അപരാജിതൻ 10 [Harshan] 7021

“എം ജെ ,,,എനിക്ക് രാജാവ് ആകാൻ ഈ രത്നഗിരി വരെ വരേണ്ടി വന്നുല്ലേ “

എം ജെ അത് കേട്ട് ചിരിച്ചു

“എവിടെ ആയാലും നീ രാജാവല്ല ….ചക്രവര്‍ത്തിയാ … ,,,,,,,,,,,,,,നല്ല നയൻ വൺ സിക്സ് എമ്പെറ൪”

അതുകേട്ടു  ആദിയും ചിരിച്ചു മനസ്സിൽ പറയുകയും ചെയ്തു ദരിദ്രന്‍ ഇപ്പൊ രാജാവായി കൊള്ളാം ,,,,

അപ്പോളേക്കും നമ്മുടെ രാജകുമാരി ആയി അഭിനയിക്കുന്ന ദീപിക ആദിയുടെ സമീപ൦ വന്നു, അവനെ പരിചയപെട്ടു, നല്ല പെരുമാറ്റം ഒക്കെ തന്നെ.

അവിടെ ഷൂട്ടിംഗ് ആരംഭിച്ചു

നിരവധി സ്റ്റണ്ട് ആർട്ടിസ്റ്റുകൾ ഉണ്ട്

കുതിരപ്പുറത്തു പായുന്ന സീനുകൾ, വാൾ കൊണ്ടുള്ള യുദ്ധം

അന്തരീക്ഷത്തിൽ വട്ടം കറങ്ങി രംഗങ്ങൾ അങ്ങനെ പലതും

ഒരിടത്തും ഡ്യൂപ്പിനെ ഉപയോഗിക്കാൻ അവൻ സമ്മതിച്ചുമില്ല

വായുവില്‍ കറങ്ങി മലക്കം മറിഞ്ഞ സംഘട്ടനങ്ങളും കുതിരപുറത്തു നിന്നും വാല് വീശി ചാടുന്നതും ഒകെ ആയി ഗംഭീര ആക്ഷന്‍ സീനുകള്‍. ലാസ്റ്റ് സീനില്‍ രാജകുമാരി യായി അഭിനയിക്കുന്ന ദീപികയുമായി ചേര്‍ന്ന് ഒരുമിച്ചു ചേര്‍ന്ന് നില്‍ക്കുന സീ൯ അതല്പം റൊമാന്‍സ് കലര്‍ന്നത്, അവിടെ മാത്രമേ അവനു ബുദ്ധിമുട്ട് വന്നുള്ളൂ.

ചേര്‍ന്ന് നില്‍കുമ്പോ ദീപികയുടെ വയറില്‍ പതുക്കെ സ്പര്ശിക്കുനതും ഒകെ അപ്പൊ റൊമാന്റിക് ആയ മുഖ ഭാവം വരണം ,,,ഒടുവില്‍ വരാതെ ആയപ്പോ എം ജെ പറഞ്ഞു , ആദി നീ നിന്റെ ലവര്‍ ആണെന്നു വിചാരിച്ചു അങ്ങോട്ട്‌ പിടി …

അതുകേട്ടു ആദി , അതുപോലെ തന്നെ  പാറു ആണ് എന്ന് വിചാരിച്ചു സ്പര്‍ശിച്ചു അപ്പൊ തന്നെ അവനറിയാതെ മുഖത്ത് റൊമാന്‍സ് തെളിഞ്ഞു

ഓക്കേ ആയിരുന്നു ,,,,എല്ലാരും കൈ അടിച്ചു

ഷൂട്ടിംഗ് പാക്ക് അപ്പ് ആയി

എല്ലാവരും തിരികെ മുംബയിൽ എത്തി

ആഡ് കമ്പനി ആദിയുടെ പെര്ഫോമ൯സിൽ ഒരുപാട് ഇമ്പ്രെസ്സ്ഡ് ആയിരുന്നു

അവന്റെ ഏറ്റവും വലിയ പ്രത്യേകത ഏതു ദുർഘടമായ പരിതസ്ഥിതിയിലും ആർക്കും ഒരു ബുദ്ധിമുട്ടു ഉണ്ടാക്കാതെ കഴിഞ്ഞോളും നിർബന്ധങ്ങളില്ല യാതൊരു വിധ ഡിമാന്റുകളും ഇല്ല

അങനെ അന്ന് ശനി ആയി

അന്ന് അന്ധേരിയിൽ ഗ്രിഫിത് റീഡിങ്‌ടോൺ ഇൻടെ ഓഫീസിൽ ഒരു പ്രൈമറി സ്ക്രീനിംഗ് വെച്ചിട്ടുണ്ട്

പെർഫെക്ട് അല്ല, ഇതുവരെ ഉള്ളത് എഡിറ്റ് ചെയ്തു അതിനു വേണ്ട ബാക് ഗ്രൗണ്ട് സ്‌കോറുകൾ ഒക്കെ ചേർത്ത് അതിൽ ഇനി ഒരുപാട് വർക്കുകൾ ചെയ്യാൻ ഉണ്ട്, അഭിനേതാക്കൾ ഒക്കെ അന്ന് പോകുന്നത് കാരണം അവർക്കു വേണ്ടി അവരുടെ പെഫോമൻസ്കണ്ടു മനസിലാക്കുവാൻ വേണ്ടി വെച്ചതാണ് ആ സ്ക്രീനിങ്

അവിടത്തെ തീയറ്ററിൽ എല്ലാവരും കയറി

ലൈറ്റ് ഒക്കെ ഓഫ് ചെയ്തു

ആദ്യത്തെ പരസ്യത്തിന്റെ വിഷുവൽസ് പ്ലേയ് ചെയ്തു തുടങ്ങി

ആദ്യം അതിൽ എമറാൾഡ് – ദി യുണിക് മാൻ എന്ന ടൈറ്റൽ കാണിച്ചു

കറുത്തിരുണ്ട ആകാശം

അധികം വിസ്തീർണ്ണ൦ ഇല്ലാത്ത ഒരു റോഡ്

ഒരു റെയിൽവേ വെ ക്രോസ് ആണ് ഗേറ്റ് പൂട്ടിയിരുന്നു

ട്രെയിൻ കടന്നു പോകുന്നു

കോരിചൊരിയുന്ന മഴ

പുറകിൽ ആയി ഒരു ലംബോർഗിനി കാർ വന്നു നിൽക്കുന്നു

അതിൽ എമറാൾഡ്ന്റെ സ്യുട് അണിഞ്ഞ ഒരു സുമുഖ൯ (നമ്മുടെ ആദിശങ്കര൯ )

ലാപ്ടോപ്പിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുന്നു

കഴുത്തിലെ ടൈ ലൂസ് ആക്കുന്നു

പുറത്തേക്ക് നോക്കുന്നു ആകെ മഴ

ആ മഴ കണ്ടു ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നു

റെയിൽവേ ഗേറ്റ് തുറന്നട്ടും വണ്ടികൾ നീങ്ങുന്നില്ല

വണ്ടികൾ ഹോൺ അടിക്കുന്നു

ഒട്ടുമിക്കവയും കാറുകൾ

ക്യാ ഹുവാ ? ആദി ചോദിക്കുന്നു

പതാ നഹി ഹേ സാബിജി

ആദി വാച്ചിൽ നോക്കുന്നു

കാറിൽ നിന്നും നീളത്തിലുള്ള വെള്ള കുടയും എടുത്തു

ഡോര്‍ തുറന്നു വിലകൂടിയ ഷൂ നിലത്തേക്ക് പതിപ്പിക്കുന്നു

പുറത്തേക്ക് ഇറങ്ങുന്നു

ആ കുട ഉയര്‍ത്തി തുറക്കുന്നു

കുടയുടെ വശങ്ങളിൽ നിന്നും വെള്ളം ഒഴുകുന്നു

ആ തിരക്കുകൾക്കിടയിലൂടെ ആദി നടക്കുന്നു

എല്ലാവരും ഒരുപാട് ദേഷ്യത്തിൽ ആണ് ഹോണ്‍ അടിക്കുക ആണ്

നടന്നു മുന്നിൽ എത്തുമ്പോൾ ഒരു വലിയ കൈവണ്ടിയിൽ ഒരു പാവം വൃദ്ധൻ തള്ളുകയാണ് ആ കൈവണ്ടിയിൽ നിറയെ പഞ്ഞി ആണ്, മഴയിൽ പഞ്ഞി നനഞ്ഞപ്പോൾ ഭാരം കൂടി അയാൾക് വലിക്കുവാൻ സാധിക്കുന്നില്ല. ആദി പിന്നിലേക്കു നോക്കുന്നു എല്ലാവരും ബഹളം വെക്കുകആണ്

ആകെ ഹോണ്‍ മുഴക്കം

ആദി ആ കുട മടക്കി ആ കൈവണ്ടിക്ക് മുകളിൽ വെച്ച്

ആ കോരി ചൊരിയുന്ന മഴയത്തു നഞ്ഞുകൊണ്ടു തന്നെ

വണ്ടിയുടെ പുറകെ കൈ വെച്ച് ശക്തിയിൽ മുന്നോട്ടു തള്ളി ആ റെയിൽവേ ട്രാക് ക്രോസ്സ് ചെയ്യിപ്പിച്ചു ഒരു മൂലയിൽ വണ്ടി നീക്കി ഇടീപ്പിക്കുന്നു,

കുട എടുത്തു തുറന്നു മഴ കൊള്ളാതെ ആ വൃദ്ധനെ കൂടെ ചേര്‍ത്ത് നി൪ത്തുന്നു.

അപ്പോളേക്കും പുറകിൽ വണ്ടികൾ ഓടിക്കുന്നവ൪ അവരെ  നോക്കി പോകുന്നു

പുറകിൽ ആയി ആദിയുടെ വിലകൂടിയ കാർ വരുന്നു

ആ വൃദ്ധൻ നന്ദിയോടെ കൈകൂപ്പി ആദിയെ തൊഴുന്നു

ആദി ആ കൂപ്പിയ കൈ അകറ്റി മാറ്റുന്നു ചിരിച്ചു കൊണ്ട്

ഭഗവാൻ കെ സാംനെ ഹാഥ് ജോടിയെഗാ കാകാ,,, മേ സിര്‍ഫ്‌  ഇൻസാ൯ ഹൂ൦

 

(ഭഗവാന്റെ മുന്നിൽ കൈകൂപ്പു, ഞാൻ വെറും മനുഷ്യൻ മാത്രം ആണ് )

ആ വൃദ്ധന്‍ മടിച്ചു മടിച്ചു കൈകള്‍ കൊണ്ടുവന്നു അവന്റെ സ്യുട്ട് അണിഞ്ഞ കയ്യില്‍ പിടിക്കാ൯ ശ്രമിക്കുന്നു, പക്ഷെ തൊടാനായി മടിച്ചു നില്ല്കുന്നു

അതുകണ്ട് ഒരു ചിരിയോടെ അവന്‍ ആ കയ്യില്‍ കരങ്ങള്‍ പിടിച്ചു തോടുവിക്കുന്നു ആ സ്യുടിനു മുകളില്‍

നിറഞ്ഞ സന്തോഷത്തോടെ നിറയുന്ന കണ്ണുകളോടെ ആ വൃദ്ധന്‍ പറയുന്നു

സിർഫ്  തൂ ഹേ ബെട്ട അസ്ലി  ഇന്സാ൯ …..

( നീ മാത്രമാണ് മോനെ  യഥാര്‍ത്ഥ മനുഷ്യൻ )

അപ്പോൾ ബാക്ക്ഗ്രൗണ്ടിൽ ഹൃദയസ്പർശിയായ ഒരു ഈണം മുഴങ്ങുന്നു

കാമറ ആ സ്യുട്ടിനെ ഫോക്കസ് ചെയ്തു

ആദി കാറില്‍ കയറുന്നു

ആ വൃദ്ധന്‍ കുടയും ചൂടി മുന്നോട്ട് പോകുന്ന കാ൪ നോക്കി നില്‍ക്കുന്നു

എമറാൾഡ് – ദി യൂണിക് മാൻ എന്ന ലോഗോയും ബാക്ഗ്രൌണ്ട് വോയിസും കൊണ്ട് പരസ്യം അവസാനിക്കുന്നു ..

ഹൃദയത്തിൽ കൊള്ളുന്ന ഒരു പരസ്യം തന്നെ

അതിന്റെ സ്‌ക്രിപ്റ്റു ഒക്കെ പ്ലാൻ ചെയ്തത് നമ്മുടെ എം ജെ ആയിരുന്നു

അവിടെ അതുകണ്ട എല്ലാവരും കൈകൾ കൊട്ടി

എല്ലാവർക്കും ആ പരസ്യം ഇഷ്ടപ്പെട്ടു എന്നർത്ഥം

അതെ പരസ്യം തന്നെ ഒരുവട്ടം കൂടെ പ്ലേ ചെയ്തു കാണിപ്പിച്ചു

ഈ പരസ്യം സൂപ്പര്‍ ഹിറ്റ്‌ ആകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല

ദീപിക ആദിയോട് പറഞ്ഞു

ആദി വെറുതെ ചിരിച്ചു

അതിനു ശേഷം രണ്ടാമത്തെ പരസ്യം പ്ലേ ചെയ്യുവാന്‍ തുടങ്ങി

ആദ്യം ടൈറ്റില്‍ എഴുതി കാണിച്ചുഡീ ഷൈന്‍സ് – ഡയമണ്ട് ഫോറെവര്‍

പിന്നീട് വിഷ്വല്‍ പ്ലേ ചെയ്തു തുടങ്ങി

ഒരു കാടിന്റെ ഭീകരത വന്യത

ഭയപ്പെടുത്തുന്ന ഈണം

ആരോ മണ്ണില്‍ ചവിട്ടി ഓടുന്ന ശബ്ദം

അതെ വേഗതയില്‍ സീനുകള്‍ മുനിലെക്ക് ഓടുന്ന പോലെ

പുറകെ കുതിര കുളമ്പടികള്‍

കുതിര ചിനക്കുന്ന ശബ്ദം

ഓടുന്നത് ഒരു മനോഹരിയായ യുവതി ആണ്

അവള്‍ എന്തോ മാറോടു അടക്കി പിടിച്ചിരിക്കുന്നു

അവൾക്കു പുറകിൽ അതി വേഗത്തിൽ കുതിക്കുന്ന കുതിരപടയാളികൾ

അതിൽ മുൻ നിരയിൽ പായുന്നവൻ കയ്യിലെ ദണ്ട് ചുഴറ്റി എറിയുന്നു

ആ ദണ്ട് ആ യുവതിയുടെ കാലുകൾ കൊണ്ട് അവൾ വീഴുന്നു

അവൾ ഭയത്തോടെ കരയുന്നു

എന്തോ മാറോടടക്കി പിടിച്ചിരിക്ക്കുന്നു

ആ കുതിരകൾ അവൾക്ക് നേരെ വരുന്നു

കുതിരകളെ നിർത്തി എല്ലാവരും ചാടി ഇറങ്ങി

അവൾക് നേരെ ആയുധങ്ങളുമായി കുതിക്കുന്നു

അതിലൊരുത്ത൯ വാളുമായി അവളെ വെട്ടാൻ ആഞ്ഞടുക്കുന്നു

അവൾ ഭയന്ന് കണ്ണുപൊത്തുന്നു

ഉടനടി ആ വെട്ടാൻ വന്നവൻ നെഞ്ചിൽ ശക്തിയിൽ അമ്പു തറച്ചു പിന്നിലേക്കു തെറിച്ചു വീഴുന്നു

നിർത്താതെ അനവധി അമ്പുകൾ പാഞ്ഞുവരുന്നു അതിൽ പലരെയും കൊന്നൊടുക്കുന്നു

അവൾ ഭയതോടെ പിന്തിരിഞ്ഞു നോക്കുമ്പോൾ പടചട്ടയണിഞ്ഞു കുതിരപുറത്തു പാഞ്ഞു കൊണ്ട് അമ്പെയ്തു ഒരു പോരാളി ——( നമ്മടെ ആദിശങ്കരൻ)

അപ്പോളേക്കും ആയുധങ്ങളും ഏന്തി അവർ മുന്നിലേക്കു കുതിക്കുമ്പോൾ ഇരിക്കുന്ന കുതിരപ്പുറത്തു ചാടി നിന്ന് ബാലൻസ് ചെയ്തു ഇരുകൈകളിലും വാളുകൾ എടുത്തു ഓടുന്ന കുതിരയിൽ നിന്നും മുകളിലേക്ക് മലക്കം മറിഞ്ഞു വായുവിൽ കറങ്ങി ആ യുവതിക്ക് മുന്നിലായി ചാടി വീണു അവൾക് സംരക്ഷണം കവചം ഒരുക്കി അതി ശക്തമായി അവരോടു  മല്ലിടുന്നു അതും മുകളിലേക്ക് ഉയർന്നും വായുവിൽ കറങ്ങിയും വെട്ടിയും കുത്തിയും എല്ലാവരെയും വീഴിച്ചു ആ യുവതിയെ കുതിരപുറത്തു ഇരുത്തി മുന്നോട്ടു പോകുന്നു

പിന്നെ കാണുന്നതു  കൊട്ടാരത്തില്‍  ആ യുവതിയെ സിംഹാസനത്തിൽ ഇരുത്തി കിരീടം അണിയിക്കുന്ന ചടങ്ങാണ് ദൂരെ നിന്നും ആ യുവാവ്  അത് കണ്ടു തിരികെ നടന്നു കുതിരപുറത്തു കയറുവാൻ പോകുമ്പോൾ ആ രാജകുമാരി ഓടിവരുന്നു അവന്റെ മുന്നിൽ നിൽക്കുന്നു

നിറഞ്ഞ കണ്ണുകളോടെ അവൾ പിറകിൽ ഒളിപ്പിച്ച അമൂല്യമായ നിധി തിളങ്ങുന്ന ഒരു വജ്രകല്ല് അവനു നേരെ നീട്ടുന്നു ,,,,

എന്നിട്ടു അവനെ ആലിംഗനം ചെയ്യുന്നു ഇരുവരും പുഞ്ചിരിച്ചു ചേര്‍ന്ന് നിന്ന്കൊണ്ട് പ്രണയഭാവത്തോടെ   ആ വജ്രകല്ലിലേക് നോക്കുന്നു

അപ്പോൾ ഡീ ഷൈൻസ് ഇൻടെ ലോഗോയും ബാക്ഗഗ്രൗണ്ട് വോയിസും വരുന്നു

ഫിൽ ലവ് ഇൻ യുവർ ലൈഫ് ത്രൂ ഡീ ഷൈ൯സ്—ഡയമണ്ട്സ് ഫോറെവർ

പരസ്യം അവസാനിച്ചു

എല്ലാവരും എഴുന്നേറ്റു നിന്ന് കൈകൾ അടിച്ചു

അത്ര മനോഹരമായി അതിനെ കാമറയിൽ പകർത്തിയിരിക്കുന്നു

അതുപോലെ അഭിനയവും

എല്ലാവരും ആദിക്കും ദീപികയ്ക്കും കൈകൾ കൊടുത്തു

 

ഇനി അതിൽ സമയം എടുത്തു കുറെ കൂടെ ഗ്രാഫിക്സ് ഒക്കെ ആഡ് ചെയ്തു ഭംഗിയാക്കി സെസ്നറിഗ് ഒക്കെ ചെയ്തു എയർ ചെയ്യും, സിദ്ധാർത് എം ജെ പിന്നെ മറ്റു ടെക്‌നീഷ്യൻസ് ഒക്കെ എല്ലാവരും കൂട്ടമായി നിന്നു അവരും ആദിയെ കൺഗ്രാജുലേത് ചെയ്തു

ഒരു തുടക്കക്കാരനായിട്ടു കൂടി ആക്ടിങ്ൽ കാണിച്ച മികവ് അതിലേറെ സ്റ്റണ്ട് സീകേ൯സുകൾ ഒക്കെ കൈയടക്കത്തോടെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്ത വിധം അതൊക്കെ അവരെ ഒരുപാട് ഇമ്പ്രെസ്സ് ചെയ്തിരുന്നു

അത് കഴിഞ്ഞു അവർ  സ്ക്രീനിംഗ് റൂമിൽ നിന്നും പുറത്തേക് ഇറങ്ങി

അവിടെ തന്നെ ലഞ്ച് ഒക്കെ റെഡി ആക്കിയിരുന്നു

എല്ലാവരും അതൊക്കെ കഴിച്ചു

എല്ലാം കഴിഞ്ഞു പിന്നെ സെറ്റിൽമെന്റ് ആയിരുന്നു എല്ലാവർക്കും അവരവരുടെ പ്രതിഫലം ഒക്കെ കൊടുത്തു അപ്പോൾ തന്നെ ബാങ്ക് ട്രാൻസ്ഫർ ചെയ്തു ആദിക്ക് മൊബൈലിൽ മെസ്സേജ് വന്നു ഒന്‍പതു  ലക്ഷം രൂപ ഉണ്ട്, അവൻ ആകെ സന്തോഷത്തിൽ ആയിരുന്നു.

എം ജെ ഇടയ്ക്കു വന്നു ആദിയെ കെട്ടി പിടിച്ചു, അവനു അത്രയും സന്തോഷമുണ്ടായിരുന്നു കാരണം ഇൻഡസ്ട്രിയിൽ എം ജെ യുടെ വാല്യൂ തന്നെ ആണ് കൂടുന്നതും അതുമാത്രവും അല്ല കമ്പനി പോലും ആദിയിൽ ഒരുപാട് സംതൃപ്‌തരും ആയി.

അവർ ഒരു മൂന്ന്മണിയോടെ അവിടെ ഇന്നും ഇറങ്ങി

നേരെ ഹോട്ടൽ മിലൻ ഇന്റർനാഷണൽലേക്ക്

അവിടെ നിന്നും ഫ്രഷ് ആയി

പിന്നെ ഛത്രപതി ശിവാജി എയർപോർട്ടിലേക്ക്

വൈകീട്ട് ഒരു ഏഴു മണിയോടെ അവർ ഫ്‌ളൈറ്റിൽ കയറി  ഒൻപതു മണിയോടെ നാട്ടിൽ എത്തി. അവിടെ എം ജെ യുടെ ഡ്രൈവർ ഉണ്ടായിരുന്നു. ആദിയെ ആക്കം എന്ന് പറഞ്ഞു

ആദി അത് സ്നേഹപൂ൪വം നിരസിച്ചു

എന്നിട്ടു  എം ജെ യെ യാത്ര ആക്കി

അവിടെ നിന്നും ഒരു ടാക്സി പിടിച്ചു നേരെ ലോഡ്ജിലേക്ക് പുറപ്പെട്ടു

ഒരു പത്തുമണിയോടെ ആദി ലോഡ്ജിൽ എത്തി. ചെന്നപ്പോ തന്നെ അനിയന്മാർ സെറ്റ് ഒക്കെ കൂടെ കൂടി ആദിയെ പൊക്കി എടുത്തു റൂമിലേക്ക് കൊണ്ട് പോയി എല്ലാരും കൂടെ പിന്നെ അവനെ പൊതിഞ്ഞു ഷൂട്ടിംഗ് വിശേഷങ്ങൾ ഒക്കെ ചോദിക്കുവാൻ തുടങ്ങി.

അവൻ ആദ്യം പറഞ്ഞു. നിങ്ങൾ ഭക്ഷണ൦ കഴിച്ചോ

ഇല്ല

എന്ന നമുക് ഇപ്പോൾ തന്നെ നല്ലൊരു സ്റ്റാർ ഹോട്ടലിൽ പോകാം ഇന്ന് നമുക് അടിച്ചു പൊളിക്കാം ,,എന്തെ ?

ഹ ,,,അത് ഞങ്ങള് കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു.

അപ്പൊ എന്ന എല്ലാരും വേഗം റെഡി ആയിക്കെ

എല്ലാരും റെഡി ആയി ഒരു എട്ടു പേരോളം ഉണ്ട്, എല്ലാരും ബൈക്കുകളിൽ നേരെ ടൗണിലേക്ക് പോയി. ടൗണിലെ സ്റ്റാർ ഹോട്ടൽ ആയ സിൽവർ ബ്ലൂ യിൽ ചെന്നു എല്ലാവരെയും കയറ്റി ഫുഡ് ഒക്കെ വാങ്ങി കഴിച്ചു അവിടെ നിന്നും പോരും വഴി ഒരു ഒന്നര ഡസന് ബിയറും വാങ്ങി, അടി പൊളി ആക്കി ഒരു രാത്രി പന്ത്രണ്ട് മണിയോടെ ലോഡ്ജിൽ എത്തി നേരെ എല്ലാരും കൂടെ ടെറസിൽ കയറി ബിയര് കുടി യും പാട്ടും മേളവും ഒക്കെ ആയി ആഘോഷിച്ചു.

<<<O>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.