അപരാജിതൻ 10 [Harshan] 7016

ആ സ്വപ്നം കണ്ടു  അപ്പു എഴുന്നേറ്റത് അവനു പോലും വിവരിക്കാൻ കഴിയാത്ത ഒരു അനുഭൂതിയോടെ  ആയിരുന്നു. ഉള്ളിൽ അവൻ പോലും അറിയാതെ എന്തോ ഒരു ശക്തി നിറയുന്നത് പോലെ.

അവൻ ഉള്ളം കൈ നോക്കി ഒന്ന് പുഞ്ചിരിച്ചു.

ഒരു വീരഭാവത്തോടെ.

അറിയില്ല എന്താണ് സംഭവിക്കുന്നത് എന്ന്.

പക്ഷെ എന്തോ സംഭവിക്കുന്നുണ്ട്.

പ്രാണശക്തിയെ പോലെ എന്തോ ഒന്ന്,

വേദനകളെ പോലും കടിച്ചമർത്താൻ തക്ക ഒരു മനോബലം.

രാവിലെ ഭദ്രമ്മ പൂജകൾ ഒക്കെ കഴിഞ്ഞു അപ്പുവിന്റെ മുറിയിലേക്ക് വന്നു. അവന്റെ അടുത്ത് ഇരുന്നു, എന്നിട്ടു തലയിൽ തലോടി. അവൻ ഭദ്രാമ്മയുടെ കൈ പിടിച്ചു മുത്തം കൊടുത്തു.

എന്താണ് ? നന്നായി ഉറങ്ങിയോ മോൻ ?

നല്ല ഉറക്കം ആയിരുന്നു ഭദ്രമ്മേ …..ശാന്തിയും സന്തോഷവും നിറഞ്ഞ ഉറക്കം ഒരു വിഷമവും ഇല്ലാത്ത ഉറക്കം. ഒരു ധൈര്യ൦ കിട്ടിയ പോലെ.

ഭദ്രമ്മെ ,,,എന്തോ ഞാൻ ആകെ മാറിയ പോലെ, എനിക്ക് ഇപ്പോ സങ്കടമില്ല, ഒന്നുമില്ല ആകെ സന്തോഷം ആണ്  വല്ലാത്ത ഒരു ധൈര്യ൦, ബ്രെയിൻ ഒക്കെ നന്നായി വർക് ചെയ്യുന്ന പോലെ എനിക്ക് അറിഞ്ഞൂടാ ഈ മാറ്റത്തിന്റെ കാരണം എന്താണെന്നു ,,പക്ഷെ  ഒരുപാട് ചിരിക്കാൻ തോന്നുന്നു, മനസു ഒക്കെ ഒരുപാട് ഫ്രീ ആയി, വല്ലാത്ത ഒരു കൂൾ ആയ അവസ്ഥ .

ആ ,,,അത് ഇങ്ങോട് വന്നതിന്റ ആണ്,,അന്ന് ഇവിടെ വന്നപ്പോ എന്തൊരു വെഷമം ആയിരുന്നു, ഇപ്പോ കണ്ടില്ലേ ,,,,,,,എല്ലാം സായി കൃപ ആണ്

ഭദ്രമ്മേ  ഇവിടെ നിന്നപ്പോ എനിക്ക് മുത്തശ്ശിയുടെയും ലക്ഷ്മി അമ്മയുടെയും ഒക്കെ സാന്നിധ്യം നന്നായി അനുഭവിക്കാൻ പറ്റുന്നുണ്ട്, ഇതല്ലേ എന്റെ തറവാട് ഇവിടെ വെച്ചല്ല മുത്തശ്ശി മരിച്ചതും അമ്മ ജനിച്ചതും ഒക്കെ,,, ഒന്ന് എനിക്ക് മനസിലായി എനിക്ക് എന്തൊക്കെയോ ചെയ്തു തീർക്കാൻ ഉള്ള പോലെ, ആരോ എന്നെ കാത്തിരിക്കുന്ന പോലെ

ഒരു സ്വപ്നം കണ്ടു , പ്രപഞ്ചവും സൂര്യഗ്രഹണവും കത്തുന്ന കണ്ണും സിംഹവും ചന്ദ്രോദയവും സൂര്യോദയവും  ഒകെ ആയി

ആണോ ,,, അപ്പു ,,,അത് നല്ല ഒരു കാര്യം ആണല്ലോ

ഭദ്രമ്മേ ,,അതിലേറെ എന്റെ ഉള്ളിൽ ഒരു തരം പക നിറയുകയാണ്, ആരോട് ആണ് എന്നറിയില്ല പക്ഷെ ആരെയോ  ഒക്കെ വലിച്ചു കീറാൻ ഉള്ള അത്ര പക

ഏയ് ,,,,അതൊക്കെ അപ്പുവിന്റെ തോന്നൽ ആണ്

അറിയില്ല ഭദ്രമ്മേ,,,ഉള്ളിൽ എന്നോട് ആരൊക്കെയോ രക്ഷിക്കണെ എന്ന് അപേക്ഷിക്കുന്ന പോലെ ..

ഞാൻ വരും നിങ്ങൾ ഭയക്കേണ്ട എന്ന് എന്റെ മനസു ആരോടൊക്കെയോ മന്ത്രിക്കുന്ന പോലെ, എന്നെ ആരോ എവിടെയോ കാത്തിരിക്കുന്നുണ്ട്. ഉറപ്പാ ഭദ്രമ്മേ

അതിന്റെ ഒക്കെ മുന്നോടി ആയിരിക്കണം മുത്തശിയെ കുറിച്ച് ചോദിയ്ക്കാൻ ഇടയായതും എല്ലാം..

അല്ല ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിച്ചത് മോന്റെ സംസാരം ആകെ മാറി പോയിരിക്കുന്നു, മുൻപ്കാണുമ്പോ എന്നോട് മിണ്ടുമ്പോ പഴേ കുഞ്ഞപ്പുവിന്റെ പോലെ കൊഞ്ചലും കുസൃതിയും ഒക്കെ ഉണ്ടായിരുന്നു, ഇപ്പോൾ അതൊന്നും കാണുന്നെ ഇല്ലല്ലോ,,

അറിഞ്ഞൂടാ ഭദ്രമ്മെ, ,അതാ ഞാൻ  പറഞ്ഞത്,,,ഞാൻ പഴയ ഞാൻ അല്ല എന്ന്, മുൻപ് എന്റെ സ്വഭാവം ആകെ എനിക്ക് പോലും അറിയാതെ പോലെ ആയിരുന്നു, ഞാൻ ഉദ്ദേശിക്കുന്നിടത്തു ഞാൻ ആയി എനിക്ക് പെരുമാറാൻ സാധിക്കുന്നുണ്ടായിരുന്നില്ല, ഇപ്പോ ആ അവസ്ഥ പാടെ മാറിയ പോലെ ,,,മാലിനി കൊച്ചമ്മ എന്റെ അടുത്ത് അകൽച്ച കാണിച്ചപ്പോൾ ഞാൻ എത്ര വിഷമിച്ചു എന്നറിയുമോ ? ഇപ്പോ തോന്നുന്നു, ഞാൻ എന്തിനാ  ഇതിനൊക്കെ വിഷമിക്കുന്നത്, ഞാൻ ഞാൻ ആണ്, ഞാൻ ലക്ഷ്മിയുടെ മകൻ ആണ്, ഭദ്രമ്മയുടെ കൊച്ചുമകൻ ആണ്, പാലിയം ആയി എനിക്ക് ഒരു ബന്ധവും ഇല്ല, ഞാൻ അന്നും ഇന്നും അവിടത്തെ ജോലിക്കാരൻ ആണ്, പിന്നെ ചില മോഹങ്ങൾ അതിൽ ഏറ്റവും വലുത് അർഹിക്കാത്ത സ്നേഹം ഞാൻ ആഗഹിച്ചു, ആരെയും വെറുക്കാൻ എനിക്ക് സാധിക്കില്ല, അതിനു എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല, ഞാൻ കൊടുക്കുന്ന സ്നേഹം ഒക്കെ എനിക്ക് തിരികെ കിട്ടണം എന്ന് ഞാൻ വാശി പിടിച്ചു, ഒരുപക്ഷെ ഞാൻ ചെയ്ത തെറ്റ് ആരുമല്ല എങ്കിൽ പോലും ചില സമയങ്ങളിൽ എന്റെ അമ്മയുടെ സ്ഥാനതെക്ക് മാലിനി കൊച്ചമ്മേയെ പ്രതിഷ്ഠിക്കാൻ നോക്കി, കൊച്ചമ്മക്ക് എന്നോട് ഇഷ്ടകേടു ഒന്നും ഇല്ല അതൊക്കെ എനിക്ക് നന്നായി അറിയാം, പക്ഷെ എവിടെയും  ഒരു വര ഉണ്ട്, ആ വരക്കു ഇപ്പുറം മാത്രേ നിൽക്കാൻ പാടുള്ളു, അത് ഓർത്തില്ല ആ വര കുറുകെ കടക്കാൻ നോക്കി, എന്റെ ബുദ്ധിമോശം, ഇനി അങ്ങനെ ഉണ്ടാകില്ല,

എന്റെ ആരും അല്ലാത്തവരെ ഒക്കെ ഞാൻ എന്റെ ഹൃദയത്തിൽ ചേർത്ത് വെച്ചു, അതൊരു തെറ്റ് ആണ്, ഇനി എന്തായാലും ഇല്ല, ഞാൻ ആദി ആണ്, ഞാൻ ആദി യായി തന്നെ ഇരുന്നുകൊള്ളാം ഭദ്രമ്മെ ,,

അയ്യോ,,,അപ്പോൾ ഞാൻ പിന്നെ ആദിയേട്ടൻ ന്നു വിളിക്കണോ …എനിക്ക് പറ്റില്ല ,,,ഞാൻ അപ്പുവേട്ടൻ എന്നേ വിളിക്കൂ ….. അവരുടെ സംസാരം കേട്ടുകൊണ്ട് വന്ന ഹരീത പറഞ്ഞു

ആഹാ ,,,ഹരിമോൾ എന്നെ അങ്ങനെ വിളിച്ചാൽ മതി,

ഓ പിന്നെ ,,വിളിക്കണ്ട എന്ന് പറഞ്ഞാലും ഞാൻ അപ്പുവേട്ടാ എന്നേ വിളിക്കൂ….അവൾ കെറുവിച്ചു

അവൾ വന്നു അവന്റെ ബ്രഷിൽ പേസ്റ്റ് പുരട്ടി അവനു കൊടുത്തു

അതെ പൊന്നുമോൻ വാ ബ്രഷ് ചെയ്യൂ ആദ്യം

അവർ അവനെയും കൊണ്ട് പുറത്തേക്ക് നടന്നു.

 

അങ്ങനെ ഏകദേശം ഒരാഴ്ച കഴിഞ്ഞു, വളരെ നിഷ്ടയോടെ ഉള്ള ഒരു ജീവിതം ആണ്. അവിടെ നിന്ന സമയം കൊണ്ട് പൊള്ളൽ ഒക്കെ നന്നായി പൊറുത്തു, അതു പോലെ തന്നെ കയ്യും വേഗം ഭേദമായി തുടങ്ങി, രാവിലെ എഴുന്നേറ്റു കൈ കെട്ടി വെച്ച് കുളിച്ചു സായി അപ്പൂപ്പന്റെ കോവിലിൽ പോയി തൊഴും, പിന്നെ അവിടെ നടക്കുന്ന കാര്യങ്ങളിൽ ഒകെ ശ്രദ്ധ കൊടുക്കും, അവിടെ സ്‌പൈസസ്ന്റ്റെ പരിപാടികൾ ഒക്കെ തുടക്കമായി അവിടെയും പോയി നോക്കും, കൂടെ ഹരിതയും മറ്റുള്ളവരും ഒക്കെ കൂടെ ഉണ്ട് ഒരു ആഴ്ച കൊണ്ട് തന്നെ കൈ ഭൂരിഭാഗവും ക്ലിയർ ആയി.

മാലിനിയും ആയി ഒരു കോൺടാക്ട് നു  അവൻ ശ്രമിച്ചിരുന്നില്ല, എന്തോ മനസിൽ നിന്ന് പറിച്ചു കളഞ്ഞ പോലെ. ഉള്ളിൽ ഒരു കുളിർ പോലെ പാറു ഉണ്ട് എന്നത് വാസ്തവം ആണ്. അവളെ മാത്രം പറിച്ചു എറിയാൻ സാധിക്കുന്നില്ല. അതിന്റെ കാരണം അവനു നിശ്ചയവും ഇല്ല.

ഇടയ്ക്കിടെ അവൻ ആ കാളയുടെ വയറ്റിൽ നിന്നും കിട്ടിയ സാധനങ്ങൾ  എടുത്തു നോക്കുന്നുണ്ട് പക്ഷെ  ഒന്നും മനസിലാകുന്നുമില്ല മരക്കട്ട ഒന്നും ഉണ്ടാകില്ലായിരിക്കും പക്ഷെ ആ സർപ്പരൂപം അതാണ് ഒട്ടും മനസിൽ ആകാത്തത്. അത് മനസ്സിലാക്കിയെ സാധിക്കൂ  ഒപ്പം അത്രി എന്നതും.

നിഗൂഡമായത് എന്തൊക്കെയോ മുതശിയില്‍ ഒളിഞ്ഞു ഇരിക്കുന്നുണ്ട്, പക്ഷെ എങ്ങനെ ഇതൊക്കെ കണ്ടു പിടിക്കും ,,, അതാണ്‌ അവനു ഒട്ടും നിശ്ചയം ഇല്ലാത്തത്.

<<<<<<<<O>>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.