അപ്പോൾ ആണ് ശ്യാമിന് മനസിലായതു തൻ ചോദിച്ച ചോദ്യം ഒരു തരം അപമാനിക്കുന്ന പോലെ ഉള്ളതാണ് എന്ന്
അയ്യോ സോറി അങ്ങനെ ഒന്നും അല്ല …ഞാൻ അറിയാതെ ചോദിച്ചതാ, കൂട്ടുകാരന്റെ ബുള്ളറ് അല്ലെ ഉപയോഗിക്കുന്നത്.
ഇത് എന്റെ ആണ്, ഞാൻ വാങ്ങിയത്, ഇന്നലെ. ഇനി വല്ലതും അറിയണോ.
അവർ നടന്നു നീങ്ങി
ആദി ….
ഹ്മ്മ് ????
ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കാതിരിക്കാമോ, ഇങ്ങനെ ഒകെ കേൾക്കുമ്പോ വല്ലാത്ത ഒരു വിഷമം ഉണ്ട്, ഞാൻ ഒരു കൂട്ടുകാരനയിട്ടു മാത്രേ ആദിയെ കാണുന്നുള്ളൂ
ഹി ഹി …ആദി ചിരിച്ചു.
വിഷമം ഉണ്ടാകും ,,,,, ആറു കൊല്ലം വീട്ടിലെ അടിമ ആയി കഴിഞ്ഞവ൯ ഇങ്ങനെ ഒകെ പെരുമാറുമ്പോ വീണ്ടും അവൻ അടിമയെ പോലെ പെരുമാറാതെ വരുമ്പോ മൊതലാളി മാർക്ക് പല വിഷമവും ഉണ്ടാകും ഇനി അവനെ അടിച്ചമർത്താൻ പറ്റില്ലല്ലോ എന്നോർത്ത് … പിന്നെ ശക്തനോട് സൗഹൃദം, സമനോട് ബന്ധുത്വം, താണവനോട് അധീശത്വം എന്നല്ലേ പ്രമാണ൦ —ഞാൻ നിങ്ങൾക് മേലെ നിൽക്കുന്നവൻ അല്ല, നിങ്ങളോട് ഒപ്പം നിൽക്കുന്നവനും അല്ല, അതുകൊണ്ടു അത് മനസിലാക്കി സുഹൃദ് ബന്ധം തിരഞ്ഞെടുത്താൽ മതി ഞാൻ സാറിന് ചേർന്ന സുഹൃത് അല്ല, ആകുകയും ഇല്ല, ഞാൻ നിങ്ങളേക്കാൾ ഒരുപാട് താണവൻ ആണ്, അതു കൊണ്ട് നിശബ്ദനായി ഇരിക്കുന്നു, ഭരണവും തലയിൽ കയറിലും ഒകെ ഒഫിഷ്യൽ കാര്യങ്ങളിൽ ഞാൻ ക്ഷമിക്കും, അല്ലാതെ അതും കൊണ്ട് ആരേലും എന്റെ അടുത്തേക്ക് വന്ന, എന്റെ വേറെ ഒരു മുഖം കാണും ….
അത് പറയുമ്പോ അവന്റെ മുഖത്ത് അവൻ അറിയാത്ത ഒരു തീവ്രമായ ഭാവം ഉണ്ടായിരുന്നു
ശ്യാമിന് ആ മുഖവും ഭാവവും ഒക്കെ കണ്ടപ്പോ ഭയമായി
ശരി ആദി ,,,പിന്നെ കാണാം എന്ന് പറഞ്ഞു അവൻ വേഗം തന്നെ ലിഫ്റ്റിൽ കയറി പോയി
ആദി ആ പോക്ക് കണ്ടു ചിരിച്ചു
പാവം എന്റെ അളിയൻ ,,,,,,ഇരിക്കട്ടെ ,,,എന്തായാലും ഇതൊക്കെ അവിടെ പോയി പറയുമല്ലോ ഹമ്,,,,,ഹ്മ്മ്,,,,,ഹി ഹി ഹി
അല്ല ഇതെന്താ വെറുതെ ചിരിക്കുന്നെ ?
അവൻ തിരിഞ്ഞു നോക്കി
വിശ്വനാഥൻ സാർ ആണ്
ഗുഡ് മോർണിംഗ് സർ, ഒന്നുമില്ല ഓരോരോ കാര്യങ്ങൾ ഒക്കെ ഓർത്തു
പോയ കാര്യം ഒക്കെ ഭംഗി ആയോ ആദി ?
ആയി സർ ,,,
ഇനി എന്ന തന്നെ ടി വി യിൽ ഒകെ കാണുവാൻ പറ്റുക ?
കുറച്ചു സമയം എടുക്കും സാർ ….
ഓ ,,,,വരട്ടെ ….എന്തായാലും കാണാൻ നല്ല ആഗ്രഹം ഉണ്ട്, ഞാൻ വൈഫ് നോടും പറഞ്ഞിരുന്നു, വൈഫ്നെ അന്ന് ആദി പരിചയപ്പെട്ടതല്ലെ, അന്ന് ഇവിടത്തെ ഫങ്ഷന്
ഉവ്വ് സർ ,,,,
ആളും ഇത് കേട്ട് നല്ല ത്രില്ലിൽ ആണ് ,
താങ്ക്യു സർ
ആദി ഒന്ന് എന്റെ ക്യാബിൻ വരെ വരാമോ ?
ഓ ഷുവർ സാർ
അവൻ അദ്ദേഹത്തിന്റെ ഒപ്പം ക്യാബിനിലേക് ചെന്ന്
അദ്ദേഹം ബാഗിൽ നിന്നും ഒരു കവർ എടുത്തു അവനു നേരെ നീട്ടി
എന്താ സാർ ഇത് .
ആദി,,,,ഇത് എന്റെ ഭാര്യ തന്നു വിട്ടതാണ്, മകൾ ഇന്ന് ലീവ് കഴിഞ്ഞുതിരിച്ചു പോയി അവള് കർണ്ണാടകയിൽ ആണ് പഠിക്കുന്നത്, അപ്പൊ കുറച്ചു പലഹാരങ്ങള്‍ ഉണ്ടാക്കിയത് ആണ്, ഇത് വൈഫ് ആദിക് കൊടുക്കണം എന്ന് പറഞ്ഞു എന്നെ ഏൽപ്പിച്ചത് ആണ്, ആദിക്ക് വാങ്ങിക്കാൻ ബുദ്ധിമുട്ടു ആകില്ലെങ്കിൽ ..
സർ,,,,അയ്യോ എന്താ ഈ പറയുന്നത് ,,,എന്ത് ബുദ്ധിമുട്ട്
അവൻ അത് വാങ്ങി,
താങ്ക്യൂ സാർ …..മാഡത്തോടും താങ്ക്സ് പറയണേ സാർ ..
ഓ ആയിക്കോട്ടെ …
എന്ന ഞാൻ താഴേക്ക് പൊയ്ക്കോട്ടേ സ൪..
ശരി ആദി ..കാണാം നമുക്
ആദി തിരിച്ച ഓഫീസിലേക്ക് പോയി
<<<<<<<<<O>>>>>>>>
വൈശാലിയിൽ മാലിനിയുടെ ദേവ൪മഠം തറവാടിൽ
ഉച്ചയോടെ രംഗനാഥന്റെ കാർ അവിടെ എത്തി
കാറിൽ നിന്നും ഇന്ദു ഇറങ്ങി
കാറിന്റെ ഡിക്കി തുറന്നു ബാഗുകൾ പുറത്തേക്കു വെച്ച്
അപ്പോളേക്കും വേലക്കാരൻ വന്നു ബാഗ് ഒക്കെ എടുത്തു
ഇന്ദു കയ്യും കാലും മുഖവും ഒക്കെ കഴുകി
അപ്പോളേക്കും ഇന്ദുവിന്റെ അമ്മ അവിടേക്ക് വന്നു
വന്നോ ….
ആ വന്നൂല്ലോ അമ്മക്കുട്ടി
ഇന്ദു വന്നു അമ്മയെ കെട്ടിപിടിച്ചു .
ഇത് ഒരുപാട് ക്ഷീണിച്ചല്ലോ,, ഇരുപതു ദിവസം അയി ഇവിടെ നിന്നും പോയിട്ട് ഓർമ്മ ഉണ്ടോ നിനക്ക്.
പിന്നെ ഓർമ്മ ഇല്ലാതെ ,
എനിക്ക് എന്തൊരു പ്രയാസം ആയിരുന്നുന്നോ, നിന്നെ കാണാതെ
അതെനിക്കറിയില്ലേ അമ്മെ ?
നീ കൊച്ചിനെ പുറത്തു നിർത്താതെ ഉള്ളിൽ കൊണ്ടുപോ അവളൊന്നു ഫ്രഷ് ആയി ഭക്ഷണം ഒകെ കൊടുക്ക്.
രംഗനാഥന് പറഞ്ഞു.
മോളെ എന്താ വൈകിയത് ?
ട്രെയിൻ ഇടയ്ക്കു പിടിച്ചു ഇട്ടു അമ്മെ ..
ഇന്ദു കോളേജിൽ നിന്നും ഒരു ആർക്കിയോളജി ഗവേഷണ ആവശ്യത്തിനായി ഗുജറാത്തിൽ ആയിരുന്നു . ഇന്ന് തിരികെ എത്തിയെ ഉള്ളു അപ്പോളേക്കും അവളുടെ മാമിമാർ ഒക്കെ വന്നു വിശേഷങ്ങൾ ഒക്കെ തിരക്കി
അതിനു ശേഷം അവൾ പിന്നെ റൂമിലേക്കു പോയി ഫ്രഷ് ആയി, അവളുടെ അമ്മ അവൾക്കായി ഭക്ഷണം ഒക്കെ എടുത്തു വെച്ച്
അവൾ ഭക്ഷണമൊക്കെ കഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു
മുത്തശി എവിടെ അമ്മെ ?
ആയി കൊട്ടാരത്തിൽ പോയിരിക്കുകയാ രാജമാതാ വിളിപ്പിച്ചു, കുറച്ചു നാളായി ആയിയെ കണ്ടിട്ടു, അതാ ഇന്ന് പോയത്, ഇനി വൈകീട്ട് നോക്കിയാ മതി
ആ ഉത്സവം ഒക്കെ നടക്കാൻ പോകുകയല്ലേ ,,, ഇനി ഇപ്പോ എല്ലാരും തിരക്കിൽ ആയിരിക്കുമല്ലോ ,
ഹാ ,,,അതൊക്കെ ഓർക്കുമ്പോ ഭയവും ഉണ്ട്, ഈ വട്ടം എങ്കിലും അതൊന്നു നടന്നു കണ്ട മതിയായിരുന്നു.
ഹ്മ്മ്……ഇത്തവണ എല്ലാം ഭംഗി ആയി നടക്കും അമ്മ നോക്കിക്കോ
അവടെ മൊബൈൽ കവറേജ് ഒക്കെ വലിയ പ്രശനമായിരുന്നു അതുകൊണ്ടു മാലിനി ചിറ്റയെ വിളിക്കാൻ ഒന്നും സാധിചിരുന്നില്ല, അവിടെ എന്താ സുഖല്ലേ എല്ലാർക്കും.
അവിടെ പ്രശനം ഒന്നും ഇല്ല, പക്ഷെ കഴിഞ്ഞ ആഴ്ച അവിടെ തീപിടിത്തം ഉണ്ടായി അവരുടെ ഓഫീസിൽ,ശ്യാം കുട്ടനും അപകടത്തിൽ പെട്ട്
അയ്യോ ,,,ഇതെന്ത എന്നോട് പറയാഞ്ഞേ ,,,,ഇന്ദു ആകെ ഭയപ്പട്ടു
ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല, ഞാൻ പിന്നെ നീ അറിഞ്ഞ ടെൻഷൻ അടിക്കുംന്നു വിചാരിച്ച പറയാഞ്ഞത്.
വല്ലാത്ത കഷ്ടം ആയല്ലോ, എന്നിട്ടു ഇപ്പൊ കുഴപ്പം ഉണ്ടോ, എന്ത സംഭവിച്ചത് ?
അവരുടെ ഗോഡൗണിൽ ആ സുഗന്ധഎണ്ണക്ക് തീപിടിച്ചു ഗോഡൗൺ മൊത്തം കത്തി, ശ്യാം ഉള്ളിൽ പെട്ടുപോയിരുന്നു, അവനെ ആ ഒരു കുട്ടി അവിടെ നിൽക്കുന്നില്ലേ ആ കുട്ടി രക്ഷപെടുത്തി
ആര് ,,, അപ്പുവോ ?
ആ ആ കുട്ടി തന്നെ ,,,
അത് കേട്ടപ്പോ അവളുടെ മുഖതു ഒരു ആശ്വാസം നിഴലിച്ചു
ആ കുട്ടിക്ക് എന്തോ അപകടം ഒക്കെ പറ്റിയെന്ന ചേച്ചി പറഞ്ഞത്
അയ്യോ ,,,,അതെന്താ പറ്റിയതു ?
കുറച്ചു പരിക്ക് പറ്റിയിരുന്നു കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല
ശോ ,,,അത് വലിയ കഷ്ടം ആയീല്ലോ
അവൾ അപ്പോളേക്കും ഭക്ഷണ൦ മതിയാക്കി , കൈ ഒക്കെ കഴുകി
അമ്മെ ഞാൻ ഒന്ന് റസ്റ്റ് എടുക്കട്ടേ
എന്ന് പറഞ്ഞു റൂമിലേക്കു പോയി.
ബെഡിൽ കിടന്നു
ഫോൺ എടുത്തു ആദിയെ വിളിച്ചു
ആരിതു വൈശാലിയിലെ ഇന്ദുലേഖ മഹാറാണി ആണല്ലോ, മറന്നു പോയോ ഈ ഉള്ളവനെ?
പോ അപ്പു ,,,,കളിയാക്കാതെ
അല്ല വിളി ഒക്കെ ഇല്ലാതെ ആയിരുന്നല്ലോ അതോണ്ട് ചോദിച്ചതാ, ആ എല്ലാ൪കും ഫോൺ വിളിക്കാൻ പോലും പദവിയും വിലയും ഒക്കെ നോക്കണമല്ലോ.
അപ്പു ,,,ഞാൻ നല്ല ഇടി തരും, ഞാൻ ഇടയ്ക്കു പറഞ്ഞിരുന്നിലെ എസ്കവേഷൻ പ്രോജക്ട് ഇൽ എനിക്ക് സെലെക്ഷൻ ഉണ്ടാകും എന്ന്
ഉവ്വ് ,,,,ഉവ്വ് ,,,ഓർക്കുന്നുണ്ടു
ആ ഗുജറത്തിലോ മറ്റോ അല്ലെ???
ആ അതെ, സെലെക്ഷന്‍ ആയി ഞാൻ അവിടെ ആയിരുന്നു, ഇന്ന് വന്നേ ഉള്ളു, അവിടെ ആണെകിൽ കവറേജ് ഇഷ്യു ഒരുപാട് ഉണ്ടായിരുന്നു അതാണ് വിളിക്കാഞ്ഞത്
അയ്യോ സോറി ഇന്ദുകുഞ്ഞേ … ഞാനതു മറന്നു പോയി, ഇടക്ക് ഞാൻ വിളിച്ചിരുന്നു അപ്പൊ ഔട്ട് ഓഫ് കവറേജ് ആണ് കേട്ടത്
അപ്പു അതൊക്കെ വിട്ടുകള, ഇപ്പൊ എങ്ങനെ ഉണ്ട്, ആകെസിഡന്റ് പറ്റി എന്നറിഞ്ഞു, എന്താ നടന്നത് ?
അവൻ ഇന്ദുവിന് നടന്ന കാര്യങ്ങൾ ഒക്കെ ചുരുക്കി പറഞ്ഞു കൊടുത്തു, ഇതൊക്കെ കേട്ട് അവൾ ഒരുപാട് ഭയപെട്ടു പോയി
നാരായണ ,,,,എന്നാലും ഒരുപാട് ഒന്നും വന്നില്ലലോ അത് തന്നെ ഭാഗ്യം, ഇപ്പോ എല്ലാം ഒകെ അല്ലെ.
ആ ഇപ്പൊ ഓ കെ ആണ് ഇന്ദുകുഞ്ഞേ
അത് കേട്ടാ മതി, അതെ കൈ ഒക്കെ ഇപ്പൊ വേദന ഉണ്ടോ ??
കുഞ്ഞുവേദന ഉണ്ട്, ഇല്ല എന്ന് പറയുന്നില്ല, എന്നാലും വേറെ കുഴപ്പം ഒന്നും ഇല്ല,
എന്നാലും നന്നായി ശ്രദ്ധിക്കണേ,
അത് പറയുമ്പോൾ ആ സ്വരത്തിൽ ഒരു സ്നേഹവും വാത്സല്യവും ഒക്കെ അനുഭവപ്പെട്ടിരുന്നു
എന്നിട്ടു ചിറ്റയെ വിളിക്കാറില്ലേ ?
ഇന്ദു എന്നെ കൊച്ചമ്മ പലവട്ടം വിളിച്ചിരുന്നു, ഞാൻ സംസാരിക്കാൻ പോയില്ല ,
അതെന്തു പറ്റി ??
അവൻ മാലിനിയുമായി നടന്ന ആ ഫോൺ ഇഷ്യു ഒകെ പറഞ്ഞു
അപ്പു ,,കഷ്ടം ഉണ്ട്ട്ടോ, എന്താ ഇങ്ങനെ ഒക്കെ, ചിറ്റ അപ്പുനെ എന്തോരം ഇഷ്ടം ആണെന് അറിയുമോ, വെറുതെ എന്തിനാ സങ്കടപെടുത്തണെ
ഇന്ദുകുഞ്ഞേ ,,,, ഞാൻ ഇനി ആരെ കുറിച്ചും കൺസേൺ ആകില്ല, എനിക്ക് എന്റെ വഴി ,,,ഞാൻ അത് മാത്രേ ചിന്തിക്കുന്നുള്ളൂ ബാക്കി ഒക്കെ ഞാൻ അങ്ങ് മറക്കുകയാ
അതൊക്കെ പോട്ടെ ചരിത്രഗവേഷക ആയ ഇന്ദുകുട്ടിയുടെ വിശേഷങ്ങൾ പറയു….ആദി ആകാംഷയോടെ ചോദിച്ചു
എന്ത് പറയാൻ ആണ് അപ്പു, ഞാൻ ഗുജറത്തിൽ ആയിരുന്നു, ജാംനഗറിൽ, അവിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ മറൈൻ ആർക്കിയോളജി ഡിപ്പാർട് മെന്റ് ആണ് ഈ കടലിന്റെ അടിത്തട്ടിൽ എസ്കവേഷൻ നടത്തിയത്, അതില്‍ എന്റെ കോളേജിൽ നിന്നും ഞാൻ അടക്കം മൂന്നുപേർക്ക് അസ്സിസ്റ് ചെയ്യാൻ ഒരു അവസരം കിട്ടി
ആഹാ ,,എന്നിട് വല്ലതും കണ്ടുപിടിചോ ? എന്തായിരുന്നു വിഷയം
“അപ്പു ദ്വാരക എന്ന് കേട്ടിട്ടുണ്ടോ , , ദി ലോസ്റ്റ് സിറ്റി
ദ്വാരക എന്ന് പറയുമ്പോ കൃഷ്ണന്റെ രാജനഗരി അല്ലായിരുന്നോ ?
അതെല്ലോ…
അതൊക്കെ എന്നെ കടലെടുത്തു പോയതാ ഇന്ദു കുഞ്ഞേ
ആ ദ്വാരക ഈ പ്രദേശത്തു ആണ്, എസ്കവേഷനിൽ കടലിന്റെ അടിത്തട്ടിൽ നിന്നും പഴയ കാലത്തേ അവശേഷിപ്പുകൽ ഒകെ കിട്ടി, നാണയങ്ങൾ, സീലുകൾ, പാത്രങ്ങൾ, പിന്നെ കെട്ടിട അവശിഷ്ടങ്ങൾ ഒക്കെ പലതിനും അയ്യായിരം വര്‍ഷം ഒകെ പഴക്കവും ഉണ്ട്
എന്റെ ഇന്ദുവെ …ഇതൊക്കെ എന്താ ഈ കേൾക്കുന്നത്? ഇതൊക്കെ ഉള്ളതാണോ ?
ആ ,ചരിത്രം അല്ലെ …പഴയ നാഗരിക അവശിഷ്ടങ്ങൾ ഒകെ കിട്ടിയപ്പോൾ അല്ലെ പഴയ കാല സംസ്കാരങ്ങൾ ഒക്കെ തിരിച്ചറിയുന്നത്.
അപ്പൊ ഈ ദ്വാരക ഒക്കെ ഉള്ളത് തന്നെ ആണല്ലേ ?
എന്ന് വിശ്വസിക്കാം സ്റ്റഡീസ് ഒകെ നടക്കുകയല്ലേ
കേട്ടിട്ട് വട്ടു ആയി പോകുന്നു. ഈ ഹിസ്റ്ററി ഒകെ ഒരു വല്ലാത്ത സംഭവം തന്നെ ആണ്
അപ്പു ചരിത്രങ്ങൾ, അതിൽ ഇന്റെർസ്റ് ഉള്ളവർക്ക് അതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ ഒരുപാട് ലഹരി ആണ്, കുറെ ഏറെ ചരിതങ്ങളുള്ള മണ്ണ് തന്നെ ഇവിടം ഈ ജനപതജില്ലാ , ഇവിടെ ഉള്ള വൈശാലിയും അരുണേശ്വരവും കലിശപുരവും ചന്ദ്രവല്ലിയും ശിവശൈലവും ഒകെ, ഇവിടെ ഒഴുകുന്ന ഹിരണ്യകേശി നദിക്കും ശാംഭവി നദിക്കും ഒക്കെ ഓരോ ഐതിഹ്യങ്ങൾ ഉണ്ട്.
അപ്പൊ ഒരുവക വല്ലാത്ത ഒരു നാട് ആണല്ലേ നിങ്ങടെ നാട് .
അങ്ങനെയും പറയാം, ഇത് ഒരു പ്രിവിലേജ്ഡ് ഏരിയ ആണ് .
എന്നുവെചാൽ, നമ്മുടെ സർക്കാരിന്റെ നിയമങ്ങൾ ഒക്കെ ഫോളോ ചെയ്താലും കുറെ ഇളവുകൾ ഉണ്ട്, പഴയ നാട്ടുരാജ്യ സെറ്റ് അപ്പ് പോലെ ..അതൊക്കെ പറയാൻ നിന്ന ഒരുപാട് പറയാൻ ഉണ്ട് അപ്പു
ആണല്ലേ ,,എന്ന സമയം പോലെ പറഞ്ഞു തന്ന മതി.എന്നാലും കുറെ സ്ഥലങ്ങളുടെ പേര് പറഞ്ഞതിൽ ഉള്ളിൽ തറഞ്ഞതു ഒരു സ്ഥലം ആണ് ശിവശൈലം ….ശിവശൈലം ,,,,ആദി പറഞ്ഞു നിർത്തി
അതെ ഇന്ദു ,,എന്ന റസ്റ്റ് ഒകെ എടുക്ക്, ഞാനും ഓഫീസിൽ ആണ് സമയം പോലെ പിന്നീട സംസാരിക്കാം കേട്ടോ
ശരി അപ്പു ,,,,,
അപ്പൊ ബൈ ,,,,
അവർ ഫോൺ വെച്ചു
ആ കുടുംബത്തിൽ ഇത്തിരി എങ്കിലും മനുഷ്യ സ്നേഹം ഉള്ളത് ഇന്ദുകുഞ്ഞിനു മാത്രം ആണ് അപ്പു സ്വയം പറഞ്ഞു
ആദി ചെയറിൽ ഇരുന്നു കൈകൾ തലക്കു പുറകിൽ വെച്ച് ചാരി ഇരുന്നു
അവന് ഗ്ലാസ് കൊണ്ടുണ്ടാക്കിയ പേപ്പ൪ വെയിറ്റ് കയ്യില്‍ പിടിച്ചു കറക്കി കൊണ്ടിരുന്നു കണ്ണുകള്‍ അടച്ചു… ആദിയുടെ മുഖത് ഒരു പുഞ്ചിരി ,,,അവന് ഓര്‍മ്മയില്‍ നിന്നും പറഞ്ഞു ……..ശിവശൈലം ,,,,,,,,,,,,,നല്ല പേര് .ശിവശൈലം
ആ സമയം അവന്റെ മുഖം ശാന്തമായിരുന്നു പ്രസന്നമായിരുന്നു,,,
ഒരു സ്വപ്ന അവസ്ഥയില്‍ എന്ന പോലെ ആദി ഉരുവിട്ട് കൊണ്ടിരുന്നു
നമസ്തേ അസ്തു ഭഗവ൯
വിശ്വേശ്വരായ മഹാദേവായ ത്രയംബകായ
തൃപുരാന്തകായ തൃകാലാഗ്നികാലായ
കാലാഗ്നിരുദ്രായ നീലകണ്ഠായ
മൃത്യുഞ്ജയായ സര്വേശ്വരായ
സദാശിവായ ശങ്കരായ
ശ്രീമ൯ മഹാദേവായ നമഃ
ആ അവസ്ഥയില്‍ ഇരുന്നു കൈകളില്‍ ആ കട്ടിയുള്ള ചില്ലിന്റെ പേപ്പര്‍ വെയിറ്റ് കറക്കി കൊണ്ടിരുന്നു. പിന്നെ ഓര്‍മ്മയില്‍ നിന്നെന്നവണ്ണം ആദി ഒരു പേര് കൂടി ഉച്ചരിച്ചു
കലിശപുരം……………..
പെട്ടെന്നു ഒരു ബാധ ആവേശിച്ച പോലെ ആദി കണ്ണുകള്‍ തുറന്നു ….
രക്തം പോലെ ചുവന്ന തുടുത്ത കണ്ണുകള്‍
ഹ്………………….സിംഹത്തെ പോലെ ഒരുതരം മുരള്‍ച്ച അവന്റെ കണ്ഠത്തിൽ നിന്നും മുഴങ്ങി
അവന്റെ കൃഷ്ണമണികൾ ഇരുവശങ്ങളിലേക്കും ചലിച്ചു.
ഇടത്തേക്ക് വലത്തേക്ക് ഇടത്തേക്ക് വലത്തേക്ക്
ആദിയുടെ മുഖത്ത് ഒരു സിംഹത്തിന്റെ വന്യത
കയ്യിലെ ചലിക്കുന്ന പേപ്പർവെയ്റ് ഇൻടെ വേഗത കൂടി അതിൽ മുറുകെ പിടിച്ചു
സ്വപ്നവസ്ഥയിൽ എന്ന പോലെ ആദി ഉരുവിട്ടൂ…..
ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ
ഹ് …………ഒരു മുരള്‍ച്ചയോടെ ഹ ഹ ഹ ഹ ……..പൊട്ടിച്ചിരി
ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ
കൈകളിലെ പേപ്പർ വെയിറ്റിൽ അവന്റെ മുഷ്ഠി അമർന്നു
ആ കട്ടിയുള്ള ചില്ലിന്റെ പേപ്പർ വെയിറ്റ് ആ ബലമേറിയ മുഷ്ടിയിൽ ഞെരിഞ്ഞമർന്നു പൊടിഞ്ഞു ചെറുകഷണങ്ങള്‍ ആയി
ആദി കൈ തുറന്നു
പൊടിഞ്ഞു പോയ ആ പേപ്പർ വെയിറ് കഷ്ണങ്ങൾ നിലത്തേക്ക് പതിച്ചു
കോപം കൊണ്ട് അവന്റെ മുഖം ചുവന്നു തുടുത്തിരുന്നു ഒപ്പം കണ്ണുകളും
അവൻ കണ്ണുകൾ അടച്ചു
കൈകൾ പിന്നിൽ കെട്ടി പാതിബോധത്തില്‍ ആദിശങ്കര൯ ആചാര്യ ആദിശങ്കരനാല്‍ രചിക്കപെട്ട നിര്വാനാഷ്ടകം ഉരുവിട്ടൂ കൊണ്ടിരുന്നു.
മനോ ബുദ്ധ്യഹംകാര ചിത്താനി നാഹം
ന ച ശ്രോത്ര ജിഹ്വേ ന ച ഘ്രാണ നേത്രേ
ന ച വ്യോമ ഭൂമിര്‍ ന തേജോ ന വായുഃ
ചിദാനന്ദ രൂപഃ ശിവോഹം ശിവോഹം.
(ഞാ൯ മനസും ബുദ്ധിയും അഹ൦കാരവും മനോവൃതികളും അല്ല, പഞ്ചേന്ദ്രിയങ്ങള്‍ അല്ല പഞ്ചഭൂതങ്ങളും അല്ല, അവക്കെല്ലാം മേലെ ഉള്ള അവബോധവും ആനന്ദവും ആയ പരമാത്മസ്വരൂപമായ ശിവം ആണ് ഞാന്‍ )
അവന് മെല്ലെ മയക്കത്തിലേക് വഴുതി വീണു.
<<<<<<<<<O>>>>>>>>>
വിഷ്ണു രാഹുല്‍ 23
നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ
മഹാദേവന് നന്ദി ❤️
———
അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.
23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️
പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട് വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..
ഇനി ഈ പാർട്ടിലേക്ക് കടക്കാം.
ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട് വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?
ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?
ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?
പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര്‍ തമ്മിൽ ഇനി ശെരി ആകില്ല ?
പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട് പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??
// ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //
വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??
കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??
എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ് വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ് ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??
ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??
// ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//
എന്റെ പൊന്നു മത്തായിച്ചാ ???
സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ് ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?
അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//
അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??
വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ് പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര്‍ വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന്‍ സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????
ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??
ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..
“എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”
ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???
“ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”
BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?
അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?
ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര്‍ തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???
പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????
പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??
ഈ പാർട്ട് സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??
നിങ്ങള്‍ വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ് ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???
ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
രാഹുൽ
അടുത്ത പാർട്ടിനും കമന്റ് ഇട്ടിട്ടുണ്ടേ ☺️
കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.
താങ്ക്സ്
എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും
എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്
Mashe onnnu vegam baaki koode ezhuthane, eagerly waiting
Mashe onnnu vegam baaki koode
എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്
shivan…
prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,
My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
The rhythm of his dance, his gesture, his love,!!!!!
I feel so proud,, so energetic…
It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
Thanks harsha for all…
From Yuval Noah Harari to Shiva… A big change..
I wish all success… Best of luck with happiness.
Let the heaven keep the moon between the three…of you….
ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ
വിജു ബ്രോ
ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
നാളെ 24 കയറും..
25th chapter when uploading harshan
ശനി രാത്രി…
Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!
Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?
HARA HARA MAHADEVA
AASHAANE
EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
AADI YOGI AANU
ARIVINTE NIRAKUTAM
ITHAVANA BHAGAVNTE KATHA THANNE AANU
Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?