽക്കുന്നെ ?

ഭദ്രമ്മ അപ്പുവിനോട് ചോദിച്ചു

ഒരു നിമിഷം ഭദ്രമ്മേ  എന്ന് പറഞ്ഞു അവൻ വേഗം അമ്പലത്തിനുള്ളിലേക്ക് പ്രവേശിച്ചു

അവിടെ ഉള്ള ഒരു തറയിൽ ഇരുന്നു അവർ ചൊല്ലുന്ന മന്ത്രം കേട്ട് ഒരു വിറയലോടെ

ഭയം മാത്രം ആയിരുന്നു അവന്റെ മനസ്സില്‍

അതെ ,,,,,ഇത് അത് തന്നെ തന്നിൽ ഒരിക്കൽ ഉണ്ടായ ആ രൂപമാറ്റത്തിൽ സ്വയം ഉരുവിട്ട് കൊണ്ടിരുന്ന അവ്യകതമായ ആ വാക്കുകൾ

അവിടെ ആ പൂജാരിമാർ ആ മന്ത്രം ഉരുവിട്ടു കൊണ്ടിരുന്നു

 

ഓം ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ നമ:

ഓം ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ നമ:

ഓം ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ നമ:

ഒരു ഞെട്ടലോടെ മാത്രം ആണ് അവനതു ഉൾക്കൊള്ളാൻ കഴിഞ്ഞത്

അതായതു  താൻ അന്ന് രാത്രി സിബിയുടെ വീട്ടുകാരെ ഉപദ്രവിച്ച ആ ഗുണ്ടകളെ നേരിട്ടതു റോയ് പറഞ്ഞ പോലെ ഒരു ട്രാൻസ് അവസ്ഥയിൽ ആയിരിക്കണം, അന്ന് ഉരുവിട്ടത്‌ അവ്യകതമായ വാക്കുകൾ അല്ല

കാലഭൈരവന്റെ മന്ത്രം ആണ്,,അതെങ്ങനെ സാധിക്കും ഇന്ന് വരെ കേൾക്കാത്ത ഒരു മന്ത്രം ചൊല്ലി എന്നൊക്കെ പറഞ്ഞാൽ,,

ഒന്നും മനസിലാകുന്നില്ലല്ലോ. അവനാകെ ഭയന്ന് വിയർത്തു,  ദാഹിച്ചു വലഞ്ഞു

എങ്ങനെയോ അവിടെ നിന്നും എഴുനേറ്റു പുറത്തേക്കു ഇറങ്ങി അവിടെ കുടിവെള്ളപൈപ്പിൽ നിന്നും ഒരുപാട് വെള്ളം കുടിച്ചു ദാഹം അകറ്റി

അവന്റെ വയ്യായ്ക കണ്ടു ഭദ്രാമ്മയും ഹരിതയും അടുത്തേക്ക് വന്നു

എന്താ മോനെ ,,,,,

എന്ത് പറ്റി അപ്പുവേട്ടാ ?

ഒന്നുല്ലാ ഭദ്രമ്മേ  ,,,വാ നമുക്ക് പോകാം ,,,,, അവൻ പറഞ്ഞു

അവർ പുറത്തേക്ക് ഇറങ്ങി, അപ്പോൾ ക്ഷേത്രത്തിൽ നിന്നും കാലഭൈരവഗായത്രി  മുഴങ്ങി ഒപ്പം മണിനാദവും ശംഖനാദവും

ഓം കാലകാലായ വിദ്മഹേ

കാലാതീതായ ധീമഹി

തന്നോ കാലഭൈരവ പ്രചോദയാത് …..

<<<<<<<O>>>>>>

 

പാലിയത്ത്

ഒരു ഒൻപതേകാലോടെ അവർ തിരികെ എത്തി.

പാറു മാലിനിയുടെ അടുത്തേക്ക് ചെന്നു.

മാലിനി കിച്ചണിൽ തിരക്കിൽ ആയിരുന്നു.

രാവിലെയും അപ്പുവിനെ പലവട്ടം വിളിച്ചിരുന്നു പക്ഷേ മൊബൈൽ സ്വിച് ഓഫ് ആണ് അതിന്റെ സങ്കട൦ വേറെയും ഉണ്ട് മാലിനിക്ക്

“അമ്മെ ,,,ഇന്ന് അമ്പലത്തി പോയിട്ടേ …”

ആ പോയിട്ട്

ഞാൻ അപ്പൂനും കൂടെ വഴിപാട് ചെയ്തല്ലോ,

മാലിനി ഒന്നും മനസിലാകാതെ പാറുവിനെ നോക്കി

അവന്റെ പേരിൽ ഒരു അർച്ചന കഴിച്ചതിനു പിണങ്ങിയവൾ അല്ലെ പൊന്നു നീ ,,അന്ന് നീലാദ്രി പോയപ്പോ

അതൊക്കെ പണ്ടല്ലേ അമ്മെ, ഞാൻ അപ്പുനു വേണ്ടി പ്രാര്ഥിച്ചിട്ടുണ്ട്,

എന്നിട്ടു പ്രസാദം ഒക്കെയോ, അതൊക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ടല്ലോ, ദേ നോക്കിക്കേ

അവൾ കയ്യിലെ വാഴയില കീറുകൾ കാണിച്ചു.

ഹ്മ്മ്,….അവനെ ഞാൻ രാവിലെ മുതൽ വിളിക്കുന്നതാ ഫോണ്‍ സ്വിച് ഓഫ്‌ ആണ്, എന്നാലും എന്തിനാണോ എന്നോട് ഇങ്ങനെ ഒക്കെ പിണക്കം കാണിക്കുന്നത്,,,കൊച്ചു കുട്ടികളെക്കളും കഷ്ടം ആണ് ഒന്ന് കാണാന്‍ കൊതി ആയിട്ടാ ,,ഇവിടെ ആര്‍കും ഒരു കുഴപ്പവും ഇല്ല, എന്റെ കൊച്ചു ഏതോ കൂട്ട്കാരന്റെ വീട്ടില്‍ നില്‍ക്കുവാ, എന്തൊരു കഷ്ടമാണ് ഭഗവാനെ ,,മാലിനി ആകെ സങ്കടപ്പെട്ടു

പാറു അത് കേട്ട് ഒന്നും മിണ്ടാതെ നിന്ന്

ഇനി ഉറപ്പാ ,,,അപ്പു എന്റെ ഫോണ്‍ പോലും എടുക്കില്ല, അവന്‍ കരുതും ഞാന്‍ കാര്യം കാണാന്‍ മാത്രേ അവനെ സ്നേഹിക്കുന്നുള്ള് എന്ന് ,,,അല്ലാതെ എന്താ ,,,

പാറു കൂടുതല്‍ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി നേരെ ഡൈനിങ്ങ്‌ ടാബിളില്‍ ഇരുന്നു, ശ്യാമും ഉണ്ടായിരുന്നു, മാലിനി അവര്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നു

ശ്യാമേ, നീ അന്വേഷിചിരുന്നോ അപ്പു എവിടെ ആണ് എന്ന് ?

അമ്മെ ,,,അവന്റെ ഫോണ്‍ സ്വിച് ഓഫ്‌ ആണ്, അവന്റെ ലോഡ്ജില്‍ അന്വേഷിച്ചപ്പോള്‍ കൂട്ടുകാരും പറഞ്ഞത് ഏതോ കൂട്ടുകാരന്റെ വീട്ടില്‍ പോയി എന്നാണ്, അവര്‍ക്കും അറിയില്ല, ആരും കൂടുതല്‍ ഒന്നും പറയാനും  തയാരായില്ല,,പിന്നെ എന്തെങ്കിലും കാര്യം അപ്പു വിശ്വന്‍ അങ്കിളിനു മെസ്സേജ് അയക്കും അല്ലെങ്കില്‍  ഫോണ്‍ ചെയ്യും …

മാലിനി അവര്‍ക്ക് ചായയും ഒഴിച്ച് കൊടുത്തു അവിടെ ഇരുന്നു.

ബ്രേക്ക് ഫാസ്റ്റ് കഴിച്ചു പാറു റൂമിലേക്ക് പോയി, ഫോണ്‍ എടുത്തു അപ്പുവിനായി മെസ്സേജ് ടൈപ്പ് ചെയ്തു അയച്ചു.

<<<<<<<<<O>>>>>>>>

ആശ്രമത്തില്‍ എത്തിയതിനു ശേഷം ആദി ആകെ ചിന്തയില്‍ ആണ്.

ഒന്നും മനസിലാകുന്നില്ല അവനു,

ഇന്നും ഭയം ആണ് അന്ന് നടന്ന ആ രൂപമാറ്റം, സിബിയെ ഉപദ്രവിച്ചവരേ തീര്‍ത്തത്

അതും രക്തം ഇഷ്ടപെടുന്ന വന്യതയോടെ അതും  അറിയാത്ത തന്നിലെ ഒരു മുഖം

ഇനി ഈ രുദ്രതെജന്‍ എന്നത് അത് ആയിരിക്കുമോ ..

എങ്കില്‍ എങ്ങനെ ആണ് ആ കാലഭൈരവമന്ത്രത്തിന്റെ വാക്കുകള്‍ തന്റെ വായില്‍ നിന്നും വന്നത്. ഈ കാലഭൈരവനെ കുറിച്ച് പോലും സത്യം പറഞ്ഞ അറിയില്ല അപ്പൊ പിന്നെ ,,,

അവന്‍ വീണ്ടും ആലോചിച്ചു കൊണ്ടിരുന്നു അന്ന് നടന്ന കാര്യങ്ങൾ. പെട്ടെന്നാണ് ഒരു വെള്ളിടി വെട്ടുന്ന പോലെ അവന്റെ ഉള്ളിൽ ഒരു ഹോമകുണ്ഡം  തെളിഞ്ഞത്

അതെ ,,,,അത് തന്നെ ,,അന്ന് ,,പാലിയത് ,,,,,,പാലിയതു ,,,,നടത്തിയ ഹോമം, പാറുവിന്റെ ദോഷ പരിഹാരങ്ങൾക്ക് ,  അത്  വലിയ ശക്തി ഉള്ള കാലഭൈരവഹോമം ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടത്  ,,,അന്ന് അല്ലെ തന്നെ നിര്ബന്ധിപ്പിച്ചു അതിൽ ഇരുത്തിയതു ആ ഹോമം തുടക്കം മുതൽ ഒടുക്കം വരെ അവിടെ താൻ ഇരുന്നിരുന്നു , അതിനു ശേഷം ആണ് ഈ സിബി വിഷയം ഒക്കെ ഉണ്ടായതും

ഇനി അതുമായി ബന്ധപെട്ടു വല്ലതും ആകുമോ ..

അപ്പു എന്താ ആലോചിച്ചു ഇരിക്കുന്നത് ?

ഒന്നൂല്ല ഭദ്രമ്മേ

അങ്ങനെ അല്ലല്ലോ എന്തോ ഉണ്ടല്ലോ , പറ മോനെ ?

അപ്പു ഭദ്രമയെ നോക്കി

ഭദ്രമ്മേ ,,,,

എന്തോ?

ഈ കാലഭൈരവൻ ആരാ, മഹാദേവന്റെ ഒരു രൂപം ആണ് എന്നറിയാം, അല്ലതെ കൂടുതൽ അറിയില്ല .

അതാണോ ഇത്രയും നേരം ആലോചിച്ചത് ?

അതും ആലോചിച്ചിരുന്നു , ഭദ്രമ്മെ ,,,,

മോനെ മഹാദേവന്റെ വിനാശകാരി ആയ ക്രോധഭാവം ഉള്ള സകലതിനെയും നശിപ്പിക്കുന്ന പ്രചണ്ഡമായ സ്വരൂപം ആണ് കാലഭൈരവൻ, അതിശക്തൻ, അതിലേറെ കോപിഷ്ഠൻ, ദേവി സതിയുടെ ശരീരഭാഗങ്ങൾ വീണിടത്തു ഭഗവൻ സ്ഥാപിച്ച ആദിപരാശക്തിയുടെ ശക്തിപീഠങ്ങളുടെ കാവൽക്കാരൻ ആണ് കാലഭൈരവൻ, കാലനെ ഇല്ലാതാക്കിയവൻ ആണ് കാലഭൈരവൻ, ഹിന്ദു ബുദ്ധ ജൈന വിശ്വാസങ്ങളിൽ കാലഭൈരവന് പ്രാധാന്യം ഉണ്ട്, ക്ഷേത്രപാല൯ എന്ന ഒരു പേര് കൂടെ ഉണ്ട്, മറ്റൊന്ന് മഹാദേവന് ഭൈരവസ്വരൂപത്തിനു എട്ടു ഭാവങ്ങൾ  ഉണ്ട് കാലഭൈരവൻ,  അസിതാംഗഭൈരവൻ, സംഹാരഭൈരവൻ, രുരുഭൈരവൻ, ക്രോധഭൈരവൻ, കപാലഭൈരവൻ, രുദ്രഭൈരവൻ, ഉൻമത്തഭൈരവൻ അതിൽ ഏറ്റവും സംഹാരകാരി ആണ് സാക്ഷൽ കാലഭൈരവൻ

അപ്പോൾ അത്രയും ശക്തൻ ആണോ ഭദ്രമ്മെ ?

ആണോന്നോ ,,,,,,സൃഷ്ടി കർമ്മം നടത്തുന്ന ബ്രഹ്മാവിനെ കഴുത്തിനു പിടിച്ചു മുകളിലേക്ക് ഉയർത്തി നിലതെക് വലിച്ചെറിഞ്ഞു ഒരു തല വെട്ടി എടുത്ത ആൾ ആണ്, അതും പോരാതെ ഒറ്റയടിക് പ്രളയവും ഉണ്ടാക്കി  ലോകം തന്നെ നശിപ്പിക്കാൻ നോക്കി, ഒടുവിൽ സകല ദേവതകളും ഋഷികളും കാലിൽ വീണു അപേക്ഷിച്ചു  ആണ് ആ കോപം അടക്കിയത്, ഭദ്രമ്മ അവനു വിശദീകരിച്ചു കൊടുത്തു.

ഇതൊക്കെ വിശ്വസ൦ അല്ലെ ഭദ്രമ്മെ ,,,,,,വെറുതെ ഓരോന്നു,,ഓരോ കഥകൾ ?

ഭദ്രമ്മ ചിരിച്ചു

മോനെ…ലോകത്തു ഈശ്വരൻ എന്ന ശക്തി ഉണ്ട്, അതിനെ പലരും പല പേരിൽ വിളിക്കുന്നു, ആ ഈശ്വരന്റെ  കർമ്മം ആണ് സൃഷ്ടി സ്ഥിതി സംഹാരം, നമ്മൾ ആ കർമ്മങ്ങൾക്കു മൂന്നു സ്വരൂപങ്ങൾ കൊടുത്തു, അതാണ് ബ്രഹ്മ വൈഷ്‌ണവ ശൈവ സ്വരൂപങ്ങൾ, അത്രേ ഉള്ളു,,, എല്ലാം ഒന്ന് തന്നെ

പക്ഷെ ഒരു വ്യത്യാസം എന്തെന്നാൽ ഇനി ഇവർ താമസിക്കുന്നത് എന്ന് നമ്മൾ വിശ്വസിക്കുന്നതോ ബ്രഹ്മലോകം വൈകുണ്ഠം ശിവലോകം അഥവാ കൈലാസം ,,,,ഇതിൽ ആദ്യം പറഞ്ഞ രണ്ടും എവിടെ എന്ന് ആർക്കും അറിയില്ല, പക്ഷെ ശിവലോകം എന്ന കൈലാസം അത് ഇപ്പോളും ഉണ്ട് ,,ഇല്ലേ …

ആ അതുണ്ട്,,,മൌന്റ്റ് കൈലാശ്, ഹിമാലയ നിരകളില്, ഇപ്പൊ ചൈനയിൽ ,,,അല്ലെ ഭദ്രമ്മെ

അത് ഉള്ളിടത്തോളം കാലം ആദിയോഗി ആയ മഹാദേവനെ തള്ളികളയാൻ സാധിക്കില്ല, വിശ്വസിക്കുകയോ വിശ്വസിക്കാതെ ഇരിക്കുകയോ ചെയ്യാം പക്ഷെ സത്യം സത്യമായി തന്നെ നിലകൊള്ളും

അവിടെ ആദിക്ക് മറുപടി ഉണ്ടായിരുന്നില്ല, കാരണം അവിടെ എത്തിയപ്പോൾ അവന്റെ ചിന്തകൾ വിചാരങ്ങൾ ഒക്കെ ചലനമറ്റു മുന്നോട്ടു പോകാതെ ആയി, മഹാദേവൻ  ഇല്ല എന്ന് സമർത്ഥിക്കാൻ ആയി ചിന്തിക്കാൻ തെളിവുകൾ നിരത്താൻ ഉള്ള അവന്റെ ബുദ്ധിയെ ആരോ തടഞ്ഞത് പോലെ…

അവൻ പൂർണ്ണമായും നിശബ്ദൻ ആയി,

എന്തോ കാലഭൈരവനെ കുറിച്ചു ചിന്തിക്കുമ്പോൾ അറിയാതെ കൈമുഷ്ടികൾ ചുരുട്ടി പോകുന്നു, ആരെയൊക്കെയോ വലിച്ചു കീറണം എന്ന് മനസു ശക്തിയായി ആഗ്രഹിക്കുന്നത് പോലെ

അപ്പു കുറച്ചു നേരം വിശ്രമിച്ചോ,,ഭദ്രമ്മ പിന്നെ വരാം എന്ന് പറഞ്ഞു അമ്മ അവിടെ നിന്നും എഴുന്നേറ്റു

അപ്പു കുറച്ചു നേരം അവിടെ കട്ടിലിൽ കിടന്നു

അവൻ വെറുതെ മൊബൈൽ എടുത്തു ഓൺ ആക്കി

പാറുവിന്റെ മെസ്സേജ് വന്നിട്ടുണ്ട്

എന്തോ ഉള്ളിൽ ഒരു വല്ലാത്ത കുളിർ

അവൻ ആ മെസ്സേജ് ഓപ്പൺ ചെയ്തു

” അപ്പു ,,,,,ഇന്നേ രാവിലെ പൊന്നു ഒരു സ്വപ്നം കണ്ടു, പൊന്നുവിന്റെ സ്വപ്നത്തിൽ സുന്ദരി ലക്ഷ്മി അമ്മ വന്നെക്കുന്നു, പൊന്നു ഫോട്ടോയിൽ കണ്ട അതെ മുഖം, എന്നിട്ടു പൊന്നുനോട് അപ്പുവിന് വേണ്ടി പോയി അമ്പലത്തിൽ പോയി പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു, പൊന്നു പ്രാർത്ഥിക്കാം എന്ന് ഉറപ്പു കൊടുത്തു, പോകുന്നത്തിനും മുൻപ് ലക്ഷ്മി അമ്മ പൊന്നുവിന്റെ കവിളിലും നെറ്റിയിലും ഉമ്മ തന്നു, പൊന്നു അച്ചമ്മേ സ്വപ്നം കണ്ട് എന്ന് കള്ളം പറഞ്ഞു ഏട്ടനേയും കൂട്ടി തറവാട്ടു അമ്പലത്തിൽ പോയി അപ്പുനു വേണ്ടി പൂജകൾ ഒക്കെ ചെയ്തു, പിന്നെ പ്രാർത്ഥിക്കുകയും ചെയ്തു

അപ്പുനെ കാത്തോളണേ, വയ്യായ്ക ഒക്കെ പെട്ടെന്നു മാറ്റണെ എന്ന്,,,,കേട്ടോ,,,,,അതുപോലെ അപ്പു ,,,അന്ന് പൊന്നൂനു എന്താ പറ്റിയത് എന്നറിയില്ല, വല്ലാത്ത ഒരു ദേഷ്യം ഒക്കെ ആയിരുന്നു, അറിഞ്ഞുകൊണ്ടല്ല, അറിഞ്ഞുകൊണ്ട് ലക്ഷ്മിഅമ്മേനെ പൊന്നു ഒരുവാക്ക് കൊണ്ട് പോലും നോവിക്കില്ല, അന്ന് ടിപ്പിക്കല്‍ അമ്മ എന്നൊക്കെ മനസു അറിഞ്ഞു വിളിച്ചതല്ല,,,,പൊന്നു ഒരുപാട് അപ്പൂനെ സങ്കടപെടുത്തിയിട്ടുണ്ട്,,,ഒക്കെത്തിനും സോറി,,,,

പോന്നുനോട് കൂട്ടാകില്ലേ ,,,,,പാവം അല്ലെ പൊന്നു….

റിയലി മിസ്സ്‌ യു …..

ആ മെസ്സേജ് കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരുപാട് സന്തോഷം ഉണ്ടായി

പക്ഷെ ആ സന്തോഷം അവനു നന്നായി നിയന്ത്രിക്കാൻ പറ്റുന്നത് തന്നെ ആയിരുന്നു

പഴയ പോലെ അല്ല

എങ്കിൽ പോലും ഒരു മറുപടി കൊടുക്കാൻ ആദി തയാർ ആയില്ല

ആ മെസ്സേജ് ആത്‌മാർതമായതു തന്നെ ആണ് എന്ന് അവനു ഉറപ്പായിരുന്നു, അവളില്‍ ചിലസമയത് വരുന്ന സ്വഭാവമാറ്റങ്ങള്‍ അതെല്ലാം അവളെ എന്തോ ഒന്ന് നിയന്ത്രിക്കുന്ന പോലെ അനുഭവപ്പെട്ടിട്ടുണ്ട്.

എന്നാലും ഇനി പാറുവിന്റെ മുന്നിൽ ഒരു ബഫൂൺ ആകാൻ തന്നെ കിട്ടില്ല

എന്ന് അവന്റെ ഉള്ളിൽ ഉറച്ച തീരുമാനം ഉണ്ടായിരുന്നു

അവൻ ആ മെസ്സേജ് നോക്കി

പാറുക്കുട്ടി,,,,നിന്നെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാ, എന്നെക്കാളും, ഈ ഞാൻ അതൊന്നും കാണിക്കാൻ നിൽക്കുന്നില്ല, നീ തന്നെ അല്ലെ മുന്നേ പറഞ്ഞത് എനിക്ക് ക്വാളിറ്റിയും സ്റ്റാൻഡേർഡും ഇല്ല എന്ന്, ഇനി അതൊക്കെ വരട്ടെ,,എന്നിട്ടു ഞാൻ നിന്നോട് പറയും എനിക്ക് നിന്നെ ഇഷ്ടമാണ്, എന്റെ ജീവിതത്തിലേക് വരുമോ എന്ന്,,,അങ്ങനെ ഒരു ദിവസം എന്തായാലും വരും,,എനിക്ക് വിശ്വാസവും ഉറപ്പും ഉണ്ട്, എന്റെ ഉറപ്പ് എന്റെ ലക്ഷ്മി അമ്മ തന്നെ ആണ്,,,,കേട്ടോ പാറുക്കുട്ടി,,,,

നീ എന്റെ ആണ്, എന്റെ മാത്രം ആണ് ,,,

അവൻ ആ മൊബൈൽ ചുണ്ടോട് ചേർത്ത് ഒരു ഉമ്മ കൊടുത്തു, എന്നിട്ടു ലക്ഷ്മി അമ്മയുടെ ഫോട്ടോയിൽ നോക്കി ചിരിച്ചു, നല്ല അമ്മ ,,,ഒരേ സമയം ഭദ്രമ്മയുടെയും

ഭാവിമരുമോളുടെയും സ്വപ്നത്തിൽ പോയി അപ്പൂനു  വേണ്ടി അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞല്ലേ ,,, ,,,എന്നിട്ടു ആ കള്ളിപ്പെണ്ണ് പോയി അപ്പൂന് വേണ്ടി പ്രാത്ഥിച്ചു , മിസ് യു എന്നൊക്കെ പറഞ്ഞു ,,,രണ്ടും കൊള്ളാം ,,,,അമ്മായിഅമ്മയും മരുമകളും ,,,,,ഹമ്,,,,,,,,,,അവനാ മൊബൈൽ അടുത്ത് വെച്ച് കണ്ണടച്ചു കിടന്നു

എങ്കിലും അവനെ അന്ന് നടന്ന ആ സംഭവങ്ങൾ അതും ഉത്തരം കിട്ടാത്ത  സംശയങ്ങൾ ആയി മനസിൽ അവശേഷിച്ചു

<<<<<<<<<<<O>>>>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.