അപരാജിതൻ 10 [Harshan] 7016

അന്ന് ഉച്ചക്ക് കോളേജിൽ

അന്ന് ശിവരഞ്ജന്റെ ക്‌ളാസ് ഒക്കെ കഴിഞ്ഞു

അന്ന് ഒരു പ്രത്യേകത കൂടെ ഉണ്ടായിരുന്നു, ഗസ്റ് ഫാക്കൽറ്റി ആയി ആണ് ശിവ വന്നത് ശിവയുടെ ക്‌ളാസ് ഇൻടെ അവസാനദിവസം ആയിരുന്നു അന്ന് കൂടാതെ ശിവക്ക് ഉപരി പഠനത്തിനായി വിദേശത്തു പോകുവാൻ ഉള്ള കാര്യങ്ങൾ ഒക്കെ റെഡി ആണ് ഒന്നര മാസത്തിനുളിൽ പോകണം, ഇതൊക്കെ മനസിൽ കണ്ടുകൊണ്ടു വളരെ വേഗം തന്നെ ആണ് ക്‌ളാസുകൾ എടുത്തു പോയിരുന്നതും.

ക്‌ളാസിൽ വെച്ചാണ് ഇനി ക്‌ളാസ് ഉണ്ടാകില്ല, വേറെ ഫാക്കൽറ്റി വരും, എന്നും മറ്റു തിരക്കുകൾ ഒക്കെ ആയി ഇനി ഇങ്ങോട്ടു വരവ് സാധിക്കില്ല എന്നും ശിവ പറഞ്ഞത്

അതുകൂടി കേട്ടതോടെ പാർവതിയുടെ ഹൃദയം നുറുങ്ങുന്ന വേദന ആയിരുന്നു

അവളുടെ കണ്ണുകൾ നനവാർന്നു

ഇനി ഈ കാഴ്‌ചയും സാമീപ്യവും ഒന്നും കിട്ടില്ലല്ലോ എന്നോർത്ത് അവൾ ആകെ വിഷമത്തിൽ ആയി, ക്‌ളാസിനിടക് ശിവ പാറുവിനെ നോക്കുന്നുമുണ്ടായിരുന്നു അവളുടെ ആ നിറയുന്ന കണ്ണുകളും അവൻ ശ്രദ്ധിച്ചു .

ക്‌ളാസ് കഴിഞ്ഞു, കുറച്ചു നേരം എല്ലാരോടും ഒക്കെ ആയി സംസാരിച്ചു

അതുകഴ്ഞ്ഞു അവൻ വെളിയിൽ ഇറങ്ങി

വിദ്യാർത്ഥികളും ഇറങ്ങി

പാറുനു ആകെ ഒരു വിഷമവും ബുദ്ധിമുട്ടും പോലെ

അവൾ ദേവികയോട് പറഞ്ഞു അടുത്ത സെഷൻ ഇരിക്കുന്നില്ല പോകുക ആണ് എന്ന് പറഞ്ഞു

ദേവിക അവളെ ടൌൺ വരെ ആക്കാം എന്ന് പറഞ്ഞു എങ്കിലും അവൾ വേണ്ട എന്ന് പറഞ്ഞു ബാഗും കൊണ്ട് ഇറങ്ങി, ചെറുതായി മഴകോൾ വെച്ചിട്ടുണ്ട്, ആകെ മഴ പെയ്യുവാൻ ഉള്ള അന്തരീക്ഷം ശിവയുടെ കാർ പുറത്തു ഉണ്ടായിരുന്നു, കാത്തു നില്ക്കാൻ അവൾ നിന്നില്ല ഇറങ്ങി നടന്നു, ആ വാർത്ത അവളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു.

അവൾ കോളേജിന്റെ  ഗേറ്റ് കടന്നു മെയിൻ റോഡിലേക്കു നടന്നു കൊണ്ടിരിക്കുക ആയിരുന്നു, അപ്പോളേക്കും മഴ പെയ്തു തുടങ്ങി, മേഘങ്ങളില്‍ നിന്നും മഴ പെയ്യ്തിറങ്ങുന്നത് പോലെ  അവളുടെ ഹൃദയവും വേദനകൊണ്ട് നിറഞ്ഞു കണ്ണുകളിലൂടെ ജലകണങ്ങളായി പൊഴിയുക ആയിരുന്നു അപ്പോൾ ആണ്, പുറകിൽ ഒരു ഹോൺ ശബ്ദം കേട്ടത്‌

ശിവ ആണ് കാറും കൊണ്ട്

അവൻ വണ്ടി നിർത്തി കയറുവാൻ പറഞ്ഞു

അവൾ മുഖം തിരിച്ചു വിഷമത്തോടെ

ഇങ്ങോട്ടു കയറടോ എന്ന് പറഞ്ഞു അവളെ നിർബന്ധിച്ചു

അവൾ കയറി കാർ മുന്നോട്ടേക്ക് എടുത്തു

 

ആ മഴയത്തു കുളിരുന്ന അന്തരീക്ഷത്തിൽ കാർ മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു

എന്താ നേരത്ത പോണത് ?

നല്ല സുഖ൦ തോന്നുന്നില്ല

ഹോസ്പിറ്റലിൽ പോകണോ ?

വേണ്ട

എന്താ ഇങ്ങനെ ഈ മുഖത്ത് ഇത്രേം ഘനം പിടിച്ചു വെക്കുന്നെ ?

ഒന്നൂല്ല്യ

ഒന്നാമത് പൂര്‍ണ്ണ ചന്ദ്രനെ പോലെ സുന്ദരമായ മുഖം, അതില് ഇത്രേം കാര്‍മേഘം ഒന്നും വേണ്ട കേട്ടോ ..?

അവള്‍ ഒന്നും മിണ്ടാതെ പുറത്തേക് നോക്കി ഇരുന്നു.

പാറു ,,,,,,,അവൻ അവളെ വിളിച്ചു

അവൾ ആ വിളിയിൽ അവന്റെ മുഖത്തേക്ക് നോക്കി

അവളുടെ കണ്ണുകൾ നന്നായി നിറയുന്നുണ്ടായിരുന്നു

എന്തിനാ കരയുന്നതു ?

അവൾ കയ്യിലെ കർചീഫ് കൊണ്ട് കണ്ണുകൾ ഒപ്പി

ഹ്മ്മ്,,,,,ഹ്മ്മ്,,,,,,,ഒന്നുമില്ല ,,

ഹ ,,,,പറയുന്നേ…പാറു …

പോകാന്നു പറഞ്ഞില്ലേ ?

ആ പോകാണ് ,,,,പോകാതെ പറ്റില്ല അതല്ലേ

ഹ്മ്മ്,,,ഹ്മ്മ് ,,,,,വെറുതെ ഒന്ന് മൂളുക മാത്രം അവൾ ചെയ്തു

ഈ പാറു ഒരു തൊട്ടാവാടി ആണല്ലോ

ഞാൻ തൊട്ടാവാടി ഒന്നും അല്ല

അല്ല പാറു എന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ?

ഇനി കാണാൻ പറ്റില്ലല്ലോ ..

ആഹ,,,,അതുകൊള്ളാലൊ …കണ്ടില്ലേ ഇപ്പോ എന്താ ?

എനിക്ക് കാണാതെ ഇരിക്കാൻ വയ്യ ,,,,,എന്ന് പറഞ്ഞു അവൾ കർച്ചീഫിൽ മുഖം പൊത്തി വിതുമ്പി കരഞ്ഞു

അതോടെ ശിവക്ക് മനസിന്‌ ഒരു വല്ലായ്മ അനുഭവപ്പെട്ടു

പാറു ,,എന്താ ഇത് കരയല്ലേ …ശേ എന്താ ഈ കുട്ടി കാട്ടണത്

അവൻ അവളെ ആശ്വസിപ്പിച്ചു

അവൾ മുഖം ഒക്കെ തുടച്ചു

എനിക്കറിഞ്ഞൂടാ ,,,എനിക്ക് എന്താന്നു പക്ഷെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു ഇഷ്ടവാ …എപ്പോളും കാണണം എന്നും ശബ്ദം കേൾക്കണം എന്നും ഒക്കെ ഉണ്ട് ,,എവിടെയോ കണ്ടു മറന്ന മുഖം ആണ് അതൊക്കെ ആണ് എന്നെ കിറുക്ക് പിടിപ്പിക്കുന്നത്

അവൾ വിതുമ്പി കൊണ്ട് പറഞ്ഞു

ആർക്കും എന്റെ മനസ് മനസിലാകില്ല , വീട്ടിൽ ആർക്കും , മനസിലാക്കെണ്ടവരും മനസിൽ ആക്കുന്നില്ല അതൊക്കെയാ സങ്കട൦

ശിവ വണ്ടി സാവധാനത്തിൽ ഓടിച്ചു അവളെ നോക്കി

പാറു ….

ഹ്മ്മ്,,……

അപ്പൊ എന്നെ  കാണാതെ ഇരിക്കാന്‍ കഴിയില്ല്യാന്നാണോ ?

അവള്‍ക് മറുപടി ഉണ്ടായിരുന്നില്ല…

എന്തേലും ഒന്ന് പറയു പാറു ……..എന്നെ കാണാതെ ഇരിക്കാന്‍ കഴിയില്ല്യന്നാണോ ?

മ് …………..അവള്‍ ഒന്ന് മൂളുക മാത്രം ചെയ്തു, ഒപ്പം കണ്ണുകളും ഒപ്പി

ശിവ ചെറുതായി മന്ദഹസിക്കുക മാത്രം ചെയ്തു

ഇതൊക്കെ തന്നെയാടോ എന്റെ ഉള്ളിലും ഉള്ളത് ….

അതുകേട്ടു ആശ്ചര്യത്തോടെ നിറയുന്ന കണ്ണുകളോടെ പാറു ശിവയെ നോക്കി

അവളുടെ ഉള്ളില്‍ അത്ഭുതം എന്ന വികാരം ആയിരുന്നു

സത്യമാ ഞാൻ പറഞ്ഞത്

ശിവ നിശബ്ദനായി, നേരെ നോക്കി വണ്ടി ഓടിച്ചു

അതെ അത്ഭുതത്തോടെ അവള്‍ ശിവയെ നോക്കി ഇരുന്നു

തന്റെ ഉള്ളിൽ ഉള്ള അതെ ഫീലിംഗ് ഒക്കെ എനിക്കുമുണ്ട്, കണ്ട അന്ന് മുതലേ ഉള്ളതാ എങ്ങനാ ഇതൊക്കെ പറയുക എന്ന് മാത്രം അറിയില്ലായിരുന്നു …അതാ പറയാഞ്ഞത്…

അത് കേട്ട് അവൾക് പറയുവാൻ വാക്കുകൾ ഉണ്ടായില്ല, അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു തന്നെ കണ്ട അന്ന്, തന്റെ സ്വരം കേട്ട അന്ന്, അന്നേ ഉള്ളിൽ പതിഞ്ഞത, കൂടെ ഉള്ളിൽ ഒരു തോന്നലും ഈ മുഖവും ഈ ശബ്ദവും ഒക്കെ എവിടെയോ കേട്ട് മറന്നത് ആണ് എന്ന്, ഒരു മുജന്മബന്ധം പോലെ, അങ്ങനെയേ പറയാൻ സാധിക്കൂ ,,,,എവിടെയോ എവിടെയോ കണ്ടു മറന്ന ഒരാൾ ,,,ആ ആൾ ആണ് പാറു എനിക്ക്, എനിക്ക് കണ്ടപ്പോൾ പോലും അപരിചിതത്വം ഒട്ടും തോന്നിയില്ല എനിക്ക് നന്നായി അറിയാവുന്ന ഒരാൾ ,,,അങ്ങനെ തന്നെ ആണ് തോന്നിയത്, എന്നാൽ ഒരിക്കൽ പോലും ഞാൻ പാറുവിനെ കണ്ടിട്ടും ഇല്ല, കാണാത്ത ഒരാളെ കാണുമ്പോ അങ്ങനെ ഒക്കെ തോന്നുക എങ്കിൽ അത് മുജ്ജന്മവുമായി ബന്ധപ്പെട്ടത്‌ ആവില്ലേ ,,,

അല്ലെ പാറു……എന്താ പാറുവിനു മനസില്‍ തോന്നുനത്?

അതൊക്കെ തന്നെയാ ,,,എനിക്കും തോന്നുന്നത് , എനിക്ക് ഒരുപാട് ഒരുപാട് പരിചയമുള്ള ആരെയോ കാണുന്ന പോലെ ….പാറു മറുപടി പറഞ്ഞു

മഴ നല്ല പോലെ കുളിരുമായി പെയ്യുന്നു

കാർ മുന്നോട്ടു പോയി കൊണ്ടിരുന്നു

ശിവ കാറിൽ മൃദുവായ ശബ്ദത്തിൽ പാട്ടു വെച്ചു

ബഹുധാരി രാഗത്തിൽ ഉള്ള ഒരു വയലിൻ കോമ്പോസിഷൻ ആയിരുന്നു ആ രാഗം അവിടെ ഒഴുകിയപ്പോ ആശ്വാസത്തിന്റെ സാന്ദ്രഭാവം ആണ് അവർക്ക് പകർന്നു കൊണ്ടിരുന്നത്, മനസിലെ വിഷമതകൾ ഒക്കെ അകന്നു പ്രണയവും സന്തോഷവും ഒക്കേ മനസിൽ നിറഞ്ഞു ഒരു തര൦ വിശ്രമാവസ്ഥ മനസിന്‌ പകരുന്ന പോലെ

പാറുവിനു അറിയോ ?, അന്ന് തന്റെ ഓഫീസിലെ ഫങ്ഷന് വന്നപോ , തന്റെ സമീപം ഇരുന്നപോള്‍, ഒരുമിച്ചു പോയി പ്രൈസ് കൊടുത്തപ്പോ, പിന്നെ അമ്മയുമായി ഒക്കെ ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിച്ചപ്പോ, ഒടുവില്‍ എന്നെ യാത്ര അയക്കാന്‍ വന്നപോ ,,,എല്ലായിടത്തും ഞാന്‍ അനുഭവിച്ച ഈ പാറുവിന്റെ സാമീപ്യം …എങ്ങനാടോ ഞാന്‍ അനുഭവിച്ച ആ സന്തോഷം പറഞ്ഞു തരേണ്ടത്‌ ,,,

എനിക്ക് പാറുവിനോട് ഒരുപാട് സ്നേഹമാ ,,,,,,,,,,,,,,,

ബഹുധാരി രാഗത്തിന്റെ പശ്ചാത്തലത്തിൽ അവനതു പറഞ്ഞപ്പോൾ കാലങ്ങളായി താൻ കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടപോലെ അവളുടെ കാതുകൾ കുളിർ നിറഞ്ഞവ ആയി, ആ ഒരു അവസ്ഥയിൽ ഹൃദയമിടിപ്പ് വർധിക്കുന്ന പോലെ ആയി,നനവാർന്ന കണ്ണുകളിൽ  ആയിരം ദീപങ്ങൾ തെളിഞ്ഞ പോലെ തിളക്കം, മുഖത്ത് ലജ്ജ നിറഞ്ഞ കവിളുകളിൽ ശോണിമ പരന്നു , പുറത്തു നല്ല പോലെ പെയ്യുന്ന മഴയും

എന്നെ ഇഷ്ടം ആണോ പാറുവിനു ?

അവന്റെ ആ ചോദ്യം അവളെ തീവ്രമായ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോയി. ആ മുഹൂർത്തത്തിൽ മുഴങ്ങുന്ന സംഗീതം ബഹുധാരിയിൽ നിന്നും കേദാരത്തിലേക് വഴിമാറി പ്രണയത്തിന്റെ ലഹരിയേയും അത്ഭുതാവസ്ഥയെയും ഒക്കെ ആ നേരം ആ നാദവീചികളിലേക്ക് വിലയം പ്രാപിപ്പിച്ചു കൊണ്ടിരുന്നു, പ്രണയത്തിന്റെ ഉദാത്തമായ ആനന്ദ അനുഭൂതി ഇരുവരുടെയും മനസുകളിലേക്ക് ആ നാദധാര പൊഴിച്ചു കൊണ്ടിരുന്നു,

കാറിന്റെ ചില്ലുകളിലൂടെ അതിനു സാക്ഷി ആയി മഴവെള്ളം ഒഴുകി കൊണ്ടിരുന്നു

വിശ്രാന്തിയിൽ നിന്നും ലഹരിയുണർത്തുന്ന പ്രണയതീവതയിലേക്

ശിവ തന്നോട് ചോദിക്കുന്നു …ഇഷ്ടമാണോ ശിവയെ എന്ന് ?

അവൾക് പറയാൻ വാക്കുകൾ കിട്ടുന്നില്ല

എന്ത് പറയും എങ്ങനെ പറയും

വെറും ഇഷ്ടാണ് എന്നൊരു വാക്ക് കൊണ്ട് എങ്ങനെ ആണ് തന്റെ ഉള്ളിലെ ഉത്കൃഷ്ടമായ പ്രണയം വിവരിക്കുക, പൂർണ്ണതയോടെ പറയുവാൻ എന്ത് വാക്കുകൾ ആണ് ഉപയോഗിക്കേണ്ടത്

അവൾ വിഷണ്ണയായി

പാറു ,,,,

ഹ്മ്മ്,,,,,,,,,,,,,,,,,,,,,,,,,,,അവൾ മൂളി

എന്നെ ഇഷ്ടമാണോ എന്ന് ,,,,,,,,മറുപടി തന്നില്ലലോ എനിക്ക് …..ഞാന്‍ അര്‍ഹിക്കാത്തത്‌ ആണോ ആഗ്രഹിക്കുന്നത്, എന്നെ ഇഷ്ടമല്ലന്നുണ്ടോ …….

ഞാൻ ,,,,ഞാനെന്താ പറയേണ്ടത് ,,,,,, ഞാൻ ഇത്രയും നാള്‍ ആയി തേടുന്ന ഗന്ധർവ്വൻ ആണ് ,,,, തേടുന്ന രാജകുമാരൻ ആണ് ,,,,എന്നോട്,,,, ഇപ്പൊ എന്നോട് ഈ ചോദ്യം ചോദിക്കുന്നത് ………… ഇഷ്ടമാണോ എന്ന് ..എന്താ ഞാന്‍ പറയേണ്ടത് ….

അവൾ പറഞ്ഞ ആ വാക്കുകളിൽ എല്ലാം ഉണ്ടായിരുന്നു

ആ മറുപടി കേട്ട് അവന്റെ മനസും മുഖവും നിറഞ്ഞു, സന്തുഷ്ടമായ മുഖത്തോടെ ആനന്ദത്താല്‍ തിളങ്ങുന്ന മിഴികളോടെ ശിവ പാറുവിനെ നോക്കി ,,

പാറു ,,,,,,,ഐ റിയലി ലവ് യു ….

ശിവ ഇടത്തെ കൈ കൊണ്ട് പാറുവിന്റെ വലത്തേ കൈയിൽ അമർത്തി പിടിച്ചു

ആ ഒരു മുഹൂര്‍ത്തത്തില്‍ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ ഉന്നതമായ ആനന്ദതാല്‍ പാറു മിഴികള്‍ പൂട്ടി

ഉജ്ജ്വലമായ പ്രകാശത്തോടെ മാനത്തു നിന്നും ആയിരം സൂര്യൻ മാർ ഒരുമിച്ചു ഉദിച്ച പോലെ വെളിച്ചം വിതറി ശക്തമായ ഒരു ഇടിമിന്നൽ അവിടെ തെളിഞ്ഞു കാറിന്റെ ചില്ലിനുള്ളിലൂടെ ആ കാറിനുള്ളിൽ വരെ അത് ബാധിച്ചു അതോടൊപ്പം അതി ശക്തി ആയ ശബ്ദത്തിൽ ഒരു ഇടിമുഴക്കവും, ഭയന്നു കൊണ്ട് ഇരുവരും കൈകൾ പിൻവലിച്ചു.

ഇരുവരും നന്നായി ഞെട്ടി വിറച്ചിരുന്നു……… പ്രകൃതിയിലെ ആ മാറ്റം കണ്ടു

അതുവരെ കാറില്‍ മുഴങ്ങിയിരുന്ന ഗാനം നിശ്ചലമായി

മറ്റൊരു ശബ്ദവും ഇല്ല

പുറത്തു ഇടിമിന്നലും ഇടിമുഴക്കവും മാത്രം

വേറെ ഒന്നും അവ൪ക് സംസാരിക്കാൻ സാധിച്ചില്ല,

അപ്പോളേക്കും ടൗണിൽ ബസ് സ്റ്റോപ്പിന് സമീപം വണ്ടി നിർത്തി

ഞാൻ വിളികാം എന്ന് ശിവ പാറുവിനോട് പറഞ്ഞു

പാറു ആ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി

ഡോര്‍ അടച്ചു

അവൾ ബൈ കൊടുത്തു

അവനും കൈ വീശി കാർ മുന്നോട്ടേക് എടുത്തപ്പോൾ

ആ ഓഡിയോ സിസ്റ്റത്തിൽ നിന്നും മറ്റേതോ പാട്ടു മുഴങ്ങി കേട്ട് കൊണ്ടിരുന്നു

 

<<<<<<<<O>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.