അപരാജിതൻ 10 [Harshan] 7006

സമയം ഒരു നാലു മണി കഴിഞ്ഞു

ബാലു മനുവിനെ നോക്കി.

മതിയാക്കിയാലോ ഞാന്‍ തളര്‍ന്നു മനു….

ആ നിര്‍ത്താം ചേട്ടാ , വയ്യെങ്കില്‍

നമ്മുക് ഒരു ചായ അങ്ങോട്ട്‌ കുടിച്ചാലോ ബാലു ചേട്ടാ

വാ കുടിക്കാം ,,,

അവരടുത്തുള്ള ഒരു കടയില്‍ ചെന്ന് ചായ പറഞ്ഞു

സംഭവം ഇപ്പൊ കൊമ്പ്ലെക്സ്‌ ആയി കൊണ്ടിരിക്കുക ആണല്ലോ എല്ലാം എന്റെ കയ്യീന്നു പോണപോലെ പാറു ശിവയുമായി ചേര്‍ന്നു, പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു

പക്ഷെ ആ ഇടിമിന്നല്‍, അതും അത് വരെ ഇല്ലാതിരുന്ന  ഇടിമിന്നല്‍

പക്ഷെ അപ്പു അഭിനയിച്ച പരസ്യം ആ പരസ്യം ഞാന്‍ എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല

ആ പരസ്യം ഞാന്‍ നന്നായി ഒന്ന് തപ്പട്ടെ , അപ്പൊ എനിക്ക് അപ്പുവിനെ കാണാ൯ സാധിക്കുമല്ലോ

ശരി …നന്നായി  സെര്‍ച് ചെയ്തോളൂ … കണ്ട എന്നോടും കൂടെ പറഞ്ഞാല്‍ മതി

ആയിക്കോട്ടേ ബാലുചെട്ട

അന്ന് ആ ആഘോരി പറഞ്ഞ പോലെ കാലഭൈരവ൯ അവനെ അതായതു രുദ്രതെജനെ ഇവിടെ വരുത്തും എന്നത്…ഇപ്പൊ എല്ലാം കൂടെ കൂട്ടി വായിക്കുമ്പോ അപ്പുവില്‍ വന്ന ആ മാറ്റം അത് കാലഭൈരവന്‍റെ  ഒരു നിയന്ത്രണത്തില്‍ ആയിരിക്കണം.

അപ്പോളേക്കും ചായ വന്നു

അവര്‍ അത് വാങ്ങി കുടിക്കുവാ൯ തുടങ്ങി

ആകാം ആകാതെ ഇരിക്കാം ബാലു പറഞ്ഞു

അതിനു നിങ്ങള് വാ തുറന്നു ഒന്നും പറയില്ലല്ലോ ..

അപ്പു ഇപ്പൊ ചെയ്യുന്നത് തന്നെ ആണ് ശരി.. എല്ലാര്ക്കും അവനെ വേണം അവനെ കൊണ്ട് കാര്യങ്ങൾ സാധിക്കണം.. ഇനി അത് വേണ്ടല്ലോ, എല്ലാരെയും അകറ്റി നിർത്തി മുന്നോട്ടു പോയാ മതി ഇപ്പോ കണ്ടില്ലേ, ശ്യാം മാലിനി ഒക്കെ അവന്റെ പുറകെ ആയതു ..ഇങ്ങനെ തന്നെ പോകണം പക്ഷെ എനിക്ക് വിഷമം പാറു ആണ്, അവൾക് ഇപ്പൊ അപ്പുവിനോട് ദേഷ്യം ഒന്നും ഇല്ല ഇഷ്ടവും ആണ് പക്ഷെ ആ പൊട്ടിപെണ്ണ് ആ ജാഗ്വർ തെണ്ടിയെ അല്ലെ പ്രേമിക്കുന്നത്, ആ  കഴുതക്കു മാത്രം ഒരു തിരിച്ചറിവ് വരുന്നില്ലലോ എന്നോ൪താണ് വിഷമം

ആ ദേവികയെയോ ഇന്ദുവിനെയോ ഒകെ നോക്കിയാൽ പോരെ ഈ അപ്പുവിനു

ഇന്ദുനെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ആൾ ഒരു  ബുജി ആണല്ലോ എന്നാലും അവൾക് നന്മ ഉണ്ട്, അറിഞ്ഞപ്പോ തന്നെ അത് അപ്പുവിനെ വിളിച്ചു ചോദിക്കാന്‍  ഒകെ ഉള്ള മര്യാദ ഒക്കെ ഉണ്ടല്ലോ ,

ഇടയിൽ ഇപ്പോ രണ്ടു പെണ്ണുങ്ങൾ കൂടെ വന്നില്ലേ, അമ്രപാലി, ഇശാനിക അവൾ ആണെകിൽ രാജകുമാരി, എന്തൊരു അഹങ്കാരം ആണ് ആ പിശാശിനു, മനുഷ്യത്വമില്ലാത്ത സാധനം

ഹോ ,,ഒരു വല്ലാത്ത കഥ തന്നെ എന്റെ ബാലുച്ചേട്ട

എന്ന അവസാനിപ്പിച്ചേക്കം ,,,,,ബാലു ചിരിയോടെ പറഞ്ഞു

എന്ന ബാലുച്ചേട്ടനെ ഞാൻ അവസാനിപ്പിക്കും അല്ലെ പിന്നെ.

സത്യത്തിൽ ഇപ്പൊ എന്റെ അവസ്ഥ അപ്പുവിന്റെ കഥക്ക് ഒപ്പം ജീവിച്ചു പോകുകയാ ഞാൻ, രക്തത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു

എന്നാലും ഭുവനേശ്വരി ദേവി സംഗീതജ്ഞ ആണല്ലേ വെറുതെ അല്ല ,,,, നമ്മുടെ ആദിയും വീണ വായിക്കും അല്ലോ , ഇനി ഇവർ തമ്മില് വല്ല മത്സരം വല്ലതും ഉണ്ടാകുമോ ….

അല്ല … ഈ ഭുവനെശ്വരി ദേവി അതായതു മാലിനി കൊച്ചമ്മയുടെ അമ്മ വീണ വായിക്കുന്നു, ലക്ഷ്മി അമ്മ വീണ വായിക്കുന്നു, അപ്പു വീണ വായിക്കുന്നു, മൂന്നിലും കോമണ്‍ ആയി വീണ ഉണ്ട് ,,,,,

അപ്പൊ ,,,,അപ്പൊ ,,,, ഇനി അപ്പുവിനു അവരുടെ കുടുംബവുമായി എന്തേലും ബന്ധം ഉണ്ടാകുമോ ,,,അത് തള്ളികളയാന്‍ സാധിക്കില്ലലോ …

മനു കുറെ നെരേം ആലോചിച്ചു

ആ ആർക്കറിയാം, എന്നെ കൊണ്ടെങ്ങും വയ്യ വെറുതെ സങ്കൽപ്പിച്ചു ചാകാൻ ,,,ഞാൻ ഓരോന്നും   സങ്കൽപ്പിച്ചു കൂട്ടും എന്നിട്ടു ഇതൊന്നും നടക്കില്ല ,

ഞാൻ ഇപ്പോ ആ പണി നിർത്തി …. അവന്‍ സ്വയം പറഞ്ഞു

ബാലു ചിരിക്കുക മാത്രം ചെയ്തു.

അപ്പളേക്കും ചായ കുടി ഒകെ കഴിഞ്ഞു , അവർ എഴുന്നേറ്റു

അവിടെ നിന്നും തിരിച്ചു.

<<<<<O>>>>>

 

ഹോട്ടൽ റൂമിൽ എത്തി ഫ്രഷ് ആയതിനു ശേഷം മനു വീട്ടുകാരെ ഒക്കെ വിളിച്ചു .

അവന്റെ പപ്പയുമായി സംസാരിക്കുമ്പോൾ ആണ് ഇടയ്ക്കു ഒരു പരിചിതമല്ലാത്ത ഒരു നമ്പർ കയറി വന്നത്.

അവൻ എല്ലാവരുമായി സംസാരിച്ചു വെറുതെ ആ നമ്പറിൽ വിളിച്ചു.

അനുപമ ആയിരുന്നു അത്

അവൾക്ക് ഒരു തോന്നൽ തോന്നിയപ്പോ വിളിച്ചത് ആണ്, ആദ്യമായി ആണ് അവൾ വിളിച്ചത്.

അനുപമ ആണ് എന്നറിഞ്ഞപ്പോൾ മനുവിന്റെ ഉള്ളിൽ ഒരു പറയാൻ ആകാത്ത ഒരു ആനന്ദം ഉണ്ടായി

അവളുടെ കിളിനാദവും മനുവേട്ട എന്ന വിളിയും ഒക്കെ

വിശേഷങ്ങൾ ഒക്കെ തിരക്കി വന്നപ്പോൾ ആണ് ഇപ്പോൾ അവൻ എവിടെ ആണ് എന്നാണ് അനുപമ ചോദിച്ചത്.

ചോദിച്ചപ്പോൾ അവൻ ഇപ്പോൾ ഉള്ള സ്ഥലം ഒക്കെ പറഞ്ഞു കൊടുത്തു.

എന്താ മനുവേട്ടാ ഇത്രയും ദൂരം പോയി നിൽക്കുന്നത് ?

അനൂ ,,,,

മ് …..എന്തുവാ,,,,മധുരമാർന്ന ശബ്ദത്തിൽ അവൾ വിളികേട്ടു

ഞാൻ അന്ന് അനുവിനോട് പറഞ്ഞിരുന്നില്ലേ ഒരു രാജകുമാരനെയും രാജകുമാരിയെയും കുറിച്ച്

ആ ….ഉവ്വ് ഉവ്വ് ,,,

അവരുടെ കഥ കേൾക്കുവാൻ ആണ് ഞാൻ ഈ ബുദ്ധിമുട്ടും സഹിച്ചു ഇങ്ങനെ നിക്കുന്നത്.

ഒരു കഥ കേൾക്കുവാനോ ,,മനുവേട്ടന് എന്താ നൊസ്സുണ്ടോ ?

ഇത് കേട്ടില്ലെങ്കിൽ ആണ് എനിക്ക് നൊസ്സ് ആയി പോകുന്നത്

മനസിലാകുന്നില്ല മനുവേട്ടാ ..

അനു ,,,,ഇന്ന് നീ കാണുന്ന മനു എന്താണോ അല്ലെങ്കിൽ നിന്റെ വീട്ടിൽ അന്ന് വന്നപ്പോ കണ്ട മനു എന്താണോ ….ഒരു സാധാരണ മനു …പുതിയ മനു ആയതു ആ രാജകുമാരന്റെ കഥ കൊണ്ടാണ്

മനസിലായോ

മ് ….മ് …..മനസിലായില്ല മനുവേട്ടാ, എനിക്ക് മനുവേട്ടന്റെ അത്രേം തല ഒന്നുമില്ല, ഒരു  പൊട്ടിപെണ്ണാ ഞാൻ

അത് കൊള്ളാം അല്ലോ ,,സ്വയ൦ സമ്മതിക്കുവാനോ ഇതൊക്കെ ?

ഒന്ന് മനസിലാക്കി താ മനുവേട്ടാ ..അവൾ അവളറിയാതെ ഒന്ന് ചിണുങ്ങി

അതുകേട്ടപോ മനുവിന് ഉള്ളിൽ ഒരു കുളിർമഴ പോലെ

മനു അവനു തേപ്പു കിട്ടിയതിൽ പ്രതിഷേധിച്ചു ട്രെയിന് തലവെക്കാൻ പോയതും അവിടെ വെച്ച് ബാലു ധൈര്യത്തോടെ മരിക്കാൻ ഉപദേശിച്ചതും സമയം പോകാൻ ഒരു കഥകേട്ടതും പിന്നെ മരിക്കണ്ട എന്ന് തീരുമാനിച്ചതും ഒകെ അവൾക്കു പറഞ്ഞു കൊടുത്തു

സത്യമാണോ മനുവേട്ടാ ….അയ്യേ …. ഷെയി൦ ഷെയി൦ പപ്പി ഷെയി൦ ..

പിന്നെ വെറുതെ ആണോ എന്റെ ജീവിതത്തിൽ നടന്നത് തന്നെ അല്ലെ അപ്പാടെ നിന്റെ വീട്ടിൽ ഞാൻ കാണിച്ചതും

എടാ കള്ളാ ………………………….

എന്താ വിളിച്ചത് എടാന്നോ ?

അയ്യോ ,,,,സോറി സോറി മനുവേട്ടാ ..അറിയാതെ വിളിച്ചു പോയതാ ,,,വഴക്കു പറയല്ലേ ,,,എനിക്ക് സങ്കടമാകും …

ആണോ എന്ന ഒന്നുകൂടി സോറി പറ

സോറി മനുവേട്ടാ ..

ആ എന്ന ഒകെ

അല്ല മനുവേട്ടാ …കഥാ ഒക്കെ കേൾക്കാൻ എനിക്കും ഇഷ്ടമാ ,,എനിക്കു൦ ആ കഥ പറഞ്ഞു തരുമോ , അത് കേട്ടു എനിക്കും എന്തേലും ഒകെ മാറ്റം വന്നാലോ

കഥ പറഞ്ഞു തരാൻ ഒന്നും എനിക്കറിയില്ല പെണ്ണെ ,,,,

അങ്ങനെ പറയല്ലേ മനുവേട്ടാ ….കഥ കേൾക്കാൻ ഒരുപാട് കൊതി ആയതു കൊണ്ടല്ലേ

അനു ,,,ഇത് പെട്ടെന്നു ഒന്നും തീരില്ല ഒരുപാട് ഉണ്ട് കുറെ ദിവസം എടുക്കും പറയാൻ

സാരമില്ല രാത്രി ഞാൻ വിളിച്ചോളാ൦ ….എനിക്ക് പറഞ്ഞു തന്നാൽ മതി

അയ്യോ എന്നും വിളിക്കുകയോ അപ്പൊ ആന്റി അറിയില്ലേ , വഴക്കു പറയില്ലേ

ഇല്ല,,,ഞാൻ എന്റെ റൂമിൽ ഇരുന്നല്ലേ വിളിക്കുന്നത് ആരും കേൾക്കില്ല, പിന്നെ മനുവേട്ടനോട് മിണ്ടി എന്ന് അറിഞ്ഞാലും അമ്മ വഴക്കൊന്നും പറയില്ല,,അമ്മക്ക് മനുവേട്ടനെ വലിയ ഇഷ്ടം ആണ് ..ഏട്ടനും അതെ

അപ്പൊ അനുവിനോ ? അനുവിന് എന്നെ ഇഷ്ടം അല്ലെ …

അതുകേട്ടപോ അവള്‍ക്കു  ആകെ നാണം പോലെ ..

അത് ,,,,അത് ,,,,,

പറയുന്നേ …

ഹ്മ് ……അവൾ മൂളി

കേട്ടില്ല ,,,,,

ഹ്മ്മ്…..വീണ്ടും അവൾ ഒന്നു ഇരുത്തി മൂളി

ഞാൻ കേട്ടില്ല

ഓ ,,,,ഇഷ്ടമാണ് ……

ആ അങ്ങനെ കൃത്യമായി പറ..

മനുവേട്ടാ

എന്തോ ?

പറഞ്ഞു താ മനുവേട്ടാ ….

ഹമ്….ഞാൻ എന്ന ബെഡിൽ ഒന്ന് ചാരി ഇരിക്കട്ടെ എന്നിട്ടു പറയാം …

ശരി

എന്ന ഞാനും ഇരിക്കട്ടെ, ഹെഡ് ഫോണും കൂടെ വെക്കട്ടെ

അങ്ങനെ അന്ന് മുതൽ മനു അനുപമയ്ക്കും കഥ പറഞ്ഞു കൊടുക്കുവാൻ ആരംഭിച്ചു അന്ന് ഒരു രണ്ടു മണിക്കൂറോളം മനു അവൾക് പറഞ്ഞു കൊടുത്തു, ബാക്കി അടുത്ത ദിവസം പറയാം എന്ന് പറഞ്ഞു

കിടക്കും മുൻപ് ആണ് മനുവിന് ആദിയുടെ പരസ്യത്തെ കുറിച്ച് ഓർമ്മ വന്നത്

അവൻ യൂട്യൂബ് മൊത്തം അരിച്ചു പെറുക്കി ഈ രണ്ടു ബ്രാന്ഡുകളുടെയും പക്ഷെ അതിൽ റീസെന്റ് ആയ മൂന്ന് വർഷത്തെ പരസ്യങ്ങളേ ഉള്ളു, അവൻ പല വിഡിയോ സൈറ്റുകളിലും തപ്പി പെറുക്കി നോക്കുവാൻ ആരംഭിച്ചു ഒരിടത്തും കാണാൻ കഴിഞ്ഞില്ല , ഉള്ളതൊക്കെ കുറെ സിനിമാ  താരങ്ങൾ അഭിനയിച്ച പരസ്യങ്ങൾ, പിന്നെയും കുറെ സേർച്ച് ചെയ്തപ്പോ കുറെ ആർക്കൈവ് പരസ്യങ്ങൾ ഒക്കെ കണ്ടു

അവൻ ഓരോന്നായി പ്ലേയ് ചെയ്യാൻ തുടങ്ങി

എമറാൾഡ് സ്യുട് ന്റെ പരസ്യത്തിൽ മഴയും റെയിൽവേ ഗേറ്റും ഒക്കെ കണ്ടു ഫോർവെർഡ് ചെയ്തു നോക്കിയപ്പോൾ അതിൽ ബൊളിവുഡ് സൂപ്പർ സ്റ്റാർ രഞ്ജൻ കപൂർ ആണ് അഭിനയിച്ചിരിക്കുന്നത്

അവൻ ആകെ നിരാശൻ ആയി, അതിനു ശേഷം ഡീ ഷൈൻസ് ഡയമണ്ട് ഇൻടെ പരസ്യം നോക്കിയപ്പോ രാജകുമാരിയെ രക്ഷിക്കുന്നത്  ഒക്കെ ഉളള പരസ്യ൦ ഉണ്ട് അതിൽ പക്ഷെ കന്നഡ സൂപ്പർ സ്റ്റാർ അനികേത് റെഡ്ഢിയു൦ …

അപ്പോൾ പിന്നെ അപ്പു അഭിനയിച്ച പരസ്യം ഏതാണ്, ഇത് തന്നെ അല്ലെ ബാലു ചേട്ടൻ പറഞ്ഞത്, ഹോ ഇത് ആകെ മിസ്റ്ററി ആണല്ലോ, ഇനി മൂപര് കള്ളം പറഞ്ഞതാണോ,

മനുവിന്റെ ഉള്ളിൽ ആകാംഷ നിറഞ്ഞു

നാളെ എന്തായാലും ചോദിക്കണ൦ ..മനുഷ്യനെ വെറുതെ പറ്റിക്കുക ആണോ എന്ന് .

ആ അകാംക്ഷ മനസിൽ വെച്ച് അവൻ കിടന്നുറങ്ങി

പിറ്റേന്നും പതിവുപോലെ അവൻ ബാലുവിനോടൊത്തു ഇറങ്ങി പോകും വഴി ഇരുവരും പുറത്തു നിന്നും ബ്രെക് ഫാസ്റ്റ് ഒകെ കഴിച്ചു അന്ന് വേറെ ഒരു സ്ഥലത്തേക്ക് ആണ് പോയത്, ഒരു വെള്ളച്ചാട്ടത്തിന് സമീപം പാറകെട്ടിൽ

അതുവരെ മനു ഈ കാര്യം ചോദിച്ചിരുന്നില്ല

ബാലുച്ചേട്ട …അപ്പുവിനെ ഒന്ന് കാണാമല്ലേ എന്ന് വിചാരിചു രാത്രി മൊത്തം ഇരുന്നു ഞാൻ ഉള്ള പരസ്യങ്ങൾ ഒക്കെ തപ്പി നോക്കിയിരുന്നു എന്നിട്ടു എവിടെയും എനിക്ക്; കാണാൻ കഴിഞ്ഞില്ല, ഉള്ളതൊക്കെ സൂപ്പർസ്റ്റാർ അഭിനയിച്ച പരസ്യങ്ങൾ , എന്നെ പറ്റിച്ചല്ലേ, എന്താ ആ പരസ്യത്തിന് സംഭവിച്ചത്

ബാലു മനുവിനെ ഒന്ന് നോക്കി ,,,,, അത് കഥയിലൂടെ പോകുമ്പോ പറഞ്ഞാൽ പോരെ മനു

ഇന്ന് പറയോ ?

ആ ,,ഇന്ന് തന്നെ പറഞ്ഞു തരാം ,,,,

എന്ന കുഴപ്പമില്ല ,,,,വേഗം കഥ തുടങ്ങിക്കോ

ആ വെള്ള ചട്ടത്തിൽ നോക്കി അല്പം നേരം ഇരുന്നു ഒടുവിൽ ബാലു ആരംഭിച്ചു

<<<<<O>>>>>