അപരാജിതൻ 10 [Harshan] 7015

പിറ്റേന്ന് ഞായറഴ്ച അവൻ സായിഗ്രാമത്തിൽ എത്തി,

അവർ കാത്തിരിക്കുക ആയിരുന്നു അവന്റെ വിശേഷങൾ അറിയുവാൻ ആയി

ആദ്യമേ തന്നെ ലാപ്ടോപ്പു തുറന്നു ഷൂട്ടിംഗ് വേഷത്തിൽ ഉള്ള ഫോട്ടോസ് ഒക്കെ എല്ലാരേയും കാണിച്ചു

അതൊക്കെ കണ്ടു എല്ലാവരും സന്തോഷിച്ചു

അതെല്ലാം കഴിഞ്ഞു അവൻ കയ്യിലെ ഒരു ചെക്ക് എടുത്തു അവനു കിട്ടിയ മുഴുവൻ തുകയും അതിൽ എഴുതി ഭദ്രാമ്മക്കു നേരെ നീട്ടി

” എന്താ അപ്പു ഇത് ??”

“ഇത് എനിക്ക് കിട്ടിയതാ ഭദ്രമ്മേ  ,,,,പ്രതിഫലം ഒന്‍പതു  ലക്ഷം രൂപ ”

“മോൻ എന്തിനാ ഇത് എനിക്ക് തരുന്നത് ”

“എനിക്ക് നിങ്ങൾ അല്ലെ ഉള്ളു ,,,ഇത് നിങ്ങൾക്കുള്ളതാ, എനിക്ക് ഇതൊന്നും വേണ്ട ഭദ്രമ്മേ  ”

ഭദ്രമ്മചിരിച്ചു കൊണ്ട് ആ ചെക്ക് വാങ്ങി അതിൽ ഉമ്മ വെച്ച് എന്നിട്ടു അത് മടക്കി അപ്പുവിന്റെ പോക്കറ്റിൽ തന്നെ വെച്ച്

എന്തിനാ ഭദ്രമ്മേ  എനിക്ക് ഇത് തിരികെ തന്നത് ?

അപ്പു ഇത് മോൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ ,,,ഇത് മോൻ സൂക്ഷിച്ചു വെക്കണ൦, വേറെ ഒന്നും ഇല്ലാലോ അപ്പൂന്റെ കയ്യിൽ, നാളെ എന്തേലും ആവശ്യം വന്നാൽ അപ്പൊ ഉപകരിക്കും.

എന്തിനാ ഭദ്രമ്മെ എനിക്ക് ഇതൊക്കെ ?

വേണം മോനെ ,,,,സ്വന്തം ആയി ഇനി അപ്പുമോന്റെ കയ്യിൽ ഒന്നും ഇല്ല. ഈ പൈസ ,,,,അത് സേഫ് ആയി മോൻ വെക്കുക, എഫ് ഡി ഇടുകയോ അങ്ങനെ എന്തെങ്കിലും കാരണം നാളെ മോന് തന്നെ ആവശ്യം വരും. മോനെ,, ഇപ്പോ മോന് അറിയില്ലേ പണത്തിന്റെ വില ഒക്കെ അത് ഉള്ളത് ഒരു സമാധാനം കൂടി ആണ്, ആ സമാധാനം എന്റെ മോന് ഉണ്ടാകണം, അതുകൊണ്ടാണ് ഭദ്രമ്മപറയുന്നത് എന്റെ അപ്പുമോന് ഇപ്പൊ ഇരുപത്തി ഏഴു വയസ്സായി, ഇനി അങ്ങനെ തോന്നിയ പോലെ ജീവിക്കാൻ ഒന്നും പറ്റില്ല, പല ഉത്തരവാദിത്വങ്ങളും ജീവിതത്തിൽ നിറവേറ്റാൻ ഉണ്ട്, ഇനി വീട് വിവാഹം ഒക്കെ വേണം അതിനൊക്കെ ഒരു മൂലധനം ആയി ഇത് വേണം കേട്ടോ ,,,

ഭദ്രമ്മ അവനെ ഉപദേശിച്ചു

അത് കേട്ടപ്പോ അവനും ശരി ആണ് എന്ന് തോന്നി

“ഭദ്രമ്മേ  ,,,അപ്പു ഒരു കാര്യം ചോദിച്ചോട്ടെ ,,,ഭദ്രമ്മ സമ്മതിച്ചാൽ മാത്രേ അപ്പു അത് ചെയ്യുകയുള്ളൂ ”

“മോൻ ചോദിച്ചോ ”

“അപ്പുനു ഒരുപാട് നാൾ ആയി ഒരു ആഗ്രഹം ഉണ്ട്, ഒരു വണ്ടി നല്ലൊരു ജീപ്പോ  ജിപ്സിയോ ഒക്കെ പോലെ അതൊരെണ്ണം വാങ്ങിച്ചോട്ടെ ”

“അതൊക്കെ മോന്റെ ഇഷ്ടം അല്ലെ, പക്ഷെ ഈ  കിട്ടിയത് മൊത്തം അതിനായി ഉപയോഗിക്കുന്നതിനോട് ഭദ്രാമ്മക്  യോജിപ്പില്ല ”

“അയ്യോ അത്രയും ഒന്നും വേണ്ട ഭദ്രമ്മേ  ഒന്നര മാക്ക്സിമം ഒരു രണ്ടു അതിന്റെ അപ്പുറത്തേക് പോകില്ല, സെക്കൻഡ്  ഹാൻഡ് വാങ്ങിക്കൂ ”

“ആണോ ,,എന്ന മോൻ അത് വാങ്ങിചോ ,,, മോന് അത് ഒരു ആഗ്രഹമുണ്ടങ്കിൽ തീർച്ചയായും വാങ്ങിക്കണം, ഇപ്പൊ ഇത് സാധിച്ചില്ലെങ്കിൽ പിന്നെ എപ്പോ സാധികാൻ  ആണ്  , ”

ഭദ്രാമ്മയുടെ സമ്മതം കിട്ടിയപ്പോ അപ്പുനു ഒരുപാട് സന്തോഷം ആയി

അവൻ നേരെ സായി അപ്പൂപ്പന്റെ കോവിലിൽ പോയി

അവിടെ ചെന്നാൽ അവൻ അപ്പൂപ്പന്റെ കൊച്ചുമകൻ ആകുമല്ലോ

“അപ്പൂപ്പോ ,,,,,,അപ്പുവേ പരസ്യത്തിൽ ഒക്കെ അഭിനയിച്ചു, ഒരു രാജകുമാരിയെ രക്ഷിക്കുന്ന രാജകുമാരൻ ആയി ആണ് അഭിനയിച്ചത്, രാജകുമാരനെ ഒക്കെ വേഷം ഇടാൻ പറ്റി അപ്പൂന്, നല്ല കാശും കിട്ടി. ഇത് എന്താ അപ്പൂപ്പാ ,,,ആകെ മാറ്റം ആണ്, ഇപ്പൊ സങ്കടമൊന്നും ഇല്ല, എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന മനസ്സാ ,,,എന്തൊക്കെയോ അപ്പുനെ തേടി വരുന്ന പോലെ, ഇപ്പോ കണ്ടില്ലേ ഇതുവരെ അറിയാത്ത ഒരു മേഖല അതും അഭിനയ൦ ,,,,കൈ നിറയെ കാശ്, ഇനി ഒരു വണ്ടി കൂടെ വാങ്ങിക്കും, അപ്പൂനെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആണ് ,,,ഞാൻ വാങ്ങിച്ചോട്ടെ അപ്പൂപ്പാ …അവൻ കണ്ണുകൾ അടച്ചു ചോദിച്ചു

അവന്റെ കാതിൽ ലക്ഷ്മി അമ്മയുടെ ശബ്ദം മുഴങ്ങുന്ന പോലെ

“മോൻ വാങ്ങിചോ ,,,എന്റെ മോന്റെ ഇഷ്ടം അല്ലെ ,,,ആശ അല്ലെ ,,,അമ്മയ്ക്കും അപ്പൂപ്പനും ഒക്കെ സന്തോഷം  മാത്രേ ഉള്ളു ,,,,,,ട്ടോ ”

അപ്പോൾ അവനു ഒരു സമാധാനം ആയി, അവൻ നേരെ ക്‌ളാസിലെക് പോയി

ക്‌ളാസ് ഒക്കെ എടുത്തു ഒരു മൂന്നു മണിയോടെ അവിടെ നിന്നും ഇറങ്ങി

ബുള്ളറ്റും കൊണ്ടും പോകും വഴി തന്റെ ലൈഫിൽ നടന്നു കൊണ്ടിരിക്കുന്ന അത്ഭുതങ്ങളെ കുറിച്ച് മാത്രം അവൻ ഓർക്കുക ആയിരുന്നു, ഒരു മിസ്റ്ററി തന്നെ ആണ് തന്റെ ജീവിതം ഒരു പിടിയും തരുന്നില്ല മനസിന്‌ ഒക്കെ വല്ലാത്ത ഒരു ഫീൽ.

അവൻ അങനെ പോയി ടൗണിൽ എത്തി, മുന്നോട്ടു പോയപ്പോൾ ഒരു യൂസ്ഡ് കാ൪ ഷോറൂം കണ്ടു. ഒരു കൗതുകം തോന്നി അവിടെ കയറി അവിടെ അന്ന് ഓപ്പൺ ആയിരുന്നു. അവൻ ഓരോ വണ്ടികൾ ഒക്കെ നോക്കി നോക്കി വന്നപ്പോൾ ആണ്

നല്ല ഒരു മോഡിഫൈഡ് ജീപ്പ് കണ്ടത്, അവൻ അതിന്റെ അടുത്തേക്ക് ചെന്ന് നോക്കി നല്ല ഭംഗി ഉള്ള ഒതുക്കം ഉള്ള ജീപ്പ് ടോപ് ഓപ്പൺ ആണ്, പക്ഷെ ടോപ് ക്ലോസ് ചെയ്യാൻ ഉള്ള കവർ ഷീറ്റ് സൗകര്യം കൂടെ ഉണ്ട്, അപ്പോൾ ഒരേ സമയം ഓപ്പൺ ടോപ് ആയും ടോപ് ക്ലോസ് ആയും ഒക്കെ ഓടിക്കാം.

അവൻ അത് ഓടിച്ചു നോക്കി, നല്ല മുട്ടായി വണ്ടി, അതുപോലെ ഉള്ള സാധനം, എൻജി൯ ഒക്കെ പെർഫെക്ട്, ഒരു അനാവശ്യ ശബ്ദം പോലും ഇല്ലേ ഇല്ല പേപ്പർ വർക്കുകൾ ഒക്കെ പെർഫെക്ട് വണ്ടി നല്ല പോലെ കൊണ്ട് ശ്രദ്ധയും പരിചരണവും കൊടുത്തു ആണ് കൊണ്ട് നടന്നത് എന്ന് മനസിലായ്

അവൻ ചെന്ന് അതിന്റെ വില ചോദിച്ചു

നാല് ലക്ഷം രൂപ ആണ് പറഞ്ഞത്

രണ്ടു ദിവസമായുള്ളു ഓണർ അതിനവിടെ കൊണ്ട് വന്നു ഇട്ടിട്ടു

നാല് ലക്ഷം കൊടുത്താലും നഷ്ടം ഇല്ല, പക്ഷെ അത്രേം കൊടുക്കാൻ അനുവാദമില്ലലോ ഭദ്രാമ്മേടെ

അവനു ഒരുപാട് ഇഷ്ടമായിരുന്നു ആ വണ്ടി

ചേട്ടാ ഇത് കുറയുമോ ,

മോനെ ഇവിടെ മൂന്നു  ശതമാനം ആണ് കമ്മീഷൻ അത് കൂടെ ചേർത്ത് ആണ് ഈ തുക

കുറയാൻ ഒരു ചാൻസും ഇല്ല

ആദി ശരി ചേട്ടാ ,,,, ഏന് പറഞ്ഞു അവിടെ നിന്നും ഇറങ്ങാൻ ഒരുങ്ങി

അപ്പോൾ ആണ് ഒരു ആൾ ഒരു ബൈക്കിൽ, അങ്ങോട്ടേക്ക് ചീറി പാഞ്ഞു വന്നത്

ഇടയ്ക്കു ആദി ഒരുതോന്നൽ തോന്നി മറ്റു കാറുകളും നോക്കി കൊണ്ടിരുന്നു

ആ വന്ന ആൾ ഷോ റൂം ഓണർ നോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുക ആയിരുന്നു

ഷോ റൂം ഓണർ ആദിയെ വിളിച്ചു

അവൻ അവരുടെ സമീപം ചെന്ന്

മോനെ ഇതാണ് ആ വണ്ടിയുടെ ഓണർ ആണ്

നമസ്കാരം സർ …

നമസ്കാരം ,,,,

അനിയാ ആ വണ്ടി ഞാൻ പൊന്നു പോലെ കൊണ്ട് നടന്നതാ ,,,വിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എനിക്ക് ബിസിനസ് ആണ് അത്യാവശ്യം ആയി എനിക്ക് കുറച്ചു പൈസ വേണമായിരുന്നു, ഇന്ന് വേണം, ഒന്നേ മുക്കാൽ ലക്ഷം ഇപ്പൊ തരാൻ പറ്റുമോ, ഞാൻ ഈ വണ്ടീ തന്നേക്കാം

ആദി ഒന്നും മനസിലാകാതെ അയാളെ നോക്കി ,, അല്ല നാലു ലക്ഷം അല്ലെ പറഞ്ഞത്

എന്റെ പൊന്നുമോനെ ഇവിടെ ഞാൻ രണ്ടേകാൽ ലക്ഷത്തിന്റെ ലാഭം നോക്കാൻ നിന്ന വേറെ ഒരിടത്തു എനിക്ക് ഇരുപതു ലക്ഷത്തിന്റെ നഷ്ടം ഉണ്ടാകും, ഇപ്പൊ ഒന്നേമുക്കാൽ ലക്ഷം രൂപ ഉണ്ടേ എനിക്ക് ഇരുപതു ലക്ഷത്തിന്റെ ലാഭം കിട്ടും, ഞാൻ ഇപ്പോ അത് മാത്രേ നോക്കുന്നുള്ളു, ഞായർ ആണ് സംഘടിപ്പിക്കൽ ഒക്കെ വലിയ ബുദ്ധിമുട്ട് ആണ്

ഇപ്പോ കാശ് തരാ൯ ഉണ്ടാകുമോ ?

എന്റെ കയ്യിൽ ഇല്ല, അക്കൗണ്ടിൽ ഉണ്ട്, അത് പറ്റുമെങ്കിൽ ഇപ്പോ തന്നെ ഞാൻ ചേട്ടന് ട്രാൻസ്ഫർ ചെയ്യാം ചേട്ടന്റെ അക്കൗണ്ട് നമ്പർ തന്നാൽ മതി,

ആ എന്നാലും മതി ,,,,,

ജോയിയെ ,,,,അയാൾ ഷോറൂം ഓണറിനെ വിളിച്ചു ആ സെയിൽ ലെറ്റർ ഇങ്ങെടുക്ക്, നീ തന്നെ പേര് മാറ്റി കൊടുക്കണം ,,,നിന്റെ കമ്മീഷൻ എങ്ങനാ …..എനിക്ക് എല്ല൦ കൂടെ ഒരു അഞ്ചേ അഞ്ഞൂറ് വരും

അനിയാ ഈ ജോയേടെ…  അനിയൻ സെറ്റിൽ ചെയ്യണം പറ്റുമോ ,,

ആദി അത് സമ്മതിച്ചു

ആദി പഴ്സിൽ നിന്നും അഞ്ചേ അഞ്ഞൂറ് എടുത്തു അയാൾക്കു കൊടുത്തു

അവൻ ബാഗിൽ നിന്നും ലാപ്ടോപ്പ് തുറന്നു ഡോങ്കിൾ കണക്ട് ചെയ്തു

ബാങ്കിന്റെ ഓൺലൈൻ അക്കോട്ടു വഴി ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ അയാളുടെ അക്കൗണ്ട് ലേക്ക് ടാൻസ്ഫർ ചെയ്തു, അപ്പൊ തന്നെ മെസേജ് വന്നു അയാൾക്ക്

അതുകണ്ടു അയാളുടെ മുഖം ഒന്ന് തിളങ്ങി

അനിയാ ,,,നിനക്കു നല്ല ഭാഗ്യം ആണ്, ഇന്ന് എനിക്ക് ഈ ഒന്നേമുക്കാൽ ലക്ഷം രൂപയ്ക്കു ഇരുപത് ലക്ഷം രൂപയുടെ വില ഉണ്ട്, നാളെ ആയിരുന്നെ നിനക്കു കിട്ടില്ലായിരുന്നു, അപ്പൊ ഈ വണ്ടി നിന്റെ തലയിൽ വരച്ചതാ  ,,,,,ഐശ്വര്യമുള്ള വണ്ടിയ,,ഇന്നുവരെ ഒരു അപകടത്തിലും പെടുത്തിയിട്ടില്ല ,,

അപ്പോളേക്കും ജോയി എല്ലാ പേപ്പറുകളും ഒക്കെ കൊണ്ട് വന്നു ഇരുവരെ കൊണ്ട് ഒപ്പ് ഒക്കെ ഇടീപ്പിച്ചു

ജോയി തന്നെ വണ്ടിയുടെ നെയിം ചേഞ്ച് ഒക്കെ ചെയ്തു കൊടുക്കും, അതൊക്കെ പെർഫെക്ട് ആണ് അതിനു സർവീസ് ചാർജ് ആയി ഒരു അഞ്ഞൂറ് രൂപ കൊടുക്കണം  അതും ആദി കൊടുത്തു ,

അയാൾ താക്കോലും വണ്ടിയുടെ ബുക്കും പേപ്പറുകളൂം എല്ലാം ആദിക്ക് കൊടുത്തു

അവനു അതെല്ലാം അത്ഭുതം തന്നെ ആയിരുന്നു

എന്താ ഇതൊക്കെ നടക്കുന്നത്

താൻ ഇപ്പോ ഒരു വണ്ടിയുടെ ഉടമസ്ഥൻ ആണ് അതും നാലു ലക്ഷത്തിന്റെ വണ്ടി ഒന്നേമുക്കാൽ ലക്ഷത്തിനു ലോട്ടറി പോലെ അടിച്ചു

അവൻ അപ്പോൾ തന്നെ ദീപനെ വിളിച്ചു

ദീപനും സാജിരും കൂടെ ഒരു പതിനഞ്ചു മിനിറ്റ കൊണ്ട് അവിടെ എത്തി

ആദിയുടെ ബുള്ളറ്റ് സാജിർ എടുത്തു

ആദി ആ മോഡിഫൈഡ് ജീപ്പും എടുത്തു

അവർ അവിടെ നിന്നും പുറപ്പെട്ടു

ആ വണ്ടി ഓടിക്കുമ്പോ ആദിക്ക് ആകെ ഒരു അഭിമാനമോ അനുഭൂതിയോ ഒക്കെ ആയിരുന്നു

ഇത് ഇപ്പൊ തനിക് ലോട്ടറി പോലെ ഒരു വണ്ടി വാങ്ങാൻ ആയി വേറെ ഒരു ലോട്ടറി പോലെ പരസ്യത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയതാണോ എന്ന് തോന്നി പോയി

ലോഡ്ജിൽ വന്നു വണ്ടി പാർക്ക് ചെയ്തു

പിള്ളേര് സെറ്റ് വണ്ടി ഓടിച്ചു നോക്കി

എല്ലാര്ക്കും വണ്ടി ഒരുപാട് ഇഷ്ടമായി

നല്ല കണ്ടീഷൻ ജീപ്പ്

അതിനു വേറെ ചിലവും അവർ ചോദിച്ചു

അവനതു കേൾക്കണ്ട താമസം അന്നും ഒരു പാർറ്റി ഒക്കെ ആക്കി

പുറമെ നിന്നും ഫുഡ് ഒക്കെ കൊണ്ടുവന്നു

അന്നും അടിച്ചു പൊളിച്ചു ജീപ്പ് ഓണർ ആയ സന്തോഷ൦ പങ്കു വെച്ചു .

<<<<<<O>>>>>>

രാത്രി അവനു കിടന്നിട്ട് ഉറക്കം വരുന്നില്ല.

തിരിഞ്ഞു൦ മറിഞ്ഞും ഒക്കെ കിടക്കുക ആയിരുന്നു

വണ്ടി കയ്യില്‍ കിട്ടിയപ്പോള്‍ അവനാകെ ഉന്മേഷവും സന്തോഷവും പരമാനന്ദവും

അവൻ ഡ്രസ്സ് ഒക്കെ മാറി റൂം ഒകെ പൂട്ടി പുറത്തേക്ക് ഇറങ്ങി

താഴെ ഇറങ്ങി

വണ്ടിയുടെ സമീപ൦ ചെന്നു.

എന്നിട്ടു വണ്ടിയിൽ ഇരുന്നു

ഇടതു വശത്തുള്ള സീറ്റിൽ ലക്ഷ്മി അമ്മയുടെ ഫോട്ടോ വെച്ചു , അടുത്ത് തന്നെ മുത്തശ്ശിയുടെ വസ്ത്രവും.

അതെ മുത്തശ്ശി, ലക്ഷ്മി അമ്മെ നമുക് ഒരു നൈറ്റ് റൈഡ് പോകാട്ടോ

എന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ പുറത്തേക്ക് ഇറങ്ങി

അവന്റെ ഉള്ളിലെ സന്തോഷം ആയിരുന്നു അത് അമ്മയേയും മുത്തശ്ശിയേയും വണ്ടിയിൽ കയറ്റി കറങ്ങാൻ പോകുന്ന ഒരു സന്തോഷം .

അന്തരീക്ഷവും വളരെ  ശീതളമാണ് .

ട്രാഫിക് ഒകെ വളരെ കുറവ്

അവൻ വണ്ടി നല്ല ഭംഗി ആയി മെയിൻ റോഡിലൂടെ ഓടിച്ചു

ഇടയ്ക്കു ഡീസലും അടിച്ചു

നന്നായി കറങ്ങി എല്ലാവരെയും കൊണ്ട്

അതെ ഞാൻ ഇപ്പൊ സ്വന്തമായി ഒരു ജീപ്പിന്റെ ഓണർ ആണേ ,,,,

നമ്മുക് ഇപ്പൊ സ്വന്തമായി ഒരു ജീപ്പ് ഉണ്ടുട്ടോ ലക്ഷ്മി അമ്മെ, മുത്തശ്ശി

നമുക് ഇടക്ക് ഇനി ഇതും കൊണ്ട് കറങ്ങാൻ പോകാട്ടോ…

എന്നൊക്കെ പറഞ്ഞു വിവിധ വേഗതയിൽ ഒക്കെ ജീപ്പ് ഓടിച്ചു

ഒരു നാലു മണിക്കൂറോളം പലയിടങ്ങളിൽ ആയി കറങ്ങി പുലർച്ചയോടെ അവൻ റൂമിൽ എത്തി

മനസിനു വല്ലാത്ത സന്തോഷം

പിന്നെ വന്നു റൂമിൽ കയറി കിടന്നു

ആ കിടന്നതു മാത്രം അവനു ഓർമ്മ ഉണ്ട്

ഗാഢമായ നിദ്രയിലേക്  അവൻ വീണു പോയി .

ഉറക്കത്തിൽ അവൻ പാറുവിന്റെ കൈ പിടിച്ചു ജീപ്പിൽ കയറ്റി എങ്ങോട്ടോ ഒക്കെ ഓടിക്കുന്നത് ഒക്കെ സ്വപ്നം  ഒക്കെ കണ്ടു ആ ഉറക്കത്തെയും ധന്യമാക്കി.

<<<<<O>>>>>>

 പിറ്റേന്ന് ഓഫീസിലേക്ക് ആദി പോയത് തന്റെ ജീപ്പിൽ ആണ്.

മുകൾ ഭാഗം ഒക്കെ ക്ലോസു ചെയ്തു ക്ലാസ് ആക്കി ആണ് അവൻ  ഓഫീസിൽ എത്തിയത് .

പാർക്കിങ് സ്പേസിൽ കൊണ്ടുവന്നു അവൻ പാർക്ക് ചെയ്തു ഇറങ്ങിയപ്പോൾ  രാജശേഖരനും ശ്യാമും കാറിൽ നിന്നും ഇറങ്ങുക ആയിരുന്നു. ഇരുവരും ആദിയെയും കണ്ടിരുന്നു

അവർ പരസ്പരം ഒന്ന് നോക്കുകയും ചെയ്തു.

പപ്പാ പൊക്കോ ഞാൻ വന്നേക്കാം എന്ന് പറഞ്ഞു

ശ്യാം ആധിയുടെ അടുത്തേക്ക് ചെന്നു

ഗുഡ്മോർണിംഗ് ആദി

ഒരാഴ്ച എവിടെ ആയിരുന്നു ആദി…?  ചെന്ന് കുശല അന്വേഷണം ഒക്കെ നടത്തി.

ഒന്ന് മുംബൈ വരെ പോയിരുന്നു.

എന്തായിരുന്നു വല്ല വിശേഷവും ? ശ്യാം ആകാംഷയോടെ ചോദിച്ചു.

ശ്യാം സ൪ ബാംഗ്ലൂരും മുംബൈയിലും ഒക്കെ പോകുന്നത് വിശേഷം ഉണ്ടായിട്ടാണോ, പേഴ്സണൽ ആയ പല കാര്യങ്ങളും ഉണ്ടാകും അതൊന്നും മറ്റുള്ളവരോട് പറയേണ്ട കാര്യം എനിക്കില്ല, ഞാൻ ലീവ് എടുത്താണ് പോയതു .

പൊന്നു ആദി ,,,രാവിലെ തന്നെ എന്നോട് ഇങ്ങനെ ഒക്കെ പറയെല്ലേ ? ശ്യാമിനു ആകെ വിഷമ൦ പോലെ, ശ്യാം ആദിയുമായി ഒരു കൂട്ട് ഉണ്ടാക്കാൻ നല്ല പോലെ ശ്രമിക്കുന്നുണ്ട് പക്ഷെ ആദി അടുക്കുന്നില്ല ഒട്ടും

ഈ ജീപ്പ് നല്ല ഭംഗി ഉണ്ടട്ടോ, നല്ല രസം ഉണ്ട് കാണുവാൻ. കൂട്ടുകാരുടെ ആരുടെയെങ്കിലും ആണോ ?

ഒരു കുശലമായി ചോദിച്ചു .

എന്താ വാഹനം ഒക്കെ പാലിയം തറവാടിൽ ഉള്ളവർക്ക് മാത്രേ വാങ്ങാൻ പാടുള്ളു എന്ന് വല്ല നിബന്ധനയും ഉണ്ടോ ?