അപരാജിതൻ 10 [Harshan] 7019

 

അന്ന്  രാത്രി സമയം

ശിവശൈലത്തു

ഗ്രാമവാസികൾ എല്ലാം വട്ടം കൂടി ഇരിക്കുക ആണ് ,

സ്വാമിഅയ്യ അവിടെ ഉള്ള മരത്തിന്റെ ചുവട്ടിൽ കല്ല് പാകിയ തിണ്ണയിൽ ഇരിക്കുക ആണ്

ചിന്താമണി സ്വരൂപർ എവിടെയോ തീർത്ഥാടനത്തിന് പോയിരിക്കുക ആയിരുന്നു

സ്വാമി അയ്യാ ..നമ്മൾ നമ്മുടെ മണ്ണ് ഉപേക്ഷിച്ചു പോകേണ്ടി വരുമോ ? ഒരു സ്വസ്ഥതയും ഇല്ലല്ലോ

സ്വാമിഅയ്യ ,,, നമ്മുടെ എല്ലാം ഇവിടെ ഉപേക്ഷിച്ചു അവർ തരുന്ന സ്ഥലത്തു പോയി നമ്മൾ എങ്ങനെ ഇതുപോലെ ഒന്ന് കുടി കെട്ടി പാർക്കും ,

എല്ലാവരും മനോവിഷമ൦ കൊണ്ട് ചോദിക്കുക ആണ്

നൂറ്റാണ്ടുകൾ ആയി താമസിക്കുന്ന ഗ്രാമം, തങ്ങളുടെ പൂർവികർ ജനിച്ചു വളർന്ന സ്ഥലം, തങ്ങൾ ജനിച്ചു ജീവിക്കുന്ന സ്ഥലം, പൂർവികർ ഉറങ്ങുന്ന മണ്ണ്,  എല്ലാവ൪ക്കും മാനസികമായും വൈകാരികമായും ഒകെ ഒരുപാട് കടപ്പാടും സ്നേഹവും ബന്ധവും  ഉള്ള മണ്ണ്, ഒരു സുപ്രഭാതം വന്നു പറയുകയാണ് ഇവിടെ നിന്നും ഒഴിയണം എന്ന്, ഇതൊക്കെ എങ്ങനെ ആണ് സാധുകൾക്ക്  സാധിക്കുക

നമ്മുക് ഒരു മാർഗ്ഗവും ഇല്ലേ സ്വാമി അയ്യാ ,

നമ്മുക് കൊട്ടാരത്തിൽ പോയി കാലിൽ വീണാലോ അവിടെ വലിയ തമ്പുരാൻ ഇല്ലേ , രാജ മാതാവില്ലേ

“ഇവിടെ വന്നത് അവിടത്തെ കൊച്ചു തമ്പുരാൻ ആണ്, അപ്പോ കൊട്ടാരത്തിന്റെ തീരുമാനം ആയിരിക്കില്ലേ ഇത്, നമ്മൾ പോയിട്ട് വല്ല കാര്യവും ഉണ്ടാകുമോ” സ്വാമി അയ്യാ അവരോടു ചോദിച്ചു

ഈ മണ്ണ് ഒടുവിൽ കുഴിച്ചു മറിച്ചു സകലതും തകർക്കുമോ എന്നാ ഇപ്പോൾ എന്റെ ഭയം ,,അദ്ദേഹം പറഞ്ഞു. അദ്ദേഹം കുറച്ചു നേരം കണ്ണുകൾ അടച്ചു

ഭഗവാനെ വിളിച്ചു പ്രാത്ഥിച്ചു

എന്തായാലും രണ്ടു മാസം സമയം ഇല്ലേ ,,,ഒരു വഴി തെളിയാതെ ഇരിക്കില്ല

ഇപ്പോൾ എല്ലാവരും പോയി കിടന്നു ഉറങ്ങാൻ നോക്കൂ ,,,

എന്നുപറഞ്ഞു എല്ലാവരെയും ആശ്വസിപ്പിച്ചു അദ്ദേഹം എഴുന്നേറ്റു

അവിടെ കൂടിയ എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്ക് പോയി

അദ്ദേഹം ഒറ്റയ്ക്ക് ആ കൂവളതൈക്ക് സമീപം ചെന്ന്

ഒരു വഴി തെളിച്ചു തരണേ ……ശങ്കര ,,,,,,,,,,,,,,,,,,,,,,,,,മറ്റൊരു മാർഗവും ഇല്ല

അദ്ദേഹം പ്രാത്ഥിച്ചു അവിടെ നിന്നും തിരിച്ചു

അന്ന് രാത്രീ

ആദി ലോഡ്ജിൽ കിടന്നുറങ്ങുന്ന സമയത്തു പെട്ടെന്ന് അവൻ ഞെട്ടി എഴുന്നെറ്റു

വല്ലാത്ത ഒരു വിഷമം പോലെ, അവന്റെ ഉള്ളിൽ ഒരു വല്ലാത്ത ഒരു  തോന്നൽ ഒകെ കൂടെ.. അവൻ വേഗം വസ്ത്രം മാറി മുറി പൂട്ടി ജീപ്പ് എടുത്തു എങ്ങോ എന്നറിയാതെ പുറപ്പെട്ടു അരമണിക്കൂർ നീണ്ട യാത്രയിൽ അവൻ ഒരു ഷോപ്പിംഗ് കോംപ്ലക്സനു മുന്നിൽ ചെന്ന് നിന്നു

പാലിയത്തെ ഷോപ്പിംഗ് കോംപ്ലെക്സ്

തന്റെ അച്ഛന്റെ വിയർപ്പു കൊണ്ട് വാങ്ങിയ മണ്ണ്

ഇവിടെ ആയിരുന്നു തന്റെ വീട്

അച്ഛനും അമ്മയും ഒരുപാട് സ്വപ്നം കണ്ടു ഉണ്ടാക്കിയ വീട്

ഇവിടെ ആണ് ബാല്യവും കൗമാരവും യൗവനവും ഒക്കെ കടന്നത്

ഈ മണ്ണില്‍  ആണ് താൻ സ്വപ്നങ്ങൾ കണ്ടത്

അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിച്ചത്‌ ഈ മണ്ണിൽ വെച്ച്

ഒരുനാൾ രോഗിയായ അമ്മയെയും കൊണ്ട് കുട്ടി ഇറക്കപ്പെട്ടതും ഇവിടെ നിന്ന്

ആ വീട് പോലും ഇടിച്ചു തകർത്തു അവിടെ വലിയ ഷോപ്പിംഗ് കോമ്പ്ലെസ് പടുതുയർത്തി

സ്വന്തമായതൊക്കെ ഉപേക്ഷിച്ചു വഴിയരികിൽ അഭയം പ്രാപിക്കേണ്ടി വന്നു

പെട്ടെന്നു ഉള്ളിൽ ഒരു വല്ലാത്ത വിഷമ൦ ഉണ്ടായതു പോലെ

സ്വന്തം ആയതു ഇട്ടെറിഞ്ഞു പോകണ്ടവന്റെ ദുഖം പെട്ടെന്ന് ഉള്ളിൽ അനുഭവപ്പെട്ടു

അവൻ ആ നിൽപ് അവിടെ നിന്നു ആ ഷോപ്പിംഗ് കോമ്പ്ലെക്സ് നോക്കി

കണ്ണിന്റെ ഒരു കോണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു

എന്താ മോനെ ഇങ്ങനെ നിക്കുന്നെ ? സെകുരിറ്റി ചോദിച്ചു

എന്റെ വീടായിരുന്നു ചേട്ടാ ഇവിടം, ഇവിടെ നിന്ന് കുടിഇറങ്ങി കൊടുക്കേണ്ടി വന്നു, സന്തോഷമായി കഴിഞ്ഞ ഇ ഇടത്തിൽ നിന്നും ഒഴിഞ്ഞു ഒടുവിൽ ഒന്നും ഇല്ലാത്ത അവസ്ഥയിലേക്കു എത്തി

മോനെ പോയതിനെ കുറിച്ച ദുഖിച്ചിട്ടു ഒരുകാര്യവും ഇല്ല ,,അത് പോകാൻ ഉള്ളത് കൊണ്ടല്ലേ പോയത്

ഇനി ഉള്ളത് പോകാതെ നോക്കുക, അതിനു വേണ്ടി ബുദ്ധിമുട്ടക….. ആ സെക്കുരിടി  ചേട്ടൻ പറഞ്ഞു

ആദി അത് കേട്ട് ഒന്ന് ചിരിച്ചു

അയാൾക്കറിയില്ലല്ലോ പോകാൻ ആയി അവന്റെ കയ്യിൽ ഇനി ഒന്നും ഇല്ല എന്ന്

അവൻ കണ്ണുകൾ തുടച് വണ്ടിയിൽ കയറി അവിടെ നിന്നും തിരിച്ചു

ഇന്ന് വരെ അനുഭവിക്കാത്ത ഒരു മനോവിഷമത്തോടെ ആണ് ആദി തിരികെ റൂമിൽ വന്നു കിടന്നതു. ഉള്ളതെല്ലാം ഇട്ടെറിഞ്ഞു പോകുന്നവന്റെ ഹൃദയനൊമ്പരത്തോടെ

അവനു പോലും ഇതെല്ലം അജ്ഞാതം ആണ് ഉള്ളിൽ അകാരണമായി ഉണ്ടാകുന്ന മനോവിഷമങ്ങൾ എല്ലാം.

<<<<<<<<O>>>>>>>>

പിറ്റേന്ന്  നരൻ ചേട്ടൻ അവനെ വിളിച്ചിരുന്നു.

ആദി ഓഫീസിൽ ആയിരുന്നു

രണ്ടു ദിവസം കഴിഞ്ഞു സമരം ഒക്കെ തുടങ്ങുവാൻ ഉള്ള കാര്യങ്ങൾ ആണ്

ഇതുവരെ കാര്യമാണ് ഒക്കെ ആണ്

വിവിധ യുണിയനുകൾ പെട്ട തൊഴിലാളികൾ ആണെങ്കിൽ പോലും ഈ ഒരു കാര്യത്തിന് എല്ലാവരും ഒത്തൊരുമിച്ചു തന്നെ നിലകൊള്ളും എന്നതാണ് ഇപ്പോളത്തെ അവസ്ഥ. മുതലാളിമാരും തൊഴിലാളി യൂണിയനുകളും കങ്കാണികളും ഒക്കെ ഒരുപാട് അവരെ ചൂഷണം ചെയ്യുന്നുണ്ട്

ഇതിൽ ഏറ്റവും രസം എന്നാൽ നരന്റെ പാർട്ടിയുടെ തന്നെ ആൾ ആണ് അവിടത്തെ എം എൽ എ മുത്ത് സ്വാമി, തൊഴിലാളി വഞ്ചകൻ എന്ന് വിളിക്കാം, പ്ലാന്റേഷൻ കമ്പനിയുടെ മെയിൻ ആൾ ആണ്, സത്യത്തിൽ കമ്പനി ഇയാൾക്ക് രണ്ടു ബംഗ്ലാവുകൾ, രണ്ടു മക്കൾക്ക് കമ്പനിയുടെ വേറെ ഡിവിഷനുകളിൽ ജോലി, അതുപോലെ വർഷാവർഷം ഫോറിൻ ട്രിപ്പ് എന്നു വേണ്ട സകലസൗകര്യങ്ങളും ഒരുക്കി കൊടുത്തിട്ടുണ്ട്, ഇതൊക്കെ രഹസ്യങ്ങൾ ആണ്,

പാർട്ടിക്ക് പോലും മുത്ത്സ്വാമിയേ ഒഴിവാക്കി കൊണ്ടു അവിടെ പ്രവർത്തനങ്ങളസാധ്യവും ആണ്.

മുത്തുസ്വാമി നന്നായി ശ്രമിക്കുന്നുണ്ട് നരനെ ഈ സമരവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് മാറ്റുവാൻ ആയി, അത് ഉന്നതതലങ്ങളിലും നന്നായി ശ്രമിച്ചിരുന്നു …കിമ്പളം  തരുന്ന കമ്പനിയോടുള്ള കൂറ് അത്ര മാത്രം

പലപ്പോഴും സമീറയെയും ആളുകളെ വിട്ടു ഒക്കെ ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നു, അവൾ ആണല്ലോ പ്രവർത്തങ്ങളിൽ ചുക്കാൻ പിടിക്കുന്നതും, പക്ഷെ ജോസഫ് അച്ചായനും രാജ് അണ്ണനും ഒക്കെ ഇടം വലം ഉള്ളത് കൊണ്ട് കൂടുതൽ ഒന്നും സാധിച്ചിട്ടുമില്ല. നരൻ ചേട്ടൻ ഒരു സഞ്ചാരി ആണ്,  ഇതുപോലെ ഉള്ള പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കണ്ടെത്തി പിന്നെ അടുത്ത സ്ഥലം പിടിക്കും

അല്ല നരേട്ടാ …. ഇത് നോക്കിക്കോ ഇതൊക്കെ ഉഷാർ ആകും, ഇവിടത്തെ പ്രശനം ഒക്കെ സോൾവ് ചെയ്തു പിന്നെ എങ്ങോട്ട് ആണ്

അപ്പു….

എന്തൊയ് …

ഇതൊക്കെ ഒന്ന് ക്‌ളീൻ ആക്കിയിട്ടു ഞാൻ തിരിച്ചു പോകും എന്റെ നാട്ടിലേക്ക് മിഥിലക്കു.

അയ്യോ അത്രയും ദൂരെയൊ, അപ്പൊ പിന്നെ കാണാൻ പോലും പറ്റില്ലല്ലോ.

നമ്മുക് ഫോൺ വിളിക്കാല്ലോ, പിന്നെ ആവശ്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ ഞാൻ ഇവിടെ വരുമല്ലോ അപ്പൊ കാണാംനെ.

ശെടാ ….. അത് വല്ലാത്ത ഒരു തീരുമാനം ആണല്ലോ നരേട്ടാ.

എന്റെ നാടും പച്ചപ്പും അവിടത്തെ നാട്ടുകാരെയും ഒക്കെ കാണാത്ത വിഷമ൦ കൂടെ ഉണ്ടന്ന് കൂട്ടിക്കോ.

അതെന്താ ഇടയിൽ നാട്ടുകാർ,,,,,,, നാട്ടുകാർ ആണോ കാരി ആണോ, ഒരു വല്ലാത്ത എന്തോ ഒന്ന് മണക്കുന്ന പോലെ

നാട്ടുകാർ തന്നെ ആണ്,, അപ്പു….ചിരിച്ചു കൊണ്ട് നരന്‍ പറഞ്ഞു

ഞാനും വരുന്നുണ്ട് നിങ്ങടെ നാട് ഒക്കെ ഒന്ന് കാണാൻ ആയി

മിഥില അല്ലെ, കേട്ടിട്ടേ ഉള്ളു

എന്ന  തീർച്ചയായും വരണം, വന്നാൽ പിന്നെ അവിടെ നിന്ന് പോകില്ല

അപ്പൊ നോക്കാം ,,

അതുപോട്ടെ നിന്റെ കിടാരി എന്ത് പറയുന്നു , നിന്റെ ഹൃദയത്തിൽ മുട്ടയിട്ടു അടയിരിക്കുന്നവൾ… ആ മുട്ട അടുത്തെങ്ങാനും വിരിയുമോ ചെക്കാ …

ഓ ,,,,,ഇടയ്ക്കു എനിക്ക് മെസ്സേജ് ഒക്കെ തരും എന്നെ ഇപ്പോ വലിയ ഇഷ്ട൦ ആണ് നരേട്ടാ .

അപ്പു ,,,,,,,,

ഹമ്,,,,,,,,,,?

ഒരു കാര്യം ചോദിക്കട്ടെ ?

ചോദിച്ചോ നരേട്ടാ

നാളെ അവൾ പറയുകയാണ്, അപ്പുവിന്റെ ജീവിതത്തിലേക്കു വരാം പക്ഷെ ഒരിക്കലും സ്നേഹിക്കില്ല എന്ന്, അങ്ങനെ എങ്കിൽ ആ കുട്ടിയെ സ്വീകരിക്കുമോ ?

ഒരു ചിരി മാത്ര൦ ആയിരുന്നു അവന്റെ മറുപടി ,

പൊന്നു നരേട്ടാ ,,,, നമ്മുടെ ഈ കവികള്‍ ഒക്കെ മഴയെ കുറിച്ചും മഞ്ഞിനെ കുറിച്ചും നിലാവിനെ കുറിച്ചും ഒക്കെ വർണ്ണിക്കുന്നതു എന്ത് കൊണ്ടാ ,,,,അവ൪ക്കു അവയോടൊക്കെ ഒരുപാട് ഇഷ്ടവും പ്രണയവും ഒക്കെ ആയതുകൊണ്ടല്ലേ ,,,,അല്ലാതെ ഇതൊന്നും ഇവരെ തിരിച്ചു സ്നേഹിച്ചിട്ടു ഒന്നുമല്ലല്ലോ ..അത് അറിഞ്ഞിട്ടും വര്ണനകൾക്ക് ഒരു കുറവും ഇല്ലലോ …കാരണം എന്താ ….. തിരിച്ചു ഒന്നും പ്രതീക്ഷികാഞ്ഞിട്ടു അല്ലെ.

അതെ ….നരൻ മറുപടി പറഞ്ഞു

അവളെന്നെ സ്നേഹിക്കണം  എന്ന് എനിക്ക് ഇല്ലേ ഇല്ല  ,അതൊന്നും പ്രതീക്ഷിച്ചിട്ടും ഇല്ല, പക്ഷെ അവൾ എന്റെ കൂടെ ഉണ്ടാകുമ്പോ അവളുടെ മുഖം കാണുമ്പോ അവളുടെ കുറുമ്പു കാണുമ്പോ എന്നോട് ദേഷ്യപെടുമ്പോ എന്റെ ഉള്ളിൽ പറയാൻ  അറിയാത്ത  ഒരു പ്രാന്ത് പിടിച്ച സന്തോഷം ആണ് .. ആ സന്തോഷം ആണ് എനിക്ക് വേണ്ടത്, അത് അവൾക് മാത്രേ എനിക്ക് തരാൻ സാധിക്കൂ, അവളുടെ സാന്നിധ്യത്തിന് മാത്രേ അത് തരാൻ സാധിക്കൂ,,,അതാണ് എന്റെ പ്രാന്ത് പിടിച്ച ലഹരി

ഹമ്…. കൊള്ളാം ,,,,, പക്ഷെ എത്ര നാൾ ……….എത്ര നാൾ ,,,,,,,,,,,,,അങ്ങനെ പോകും നീ

ഈ ഉടലിൽ ഉയിർ ഉള്ളിടത്തോളം കാലം ,,,,അത്രേം പോരെ നരേട്ടാ ..

എന്റെ പൊന്നു അപ്പു ,,,നീ ഈ പ്രേമത്തിന്റെ നിർവചനങ്ങൾ ഒക്കെ മാറ്റുകയാണല്ലോ, അല്ല നീ എന്തിനാ ആ കൊച്ചിനെ ഇങ്ങെന ഇഷ്ടപ്പെടുന്നത് ?

അതോ ,,,,,അതോ ,,,,,,,, ഇഷ്ടം ,,,,,,ആ ,,,,,ആർക്കറിയാ ,,,,,,,,എനിക്ക് അറിഞ്ഞൂടെ ,,,,,,ആദ്യം ഇത്രേം പ്രാന്ത് ഉണ്ടായിരുന്നില്ല ആ തീ പിടിച്ചെനു ശേഷം പ്രാന്ത് കൂടുതൽ ആണ് നരേട്ടാ …………

ശരി മോനെ ,,,എന്റെ അനിയന്‍ ഒരു പ്രാന്തനാണ് എന്ന് ഞാ൯ അഭിമാനപൂര്‍വ്വം മനസില്‍ കരുതിക്കൊള്ളാം….എന്ന നടക്കട്ടെ നിന്റെ കാര്യങ്ങൾ ഒക്കെ ….നീ നിന്റെ പ്രാന്തിനെ കൂട്ട് പിടിച്ചു ഇരിക്ക് ….. ഞാൻ എന്റെ പ്രാന്തുമായി മുന്നോട്ടു പോകട്ടെ

അപ്പു ആലോചിക്കുക ആയിരുന്നു,

ശരിക്കും ഒരു ഏട്ടന്‍ ….ഏട്ടന്‍ തന്നെ ആണ് നരേട്ട൯ …

<<<<<<<O>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.