അപരാജിതൻ 10 [Harshan] 7017

പാലിയത്ത്

അന്ന് വൈകുന്നേരം എല്ലാവരും കൂടെ ഇരിക്കുക ആണ്.

ആ തീപിടിത്തം ഏകദേശം നാല്  കോടി രൂപയുടെ നഷ്ടം ആണ് ഉണ്ടാക്കിയിരിക്കുന്നത്.

കൂടാതെ കേസ് ഒക്കെ വേറെയും

അതും താത്കാലികമായി ഗോഡൗൺ ആയിരുന്നു എങ്കിലും തീ പിടിക്കുന്ന വസ്തുക്കൾ ഒക്കെ സൂക്ഷിക്കാൻ ഉള്ള അനുമതി ഒന്നും ഉണ്ടായിരുന്നില്ല അതിനു വേണ്ട ക്ലിയറ൯സുകൾ ഒന്നും വേണ്ടപോലെ ചെയ്തിരുന്നില്ല.എന്നതും കേസിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. അതിപ്പോൾ കാശ് ഒക്കെ ഇറക്കി നേരിടും എന്നാൽ പോലും അതും നഷ്ടം ഉണ്ടാക്കുന്നു.

എല്ലാം കൊണ്ട് നല്ലതല്ലാത്ത ഒരു സമയം പോലെ.

പെട്ടെന്ന് ഇങ്ങനെ ഒക്കെ സംഭവിച്ചത് പോലും ആശങ്കക്ക് വക നൽകുന്നുണ്ട്.

ആളപായം ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ വഷളായിരുന്നെനെ

അതിലൊക്കെ രാജശേഖരനും ശ്യാമീനും നല്ല ആധിയും ഉണ്ട്, അവരുടെ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജെക്റ്റിനായി ഉള്ള ഫണ്ടിംഗ് ഒക്കെ കുറച്ചു പ്രശ്നത്തിൽ ആണ് ഇൻവെസ്റ്റേഴ്‌സ് ഒന്നും ഇപ്പോളും ശരി ആയിട്ടില്ല നല്ല രീതിയില് ഇപ്പോൾ അതിൽ ഫണ്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പലയിടത്തും ഫണ്ട് ഇഷ്യു കൂടെ വരുന്നുമുണ്ട്, എങ്കിലും മാനേജ് ചെയ്യുന്നു എന്ന് മാത്രം

അതൊക്കെ കേൾക്കുമ്പോ മാലിനിയും പാറുവും വിഷമത്തിൽ ആണ്.

അതിനേക്കാൾ വലിയ പ്രശനം ആണ് ശ്യാമിന്റെ നേതൃത്വത്തിൽ പിടിച്ച സുഹൃത്തിന്റെ അങ്കിളിന്റെ കമ്പനിയുമായി ഉള്ള ബിസിനസ്, അവിടെ നല്ല ഒരു പൈസ പെട്ട് കിടക്കുക ആണ്. ഏതാണ്ട് രണ്ടര  കോടി രൂപയോളം, അതിനി മൂന്ന് മാസം ഒക്കെ കഴിഞ്ഞേ കിട്ടുകയുള്ളു, അവരും ഇപ്പോൾ ഉഴപ്പിത്തുടങ്ങിയിട്ടുണ്ട്.

ശ്യാം അതിലെ ഏറെ ഖിന്നൻ ആണ് ,

ശ്യാമേ ,,, ഇടയ്ക്കു നീ അവരെ വിളിച്ചു ഫോളോ അപ് ചെയ്യൂ ,,,നല്ലൊരു അമൌന്റ്റ് ആണ് മാർക്കറ്റിൽ ക്രെഡിറ് ആയി കിടക്കുന്നതു ….രാജശേഖരൻ പറഞ്ഞു

ഞാൻ വിളിക്കുന്നുണ്ട് പപ്പാ ,…അവർ എല്ലാം ശരി ആക്കാം  എന്ന് പറയുന്നുണ്ട്.

ഹ്മ്മ്,,,,,നമുക് ഫണ്ട് ഷോർട്ടേജ് ഉണ്ട്, കുറെ നമ്മള് നമ്മുടെ ഇൻഫ്രയിലും ഇട്ടില്ലേ ..

എല്ലാം മാലിനി കേട്ട് കൊണ്ടിരിക്കുക ആണ്

ഈ ബിസിനസിന്റെ പേരിൽ അല്ലെ നിങ്ങള് അപ്പുവുമായി ഉടക്കിയത്? മാലിനി ചോദിച്ചു

ഇരുവർക്കും മിണ്ടാട്ടം ഇല്ല

അവൻ ഇതിന്റെ സകല വരും വരായ്കകളും പറഞ്ഞു തന്നതല്ലേ ശ്യാമിന് അപ്പൊ നിനക്കല്ലായിരുന്നോ എല്ലാരുടേം മുകളിൽ പോകാൻ ആയി ആഗ്രഹം വന്നത്, അതിനൊക്കെ കുട പിടിക്കാൻ രാജേട്ടനും അത് പറഞ്ഞത് കൊണ്ട് മാത്രം അവനെ ക്യാബിനിൽ വിളിച്ചു മോശമായി സംസാരിച്ചു

ഇപ്പൊ കണ്ടില്ലേ ,,,,അവൻ പറഞ്ഞത് പോലെ തന്നെ നടന്നില്ലേ

ഇപ്പൊ ഈ പേരിൽ അനാവശ്യ ടെൻഷൻ അനുഭവിക്കേണ്ടി വരുന്നത് കണ്ടോ ,,,

ഇരുവർക്കും മറുപടി ഇല്ല

അമ്മെ ,,,ഇത് അവര്  തരും അമ്മെ ,,,അവിടെയും ഫണ്ട് ഇഷ്യു വരുന്നുണ്ട് അതാണ്.

അറിവുള്ളവർ പറഞ്ഞു തരുമ്പോൾ അത് കേൾക്കാൻ ഉള്ള മനസു കാണിക്കണ൦ അവിടെ അഹങ്കാരം കാണിക്കരുത്, അതെങ്ങനെ അവനെ അന്ന് വില ഉണ്ടായിരുന്നില്ലല്ലോ ,,,ഒരു കാര്യവു൦ ഇല്ലാതെ വലം കണ്ണ് തുടിച്ചു കൊണ്ടിരിക്കുകയാ ,,എന്തോ വിപത്തു വരാൻ പോകുന്ന പോലെ ,,,എനിക്ക് ഒന്നും അറിയില്ല

നീ ,,,ഇങ്ങനെ ടെൻഷൻ അടിക്കല്ലേ മാളു ,,,ഇത് ബിസിനസ് അല്ലെ …ഇടയ്ക്കു ഇങ്ങനെ ഒക്കെ ഉണ്ടാകും അതൊക്കെ സ്വാഭാവിക൦ ആണ്, അല്ലാതെ എന്താ…ആദി പറഞ്ഞതു അന്ന് കേട്ടിരുന്നെങ്കിൽ ഇന്ന് ഈ ബുദ്ധിമുട്ടു ഒഴിവാക്കാം ആയിരുന്നു ,,,രാജശേഖരൻ പറഞ്ഞു

അതുകേട്ടപ്പോൾ ശ്യാമിന്റെ തലയും കുനിഞ്ഞു, ആദിയെക്കാൾ മുകളിൽ പോകാൻ നോക്കിയ തന്റെ കുറ്റം കൊണ്ടാണല്ലോ ഇതൊക്കെ സംഭവിച്ചത് എന്നുള്ള ഒരു കുറ്റബോധവും അവനു ഉണ്ട്.

അപ്പു എവിടെ എന്ന് നിങ്ങൾക് വല്ല വിവരവും കിട്ടിയോ ?

ഇല്ല ,,,അവന്റെ  മൊബൈല് ഓഫ് ആണ്, എന്തേലും കാര്യം ഉണ്ടെങ്കിൽ മാത്രം വിശ്വനാഥനെ വിളിച്ചു പറയും, വിശ്വൻ ചോദിച്ചിരുന്നു അവനോടു അഡ്രസ് അവൻ പറഞ്ഞില്ല, എന്തയാലും റസ്റ്റ് ഒക്കെ കഴിഞ്ഞു ഓഫീസിലേക്കു വരും അപ്പോൾ കാണാം എന്ന് മാത്രം പറഞ്ഞു.

മാലിനി തല കുനിച്ചു ഇരുന്നു.

ഏതു നേരത്താണാവോ അവനോടു ഒന്ന് ദേഷ്യപ്പെടാൻ തോന്നിയത്, നല്ല ഉദ്ദേശത്തിൽ ആണെങ്കിൽ പോലും ഇപ്പൊ നേരെ എതിരായി പോയി, അവനിപ്പോ എന്നോട് നല്ല നീരസം ഉണ്ടാകും, അവൻ ചിന്തിച്ചു കാണും ഞാൻ കാര്യ൦ കാണാൻ മാത്രേ സ്നേഹിക്കുന്നുള്ളൂ എന്ന് ,, ഇത്രയും ദിവസമായി ഇതുവരെ ഫോൺ ഓൺ ചെയ്തിട്ടില്ല, എന്റെ വിളി ഒഴിവാക്കാൻ വേണ്ടി ആണ്, എനിക്ക് നന്നായി അറിയാം,

മാലിനി ആകെ സങ്കടപ്പെട്ടു

അമ്മ വിഷമിക്കല്ലേ ,,,നമുക് അപ്പു ഓഫീസിൽ വരുമ്പോ പോയി കണ്ടു അതൊക്കെ മാറ്റാ൦ന്നെ ,,,പാറു അവളെ ആശ്വസിപ്പിച്ചു.

പൊന്നു ,,,നീ വിചാരിക്കുന്ന പോലെ അല്ല ,,,ചില കാര്യങ്ങൾ അവൻ തീരുമാനിച്ച അത് കല്ലിൽ കൊത്തിയ പോലെയാ മാറ്റം ഉണ്ടാകില്ല ,,,അതാ എന്റെ പേടി.

അങ്ങനെ ഒന്നും ഉണ്ടാകില്ല അമ്മെ ,,അപ്പുവിന് അമ്മയെ വലിയ ഇഷ്ടം ആണ്.

ശ്യാം പറഞ്ഞു

ഇഷ്ടം ഒക്കെ ഇതോടെ പോകും അതാ എന്റെ പേടി മോനെ

അപ്പുവിന്റെ കാര്യത്തിൽ മാലിനിക്കു ഏറെ ആശങ്ക ഉണ്ടായിരുന്നു എന്നതാണ് വാസ്തവം

<<<<<<O>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.