അപരാജിതൻ 10 [Harshan] 7019

ആ തള്ളയും മോളും ഉണ്ടല്ലോ തനി അവസരവാദികൾ ആണ് അവ൪ക്കു ആ മരത്തലയനെ മതി ശിവരഞ്ജനെ, മുത്ത്‌ പോലെ നമ്മുടെ ചെറുക്കന്‍ അവിടെ ഉള്ളപോ അവരുടെ കണ്ണില്‍ പിടിക്കില, അതെങ്ങനെ ആ വൈശാലിയിലെ തള്ളയുടെ മകള്‍ അല്ലെ ,,,രാജശേഖരന്റെ ഭാര്യ അല്ലെ…. പാറുവിന്റെ അമ്മയല്ലേ..അപ്പൊ ഇങ്ങനെ ഒക്കെയേ കാണിക്കൂ,,അല്ലാതെ എന്താ,… സത്യത്തില്‍ എനിക്കിപോ അപ്പു പാറുവിനെ നേടണം എന്ന് ഒരു ആഗ്രഹവും ഇല്ല, കാരണം അപ്പുവിനെ കിട്ടണമെങ്കില്‍ അവള് നൂറു ജന്മ൦ എങ്കിലും പുണ്യം ചെയ്യണം  അവള്‍ക് അതിനുള്ള ഒരു യൊഗ്യത ഇല്ല,, വെറും പൊട്ടികാളി.

മനു,,, നീ മാലിനികൊച്ചമ്മെയേ അങനെ ആണോ ധരിച്ചു വെച്ചിരിക്കുന്നത്, മനസില്‍ ശരിക്കും ഒന്ന് ആലോചിച്ചേ …ബാലു പറഞ്ഞു

മനു കുറച്ചു നേരം മിണ്ടാതെ ഓരോന്നൊക്കെ ആലോചിച്ചു.

ബാലു ചേട്ടാ ,,,,അങ്ങനെ ചിന്തിക്കുമ്പോള്‍ തെറ്റ് പറയാ൯ പറ്റുന്നുമില്ല, ഒന്നാമത് അവ൪ പലപ്പോഴും പറയുന്നുണ്ട്, അപ്പുന് ഈ കുട്ടിക്കളി കൂടുതല്‍ ആണ് എന്ന്, എന്റെ കുട്ടി എന്റെ അപ്പു എന്ന് തന്നെ അല്ലെ അവനെ വിളിക്കുന്നതും, അപ്പു അല്ലെ ഇവിടെ കൂടുതല്‍ ഓവ൪പസസീവ്നെസ് കാണിച്ചത്‌, അവനെ ഒന്ന് നന്നാക്കാന്‍ വേണ്ടി അല്ലെ അവര്‍ ശാസിച്ചത്,,,, മനുഷ്യ൪ എല്ലാവരും എപ്പോളും ഒരേ മൂഡില്‍ തന്നെ ഇരിക്കില്ലല്ലോ,,, എപ്പോളും അപ്പുവിനെ സ്നേഹിച്ചു ബഹുമാനിച്ചു ഇരിക്കാന്‍ അവരെ കൊണ്ടും സാധിക്കില്ലല്ലോ,,,

അതെ ബാലു ചേട്ടാ ,,,,

എന്താ മനു ?

ബാലുചേട്ടന്‍ പറഞ്ഞു തരുന്ന ഈ അപ്പുവിന്റെ കഥയുടെ ഒരു പ്രത്യേകത എന്താന്ന് അറിയുമോ ?

നീ തന്നെ പറ..

ബാലുചേട്ടാ,,,, ഓരോ കഥാപത്രങ്ങള്‍ക്കും അവരുടെതായ ന്യായവും ന്യായീകരണവും ഉണ്ട് അവരുടെ ഭാഗത്ത്‌ നിന്നും ചിന്തിച്ചാ,,,അപ്പുവിന്റെ പക്ഷത് നിന്ന് ചിന്തിക്കുമ്പോ അവന്‍ മാത്രം ആണ് ശരി എന്ന് തോന്നും, അതെ സമയം മറ്റുള്ളവരുടെ ഭാഗത്ത്‌ നിന്ന് നോക്കിയാല്‍ അവരും ശരി തന്നെ,, ശ്യാം എത്ര മാറി, രാജശേഖരന്‍ എത്ര മാറി,,,പാറുവും മാറി… അപ്പോളും എന്നെ അലട്ടുന്ന ഒരു പ്രശനം ഉണ്ട് ശിവ പാര്‍വതി അംശങ്ങള്‍ ആയ ശങ്കരനും പാര്‍വതിയും അല്ലെ പ്രണയത്തിലാകേണ്ടത് അല്ലാതെ അവിടെ ആ ശിവരഞ്ജന്‍ എങ്ങനെ വന്നു.

മനു ,,,,തെറ്റ്….തെറ്റാണ് നീ പറയുന്നത് …

എങ്ങനെ ?

ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല അവർ ശിവപാർവ്വതി അംശങ്ങൾ ആണെന്ന്, ശിവാനുഗ്രഹത്താൽ തിരുവാതിരയിൽ അപ്പു ഉണ്ടായി, പാർവതി ദേവിയുടെ അനുഗ്രഹത്താൽ മകയീര്യം നാളിൽ പാറുവും, അല്ലാതെ ഇവിടെ അംശവും ദശാംശവും ഒന്നും ഇല്ല ,,,,,,പാറു അപ്പുവിനെ പ്രണയിക്കണം എന്നോ മറ്റോ ഉള്ള ഒരു നിബന്ധനയും ഇല്ല, പാറുവിനു ഒരു രാജകുമാരൻ തന്റെ ജീവിതത്തിലേക്ക് വരും അയാൾ ശൈവ പ്രണയം പോലെ തീവമായ പ്രണയം അവൾക്കു കൊടുക്കു൦ എന്നല്ലേ ,,ഓർമ്മയില്ലേ ശിവനാഡി പറഞ്ഞത്….”

അവര്ക്ക്  ഉങ്കള്‍ക്കിട്ടെ ഇരുക്കിറ  കാതല്‍ ഉന്മയാന കാതല്‍, അത് ശിവനുക്ക് പാ൪വതികിട്ടേ ഇറുക്കിറ കാതൽ മാതിരി അന്ത അളവുക്ക് ഭയങ്കരമാന കാതൽ ഇന്ത ഉലകത്തിൽ യാര്ക്കും കെടക്കമാട്ടേ “””,,അങ്ങനെ അല്ലെ ,,,

അതിന്റെ അര്‍ഥം എന്താണ് ,,,,അയാള്‍ക്ക് പര്‍വതിയോടുള്ള പ്രണയം അത് അത്രയും സത്യമാണ്, ശിവഭഗവാന്‍ ദേവിയെ എങ്ങനെ സ്നേഹിച്ചുവോ അതുപോലെ ഒക്കെ ഉള്ള ഒരു പ്രണയം, അല്ലാതെ പാറുവിനു തിരിച്ചു സ്നേഹം ഉണ്ടോ ഉണ്ടാകുമോ അതോ ദേവി ഭഗവാനെ സ്നേഹിച്ച പോലെ പാറു അയാളെ സ്നേഹിക്കുമോ എന്നൊന്നും ഇല്ലല്ലോ ,,,,

ഓ അതും ശരി ആണല്ലോ ,,,അപ്പൊ പ്രാന്ത് പിടിച്ച സ്നേഹം അവള്‍ക്കു കൊടുക്കും ,,അത് നമ്മുടെ ചെറുക്കന്‍ തന്നെ,,,അവനല്ലെ പ്രാന്ത് കൂടുതല്‍ ആണ് അല്ലാതെ ആ മണ്ടന്‍ ശിവരഞ്ജന്‍ അല്ല,,,പക്ഷെ ആ പാറു ചിന്തിക്കുന്നത് അത് ശിവ ആണെന്നു ,,,അതാണ് പ്രശനം ഇപ്പോൾ പിടി കിട്ടി..

മനു കുറച്ചു നേരം ആലോചിച്ചു ഇരുന്നു,

ചിന്താമണി സ്വരൂപ൪ പറഞ്ഞത് അപ്പുവിന്റെ   പൂർവ്വജന്മത്തിലെ പ്രണയവും അവന്റെ പുനർജന്മത്തിനു കാരണം ആണ് എന്നല്ലേ,,, അവനു ജീവിതത്തിൽ ഒരാളോട് മാത്രേ പ്രണയമുള്ളൂ.. അത് പാറുവിനോടു മാത്രം  ആണ്,,,

പക്ഷെ ഗൗരി ശങ്കരം അണിഞ്ഞതിൽ പിന്നെ പാറു അപ്പുവിനോട് ഒരുപാട് സ്നേഹവും കാണിക്കുന്നുണ്ടല്ലോ,,, എങ്കിൽ മുൻപ് എന്തിനാണ് അവൾ അപ്പുവിനെ വെറുത്തതും അവന്റെ മരണത്തിനായി സായി അപ്പൂപ്പനോട് പ്രാർത്ഥിച്ചതും ഒക്കെ,,,, ഏറ്റവും വലിയ ഊരാകുടുക്ക് അവർ തന്നെ ആണ് അപ്പുവും പാറുവും…  അതിനിടയിൽ ആ നാറിയും  കയറി വന്നു എന്റെ അപ്പൂനെ വിഷമിപ്പിക്കാൻ ,,,അല്ല പിന്നെ അവന്റെ ഒരു നീലക്കണ്ണും പിന്നെ ജാഗ്വറും,,, ആ പന്ന മോന്റെ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും,,,അവന്റെ ജാഗ്വര്‍ ഞാൻ ബോംബിട്ടു തകർക്കും

പക്ഷെ അതിലേറെ ഇടങ്ങേര്‍  ആണ് ആ അത്രി എന്ന വാക്കും കാള വയറിൽ ചുമന്ന സാധനങ്ങളും എന്തിനു അത് ഇത്ര സൂക്ഷ്മതയോടെ സൂക്ഷിച്ചു, അതായതു ആ രഹസ്യം കാളയുടെ വയറിൽ കരുതി വെച്ച ആൾക്ക് അറിയുമായിരിക്കണം അരനൂറ്റാണ്ടു കഴിഞ്ഞാൽ ഒരുവൻ തന്റെ വംശം തേടി വരും എന്ന് ,,,അങ്ങനെ അല്ലെ… അപ്പോള്‍ അപ്പു ഒരു വംശത്തിന്റെ പ്രതിനിധി ആണ്, ഒരു നിഗൂഡമായ വംശത്തിന്റെ,,,ഒരു കുലത്തിന്റെ..എന്ന് തോന്നുന്നു…… അത്രി, ആ സര്‍പ്പ വിഗ്രഹം, മരക്കട്ട എല്ലാം അതിലേക്ക് നയിക്കുന്നത് തന്നെ….. ഈ സൂര്യനും ചന്ദ്രനും എന്താണ് സൂചിപ്പികുന്നത് എന്റെ കണക്കു കൂട്ടല്‍ അനുസരിച്ച് സൂര്യന്‍ മഹാവിഷ്ണുവും ചന്ദ്രന്‍ മഹാദേവനും ആണ്, വൈശാലി ശിവശൈലം ആണല്ലോ പ്ലോട്ട് അപ്പോള്‍ അവരുമായ എന്തോ ആണ്…

അല്ല ബാലുചെട്ടാ,,, ഇനി അപ്പു ഈ വൈശാലിയെയും  ശിവശൈലത്തെയും ബന്ധിപ്പിക്കുന്ന വല്ല കണ്ണിയും ആണോ…??

മനു ബാലുവിനെ നോക്കി

ബാലു ഒന്നും മിണ്ടിയില്ല

അപ്പൊ അല്ലെ,,,,,മനു ചിരിച്ചു കൊണ്ട് ചോദിച്ചു

നിനക്ക് എന്തു വേണമെങ്കിലും ചിന്തിക്കാം വ്യാഖ്യാനിക്കാം, അതില്‍ ചിലത് ശരി ആകാം തെറ്റും ആകാം.

മനു തലകുലുക്കി ,,,,

ചാരുലത പാവം അതിനെ ആര് മോചിപ്പിക്കുമോ? എന്തോ മകൾ നഷ്ടപ്പെട്ടു ആത്മഹത്യ ചെയ്ത ആ അച്ഛനും അമ്മയും കുലോത്തമൻ ഗുണശേഖര൯ എന്ന വില്ലന്മാർ കൂടെ ഏതോ ഒരു തിമ്മയ്യ എല്ലാത്തിനും മുകളിൽ ആയി കാലകേയൻ എന്ന മഹാശയൻ ഹോ,,,,  അപ്പു തന്നെ അവിടെ ചെല്ലും… ചെല്ലല് മാത്രം അല്ല , അവനവിടെ താണ്ഡവം ആടും , പൊളിച്ചടക്കും,,,,,

പക്ഷെ എങ്ങനെ…… അതിനു ഈ രഹസ്യങ്ങൾ മറനീക്കി പുറത്തേക്ക് വരണ്ടേ ,,അത് ഇത് വരെ വന്നിട്ടില്ലലോ

ഹോ ഭ്രാന്തു പിടിക്കുന്നു

ബാലു വെറുതെ നോക്കി ഇരുന്നു

ഏറെ അത്ഭുതം അമ്രപാലി എന്ന ആ യുവതി, അവൾ കാണുന്ന സ്വപ്നം, അവള്‍ കാണുന്ന രാജകുമാര൯ ഒരുപക്ഷെ നമ്മുടെ ശിവയും ആകാല്ലോ… അവള്‍ ഒരു സംഭവം തന്നെ, കണ്ണുകൊണ്ട് നോക്കി നമ്മടെ ഒക്കെ കണ്ട്രോള്‍ കളയുക എന്നൊക്കെവെച്ചാ ഭയങ്കരം തന്നെ,,, കയ്യില് കാശില്ല…… ഇല്ലര്‍ന്നെ ഒന്ന് പോയി ടെസ്റ്റ്‌ ചെയ്യായിരുന്നു,,,,,,,മനു സ്വയം പറഞ്ഞു

അതുകേട്ടു ബാലുവിന് ചിരി മാത്രം ആയിരുന്നു.

അല്ല ,,,  ആ ഗുജറാത്തിൽ ചെകുത്താൻ ആരാധകന്റെ അടുത്ത് പോയ ഗീതാഞ്ജലി ചന്ദ്ര അവർ ആരാണ്, എന്തിനാണ് നമ്മുടെ പാറുവിന്റെ അച്ഛനോട് അത്രയും പക, അതും കുടുംബം വരെ ഇല്ലാതാക്കാൻ മാത്രം….ഇത്രേം ഒക്കെ കര്‍മ്മങ്ങള്‍ ചെയ്യണമെങ്കില്‍ ആ പകക്കു ഒരുപാട് തീവ്രത ഉണ്ടാകണം. ആ കർമ്മത്തിന്റെ ഫലമാകാം ആ കമ്പനിയിൽ തീപിടിത്തം ഉണ്ടായതും ശ്യാം അപകടത്തിൽ പെട്ടതും,,,,കാരണം മകനെ കരുതി അയാൾ ആധിയോടെ കരഞ്ഞിരുന്നു, മകന്റെ മരണം കണ്മുന്നിൽ അയാൾ കണ്ടിരുന്നു, അവിടെ ദൈവദൂതനെ പോലെ നമ്മുടെ അപ്പു വന്നു, എന്നാലും ആ തെണ്ടി   മകനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ആ അപ്പു അവിടെ ഇല്ലേ അവനെ മറന്നു, ഈ അപ്പു വെറും പൊട്ടൻ ആണ്, വെറുതെ ഈ വക ജന്മങ്ങളെ ഒക്കെ രക്ഷിച്ചു സമയം കളഞ്ഞു, ആ ശ്യാം ആ തീയിൽ വെന്തു ചത്ത് പോയിരുന്നു എങ്കിൽ ആ രാജശേഖര൯ ആകെ തകർന്നു പോയേനെ,,,,,അവനു അത് നോക്കാൻ പാടില്ലായിരുന്നോ…..വെറും പൊട്ടൻ തന്നെ..

അതുകേട്ടു ബാലു മറുപടി പറഞ്ഞു

മനു,,,,,,, കൊടുത്ത വാക്ക് പാലിക്കാൻ മരണം നേരിടേണ്ടി വന്നാൽ അവനതു ചെയ്യുന്നതും തന്റെ മുന്നിൽ നിസ്സഹായരായവർക്ക് അവൻ സംരക്ഷണം കൊടുക്കുന്നതും അവ൯ മണ്ടനോ പൊട്ടനോ ആയതു കൊണ്ടല്ല ,,എന്ന് മാത്രം മനസിലാക്കുക

മനു കുറച്ചു നേരം നിശബ്ദനായി ഇരുന്നു.

അതെ അത് എനിക്കും അറിയാം,,,,അപ്പു ഒരു വലിയ പാരമ്പര്യം ഉള്ളവന്‍ തന്നെ ആണ് ആകാതെ തരമില്ല,,,,എന്നാലും നമ്മുടെ അപ്പു ഒരുപാട് ഒരു കുട്ടിയുടെ പോലെ ആയി, എന്റെ ഉള്ളില്‍ പലപ്പോഴും ഒരു തോന്നല്‍ ഉണ്ടായിരുന്നു ഈ അപ്പുവിന്റെ സങ്കടം പറച്ചില്‍ ഒക്കെ  ഒരു വക ബോര്‍ പരിപാടി പോലെ,,, പക്ഷെ അവന്‍ പോകുന്ന ചില അവസ്ഥകള്‍ മനസിലാക്കുമ്പോള്‍ ആ തോന്നലെ തെറ്റ് ആണ്,, എനിക്ക് വീട്ടില്‍ എല്ലാവരും ഉണ്ട്, ഞാന്‍ ഒന്ന് വീണാല്‍ എല്ലാവരും ഉണ്ട് ….. അവനു ഇതൊന്നും ഇല്ലലോ ആ കൈ മുറിഞ്ഞ സമയത്ത് അവനു പോയി പറയാന്‍ പറ്റില്ലാലോ എന്നെ സഹായിക്കാന്‍ ലീവ് എടുത്തു ഇരിക്കാന്‍ ആയി, ഇനി സയിഗ്രമത്തില്‍ പോകണം എങ്കില്‍  എങ്ങനെ വയ്യാത്ത അവസ്ഥയില്‍ അവന്‍ പോകും,,ആ ഒരു അവസ്ഥ  മനു എന്ന ഞാന്‍ അനുഭവിക്കതിടത്തോളം  കാല൦ ഞാന്‍ സ്വയം പറഞ്ഞു കൊണ്ടിരിക്കും അപ്പു ഒരു ബോറന്‍ ആണെന്ന് ,,,എന്താ ചെയ്യുക …..

ചില കാര്യങ്ങള്‍ വ്യക്തമായി,,,,അപ്പു അനുഭവിക്കുന്ന അടിമത്തം അത് ശിവശൈലവുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്,,ആകാതെ തരമില്ല…അവന്‍ ബാലുവിനെ നോക്കി

ബാലു കൂടുതല്‍ ഒന്നും പറഞ്ഞില്ല ….

ബാലു ചേട്ടാ ,,,,ഒരു കാര്യം ചോദിച്ചോട്ടെ ?

ചോദിക്കൂ മനു

അല്ല ,,,, എനിക്ക് ഒരു പ്രതിഫലവും ചോദിക്കാതെ ആണ് ഇപ്പൊ അപ്പുവിന്റെ കഥ പറഞ്ഞു തരുന്നത്. എന്നാലും ഇതിനെന്തു പ്രതിഫലം ആണ് ഞാൻ തരേണ്ടതു ?

മനൂ,,,, പ്രതിഫലം എനിക്ക് വേണം, അത് എന്റെ അറിവിൽ ഉള്ള, ഞാൻ അറിഞ്ഞിടത്തോളം ഉള്ള ആദി ശങ്കരന്റെ കഥ പറഞ്ഞു തന്നതിന് ശേഷം ഒരേ ഒരു ചോദ്യം ചോദിക്കും

അതിനു നീ ഒരു കൃത്യമായ മറുപടി, ഒരു ഉത്തരം തന്നാൽ മതി അതാണ് എനിക്ക് കിട്ടാവുന്ന പ്രതിഫലം, ഏറ്റവും വലിയ പ്രതിഫലം

ആഹാ ,,,അത് വല്ലാത്ത ഒരു ഡിമാൻഡ് ആണല്ലോ. അതൊക്കെ ഞാൻ ചെയ്യാം ബാലുച്ചേട്ട

ബാലുച്ചേട്ട ഈ വണ്ടി ബാലുച്ചേട്ടന്റെ സ്വന്തം ആണോ,

സത്യത്തിൽ എന്റെ സ്വന്തം അല്ല, എന്നാലും സ്വന്തം ആണോ എന്ന് ചോദിച്ച സ്വന്തം പോലെ തന്നെ ആണ്, എനിക്ക് ഒരു ചേട്ടൻ ഉണ്ട് , കുട്ടേട്ടൻ ഒരുപാവം, എന്നെ വലിയ കാര്യം ആണ്,

അല്ല ആദ്യം പറഞ്ഞത് വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ടെന്നല്ലേ? ഇപ്പോ ചേട്ടൻ ന്നു പറയുമ്പോ

ഹി ഹി ഹി ,,,,,ബാലു ചിരിച്ചു, ചേട്ടൻ എന്ന് പറഞ്ഞാൽ ചേട്ടനെ പോലെ കാണുന്ന ഒരാൾ അതാണ് കുട്ടേട്ടൻ. മൂപ്പരുടെ വണ്ടി ആണ്, മൂപ്പർക്ക് പല വണ്ടികളും ഉണ്ട്, ഞാൻ എനിക്ക് ജീവിക്കാൻ ഈ വണ്ടി എടുത്തു എന്ന് മാത്രം, ഓടി കിട്ടുന്നത് എനിക്ക് എടുക്കാം, വണ്ടിയുടെ ടാക്സ് ഇൻഷുറൻസ് മെയിന്റനൻസ് ഒക്കെ നോക്കിയാൽ മതി, മൂപ്പരുടെ കാരുണ്യം കൊണ്ട് ഞാൻ ജീവിച്ചു പോകുന്നു

ആഹാ ,,,,,

എന്ന ഞാൻ ഒരുകാര്യ൦ പറഞ്ഞ ചേട്ടൻ സമ്മതിക്കുമോ ?

പറയു……

ഇപ്പോ നമ്മള് ഡെയിലി ഒരു അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഒരു ഇരുപത് കിലോമീറ്റർ ഓടുന്നുണ്ട്, വണ്ടി ഇവിടെ നിർത്തി ഇടുന്നുമുണ്ട്, ഞാൻ ചേട്ടന് കഥപറയുന്നതിന് പ്രതിഫലം തരുന്നില്ല, പക്ഷെ ഈ ഓടുന്നതിനു അതുപോലെ വെയ്റ്റിംഗ് ചാർജ് അതൊക്കെ മര്യാദ അല്ലെ ചേട്ടാ, അത് ചെയ്യാൻ എനിക്ക് സമ്മതം തരണം …

ബാലു ഒന്ന് ആലോചിച്ചു

ചേട്ടൻ കഥ പറയുന്നതിനല്ല ചേട്ടൻ ചെയ്‌ത ജോലിക്ക് ആണ്, അതിനു കൂലി വേണ്ടേ ചേട്ടാ, അതല്ലേ മര്യാദ ഞാൻ ചെയ്യേണ്ടത് ചേട്ടൻ കൂടുതൽ ഒന്നും ആലോചിക്കേണ്ട

മനു അപ്പൊ തന്നെ കയ്യിൽ നിന്നും ഒരു പന്ത്രണ്ടായിരം  രൂപ എടുത്തു ബാലുവിന് നേരെ നീട്ടി

ബാലു മടിച്ചു നിന്ന്

ഇത് വാങ്ങിക്ക് ചേട്ടാ ,,,എന്ന് പറഞ്ഞു ബാലുവിന്റെ പോക്കറ്റിൽ വെച്ച് കൊടുത്തു

ഞാൻ കഥക്കു തരുന്നതല്ല, ചേട്ടന്റെ വണ്ടിയുടെ വാടക ആണ് തെരുന്നത്, അതായതു കൂലി മാത്രം  ഇതുവരെ ഉള്ള കൂലി അതിനു ഞാൻ ഒരു ദിവസം ആയിരം രൂപ വെച്ച് തരും

അത് വേണോ മനു ,,,

അത് വേണം ,,,ചേട്ടന് ഇത് ഓടിയിട്ടു വേണ്ടേ മുന്നോട്ടു പോകാൻ, ഞാൻ അല്ലെ ചേട്ടനെ ഇങ്ങനെ പിടിച്ചു നിർത്തിയിരിക്കുന്നത് ഇതിൽ കൂടുതൽ വേണമെങ്കിൽ പറയുക ,,,

വേണ്ട ഇത് തന്നെ കൂടുതൽ ആണ്

എന്നിട്ടു എന്തുണ്ടായി ബാലു ചേട്ടാ ,,,ബാക്കി പോരട്ടെ ,,,,

ബാലു കുറച്ചു നേരം അവിടെ കിടന്നു ആകാശത്തേക്ക് നോക്കി പുക നന്നായി ഊതി വീണ്ടും പറഞ്ഞു തുടങ്ങി

<<<<<<^^^^^^^^^^>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.