അപരാജിതൻ 10 [Harshan] 7021

എത്ര ഒക്കെ ഒഴിവാക്കാൻ നോക്കിയാലും ശ്യാം ഇടയ്ക്കു ആദിയുടെ അടുത്ത് വരും…. അന്നും വന്നു, എന്തെലും ഒക്കെ സംസാരിക്കും പിന്നെ കാര്യം എന്തൊക്കെ പറഞ്ഞാലും ആദിക്ക് അവനോടു ഇഷ്ടക്കേട് ഒന്നും ഇല്ല ..കാരണം ആകെ കുറച്ചൊക്കെ അവനോടു ദയ കാണിച്ചിട്ടുള്ളതും ശ്യാം തന്നെ ആണല്ലോ

ആദി ..

ഹമ്…?

മുൻപ് എനിക്ക് ഒരു തെറ്റ് പോയി

എന്ത് ?

അല്ല ഞാൻ ആദിചേട്ടാ എന്ന് വിളിക്കണമായിരുന്നു

അതെന്ത ഇപ്പൊ തോന്നാൻ

അല്ല എന്നെക്കാളും പ്രായം കൂടുതൽ അല്ലെ മൂന്ന് വയസിനു

അവൻ ഒന്നും മിണ്ടിയില്ല

ജോലി ഒന്നും ഇല്ലേ, ഇവിടെ വന്നു ഇങ്ങനെ കത്തി വയ്ക്കുന്ന കണ്ടു ചോദിച്ചതാ ,,ആദി ചോദിച്ചു

ആദി എന്നാലും അച്ഛൻ തന്ന ആ ഓഫർ വേണ്ടാന്ന് വെക്കരുതായിരുന്നു

ആദി അവനെ നോക്കി

അത് സ്വീകരിച്ചു …..എന്ന് വിചാരിക്കുക എന്റെ അച്ഛൻ കള്ളൻ അല്ലാതെ ആകുന്നില്ലലോ, അപ്പോ അത് നിങ്ങളുടെ ഔദാര്യം ആകില്ലേ ,,,,അത് കൊണ്ട് അത് വേണ്ടാന്ന് വെച്ചു.

എന്നാലും ,,

ഒരു എന്നാലും ഇല്ല

അമ്മക്ക് നല്ല സങ്കടം ഉണ്ട്ട്ടോ, ഒരുപാട് വിഷമ൦ ഉണ്ട്, പക്ഷെ ആദി ഇങ്ങനെ പെരുമാറും എന്നൊന്നും കരുതിയില്ല,

ആദി ഒന്നും മിണ്ടിയില്ല

ആദിക്ക് എന്റെ അമ്മയോട് വെറുപ്പാണോ ?

ആദി ശ്യാമിന്റെ മുഖത്ത് നോക്കി

സ്നേഹിച്ചവരെ ഹൃദയത്തിൽ കൊണ്ട് നടക്കാൻ മാത്രേ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളു, അവർ ഹൃദയം മുറിച്ചു എടുത്താലും ഇഷ്ട൦ മാത്രേ അവശേഷിക്കൂ

ഞങ്ങൾക്കെല്ലാവർക്കും ആദിയെ  വെല്യ ഇഷ്ടമാ, കഴിഞ്ഞ ശനിയാഴ്ച എന്നെയും കൊണ്ട് അമ്പലത്തിൽ കൊണ്ടു പോയി നിന്റെ പേർക്ക് ആണ് പൊന്നു പ്രാർഥിച്ചത്, കുശുമ്പ് തോന്നി ചോദിച്ചപ്പോ പറഞ്ഞു, ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു, ഇപ്പൊ ലക്ഷ്മി അമ്മ ഇല്ലാത്തോണ്ടാ പൊന്നു അപ്പുവിന് വേണ്ടി പ്രാർത്ഥിക്കുന്നത് എന്ന്

അത് കേട്ടപ്പോൾ ആദി ഒന്ന് ചിരിച്ചു ഉള്ളു നിറഞ്ഞു കൊണ്ട് തന്നെ

പപ്പക്കും ഇപ്പൊ ആദിയോട് ഒരു ഇഷ്ടക്കേടും ഇല്ല

ഞങ്ങൾ ഓഫിസിലേക് വരുമ്പോഴും പോകുമ്പോഴും ഒക്കെ പപ്പ ആണ് ആദിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒക്കെ ചോദിക്കുന്നത്, ഇപ്പോ തറവാട്ടിൽ ആദി ആണ് എന്നും വിഷയം,

ആദി കസേരയിൽ ചാരി ഇരുന്നു കൈ കെട്ടി എല്ലാം കേട്ടു

പപ്പ പറയുക ആയിരുന്നു ഒരുനാൾ ആദിയെ വീട്ടിലേക് ക്ഷണിക്കണം, എല്ലാരുടെയും കൂടെ ഇരുത്തി ഭക്ഷണ൦ ഒകെ കൊടുക്കണം  എന്നൊക്കെ

ആദി പുഞ്ചിരിചു കൊണ്ട് തന്നെ അതെല്ലാം കേട്ട്

അമ്മക്കു ഇപ്പോ ആദിക്ക് ഭക്ഷണം തന്നയക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട്, ഞാൻ പറഞ്ഞു ആദിയുടെ പിണക്കം ഒക്കെ മാറ്റിയിട്ടു ഞാൻ തന്നെ ആദിക്ക് അമ്മ ഉണ്ടാക്കുന്നത് കൊണ്ട് കൊടുത്തോളാമെന്നു

കഴിഞ്ഞോ ?  ആദി ചോദിച്ചു

എന്ത് ,,,

അല്ല പറയാൻ ഉള്ളത് ഒക്കെ

,,,,കഴിഞ്ഞു

ശ്യാം സാറിന്റെ പപ്പയുടെ ഭാഷയിൽ ഞാൻ അസത്തുക്കൾക് ഉണ്ടായവൻ ആണ്, കുടുംബത്തിൽ കയറ്റാൻ കൊള്ളാത്തവൻ, ശ്യാം സാറിന്റെ അമ്മയുടെ ഭാഷയിൽ ഞാൻ ജോലിക്ക് നിൽക്കുന്ന പയ്യൻ ആണ്, ശ്യാം സാറിന്റെ മുത്തശ്ശിയുടെ ഭാഷയിൽ ഞാൻ കുലവും കുടുംബവും ഇല്ലാത്ത ചണ്ഡാളൻ ആണ് , തീണ്ടാപ്പാട് അകെലെ നിർത്തേണ്ടവൻ, പിന്നെ ശ്യാം സാറിന്റെ പെങ്ങളുടെ ഭാഷയിൽ ഞാൻ ഒരു ക്വാളിറ്റിയും സ്റ്റാൻഡേർഡ്ഉം ഇല്ലാത്തവൻ ആണ് ,,,,,,ആറുവ൪ഷം ഞാന്‍ അവിടെ ഉണ്ടായിരുന്നു, അന്നും ഇതേ ആദിശങ്കരന്‍ തന്നെ ,,, അന്ന് കൂടെ ഇരുത്താന്‍ കൊള്ളാത്തവനായിരുന്നു, ഇപ്പൊ കൂടെ ഇരുത്തി ഊട്ടാ൯ ഉള്ള യോഗ്യത ആയല്ലേ എനിക്ക് ,,,,,,,

ആദി അത് ,,,,ശ്യാം ആകെ പരവേശപ്പെട്ടു അത് കേട്ട്

ഞാൻ തീണ്ടാപാട് അകലെ നില്‍ക്കെണ്ടവനായി തന്നെ നിന്നോളാം ,,,,,ആദ്യം ഒക്കെ ഒരുപാട് സങ്കടമുണ്ടായിരുന്നു അതൊക്കെ കേട്ടപ്പോൾ, ഇപ്പോ ഒന്നുമില്ല….. അഭിമാനമേ ഉള്ളു ഒരുപാട് സ്നേഹവും ബഹുമാനവും എന്നിൽ  വാരിചൊരിഞ്ഞു എന്നെ സർവ്വാധികാരിപട്ടം ചൂടിക്കാതെ ഇരുന്നാൽ  മതി ,,,

ശ്യാമിന് മറുപടി ഉണ്ടായിരുന്നില്ല

ആദി എഴുന്നേറ്റു ഇറങ്ങി

ആദിയോടൊപ്പം ശ്യാമും

ശ്യാമിന്റെ മുഖം കണ്ടപ്പോ എന്തോ ഒരു പാവം തോന്നി

ശ്യാംകുട്ടാ …….

അതുകേട്ടു സന്തോഷത്തോടെ അവ൯ ആദിയുടെ മുഖത്തേക്ക് നോക്കി

നിങ്ങള്‍ നിങ്ങളായി ഇരുക്കുന്നിടത്തോളം കാലം,,,, ഞാന്‍ ഞാനായി  തന്നെ ഇരുന്നോളാം … എങ്ങനെയൊക്കെയോ  ഇവിടം വരെ എത്തി ..അതിങ്ങനെ തന്നെ പൊക്കോട്ടെ….ആദിശങ്കരന്‍ ആദിശന്കരനായി തന്നെ,,,,

എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ആദി മുന്നോട്ട് നടന്നു

ഒരു പിടിയും ഇല്ലാതെ ശ്യാം ആദി പോകുന്നത് നോക്കി നിന്നു.

<<<<<<O>>>>>>

 

അന്ന് ഓഫീസ് ഒക്കെ കഴിഞ്ഞു നേരെ റൂമില്‍ എത്തി ആദി ഡ്രസ്സ്‌ ഒക്കെ മാറ്റി നേരെ ജിമ്മിലേക്ക് വെച്ചടിച്ചു.

അവിടെ നല്ലപോലെ എകസര്‍സൈസുകള്‍ ഒക്കെ ചെയ്തു വിയര്‍ത്തു കുളിച്ചു ഒരു പരുവമായി ഇരിക്കുമ്പോള്‍ ആണ് അവന്റെ ഫോണ്‍ അടിച്ചത്

അവന്‍ ചെന്ന് നോക്കി

സമീര ആയിരുന്നു.

അവന്‍ ഫോണ്‍ എടുത്തു

ഹലോ ,,,,,സമീരെ ….പറ എന്താ വിശേഷം ?

ആദി …..ഒരു പ്രശനം ഉണ്ട്

എന്ത് പറ്റി സമീരാ….?

നരന്‍ ചേട്ടനെ ആരൊക്കെയോ ആക്രമിച്ചു, വണ്ടിയുമായി പോയപ്പോള്‍ ഇടിച്ചു വലിയ കുഴിയിലേക്ക് ഇട്ടു , നന്നായി മുറിവ് പറ്റിയിട്ടുണ്ട്, ഇപ്പോള്‍ ഐ സി യു വില്‍ ആണ്

ഒരു വലിയ ഞെട്ടല്‍ ആണ് ആ വാര്‍ത്ത ആദിയില്‍ ഉണ്ടാക്കിയത്

 

(തുടരും)