അപരാജിതൻ 10 [Harshan] 7006

പാലിയത്തെ കുടുംബക്ഷേത്രത്തിൽ

എട്ടുമണിയോടെ പാറുവും ശ്യാമും എത്തി ചേർന്നു.

അവർ ഉള്ളിൽ ചെന്ന് തൊഴുതു.

എല്ലായിടത്തും വേണ്ട വഴിപാടുകളും കാണിക്കയും ഒകെ സമർപ്പിച്ചു.

ശേഷാദ്രി സ്വാമികൾ അവിടെ ഉണ്ടായിരുന്നു ,

അവരെ കണ്ടു കുശലമൊക്കെ ചോദിച്ചു.

തിരുമേനിഅപ്പൂപ്പാ ,,, എനിക്ക് കുറച്ചു പൂജകള്‍   ചെയ്യാൻ ഉണ്ടായിരുന്നു

അവൾ അദ്ദേഹത്തോട് പറഞ്ഞു

മക്കള് പറഞ്ഞോളൂ ,,,,,,,നമുക് ചെയ്യാലോ…..

ഒരു മൃത്യുഞ്ജയപുഷ്പാഞ്ജലി, പിന്നെ സർവ്വരോഗശമനസൂകതം, പിന്നെ ഗുരുതി പുഷ്പാഞ്ജലിയയും ഒരു നെയ്വിളക്കും

പാറു അത് പറയുന്നത് കേട്ട് ശ്യാമിന് ആകെ സന്തോഷമായി, തന്റെ അനിയത്തി തനിക്കായി ഇതൊക്കെ ചെയ്യുമ്പോൾ ഏതു ഏട്ടൻ ആണ് ഉള്ളിൽ അഭിമാനവും സന്തോഷവും തോന്നാതെ ഇരിക്കുക

പേരും നാളും പറയൂ ,,,,,,,,,,,,

പാറു ശ്യാമിനെ നോക്കി

അവൻ ഒന്ന് ചിരിച്ചു

അവളും ചിരിച്ചു

അവൾ ശേഷാദ്രി സ്വാമിയേ നോക്കി

ആദിശങ്കരൻ, തിരുവാതിര നക്ഷത്രം

അത് കേട്ടപ്പോ ഇളിഭ്യനായി ശ്യാം പാറുവിനെ നോക്കി എനിക്കല്ലേ എന്ന് തലയാട്ടി ആംഗ്യം കാണിച്ചു

അല്ലല്ലോ എന്ന് അവളും ചിരിച്ചു കൊണ്ട് ആംഗ്യ൦ കാട്ടി

ഈ പേര് ആദ്യമായിട്ടാണല്ലോ കേൾക്കുന്നത്, ആരാ ഈ വിദ്വാൻ ? അദ്ദേഹം അവളോട് ചോദിച്ചു

പൊന്നൂൻറെ കൂട്ടുകാരൻ ആണ്.

ആയിക്കോട്ടേ,,,,ഇപ്പോള്‍ തന്നെ കഴിചെക്കാം ,,,എന്ന് പറഞ്ഞു അദ്ദേഹം ശ്രീകൊവിലിലേക്ക് പോയി

അതെന്താ പൊന്നു ,,എനിക്ക് ഇതൊന്നും ചെയ്യാതെ, എന്താ നീ അപ്പുനു മാത്രം ചെയ്തത്, അവന്‍ ഒന്ന് പിണക്കം ഭാവിച്ചു

അതെ ഏട്ടാ ,,,,ഞാന്‍ ആദ്യം ഒന്നുകൂടെ പോയി പ്രദക്ഷിണം ചെയ്തു തൊഴുതു വന്നു കാര്യം പറഞ്ഞു തരാം, ഏട്ടൻ തൊഴുതില്ലേ….എന്ന പുറത്തു പോയി അമ്പലത്തെ പ്രദക്ഷിണം ചെയ്തു വാ ,,,

എന്നുപറഞ്ഞു അവൾ ശ്രീകോവിലിനു മുന്നിലേക്ക് ചെന്നു തൊഴുതു മൂന്നുവട്ടം അർദ്ധപ്രദക്ഷിണം ചെയ്തു കഴിഞ്ഞു ശ്രീകോവിലിനു മുന്നിൽ വന്നു തൊഴുതു

ഉള്ളിൽ പ്രാർത്ഥിച്ചു..

” അപ്പു ,,,എന്റെ ഫ്രണ്ടാ ,,,,പാവം ആണ്, ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ,,,ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ്  അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ ,,,,,, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണേ… പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി ,,,,ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ ,,,അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ ,,,അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത് ,,,,”

അപ്പോളേക്കും ശേഷാദ്രി സ്വാമി പ്രസാദ൦ കൊണ്ട് പുറത്തേക്ക് വന്നു അവൾക്കു നേരെ നീട്ടി

പാറു അത് കൈ നീട്ടി വാങ്ങി

എന്നിട്ടു ദക്ഷിണ അർപ്പിച്ചു

എന്നിട്ടു അവിടെ നിന്നും തൊഴുതു തിരിഞ്ഞേറങ്ങി

ശ്യാം കാത്തു നിൽക്കുന്നുണ്ടായിരുന്നു

അവൾ അമ്പലത്തെ വലം വെച്ച് ഇരുവരും പുറത്തേക്ക് ഇറങ്ങി

അതെ ഏട്ടാ …………. ഏട്ടന് വേണ്ടി ഇവിടെ മൂന്നാലു ദിവസം പൂജ ചെയ്തു, ചുറ്റുവിളക്കും ഒക്കെ ആയി, അതൊക്കെ അമ്മയും പപ്പയും ചെയ്തു,,,ഏട്ടന് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അടക്കം എത്ര പേര് ആണ് ,,,,അപ്പൂന് വേണ്ടി ഇതൊക്കെ ചെയ്യാൻ ആരേലും ഉണ്ടോ,,, ഇല്ലലോ ,,,അതാ അപ്പൂന് വേണ്ടി ഞാൻ ചെയ്യുന്നത് ..ഇപ്പൊ മനസിലായോ ,,

എനിക്ക് നിന്നെ ഒട്ടും മനസിലാകുന്നില്ല പൊന്നു ….നിന്റെ സ്വഭാവം ഒട്ടും എനിക്ക് മനസിലാകുന്നില്ല.

അവൾ ചിരിച്ചു….എനിക്ക് ഓന്തിന്റെ സ്വഭാവം ആണെന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത് ?

അങ്ങനെ അല്ല ,,,,,,പക്ഷെ ഏതാണ്ട് അതുപോലെ ഒക്കെ തന്നെ ,,ഒട്ടും പിടി തരുന്നില്ല

എന്റെ സ്വഭാവം എന്താന്ന് എനിക്ക് തന്നെ മനസിലാകുന്നില്ല അപ്പോൾ ആണ്

വേഗം വാ നന്നായി വിശക്കുന്നുണ്ട്, ചെന്നിട്ടു വേണം വല്ലതും കഴിക്കുവാൻ

അവർ അവിടെ നിന്നും ഇറങ്ങി

<<<<<<<<<O>>>>>>>>>