അപരാജിതൻ 10 [Harshan] 7019

അതെ സമയം

ഓഫീസിലും ആകെ മഴ ആയിരുന്നു.

ആദി ആ മഴയത് അവിടത്തെ വലിയ കോറിഡോറില്‍ ചെന്ന് നിന്നു പാരപ്പെട്ടിന് സൈഡിലൂടെ ഒക്കെ മഴവെള്ളം ഒഴുകുക ആണ്, ആദി കൈകള്‍ നീട്ടി പിടിച്ചു അവന്റെ ആ മുറിവ് ഉണങ്ങിയ ഉള്ളം കയ്യിലേക്ക് മഴവെള്ളം വീണു കൊണ്ടിരുന്നു

മഴയുടെ ശബ്ദം ആണ് മനോഹരം ,

ഒപ്പം മണ്ണില്‍ നിന്നും ഉയരുന്ന ഗന്ധവും

പെട്ടെന്നുള്ള മഴ ആയിരുന്നു

അവന്‍ ആ കോറിഡോറിലൂടെ മഴയെ നോക്കി നടന്നു

ഒരു വലിയ ഇടിവെട്ട് അവിടെയും ഉണ്ടായി

ആ ഇടിവെട്ടില്‍ അവന്‍ പോലും  അറിയാതെ ഒരു ബലം കൈവരുന്നത് പോലെ

അവന്‍ അവിടെ ഉള്ള ഒരു തൂണില്‍ ചാരി നിന്നു കൈകള്‍ കെട്ടി കണ്ണുകള്‍ അടച്ചു

അപ്പൂ ,,,,,,,,,,,,,എന്നൊരു വിളി ആണ് അവന്‍ മനസില്‍ അനുഭവിച്ചത്

ഒരു മായകാഴ്ച പോലെ അകക്കണ്ണില്‍ പാറു

അവള്‍ ധരിച്ചിരിക്കുന്നത്‌ ഒരു സെറ്റ് സാരി ആണ്, ആ മഴയത് അവള്‍ നില്‍ക്കുക ആണ് … ദേഹം ആകെ മഴ കൊണ്ട് നനഞ്ഞിരിക്കുന്നു. ആ അവസ്ഥയില്‍ അവളെ കാണുവാന്‍ അതിമനോഹരി ആയിരിക്കുന്നു, അവളുടെ മുടിയിലൂടെ ഒക്കെ മഴവെള്ളം കിനിഞ്ഞു ഇറങ്ങുകയാണ്

അവള്‍ ആ സാരി ചുറ്റി എളിയില്‍ കുത്തിയിരിക്കുക ആണ്

അവള്‍ പെയ്യുന്ന മഴയെ നോക്കി കൈകള്‍ വീശി വട്ടം കറങ്ങുന്നു

വാ അപ്പു ,,,,,,,,,,,,,നല്ല രസവാ അപ്പു ,,,,,,,,,,,,,,,,,,അവള്‍ വിളിക്കുക ആണ്

പാറൂന്റെ അടുത്തേക് വാ അപ്പൂ ,,,,,,,,,,,,,,,

അവള്‍ ഉറക്കെ വിളിച്ചു

അവന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു

അപ്പോളേക്കും അവന്റെ ചുമലില്‍ ഒരു കൈ പതിഞ്ഞു

അവന്‍ കണ്ണ് തുറന്നു

തിരിഞ്ഞു നോക്കി

പ്രിയങ്ക ആണ്

എന്താ ആദി മഴയെ നോക്കി സ്വപനം കാണുക ആണോ ?

ഏയ് ,,,,ഒന്നൂല്ല ,,,ഓരോന്നൊക്കെ ഓര്‍ത് നിന്ന് പോയതാ പ്രിയങ്കാ

അപ്പൊ വെള്ളി പോകുകയല്ലേ ,,പോയി അടിച്ചു പൊളിച്ചും വാ

എന്തിനാ എന്താ എന്നൊന്നും പറഞ്ഞിട്ടില്ല ..

അതൊക്കെ അവിടെ ചെല്ലുമ്പോ പറഞ്ഞു തരും എന്ന് ,

എന്നാലും എന്താ എങ്ങനെ ആണ് എന്നൊന്നും അറിയില്ലല്ലോ അതാ

ഹ്മ്മ്,,,,ഒക്കെ ഭംഗി ആകും ആദി, ആദി ഈ കാര്യം ഇവിടെ ആരോടും പറയണ്ട കേട്ടോ

ഞാൻ ആരോടും പറഞ്ഞിട്ടില്ല

അത് നന്നായി നീ എന്ത് പറഞ്ഞാ ലീവ് എടുക്കുക ?

അതിപ്പോ എന്തേലും പറയാല്ലോ, കൂടിവന്ന ലോസ് ഓഫ് പേ അല്ലെ വരിക

ഇല്ല ,,,,വരില്ല, എം ഡി യുടെ ഓർഡർ ഉണ്ട് ആദിയുടെ ഒരു ലീവ് പോലും മാർക്ക് ചെയ്യണ്ട എന്ന് അതുകൊണ്ടു ആദി എത്ര ലീവ് എടുത്താലും സാലറി കട്ട് ഒന്നും ഉണ്ടാകില്ല

അതുകേട്ടു അവന്റെ മുഖം ഒന്ന് തെളിഞ്ഞു ഏതു കൊള്ളാല്ലോ

പിന്നെ അല്ലാതെ നല്ല കാര്യം അല്ലെ ,,,,,പിന്നെ വേറെ ഒരു കാര്യ൦ കൂടെ ഉണ്ട് ആദി

എന്താ

ഇപ്പൊ നിന്റെ സാലറിയിൽ നിന്ന് കട്ടിങ് ഇല്ല, പക്ഷെ ഡിഡക്ട് ചെയ്യുന്ന അമൌന്റ്റ് അത് നിന്റെ വോളന്ററി  പി എഫ് ലേക്ക് ആണ് പോകുന്നത്, അതും സ൪ പറഞ്ഞതാ, അപ്പൊ നിനക്കു ജോലി നിർത്തുമ്പോ പി എഫ് അമൌന്റ്റ്ന്റെ ഒപ്പം കിട്ടും ആ തുക കൂടി.

അതും കൊള്ളാം അല്ലോ ,,,,

അപ്പൊ എം ഡി ഇപ്പൊ നല്ലവൻ ആയി അല്ലെ, എന്നോട് വലിയ കലിപ്പ് ആയിരുന്നു ,,ആദി ചിരിച്ചു കൊണ്ട് പറഞ്ഞു

ആ …എന്തേലും ചെയ്യട്ടെ, എനിക്ക് നഷ്ടം ഒന്നും ഇല്ലാലോ

അവർ സംസാരിച്ചു നടന്നു ആദി ഓഫീസിലേക്കും കയറി, പ്രിയങ്ക മുകളിലേക്കും പോയി

<<<<<<<<O>>>>>>>>

പാറു ഒരുപാട് സന്തോഷത്തോടെ ആണ് വീട്ടിൽ വന്നത്

മാലിനി ആകെ വിഷമത്തിലും ആയിരുന്നു അപ്പുവിന്റെ സംസാരം ഒക്കെ കേട്ടതു കാരണം

എന്നാലും പുറത്തു കാണിച്ചില്ല എന്ന് മാത്രം

പാറു പോയി മാലിനിയെ ഉമ്മ വെച്ച്

നേരെ റൂമിൽ പോയി ബാഗ് ഒക്കെ വെച്ച് കമഴ്ന്നു കിടന്നു ആ ചന്ദന വിഗ്രഹം എടുത്തു കയ്യിൽ പിടിച്ചു

എന്നിട്ടു കണ്ണനെ നോക്കി നാണം കൊണ്ട് ചിരിച്ചു

ശിവ പറഞ്ഞു കണ്ണാ ,,,,,എന്നോട്

ശിവ എന്നെ പാറു എന്നാ വിളിക്കുന്നത് ,

എന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് പറഞ്ഞു

എനിക്കും ഇഷ്ടമല്ലേ ,,ഞാനും പറഞ്ഞല്ലോ

ഹി ഹി,,,കണ്ണനു എന്നെ വലിയ ഇഷ്ടം ആണല്ലേ

അതോണ്ടല്ലേ ഇതൊക്കെ നടത്തി തന്നത് പൊന്ന്നു ഒരുപാട് സന്തോഷം ആയിട്ടോ കണ്ണാ

എന്നാലും ശിവ പോയാൽ പിന്നെ എങ്ങനെ ആണ് കാണുക ..എപ്പോളാ വരിക

അപ്പൊ പൊന്ന്നു ഒരുപാട് സങ്കട൦ ആകില്ലേ

എന്നാലും പോകുന്നതിനു മുന്നേ പറഞ്ഞില്ലേ ഇഷ്ടാണ് എന്ന് അതുമതി

ശിവയും സമ്മതിച്ചു കണ്ണാ പൊന്നുവിന്റ പോലെ തന്നെ ആണ് ശിവക്കും അപ്പൊ പൂർവജന്മത്തിൽ ഞങ്ങള്ക് ബന്ധം ഉണ്ടായിരിക്കണം, വിവാഹം നടക്കാതെ പോയത് കൊണ്ട് ആകണം ഇപ്പൊ പിറന്നത് വിവാഹം കഴിക്കാൻ വേണ്ടി, എന്നാലും ഇനിയും കാത്തിരിക്കേണ്ട ഇരുപത്തി അഞ്ചു വയസു ആകുന്നത് വരെ.

അതാ കഷ്ട്ടം

ഒളിച്ചോടി പോയാലോ ,,,,,,

ഹ്മ്മ്,,,,,അത് വേണ്ടല്ലേ ,,,,എന്റെ കല്യാണം ഒക്കെ നടത്താൻ ഇവർക്കും കൊതി ഉണ്ടാകില്ലേ

അപ്പൊ പോണില്ല

അവൾ ആ ചന്ദനവിഗ്രഹത്തിനു ഒരു മുത്തം കൊടുത്തു കൊണ്ട് കുളിക്കുവാൻ ആയി പോയി

<<<<<<<<<<O>>>>>>>>>>

 വെള്ളിയാഴ്ച വൈകുന്നേര൦ ഏഴുമണിയോടെ ആദി എയർപോർട്ടിൽ എത്തി

എം ജെ യും അവിടെ ഉണ്ടായിരുന്നു

ചെക് ഇൻ ചെയ്തു സെക്കുരിടി  ചെക്കിങ് ഒക്കെ കഴിഞ്ഞു ഗേറ്റ് ലേക്ക്നീങ്ങി

എട്ടേ മുപ്പത്തിനു ഫ്ളൈറ് ടേക്ക് ഓഫ് ചെയ്തു

പത്തരയോടെ മുംബൈ ഛത്രപതി ശിവജി മഹാരാജ് എയർപോർട്ടിൽ എത്തി.

അവിടെ അവർക്കായി കാർ പറഞ്ഞിട്ടുണ്ടായിരുന്നു

അവർ ബാഗേജ്യൂ൦ ഒക്കെ ആയി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി

നല്ല ട്രാഫിക് ഉണ്ടായിരുന്നു

മുക്കാൽ മണിക്കൂർ കൊണ്ട് അവർ  സാന്താക്രൂസിൽ  ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി

അവർ പുറത്തേക്ക് ഇറങ്ങി

ആദി നോക്കിയപ്പോൾ വലിയ ഒരു ഹോട്ടൽ ആണ് ഹോട്ടൽ മിലൻ ഇന്റർനാഷണൽ , കോത്വാഡി ഏരിയയിൽ സാന്താക്രൂസ് വെസ്റ്റ് ഭാഗത്തായി

“എം ജെ , ഇത് നിങ്ങടെ ഹോട്ടൽ എങ്ങാനും ആണോ, ഇതും മിലൻ ആണല്ലോ “

“ആദി ,,ഞാൻ അത്രയും പണക്കാരൻ അല്ല, ഞാൻ ഇവിടെ ആണ് വരുമ്പോൾ താമസിക്കാ൪, പിന്നെ എന്റെ പേരുമായി ഒരു സാമ്യം കൂടെ ഉണ്ടല്ലോ. അതും ഒരു കൗതുകം എന്ന് മാത്രം”

അവർ ഹോട്ടലിനുള്ളിലേക് കയറി

ഒരു ഡബിൾ ബെഡ് റൂം ആണ് ബുക്ക് ചെയ്തിരുന്നത് രണ്ടു സെപ്പറേറ്റ ബെഡ് ഉണ്ട്, അവരെ ബോയ് അങ്ങോട്ടേക്ക് കൊണ്ടുപോയി

അവിടെ ചെന്ന് കുളിച്ചു വസ്ത്രം ഒക്കെ മാറി പുറത്തേക്ക് ഇറങ്ങി അവിടെ ഒക്കെ ഒന്ന് ചുറ്റി അടിച്ചു, രണ്ടു മണിക്കൂർ കഴിഞ്ഞു അവർ ഹോട്ടലിൽ എത്തി, ഭക്ഷണമൊക്കെ കഴിഞ്ഞു കുറെ നേരം വർത്തമാനവും ലോകകാര്യവും ഒക്കെ പറഞ്ഞു സമയ൦ ചിലവഴിച്ചു, അതിനു ശേഷം കിടന്നുറങ്ങി

 

പിറ്റേന്ന് ഒരു എട്ടരമണിയോടെ റെഡി ആയി കാറിൽ നേരെ അന്ദേരി ക്കു പുറപ്പെട്ടു അവിടെ ആണ് ഗ്രിഫിത്  റെഡിങ്ഇടണ് ഇന്ത്യ ലിമിറ്റഡ് ന്റെ ഓഫീസ് , ഒരു ബഹുനില കെട്ടിടം അതിൽ പതിനൊന്നാം നിലയിൽ ആണ് ഗ്രിഫിത്  റെഡിങ്ഇടണ് ഇന്ത്യ ലിമിറ്റഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്

അവിടെ എല്ലാവരും എം ജെ യുടെ പരിചയക്കാർ തന്നെ

അവിടത്തെ ക്രിയേറ്റീവ് പ്രൊഡ്യുസർ  സിദ്ധാർഥ് ശ്രീവാസ്തവ യുടെകാബിനിൽ ചെന്ന്

അദ്ദേഹം അവരെ സ്വീകരിച്ചു

ആദിയെ കണ്ടു കൈ ഒക്കെ കൊടുത്തു

ആദിയെ നേരിൽ കണ്ടപ്പോൾ തന്നെ എം ജെ യോടെ നേരിട് പറഞ്ഞു ബേസ്ഡ് സെലെക്ഷൻ എന്ന് തന്നെ പറഞ്ഞു

എം ജെ യോട് അദ്ദേഹം വിവരങ്ങൾ ഒക്കെ പറഞ്ഞു, ആദിക് ഓക്കേ ആണെകിൽ ഇന്ന് തന്നെ കോൺട്രാക്ട് സൈൻ ചെയ്യാം എന്നും പറഞ്ഞു

എം ജെ ആദിക്ക് വിശദീകരിച്ചു കൊടുത്തു, അവിടെ രണ്ടു ആഡ് ഫിലിം ഷൂട്ടിംഗ് ഉണ്ട് ഒന്ന്  എമറാൾഡ് എന്ന സ്യുട് ബ്രാന്റ് ഇൻടെ, രണ്ടാമത്തേത് ഒരു വജ്ര ബ്രാൻഡ് ഇൻടെ ഡീ ഷൈൻസ് അഞ്ചു ദിവസം കൊണ്ട് എല്ലാം കഴിയും, ഇതിന്റെ കമ്പനികൾക്കു നിലവിൽ ചെയ്യുന്ന പോലെ സിനിമനട൯മാരെ വെച്ച് ബ്രാൻഡ് അംബാസിഡർ ആക്കി ചെയ്യാൻ താല്പര്യം ഇല്ല, പുതുമ ആണ് തേടുന്നത്

അതിനായി കുറച്ചു നല്ല മോഡൽസ്നെ തേടി, അങ്ങനെ ആണ് എം ജെ വഴി ആദിയുടെ ഫോട്ടോ കിട്ടുന്നത്, അവർ അത് കമ്പനിയിലെ കൺസെർണ്ടു ഓഫീസേഴ്‌സിന് അയച്ചു കൊടുത്തു, പലരിൽ നിന്നും അവര്ക് ഇഷ്ടമായത് ആദിയുടെ ആണ്. അവർ എന്തൊക്കെ ആണ് ഷൂട്ടിംഗ് എങ്ങനെ ഒക്കെ ആണ് എല്ലാം ആദിക്ക് വിശദീകരിച്ചു കൊടുത്തു

അതെല്ലാം ആദിക്ക് മനസിലായി, പക്ഷെ അവന്റെ ഭയം ആക്ടിങ് ആയിരുന്നു, ജീവിതത്തിൽ ആക്റ്റിങ് ചെയ്യാത്ത അവനെന്നങ്ങനെ ആക്ട് ചെയ്യാൻ സാധിക്കും അതവൻ അവരോടു പങ്കു വെച്ച്

അതുകേട്ടു സിദ്ധാർത് പറഞ്ഞു, ആദി യു ഡോണ്ട് ഹാവ് റ്റു ആക്ട്, യു ജസ്റ്റ് ബീഹെവ് വാട്ട് വി ഡയറക്ട് ഇൻഫ്രണ്ട് ഓഫ് ദി കാമറ, അതിൽ ഡീ ഷൈൻസ് ഡയമണ്ട് ന്റെ ആഡ് കുറച്ചു ഹെവി ബഡ്ജറ് ഇട്ടത്‌ ആണ് കാരണം അതിൽ ആക്ഷൻ സീക്എൻസികൽ ഉണ്ട്,

ആദ്യത്തെ സ്യുട് ഇൻടെ പരസ്യം ഇന്ന് ഉച്ചക്കും നാളെയും ആയി തീരും, ഡയമണ്ട് ഇൻടെ പരസ്യം മൂന്നു നാലു ദിവസം എടുക്കും ,,,

ആദി എം ജെ യെ ഒരു ആശങ്കയോടെ നോക്കി, കുഴപ്പമില്ല ആദി ഒകെ പറഞ്ഞോ

ആദി ആത്മവിശ്വാസത്തോടെ ഓക്കേ പറഞ്ഞു

അവര്ക് ഒരു നിബന്ധന മാത്രമേ ഉള്ളു, ഈ ആഡ് ഷൂട്ടിംഗ് കഴിഞ്ഞു ആറു മാസത്തേക്ക് മറ്റു ആഡുകൾ കമ്മിറ്റ് ചെയ്യരുത്, അതിനു സെപ്പറേറ്റ ഒരു കൊമ്പൻസേഷ൯ അവർ തരും,

അപ്പോളേക്കും അഗ്രിമന്റ് ഡ്രാഫ്റ്റ് അവർ കൊണ്ട് വന്നു

ആദിയുടെ വായിക്കാൻ പറഞ്ഞു

അവനതു വായിച്ചു നോക്കി ഒകെ ആണ്

ഇനി പേമെന്റ് ഡീറ്റെയിൽസ്, ആദ്യത്തെ സ്യുട് ഇൻടെ ആഡ്നു  രണ്ടു ലക്ഷം രൂപ, രണ്ടാമത്തെ ആഡ് കോംപ്ലികേറ്റഡ് ആയതു കൊണ്ട് അതിനു അഞ്ചു ലക്ഷം, ഇനി ആറുമാസത്തേക്ക് ആക്ട് ചെയ്യാതെ ഇരിക്കാൻ മാസം മുപ്പതിനായിരം വെച്ച് ആറു മാസത്തേക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ ,,,ഒക്കെ കൂടെ ഒരു ഒന്‍പതു  ലക്ഷം കയ്യിലേക്ക് കിട്ടും

ആദി കുറച്ചു നേരം അന്ധാളിച്ചു ഇരുന്നു പോയി

ഇത്രയുമോ ?

അത് കണ്ടു എം ജെ യും സിദ്ധാർഥും നോക്കി ചിരിച്ചു

“ആദി ഇതൊക്കെ കുറവല്ലേ, തന്റെ തുടക്കം അല്ലെ”

അങ്ങനെ എഗ്രിമെന്റ് സൈൻ ചെയ്തു

അന്ന് ഉച്ചകഴിഞ്ഞു ഷൂട്ടിംഗ് ആരംഭിച്ചു

മൂവീസ് നു സെറ്റ് ഇടുന്ന ഫിലിം സിറ്റിയിൽ ആണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്

പരസ്യങ്ങൾക് പലതിനും ലോജിക്ക് ഒന്നും ഇല്ലല്ലോ, ഒരു മണിക്കൂർ കൊണ്ട് അവൻ എമറാൾഡ് സ്യുട്ടു ഒക്കെ ധരിച്ചു, കോസ്റ്റും ഭംഗി ആയി മേക് അപ്പു ഒക്കെ ഭംഗി ആയി ചെയ്തു, അവനു സ്‌ക്രിപ്ടു പറഞ്ഞു കൊടുത്തു

എമറാൾഡ് എന്ന സ്യുട് ഇൻടെ ബ്രാൻഡ് ആഡ് ആണ്

എമറാൾഡ് – ദി യൂണീക് മാൻ എന്ന ക്യാമ്പയിൻ ആണ് ഇപ്പൊ അവർ മുന്നോട്ടു വെക്കുന്ന ആശയം

മറ്റുളവരിൽ നിന്ന് വേറിട്ട് ചിന്തിക്കുന്നവർ, പെരുമാറുന്നവർ ആ ഒരു തരത്തിൽ ഉളള പരസ്യം. ഡയറക്ടർ എല്ലാം കൃത്യമായി പറഞ്ഞു കൊടുത്തു അവനു എല്ലാം മനസിലായി

തിരക്കേറിയ ഒരു റോഡ് ആണ് സെറ്റ് ഇട്ടിരിക്കുന്നത്, ഒരുപാട് വാഹനങ്ങൾ ഒക്കെ ബ്ളോക് ആണ് ഇടയ്ക്കു മഴയും, ഹോൺ അടികളൂം ഒക്കെ ആയി അതിൽ പിന്നിലായി ഒരു വിലകൂടിയ കാർ വന്നു നിക്കുന്നു,

അതായിരുന്നു സ്റ്റാർട്ടിങ് സീൻ

അന്നും പിറ്റേന്നും ഉച്ചയോടെ എമറാൾഡ് ബ്രാൻഡിന്റെ ആഡ് ഷൂട്ടിംഗ് കഴിഞ്ഞു.

അന്ന് ഉച്ചയോടെ അവരുടെ രത്നഗിരിയിലേക് പുറപ്പെട്ടു അവിടെ ആണ് സെറ്റ് ഒക്കെ ഇട്ടിരിക്കുന്നത്

ഒരു പഴയകാല രാജ്യവും ആളുകളും  ഒക്കെ

അതിൽ കുതിരയോടിക്കലും സംഘട്ടനവും ഒക്കെ ഉണ്ട്, ആദിക്കു  മുൻപ് കുതിര ഓടിച്ചു പരിചയമുണ്ട് എങ്കിലും അവിടെ കുതിരയെ പായിച്ചു നന്നായി പ്രാക്ടീസ് ചെയ്തു.അതിൽ ആക്ട് ചെയ്യാൻ വന്നിരിക്കുന്ന മോഡല്‍  ദീപിക ബത്ര, രാജകുമാരിയുടെ ഒക്കെ വേഷം ഒക്കെ അണിഞ്ഞു ആണ്, ആദിയുടെ മേക് ആപ്പ് ഒക്കെ കഴിഞ്ഞു, അവൻ മിററിൽ നോക്കിയപ്പോ പഴേകാല രാജാക്കന്മാരുടെ വേഷം,,കൊള്ളാം നല്ല ഗെറ്റ് അപ് ഒക്കെ ഉണ്ട് ,,,,

അവൻ എം ജെ യെ നോക്കി ,