അപരാജിതൻ 10 [Harshan] 7019

അപ്പുവിന്റെ ഒരു വിവരവും ഇല്ലാതെ അവൻ പോയെ പിന്നെ മാലിനി അങ്ങനെ ആണ് , ഒരു നേരം മാത്രമേ കഴിക്കൂ അതും രാത്രി

“അപ്പു വരട്ടെ ,,ഓഫീസിൽ ,,അത് വരെ ഇങ്ങനെ ഒക്കെ തന്നെ പോകും ”

“‘അമ്മ ഇങ്ങനെ പോയാ വല്ല വയ്യായ്കയും വരും ന്നെ ,,,ശ്യാമും പറഞ്ഞു

ഇത്രേം ദിവസം ഒരു വയ്യായ്കയും ഇല്ലല്ലോ ,,അപ്പൊ ഇനി ഉണ്ടാകില്ല

സത്യത്തിൽ ഞാൻ ആണോ അമ്മയുടെ മകൻ അതോ അപ്പുവോ …ഒന്നും മനസിലാകുന്നില്ല  …. ശ്യാം ചോദിച്ചു

മാലിനി മറുപടി പറയാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു

അപ്പു ഇത് വല്ലതും അറിയുന്നുണ്ടോ ആവോ ,,ഇവിടെ അമ്മ ഉണ്ണാവ്രതം ഇരിക്കുന്നത് അപ്പുനു വേണ്ടി ഞാൻ മെസ്സേജ് കൊടുക്കട്ടെ ..

നിനക്കു നല്ല തല്ലു കിട്ടും പൊന്നു ….. മാലിനി ദേഷ്യപ്പെട്ടു

ഞാൻ ഒന്നും പറഞ്ഞില്ലേ ……………അവൾ മിണ്ടാതെ ഇരുന്നു ഭക്ഷണ൦ കഴിച്ചുകൊണ്ടിരുന്നു

അന്ന് രാത്രി

രാജശേഖര൯ ഒരു ടോർച്ചും എടുത്തു വീടിനു പുറത്തേക്ക് ഇറങ്ങി

അത് കണ്ടു പാറുവും  ശ്യാമും കൂടെ ഇറങ്ങി, എങ്ങോടാ എന്ന് ചോദിച്ചു മാലിനിയും കൂടെ

അവർ നടന്നു തറവാടിന് പിന്നിലുള്ള തൊടിയിലെ കോണിൽ ഉള്ള ആ കൊച്ചു ഷെഡിൽ ചെന്നു. അയാൾ ആ വാതിൽ തുറന്നു, ലൈറ്റ് ഇട്ടു. അവിടെ ഒക്കെ വിറകും മറ്റു സാധനങ്ങളും ഒക്കെ നിറഞ്ഞു ഇരിക്കുക ആണ്, ഒരു മൂലയിൽ കുറച്ചു സ്ഥലം ഒഴിവായി കിടക്കുന്നു. ഇവിടെ ആണല്ലേ മാളു …നിന്റെ അപ്പു അഞ്ചു കൊല്ലങ്ങളോളം കഴിഞ്ഞു കൂടിയത്

രാജശേഖര൯ ചോദിച്ചു

ആദ്യമായി ആണ് പാറുവും അങ്ങോട്ടോക്കെ പോകുന്നത്

അയ്യോ ഇവിടെ എങ്ങനെയാ കിടക്കുന്നതു ,,,പേടി ആകില്ലേ , ഫാനുമില്ല , എ സി യും ഇല്ല, നല്ല വെളിച്ചവും ഇല്ല ,,,,പാറു അറിയാതെ പറഞ്ഞു

ശ്യാമേ ,,,,ഒരു ദിവസം നിനക്കു ഇവിടെ കിടക്കാൻ സാധിക്കുമോ ?

രാജശേഖര൯ ചോദിച്ചു

എന്നെ കൊണ്ട് പറ്റില്ല പപ്പാ ,,,,,

ഹ്മ്മ്,,,,,,,,,,,,,,,അയാൾ ഒന്ന് മൂളി

പറ്റില്ല ,,,,,ആരേ കൊണ്ടും പറ്റില്ല ,,,,,എന്നെകൊണ്ടും പറ്റില്ല

അയാൾ അവിടെ നിന്നും ഇറങ്ങി കൂടെ മറ്റുള്ളവരും

അവിടെ മൂലയിൽ ഉള്ള പശുത്തൊഴുത്തിൽ ചെന്ന്, ഇപ്പോ അവിടെ പശുക്കൾ ഒന്നുമില്ല

ആദ്യമായി അവൻ വന്നപ്പോ അവനെ ഏൽപ്പിച്ചത് പശുവിന്റെ കാര്യങ്ങൾ ആയിരുന്നു ,,ഓർമ്മയുണ്ടോ മാളു നിനക്കു ,,,

ഉണ്ട് രാജേട്ടാ ,,,,,,

ശ്യാമേ പൊന്നു ,,,,നിങ്ങൾക് പശുവിനെ കുളിപ്പിക്കാനും ചാണകം വരാനും തൊഴുതു വൃത്തി ആക്കാനുംപുല്ലു അറുത്തു കൊടുക്കാനും സാധിക്കുമോ ?

അയ്യേ …………….പൊന്ന്നു പറ്റില്ല ,,,,അയ്യേ ,,,,,,,,,,,,,,,,,,,,,,,അവൾ പറഞ്ഞു

എനിക്ക് പറ്റില്ല പപ്പാ ,,,,,,,,,,,,,ശ്യാമും പറഞ്ഞു

എന്ന നാളെ രണ്ടു പേരും പോയി നമ്മുടെ ഗോഡൗണിൽ പോയി അരിച്ചാക്ക് ചുമക്കാമോ ? വീണ്ടും അയാൾ ചോദിച്ചു

അയ്യോ ,,,പൊന്ന്നെ കൊണ്ട് വയ്യായെ ..അവള്‍ ആദ്യമേ പറഞ്ഞു.

എനിക്ക് പറ്റില്ല പപ്പാ ,,ശ്യാമും പറഞ്ഞു

ഹ്മ്മ്,,,,,,,,,,,,,,,,,രാജശേഖര൯ ഒന്ന് മൂളി

പക്ഷെ പാറുവും മാലിനിയും കുടച്ചു നേരം കൂടെ ആ ഷെഡിൽ നോന്നി നിന്ന്, ആ സമയം മാലിനിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു, അവർ കണ്ണുകൾ തുടച്ചു അവിടെ നിന്നും ഇറങ്ങി നടന്നു ,,,

അവർ ഔട്ട്ഹോസിൽ എത്തി

താക്കോൽ കൊണ്ട് അത് തുറന്നു

ഇവിടെ ആയിരുന്നലെ പിന്നീട് നിന്റെ അപ്പു താമസിച്ചിരുന്നത് അല്ലെ മാളു ..

അതെ രാജേട്ടാ ,,,,

മക്കളെ ഇവിടെ ഇന് ഒരു ദിവസം നിങ്ങൾക് കിടക്കാൻ പറ്റുമോ

ഇരുവരും പറ്റില്ല എന്ന്  തന്നെ അറിയിച്ചു

അയാൾ വീട് പൂട്ടി എല്ലാവരുമായി പുറത്തേക്ക് ഇറങ്ങി

തറവാടിന്റെ മുന്നിൽ വന്നു നിന്നു.

ഇവിടെ കാല് വയ്യാതെ അവൻ ഇരുന്നപ്പോൾ അല്ലെ ഞാൻ വഴക്ക് പറഞ്ഞു എഴുന്നേൽപ്പിച്ചു ആട്ടി അകറ്റിയതു ?

അതെ പപ്പാ ………………

രാജശേഖര൯ മാലിനിയെ ഒന്ന് നോക്കി

മാളു നീ പറഞ്ഞത് തന്നെ ആണ് ശരി

അവൻ…….. നിന്റെ അപ്പു ആണ് ശരി ,,,,,അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണ൦ …അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു,,,

ആർക്കും ഒരു മറുപടിയും ഉണ്ടായിരുന്നില്ല

കുറച്ചു നേരം മൗനം മാത്രം പിന്നെ എല്ലാവരും കൂടെ വീടിനു ഉള്ളിലേക്ക് കയറി

അപ്പോളും മുകളിൽ ഒരു നക്ഷത്രം പ്രഭചൊരിഞ്ഞു മിന്നുനുണ്ടായിരുന്നു

<<<<<<<<O>>>>>>>>

 പിറ്റേന്ന് ഒരു ഉച്ചയോടെ ആദിക്ക് ഒരു ഫോൺ വന്നു എം ജെ യിൽ നിന്നും

എം ജെ എടുത്തു അയച്ച ആദിയുടെ ഫോട്ടോസ് ക്ലയന്റിന് ഇഷ്ടമായി,

വരുന്ന ശനിയാഴ്ച അർജന്റ് ആയി മുംബയിൽ എത്തണം.

ഫേമസ്  ആഡ് ഏജൻസി ആയ ഗ്രിഫിത്  റെഡിങ്ങ്ടോണ്‍ ഇന്ത്യ ലിമിറ്റഡ് ഇൻടെ ഓഫീസിൽ എത്തണം. ഒരു നാലഞ്ചു ദിവസം സ്പെയർ ചെയ്യാൻ ഉള്ള തയ്യാറെടുപ്പോടെ വേണം പോകാൻ ആയി.

എം ജെ കൂടെ വരുന്നുണ്ട്,

എം ജെ തന്നെ ഫ്ളൈറ്റു ബുക്ക് ചെയ്യും, വെള്ളി രാത്രിയോടെ എയർപോർട്ടിൽ എത്തിയാൽ മതി

ആദി ആകെ അമ്പരപ്പിൽ ആയി. ഒന്നാമത് ഇതൊന്നും ആഗ്രഹിച്ചിട്ട് കൂടെ ഇല്ല, ഇതൊന്നും തന്റെ മേഖലയെ അല്ല.  പിന്നെ എന്തിനാണാവോ ഇങ്ങനെ ഓരോന്ന് തന്നെ തേടി തേടി വരുന്നത്

അവൻ ഭദ്രമ്മയെയും ഹരിതയെയും വിവരം അറിയിച്ചു

അവർ അവനോടു നിര്ബന്ധമായും ചെല്ലണം എന്ന് തന്നെ പറഞ്ഞു

ആദിയുടെ കൈ ഒക്കെ ഇപ്പോ നോർമൽ ആയി ചെറുതായി ഒരു  വേദന ഉണ്ട് എന്ന് മാത്രം

എന്നാലും കുഴപ്പമില്ല

അവൻ പിറ്റേന്ന് തിരിച്ചു പോകാൻ ആയി തീരുമാനിച്ചു

എല്ലാര്ക്കും ആദി അവിടെ നിന്നും പോകുന്നത്‌ ഒരു വിഷമമായിരുന്നു

എന്നാലും അവന്റെ ഇഷ്ടം അതായതു കൊണ്ട് പിന്നെ എതിർക്കാൻ പോയില്ല

അവൻ ഭദ്രാമ്മയോടു പറയുകയും ചെയ്തു, ഇനി വയ്യായ്ക ഉണ്ടാകുമ്പോ വരാം എന്ന്

അത് കേട്ട് അവനു നല്ല വഴക്കും കേട്ട് ഭദ്രാമ്മയുടെ വായിൽ നിന്നും

ഹരിതക്ക് ആയിരുന്നു ഏറെ വിഷമം, ഇത്രയും ദിവസം കൂട്ടായി വാല് പോലെ അവന്റെ പുറകെ നടന്നവളാണ്  അവൾ, അവളുടെ ഏട്ടന്റെ അതെ സാമീപ്യം കിട്ടി, അവൻ പോകുമ്പോ ആ സാമീപ്യം അകന്നു പോകുന്ന പോലെ, അവൻ അവളെ ആശ്വസിപ്പിച്ചു, എല്ലാ ആഴ്‌ചയും വരുമല്ലോ അപ്പോൾ കാണാമല്ലോ, കൂടാതെ ഇനി തോന്നുമ്പോ ഇടയ്ക്കു വന്നു നിൽകാം എന്ന് കൂടെ പറഞ്ഞു.

പിറ്റേന്ന് അതിരാവിലെ തന്നെ ആദി അവിടെ നിന്നും പുറപ്പെട്ടു

രാവിലെ ഒൻപതു മണിയോടെ അവൻ ലോഡ്ജിൽ എത്തി

പിള്ളേര് സെറ്റിനെ ഒക്കെ കണ്ടു എല്ലാ വിവരവും പറഞ്ഞു

അവർ പിന്നെ കോളേജിൽ പോകാൻ ഉള്ള തിരക്കും ആയിരുന്നു

അവനും വന്നു വസ്ത്രം ഒക്കെ മാറി

ഓഫീസിലേക്ക് പുറപ്പെട്ടു

<<<<<<<<<O>>>>>>>>>

ഓഫീസിൽ ആദിക്ക് ഒരു രാജകീയ വരവേൽപ്പ് ആണ് ലഭിച്ചത്

അവനെ കണ്ടപ്പപ്പോൾ തന്നെ എല്ലാരും കൈകൾ കൊട്ടി

ആദി ഇപ്പൊ അവിടത്തെ ഹീറോ ആയി മാറിയല്ലോ ആ തീപിടിത്തത്തിനു ശേഷം അത് എല്ലാവരും കണ്ടതുമാണല്ലോ, അന്ന് അവൻ രക്ഷിച്ച എല്ലാരും അവന്റെ   ചുറ്റും വന്നു കൈകളിൽ ഒക്കെ പിടിച്ചു ചിലർ ഉമ്മയും കൊടുത്തു, ആരും രക്ഷപെടില്ല എന്ന് വിചാരിച്ച  ഇടത്തു നിന്നും അല്ലെ വലിയ പോറലുകൾ ഒന്നും ഇല്ലാതെ  രക്ഷപെടുത്തിയത്

എല്ലാരുടെയും അനുമോദനങ്ങൾ ഒക്കെ സ്വീകരിച്ചു

നേരെ മുകളിലേക്കു പോയി രാജീവിന്റെയും പ്രിയങ്കയെയും ഒക്കെ കണ്ടു പ്രിയങ്കയോട് എം ജെ പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു, പിന്നെ പോയി വിശ്വനാഥൻ സാറിനെയും കണ്ടു, അദ്ദേഹവും ഒരുപാട് അവനെ പുകഴ്ത്തി, കൈ ഒക്കെ നോക്കി, അത് കണ്ടപ്പോ അദ്ദേഹത്തിനും ആശ്വാസമായി

ആദി മനപൂർവം ശ്യാമിനെ കാണാനോ രാജശേഖരനെ കാണാനോ ഒന്നും നിന്നില്ല

അവൻ നേരെ അവന്റെ ഓഫീസ് റൂമിലേക്കു പോയ് ജോലികളിൽ മുഴുകി

ആദി വന്നത് അറിഞ്ഞു ശ്യാം ഏറെ സന്തോഷത്തിൽ താഴേക്ക് ചെന്ന് അവനെ കണ്ടു അവനെ ചെന്ന് കെട്ടിപിടിച്ചു ഒരുപാട് നന്ദി ഒക്കെ പറഞ്ഞു, അതൊന്നും അവനെ അത്ര ബാധിക്കുന്ന പോലെ അല്ല എന്നൊരു പെരുമാറ്റം ആയിരുന്നു ആദിക്കു.

ശ്യാം അവിടെ ഇരുന്നു

എങ്ങനെ ഉണ്ട് എന്നൊക്കെ വിശേഷങ്ങൾ തിരക്കി

കാര്യം എന്തൊക്കെ ആണേലും പാറുവിന്റെ ആങ്ങള അല്ലെ ,,,നാളെ അളിയാ എന്ന് വിളിക്കേണ്ടവൻ അല്ലെ

അതോണ്ട് കൂടുതൽ അകൽച്ച കാണിക്കാനും പറ്റില്ലാലോ

“ഇപ്പൊ കുഴപ്പമൊന്നുമില്ല ശ്യാം സാറെ ”

“ആദി പ്ലീസ് ,,,ഇനി സാറേന്നൊന്നും വിളിക്കരുത്, എനിക്ക് അത് ഒരുപാട് ബുദ്ധിമുട്ടുനടക്കുന്നുണ്ട് ”

“അങ്ങനെ വിളിച്ചില്ലേ എനിക്ക് ബുദ്ധിമുട്ടു ആണ്, ഒരിക്കൽ ക്യാബിനിൽ കയറ്റി ചീത്ത വിളിപ്പിച്ചു ശ്യാം സാറെ എന്ന് വിളിപ്പിച്ചതല്ലേ ,,,,,എനിക്ക് നേരത്തിനു നേരം  സ്വഭാവവു൦ പെരുമാറ്റവും മാറ്റാൻ ഒന്നും സാധിക്കില്ല ” അളന്നു മുറിച്ചു അവൻ പറഞ്ഞു

ശ്യാമിന് മറുപടി ഉണ്ടായിരുന്നില്ല ,

“എവിടെ ആയിരുന്നു ആദി, ഞാൻ ഒരുപാട് അന്വേഷിച്ചിരുന്നു ഒന്ന് വന്നു കാണാൻ ആയി, മൊബൈല് ഓഫ് ആക്കി വെച്ചല്ലേ ”

” മൊബൈല് മനപൂ൪വ്വം ഓഫ് ആകിയതാ, ആവശ്യമുള്ളവരെ ഒക്കെ ഞാൻ വിളിച്ചിട്ടുണ്ട്, വിവരങ്ങൾ ഒക്കെ അറിയിക്കുന്നുമുണ്ടായിരുന്നു, പിന്നെ എനിക്ക് ഒറ്റക്ക് ചെയ്യാൻ പറ്റാതെ വന്നു അപ്പൊ ആരുടെയെങ്കിലും സഹായ൦ വേണമായിരുന്നു അതോണ്ട്, സഹായിക്കാൻ മനസുള്ളവരുടെ അടുത്തേക്ക് പോയിന്നെ ഉള്ളു ,,,,”

“എന്താ ആദി,,,,ഒരു സ്നേഹമില്ലാത്ത പോലെ സംസാരിക്കുന്നത് ”

” എനിക്ക് ആരോടും ഇപ്പൊ അങ്ങനെ സ്നേഹം ഒന്നുമില്ലന്നെ, എന്നെ മാത്രേ സ്നേഹിക്കുന്നുള്ളു ”

“അങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ എന്നെ ആ തീയിൽ നിന്നും രക്ഷിച്ചത് ”

“ശ്യാം സാറെ ,,,അത് സ്നേഹം കൊണ്ടല്ല, അത് എന്റെ കടമ ആണ്, എന്റെ മുന്നിൽ ആർക്കു സഹായം വേണമെങ്കിലും അത് ഞാൻ ചെയ്തരിക്കും ,,,,,”

“ഹമ്,,,,,,,,,എന്ത് വേണെലും ആയിക്കോട്ടെ ,,,ആദി ഞാൻ ഒന്നു അമ്മയെ ഫോൺ ചെയ്തു തരട്ടെ, ഒരുപാട് ദിവസമായി നിന്നെ ഏതുനേരവും ഫോൺ വിളിക്കുന്നു, അത്രേം വിഷമത്തിൽ ആയിരുന്നു ”

ശ്യാം ഫോൺ എടുത്തു, ഡയൽ ചെയ്തു

“ശ്യാം സാർ, സാറിന്റെ അമ്മയെ വിളിക്കുകയോ സംസാരിക്കുകയോ ഒകെ ചെയ്തോ എനിക്ക് ആരോടും സംസാരിക്കാൻ ഇല്ല അതിന്റെ ആവശ്യവും ഇല്ല, അതുകൊണ്ടു എനിക്ക് തരേണ്ട,

“അപ്പോൾ ഫോണിൽ , എന്താ മോനെ

‘അമ്മ അമ്മേടെ അപ്പു വന്നൂട്ടോ

ആണോ ,,,,,,,ഒന്ന് കൊടുക്ക് മോനെ, എന്റെ കൊച്ചിനോട് ഒന്ന് സംസാരിക്കട്ടെ

ആദി അമ്മയാണ് ,,,,,,,,,,,,ഒന്ന് സംസാരിക്കണമെന്നു ,

ശ്യാം സാർ ഞാൻ പറഞ്ഞു ,,,,,എനിക്ക് ആരോടും സംസാരിക്കാൻ ഒന്നും ഇല്ല

മാലിനി അതൊക്കെ കേൾകുനുണ്ടായിരുന്നു, അതെല്ലാം ഒരുപാട് വിഷമവും ഉണ്ടാക്കി

ആദി ,,,,,നിന്നെ കുറിച്ച് ഓർത്തു തീ തിന്നുകയായിരുന്നു, ഒരുനേരമേ ഉണ്ണാറുള്ളു, പ്രാത്ഥനയും ഒക്കെ ആയി ഇരിക്കായിരുന്നു, ഒരു വാക്ക് എങ്കിലും ഒന്ന് സംസാരിച്ചു കൂടെ

“എന്നെ ഓർത്തു തീ തിന്നുവാൻ ഞാൻ ആരുടേയും മകനോ മരുമകനോ ഒന്നുമല്ല, പിന്നെ ഇല്ലാഞ്ഞിട്ടു ഉണ്ണാതെ ഇരുന്നതല്ലല്ലോ, നിങ്ങടെ വീട്ടില് പണി എടുക്കുമ്പോ ഞാനും പല നാൾ ഒരു നേരം ഉണ്ടും  ഒരു നേരം പോലും ഉണ്ണാതെയും ഒക്കെ കഴിഞ്ഞിട്ടുണ്ട്, അന്നൊന്നും ആർക്കും വലിയ ദണ്ഡം ഒന്നും ഇല്ലായിരുന്നു, പിന്നെ എനിക്ക് വേണ്ടി പ്രാർത്ഥിക്കാ൯ എന്റെ അമ്മയുണ്ട്, അമ്മയുടെ അമ്മയുണ്ട്, എന്റെ സഹോദരങ്ങൾ ഉണ്ട്, എന്റെ കൂട്ടുകാരുണ്ട്, അവര് എനിക്ക് വേണ്ടി പ്രാര്ഥിച്ചതിന്റെ ഫലം ആണ്, ഞാൻ ജീവനോടെ ഇരിക്കുന്നത് ”

മാലിനി അതൊക്കെ കേട്ട് ആകെ സങ്കടത്തിൽ ആയി

ശ്യാമും ആകെ ധർമ്മസങ്കടത്തിൽ ആയി

“മോനെ ഫോൺ അപ്പൂന്റെ കൈയിൽ ഒന്ന് കൊടുക്ക്, അവൻ എന്നെ എന്തുവേണേലും പറഞ്ഞോട്ടെ

ഞാൻ കേട്ടോളാ൦ ” മാലിനി ശ്യാമിനോട് പറഞ്ഞു

“അപ്പു ,,,,എന്തേലും ഒന്ന് അമ്മയോട് സംസാരിക്ക്, പാവം ഒരുപാട് കരയുകയാ”

“ഹ ഹ ,,,,,കരച്ചിലല്ലേ ,,,,എന്തായാലും ഞാൻ കരഞ്ഞ അത്രേം ഒന്നും ആരും കരഞ്ഞിട്ടില്ലലോ, അതോണ്ട് കുഴപ്പമില്ല, കരച്ചില് മാറി ചിരി ഒക്കെ വന്നോളും ,,,”

“ഞാൻ വിളിക്കുമ്പോ ഒക്കെ എന്തോരും ദേഷ്യം ആയിരുന്നു, വിളിക്കണ്ട, വിളിക്കരുത്, സൗകര്യ൦ പോലെ അങ്ങോട്ട്  വിളിച്ചോളാം, ഇനി ആരുടേയും സൗകര്യത്തിനു വിളിക്കാൻ ഞാൻ നിന്ന് കൊടുക്കുന്നില്ല എന്ന് തീരുമാനിച്ചു ,,,,എന്റെ മുന്നിൽ മനുഷ്യനെ കാണുന്നത് മനുഷ്യൻ ആയിട്ടാണ്, അല്ലാതെ അവന്റെ പദവിയും പവറും ക്വാളിറ്റിയും സ്റ്റാൻഡേർഡും ഫാമിലി സ്റ്റാറ്റസും ഒക്കെ നോക്കി ഇമ്പോര്ടൻസ് കൊടുക്കാൻ ഒന്നും ഞാൻ പഠിച്ചിട്ടില്ല, ഇനി ഒട്ടു പഠിക്കുകയും ഇല്ല ,

ശരി എന്നാൽ ,,,,,കുറെ ദിവസത്തെ പണി ഉണ്ട്

ശ്യാം അവിടെ തന്നെ ഇരുന്നു മാലിനിയോട് പിന്നെ വിളിക്കാംന്നു പറഞ്ഞു .

ആദി  ഇന്റർകോമിൽ രാജീവിനെ വിളിച്ചു

രാജീവേ ,,എന്റെ കാഷ്വൽ ലീവ് ഒക്കെ കഴിഞ്ഞു കാണുംല്ലേ ,,,അധികം ലീവ് ഒന്നും ഇല്ല, ഇനി ലോസ് ഓഫ്‌ പേ ആയിരിക്കും ല്ലേ ,,,,ഞാൻ വിളിച്ചത് വേറെ ഒന്നും കൊണ്ടല്ല, ഒരുപാട് കട്ടിങ്ങും ഷേവിങ്ങും ഒക്കെ കഴിഞ്ഞ ശമ്പളം ഒക്കെ കിട്ടുന്നത്, ഇത്തവണ ലോസ് ഓഫ് പേ കൂടെ ആയാൽ എനിക്ക് ബുദ്ധിമുട്ടു ആകും പറ്റുമെങ്കി രണ്ടോ മൂന്നോ മാസം കൊണ്ട് ഡിഡക്ട് ചെയ്ത നന്നായിരിക്കും,,, പണത്തിനു മേലെ തിമി൦ഗലം പോലും നീന്തില്ലലോ ,,,അങ്ങനെ രാജീവിനോട് സംസാരിച്ചു ഫോൺ വെച്ചു,

ആദി ,,,

ഹാ ,,,പോയില്ലാരുന്നോ

എന്തിനാ ആദി ഇങ്ങനെ റൂഡ് ആയി പെരുമാറുന്നെ ?

ഞാൻ റൂഡ് ആയീന്നോ

മറ്റുള്ളവരുടെ സൗകര്യത്തിനും താളത്തിനും നിന്ന് പെരുമാറാൻ എന്നെ കൊണ്ട് ഇനി കഴിയില്ല …അത് പറയുന്നു എന്ന് മാത്ര൦, നിങ്ങൾക് അത് റൂഡ് ആയി തോന്നുന്നതിനു ഞാൻ എന്ത് പിഴച്ചു

അതൊക്കെ പോട്ടെ  ശ്യാം സാറെ ,,,,സാറിന്റെ ക്ലയന്റ് പണി തന്നൂല്ലേ …കുറെ പൈസ തരാനുണ്ടല്ലേ

ഓ ,…അതോ ,,,, അത് അവിടെ കുറച്ചു ഫിനാൻഷ്യൽ പ്രോബ്ള൦ ഉണ്ട് അത് ഒന്നോ രണ്ടോ വീക്കില്‍  സെറ്റില് ആകും ,,

ഓ ആയിക്കോട്ടെ ,,,

അന്നേ ഞാൻ പറഞ്ഞതാ ,,,അന്ന് നമ്മളെ എല്ലാരും കൂടെ വലിയ അറിവുള്ളവൻ ആക്കി ,,, ആ നിങ്ങളായി നിങ്ങടെ പാടായി, എന്റെ ഒന്നുമല്ലലോ , ഞാൻ എന്തിനാ ഈവക കാര്യങ്ങളിൽ ഇടപെടുന്നതു,,,എനിക്ക് ശമ്പളം കിട്ടുന്നതിന്റെ കടമ കാണിച്ച മതിയല്ലോ

അപ്പോളേക്കും  ആദിക്ക് ഫോൺ വന്നു

എം ഡി ഓഫീസിൽ നിന്നാണ്, ഒന്നു എം ഡി ക്കു കാണണം എന്ന്, ശ്യാം അവിടെ ഉണ്ടെങ്കില്‍ ശ്യാംനോടും ചെല്ലാൻ പറഞ്ഞു

ആദി ശ്യാമിനോട് കാര്യം പറഞ്ഞു

അവർ ഇരുവരും കൂടെ നേരെ എം ഡി ഓഫീസിൽ ചെന്ന്

 

അവർ ഉള്ളിലേക്കു കയറി

അവൻ ഗുഡ്മോർണിംഗ് പറഞ്ഞു

രാജശേഖരനും തിരിച്ചു പറഞ്ഞു

ഇരുവരോടും ഇരിക്കുവാൻ പറഞ്ഞു

എങ്ങനെ ഉണ്ട് ഇപ്പോൾ ?

കുഴപ്പമില്ല സാർ ഭേദ൦ ഉണ്ട്

എവിടെ ആയിരുന്നു ?

അത് പേഴ്സണൽ ആണ് സാർ ,,,

അത്  വെളിപ്പെടുത്താൻ അവൻ തയ്യറായില്ല

,ഹ്മ്മ് അയാൾ ഒന്ന് മൂളി

താങ്ക്സ് ആദി ,,, നീ ഒരുപാട് എന്റെ കുടുംബത്തിന് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്, ഒടുവിൽ ശ്യാമിനെയും നീ കാത്തു രക്ഷിച്ചു.

അവന്റെ മുഖത്ത് അതൊക്കെ കേൾക്കുമ്പോ ഒരു നിർവികാരത മാത്രം ആയിരുന്നു

നോ മെൻഷൻ സ൪…

ഞാൻ ഇപ്പോ കാണണം എന്ന് പറഞത്,

ആദിക്ക് ആദിയുടെ ഇഷ്ടം പോലെ ഇനി പോകാം, ഇവിടെ ജോലി ചെയ്യണം എങ്കില്‍ ചെയാം, ഇനി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള സഹായം ഞാ൯ ചെയ്തു തരാ൦. ഇനി പഠിക്കണം എന്ന് ആണെങ്കില്‍ അതും നമുക്ക് ചെയ്യാം ,,,, കടവും നഷ്ടവും ഒന്നും വേണ്ട, അതൊന്നും ചിന്തിക്കണ്ട, ഒരുപാട് ആയി നീ ഇവിടെ ഈ ബുദ്ധിമുട്ടില്‍….എല്ലാം ആദിയുടെ ഇഷ്ടം പോലെ,,,ഇനി നിനക്ക് ഒരു തടസവും ഇല്ല ,,,,

രാജശേഖരന്‍ പറഞ്ഞു നിര്‍ത്തി ആദിയെ നോക്കി

ആദി അയാളുടെ മുഖത്ത് നോക്കി

“ഞാ൯ കള്ളന്റെ മോ൯ തന്നെ അല്ലെ ,,,അല്ലാതെ ആകിലല്ലോ, അതുകൊണ്ട് ഞാന്‍ ഇവിടെ തന്നെ ജോലി ചെയ്തോളാം ,,,,എന്റെ അറിവില്‍ എന്റെ അച്ഛ൯ കള്ളന്‍ ഒന്നും അല്ല, അങ്ങേരു വരും അടുത്ത് തന്നെ, അങ്ങേരു വരുന്നത് വരെ ഞാന്‍ ഇവിടെ ഉണ്ടാകും “

ആദി ….. നീ എന്താണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു ശ്യാം ചോദിച്ചു

ശ്യാം സാറെ …. എന്റെ അച്ഛ൯ ജയദേവനും അമ്മ ലക്ഷ്മിയും ആയി ഇരിക്കുന്നിടത്തോളം കാലം ഞാന്‍ ഇങ്ങന്യേ സംസാരിക്കൂ ,,,,

ആദി എം ഡി യുടെ മുഖത്തേക്ക് നോകി

സര്‍നു ഇനി വല്ലതും പറയാ൯ ഉണ്ടോ ?

ആ ചോദ്യത്തിന് ഇല്ല എന്ന് ഉത്തരം പറയാ൯ പോലും അയാള്‍ വിമ്മിഷ്ടപെട്ടതു പോലെ

അവന്റെ ആ സമയത്തെ തീക്ഷണത അയാളെ പോലും നിശബ്ദനാക്കി

ഒന്നുമില്ലെങ്കില്‍ ഞാ൯ ഇറങ്ങുന്നു സര്‍ … സമ്മാനവും ഔദാര്യവും ഒന്നും എനിക്ക് വേണ്ട സ൪

അവന്‍ അവിടെ നിന്നും എഴുന്നേറ്റു

താങ്ക്യു സര്‍ എന്ന് പറഞ്ഞു അവന്‍ അവിടെ നിന്നും ഇറങ്ങി

പോകും വഴി അവന്‍ കൃഷ്ണചന്ദ്രനെ കോറിഡോറില്‍ വെച്ച് കണ്ടു

അവനെ കണ്ടു അയാള്‍ ഒന്നു പരുങ്ങുന പോലെ

അവന്‍ നടക്കും വഴി ആണ് പെട്ടെന്ന് ഒരു തോന്നല്‍ ഉള്ളില്‍ ഉണ്ടായതു മുന്പ് വര്‍ഷങ്ങള്‍ക്ക് മുന്നേ അച്ഛനുമായി ഈ കൃഷ്ണചന്ദ്രന്‍ ഉടക്കിയിട്ടുള്ളത് ആണ്, ഇയാള്‍ക്ക് ഇനി അച്ഛന്റെ തിരോധാനത്തില്‍ വല്ല പങ്കും ഉണ്ടാകുമോ ??

ഇയാളെ ആര്‍ക്കും വലിയ താല്പര്യം ഒന്നും ഇല്ല ആര്‍ക്കും.

ആ മൂര്‍ത്തിയെ കുറിച്ച് ഒന്നും അന്വേഷിക്കാന്‍ ഇതുവരെ സാധിചിട്ടില്ല, എല്ലാം പെണ്ടിംഗ് ആണ്

അച്ഛനെ കുറിച്ച് അന്വേഷിക്കണം, അമ്മയെ കുറിച്ച് അന്വേഷിക്കണം

ഇനി ആദ്യമേ തൊട്ടു തുടങ്ങണം…സമയം ഇല്ല, ഇനി ഇപ്പൊ എന്തായാലും മുംബൈ ട്രിപ്പ്‌ കഴിഞ്ഞു നോക്കാം,,

അവന്‍ നേരെ താഴേക്ക് ഇറങ്ങി

 

<<<<<<<<O>>>>>>>>>

84 Comments

  1. വിഷ്ണു രാഹുല്‍ 23
    നിങ്ങളുടെ കമണ്ടു ഞാന്‍ വായിക്കുന്നുണ്ട്
    മറുപടി സമയം പോലെ തരാം കേട്ടോ പിണങ്ങല്ലേ

  2. മഹാദേവന് നന്ദി ❤️
    ———

    അങ്ങനെ അപരാചിതൻ എന്നാ എന്റെ നമ്പർ വൺ അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടുള്ള എന്റെ ഏറ്റവും ഇഷ്ടപെട്ട അല്ലെങ്കിൽ ആരാധിക്കുന്ന കഥയുടെ ഇരുപത്തി മൂനാം അദ്ധ്യായം അവസാനിച്ചു.

    23 എന്നാ അക്കത്തിന് ഒരു പ്രതേകത ഉണ്ട്, അത് എന്റെ ഇഷ്ട നമ്പറ് ആണ്, അതുകൊണ്ട് തന്നെ ആണ് ഈ വെബ്‌സൈറ്റിൽ എന്റെ നാമം Rahul23 എന്ന് ഞാൻ ഉപയോഗിക്കുന്നതും ☺️❤️

    പക്ഷെ സത്യം പറഞ്ഞാൽ ഈ ഭാഗം കഥയുടെ പോക്കുവെച്ച വളരെ നിരാശ നൽകി, കഥയുടെ പോക്കിന്റെ നിരാശ മാത്രം ആണേ, അല്ലാതെ ഈ പാർട്ടിലെ ഇൻസിഡന്റ്സ് ഇഷ്ട്ടം ആയില്ല എന്നല്ലേ, ഇഷ്ട്ടം ഇല്ലാത്തത് ഉണ്ടായിരുന്നു, അത് ആ രഞ്ജൻ മൈരനും പാറുവും തമ്മിൽ ഉള്ളത് മാത്രം ആണ്, വീണ്ടും വീണ്ടും പറയുന്ന അത് എഴുത്തുകാരന്റെ കുറ്റം അല്ല, എന്റെ മനസ്സിന്റെ ആണ്, ഞാൻ ഉദ്ദേശിക്കുന്നത് രീതിയിൽ കഥ പോകാത്തതിന്റെ മാത്രം വിഷമം. ഈ പാർട്ട്‌ വരെ എനിക്ക് ആദി പാറു ഒന്നിക്കും എന്നതല്ല ഒരു ചെറിയ അംശം എങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നു, എന്താ പറയുക നൂറിൽ ഒരു 20 ശതമാനം വരെ പക്ഷെ ഇപ്പൊ അത് 1 ശതമാണാവോ അല്ലെങ്കിൽ 0 ശതമാണാവോ ആയി എന്ന് വേണെങ്കിൽ പറയാം..

    ഇനി ഈ പാർട്ടിലേക്ക് കടക്കാം.

    ഈ പാർട്ടിന്റെ തുടക്കത്തിൽ പറയുന്ന പോലെ തന്നെ പാറു ആതിയെ അർഹിക്കുന്നില്ല, അത് പണ്ട് തൊട്ടേ എനിക്ക് അറിയാം പക്ഷെ എന്ത് കൊണ്ടോ അത് മനസിൽ അങ്ങനെ അങ്ങ് പ്രതിഷ്ഠിക്കാൻ ആകുന്നില്ല, കാരണം വേറെ ഒന്നും അല്ല, ഈ കഥയുടെ തുടക്കത്തിൽ തൊട്ട് ഒരു 7-10 പാർട്ട്‌ വരെ ആദിയുടെ പാറുവിനോട് ഉള്ള അടങ്ങാത്ത പ്രണയത്തെ പറ്റി ആണ് വിവരിക്കുന്നത്, വേറെ ഒരുപാട് കാര്യങ്ങൾ ഇതിന്റെ ഇടക്ക് നടക്കുന്നുണ്ടെങ്കിലും എന്റെ ഫേവറിറ്റ് സബ്ജെക്ട് പ്രണയം ആണ് എന്നത് കൊണ്ട് തന്നെ എന്റെ ഹൈലൈറ് ഇത് തന്നെ ആയിരുന്നു, അതുകൊണ്ട് എനിക്ക് അത് ഇപ്പോഴും ഉൾകൊള്ളാൻ ആകുന്നില്ല. അത് പെറുവിനെ ഓർത്തു അല്ല, പാവം അപ്പുവിനെ ഓർത്തു മാത്രം ആണ്.?

    ഇതിൽ മനു പറഞ്ഞ അപ്പു പൊട്ടൻ ആണെന്ന് ഉള്ള കാര്യം അവൻ തന്നെ തിരുത്തി പറഞ്ഞു, അപ്പു ഒരിക്കലും പൊട്ടൻ അല്ല, നമക്ക് ഒരാളെ കുറ്റം പറയാനോ കാലിയാക്കണോ എളുപ്പം ആണ്, അതിപ്പോ എന്ത് കാര്യം ആണെങ്കിലും, പക്ഷെ ഒരു കാര്യം ഉണ്ട്, അത് നമുക്ക് മനസിലാക്കണം എങ്കിൽ നമ്മൾ അവരുടെ സ്ഥാനത് നിന്ന് അനുഭവിക്കണം, അത് തന്നെ ആണ് പല ആളുകൾക്ക് മനസിലാകാത്തതും, ഏറ്റവും നല്ല ഉദാഹരണം ഫുട്ബോൾ കളിക്കാരുടെ കാര്യം ആണ് (ഞാൻ ഒരു ഫുട്ബോൾ പ്രാന്തൻ ആണേ, അതുകൊണ്ട് ആണ് ഈ ഉദ്ധാരണം) അവർക്ക് ഫുട്ബോൾ കളി മാത്രം അല്ല അവരുടെ ജീവിതം ഉണ്ട്, കൂടാതെ ഒരുപാട് കളിക്കാർ കുട്ടികാലത്തെ അനുഭവിച്ച ഒരുപാട് കാര്യങ്ങൾ ഒന്നും നമുക്ക് അറിയില്ല പലരും കൂലിപ്പണി, ദാരിദ്രം ഒക്കെ അനുഭവിച്ച ആണ് അവർ ഇപ്പൊ നിക്കുന്ന ഇടത് നിക്കുന്നത്, അപ്പോ ഫുട്ബോൾ പിച്ചിൽ വെച്ച എന്തേലും പ്രശ്നം വരുമ്പോ എല്ലാ പ്ലയേഴ്‌സും ഒരുപോലെ പ്രതികരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ ആകില്ല, ചിലർ തീർച്ചയായും പ്രതികരിക്കും, ചിലർ ഒഴിഞ്ഞു മാറും, അതുപോലെ ഒക്കെ തന്നെ ആണ് ആദിയും, അവനു അവന്റേതായ പേഴ്സണാലിറ്റി ഉണ്ട്, അതിനെ നമക്ക് അവനെ പൊട്ടൻ എന്ന് വിളിക്കാൻ ആകില്ല, പക്ഷെ ഞാൻ മുൻപത്തെ പാർടികളിൽ കമന്റ്സ്ഇൽ വിളിച്ചു കാണും പക്ഷെ അതൊക്കെ ആ മോമെന്റിൽ തോന്നുന്നു ഫ്രുസ്ട്രേഷൻ കൊണ്ട് മാത്രം ആണ് ?

    ഇതിനു മുൻപത്തെ പാര്ടുകകിൽ പല പ്രാവശ്യം പല സന്ദർഭങ്ങളിൽ ഞാൻ കരുതി ആദി പൂർണമായും ആദിശങ്കരൻ ആയി മാറി എന്ന്, പക്ഷെ ഇല്ലായിരുന്നു, പക്ഷെ ഈ പാർട്ടിൽ, എന്റെ മോനെ ഞാൻ കാത്തിരുന്ന ആ നിമിഷം എത്തി, മാലിനിയെ പോലും അവൻ ഒഴിവാക്കി തുടങ്ങി, ഹോ വല്ലാത്ത സന്തോഷം ആയി പോയി എനിക്ക്. അവൻ ശ്യാമിന് ഓഫീസിൽ വെച്ച കൊടുത്ത ഒരു മറുപടിയും ദൃഢം ആയിരുന്നു, കോരി തരിച്ചു പോയി മോനെ, ഹഫ് bgm ഇല്ലാണ്ട് ആയി പോയി, ഞാൻ അത് വായിച്ചു കഴിഞ്ഞപ്പോ അറിയാണ്ട് പറഞ്ഞു bgm ഇടാൻ, ടാ ടാ ടാ ടാ ?❤️?

    പക്ഷെ അവിടെയും പാറു, ഞാൻ സത്യം പറഞ്ഞ മടുത്തു ആ സീൻസ്, സംഭവം ഒക്കെ ഓക്കേ ആണ് പക്ഷെ ഇവര് തമ്മിൽ ഇനി ശെരി ആകില്ല ?

    പാറു അപ്പുവിന്റെ പേരിൽ വഴിപാടുകൾ കഴിച്ചപ്പോ ശ്യം ഊംഫി, ചരിച്ച ചത്തു, ആള് ആദ്യം അഭിമാനം കൊണ്ട്‌ പോലും എന്റെ പൊന്നോ പാവം ശ്യാം, ഓഫീസിൽ അടിയുടെ മുൻപിൽ ഇട്ടു ആദി പൊരിക്കുന്നു, വീട്ടിൽ പാറു ഇട്ടു ഊതുന്നു ??

    // ഒരുപാട് പാവം, പൊന്നു അപ്പുനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് പണ്ട് മുതലേ, ആദ്യമൊക്കെ ഒരുപാട് ദേഷ്യമായിരുന്നു, അറിഞ്ഞൂടാ പൊന്ന്നു എന്താ അങ്ങനെ ഒക്കെ ദേഷ്യ൦ തോന്നിയതു എന്നൊക്കെ, എന്നാലും ഇപ്പൊ ഇഷ്ടം ഉണ്ട്, അപ്പു ലക്ഷ്മിഅമ്മയുടെ മകൻ ആണ് അപ്പൂന് വേറെ ആരും ഇല്ല, അപ്പൂന് ഒന്നും വരാതെ നോക്കണേ, അപ്പുനു ഇപ്പൊ ഉണ്ടായ വയ്യായ്ക ഒക്കെ പെട്ടെന്ന് മാറ്റി കൊടുക്കണ. പൊന്നു കണ്ണനോടും പറഞ്ഞിട്ടുണ്ട്, എന്നാലും പൊന്ന്നു അറിയാം ലക്ഷ്മി അമ്മക്കു ഭഗവാനെ ഒരുപാട് ഭക്തി ആയിരുന്നു എന്ന്, ഇപ്പൊ ലക്ഷ്മി അമ്മ ഉണ്ടായിരുന്നെ ഭഗവാനോട് പ്രാർത്ഥിച്ചേനെ അപ്പൂന് വേണ്ടി, ലക്ഷ്മി അമ്മ ഇപ്പൊ ഇല്ലാലോ, അപ്പൊ അപ്പുനു വേണ്ടി ആരും പ്രാർത്ഥിക്കാൻ ഇല്ലല്ലോ, അതാ ഇപ്പൊ പൊന്നു പ്രാർത്ഥിക്കുന്നത്.” //

    വല്ലാത്ത ഒരു വാത്സല്യം തോന്നി പോയി പാറുവിനോട് എനിക്ക് ഇത് വായിച്ചപ്പോ, ഒരു കൊച്ചു കുട്ടിക്ക് അമ്മ ആദ്യമായി അമ്പലത്തിൽ കൊടുപോയി എങ്ങനെ പ്രാർത്ഥിക്കും എന്ന് കാണിച്ചു കൊടുത്തിട്ട്, ഒടുവിൽ ആ കുറ്റി അത് പഠിച്ച ആദ്യമായി ഭഗവാനോട് പ്രാർത്ഥിക്കുന്ന പോലെ തോന്നി, ഒരു ഇന്നോസ്ന്റ് മൈൻഡ്ഓട് കൂടി, വല്ലാത്ത ഒരു സ്നേഹം ആയിരുന്നു ആ നിമിഷം എനിക്ക് പാറുവിനോട് തോന്നിയെ ?❤️??

    കാലഭൈരവനെ കുറിച് എഴുതിയെക്കുന്നത് ഒക്കെ ഞാൻ നോട്ട് ചെയ്തു വെച്ചിട്ടുണ്ട് ഹര്ഷാ, എന്റെ എനിക്ക് ശിവ ഭഗവാനോട് വല്ലാത്ത ആരാധനയും സ്നേഹവും ആണ്, ഞാൻ മുൻപ് പറഞ്ഞിട്ടും ഉണ്ട്, അതുകൊണ്ട് ആണോ എന്തോ ഓരോ ഇൻഫൊർമേഷനും എനിക്ക് ഒരുപാട് ഇഷ്ടവും ആണ് വളരെ സ്രെദ്ധയോടു വായിക്കുവാനും തോന്നും ??

    എം ജെ ആദ്യമായി ആടിയുമായി സംസാരിച്ചപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ആദി അവന്റെ ഓഫീസിൽ ചെന്ന് പൊറത് നിന്ന് ആ ബോർഡ്‌ വായിച്ചു കഴിഞ്ഞ് അവന്റെ കാറിൽ അവന്റെ പേരും കൂടെ വായിച്ചപ്പോ എനിക്ക് മൈക്കിൾ ജാക്‌സനെ ഓർമ വന്നു, ഞാൻ വല്യ ഒരു ആരാധകൻ ആണ്, എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ഒരുമാതിരി പെട്ട എല്ലാം ഫേമസ് വീഡിയോ സോണ്ഗ്സും എന്റെ കയ്യിൽ ഉണ്ടായിരുന്നു, പക്ഷെ അത് എവിടെ ഒക്കെയോ പോയി, എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ തന്നു എനിക്ക് ആ പേര് കേട്ടപ്പോ, പോരാത്തതിന് ഞാൻ അത് മനസ്സിൽ ഓർത്തു അടുത്ത ലൈൻ വായിച്ചപ്പോ ദാ ആദി മൈക്കിൾ ജാക്‌സന്റെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി നിക്കുന്നു ?❤️??

    ഇഷ്ട്ടം പോലെ പെൺപിള്ളേർ അവനെ ഫോട്ടോഷൂട്ടിനു ഇടക്ക് വായി നോക്കി, എന്നിട്ട് ഈ കോന്തന് വേണ്ടത് അവനെ വേണ്ടാതാ പാറുവിനെ. ഈശ്വര ഇവിടെ ഞാൻ മൂത്ത നരച്ചു പോവുകെ ഒള്ളു, എന്നാ പറയാനാ വിധി ??

    // ആ പോസ് ശരിയല്ല..ഒരു പേനാക്കത്തി പിടിച്ചു താടി ചൊറിയുന്ന ഒരു പോസ് കൂടെ വേണം ആയിരുന്നു.//

    എന്റെ പൊന്നു മത്തായിച്ചാ ???
    സത്യം പറഞ്ഞ, മത്തായിച്ചൻ ആ ഡയലോഗ് പാഞ്ഞു കഴിഞ്ഞപ്പോ എനിക്ക് യോദ്ധായിലെ ജഗതി ചേട്ടനെ ആണ് ഓർമ വന്നത്, ഒരു കറുത്ത ഡ്രസ്സ്‌ ഒക്കെ ഇട്ടു പേന കത്തി കൊണ്ട് കിറി ചൊരിയുന്ന ജഗതി ചേട്ടൻ ??❤️?

    അവൻ, നിന്റെ അപ്പു ആണ് ശരി, അവനെ പോലെ ഒരു മകൻ ഒക്കെ ജനിക്കുവാൻ പുണ്യം ചെയ്യണം, അത് അവന്റെ അച്ഛനമ്മമാ൪ ഒരുപാട് ചെയ്തിട്ടുണ്ടാകണം. അതല്ലേ അവനു പ്രവേശനം നിഷേധിച്ച ഈ വീട്ടിൽ ഇന്ന് അവന്റെ പേര് മാത്രം സംസാരം ആകുന്നതു.//

    അപ്പുവിന്റെ വില മനസിലാക്കിയ നിമിഷം, അതും ആ വില എല്ലാർക്കും മനസിലാക്കി കൊടുത്തത് രാജശേഖരൻ തന്നെ, എന്റെ അപ്പു, നീ ജയിച്ചെട ??

    വീണ്ടും പാറുവും രഞ്ജനും ഉള്ള സീൻ, അയ്യേ ഭവാ, ശർദിക്കാൻ വരുന്നു, ഒടുക്കത്തെ വെരുപ്പീരു, ഈശ്വരെ അവൻ ആ ദുബായ് ട്രിപ്പ്‌ പോകുമ്പോ പ്ലെയിൻ പൊട്ടിത്തെറിച്ചു ചാകണേ, ആരുടേം മരണം കാണുന്നത് അല്ലെങ്കിൽ അതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ പാടില്ല, പക്ഷെ ഇത് കഥ അല്ലെ, സൊ ഒരു കൊഴപ്പവും ഇല്ല, ഞാൻ ഇവര് വരുന്ന സീൻ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല, പാറു അപ്പൊ രഞ്ജന് സ്വന്തം അല്ലെ, ബഹ്വ, ഞാൻ വാള് വെച്ച് ചാകും ????

    ആദി അങ്ങനെ മോഡൽ ആയി, സ്വന്തം ആയി ഒരു വണ്ടി ആയി, ഒരുപാട് സന്തോഷം തോന്നിയ നിമിഷം ആയിരുന്നു, എനിക്ക് ഇനി ആകെ ഉള്ള പേടി മനു ഇൻറർനെറ്റിൽ അരിച്ചു പെരുകിയിട്ടും അവന്റെ ആ പരസ്യത്തിന്റെ വീഡിയോ കിട്ടിയില്ല എന്നല്ലേ പറഞ്ഞെ, അപ്പൊ ആ പരസ്യം ഇറങ്ങാതെ പോയി കാണുവോ, അങ്ങനെ അന്നേൽ ഹർഷ നിന്നെ ഞാൻ അടുത്ത പാർട്ടിൽ കൊല്ലും, ആ പരസ്യം കണ്ട് എല്ലാരും അസൂയ പെടണം, എന്നിട്ട് ആ ഡിലീറ്റ് ആയി പോയ അതി, ഇല്ലേൽ ഞാൻ നിങ്ങളെ കൊല്ലും ??

    ആദി ശ്യാമിനെയും, മാലിനിയെയും ഒരേ സമയം ഫയർ ചെയ്യാനാ സീൻ കണ്ടിട്ട് ഹോ എന്റെ ഹർഷ നിങ്ങളെ ഞാൻ അപ്പൊ കണ്ടിരുന്നേൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, അത്രക്ക് ഞാൻ അത് എൻജോയ് ചെയ്തു, രാജമാണിക്യത്തിൽ ബാബു രാജ് പറയാനാ ഡയലോഗ് എനിക്ക് ഇപ്പൊ ഓർമ വരുന്നു..

    “എടാ, നിന്റെ മുതലാളിക്ക് അറിയാം, ഈ വിക്രമനെ കൊട്ടിയാ, ഒന്നിനെ പത്തായി തിരിച്ചു കൊട്ടുമെന്ന.”

    ഹോ ഇജ്ജാതി തിരിച്ചടി, രണ്ടിനേം കാലേവാരി അടിച്ചതുപോലെ ആയിരുന്നു മോനെ ???

    “ഹം ഷം നം ഗം കം സം ഖം മഹാകാലഭൈരവായ.”

    BGM ഒക്കെ ആർക്കു വേണം, ഈ മന്ത്രം കേക്കുമ്പോ തന്ന്നെ രോമാഞ്ചം വരും ഹോ, എന്റെ മോനെ, എനിക്ക് അത് വായിക്കുമ്പോൾ കോരി തെറിക്കും, രോമാഞ്ചവും വേറെ എന്തൊക്കെയോ ?

    അപ്പു വായിച്ച വീണ നാദം രംഗപൂജക്ക് ഉള്ള സംഗീതം അല്ലെ?, അതിന്റെ ശെരിക്കും ഉള്ള പേര് എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ, അമ്പലങ്ങളിൽ പരിപാടികൾ ആരംഭിക്കുമ്പോ രംഗപൂജ ഉണ്ട്, അങ്ങനെ അറിവ് ഉള്ളതാ, ഞാൻ ആ വീണ നാദത്തിനൊപ്പം അറിയാതെ പാടി പോയി, അതിന്റെ ലിറിക്കൽ വേർഷൻ തന്നെ ഒരു രക്ഷേം ഇല്ല, അപ്പൊ പിന്നെ ഇത് പറയാനോ, ഒരുപാട് ഇഷ്ടപ്പെട്ടു, അഡിക്ടഡ് ആയി പോയി, ആ ഈണത്തിനൊത്ത ഞാനും പാടിപോയി, അത്രക്ക് ഇഷ്ട്ടം ആണ് ആ ഗീതം ?

    ഈ കഥയിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നു ഇരിക്കുന്ന ഏറ്റവും അണ്ടർറേറ്റഡ് ഇൻസിഡന്റ് ആണ് മനു അനുപമ പ്രേമം അല്ലെങ്കിൽ അവര് തമ്മിൽ ഉള്ള എന്തോ, ഞാൻ അത് വരാൻ വേണ്ടി ഇടക്ക് പ്രാർത്ഥിക്കും, ഹോ അടിപൊളി എനിക്ക് ഒരുപാട് ഇഷ്ടം ആണ്, പിന്നെ ഈ പാർട്ടിൽ അവൻ അവളെ കൊണ്ട് അവൾക് മാത്രം അവനെ ഇഷ്ടം അല്ലെ എന്ന് ചോദിച്ചു ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന സീൻ ???

    പിന്നേം ഉണ്ടായി ഒരുപാട് കാര്യങ്ങൾ, അമ്രപാലി ഞാൻ വിചാരിച് പോലെ അല്ല, ഇച്ചിരി അഹങ്കാരം ഉണ്ട്, പക്ഷെ സ്റ്റിൽ എനിക്ക് അവളോട് പ്രേമം ആണ്, അവളുടെ ആ സൗന്ദര്യം നിങ്ങൾ വിവരിച്ചത് എന്റെ മനസിന് പോകുന്നില്ല ഉഫ് ????

    പിന്നെ വേറെ ഒരുത്തി വന്നല്ലോ, അവളുടെ പേര് മറന്നു, അതിനു കാരണവും ഇണ്ട്, അവളുടെ അഹങ്കാരം, ആ എന്തേലും ആകട്ടെ, ഒടുക്കത്തെ അഹങ്കാരം ഉള്ളവരെ കുറിച് ഓർക്കുന്നത് എനിക്ക് ഇഷ്ടവും അല്ല, നല്ലതും അല്ല ??

    ഈ പാർട്ട്‌ സത്യം പറഞ്ഞ കഥയുടെ പോകു വെച്ച ഇഷ്ടപ്പെട്ടില്ല ഞാൻ ആദ്യം പറഞ്ഞ പോലെ, പക്ഷെ നടന്ന സംഭവങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടു, ഒരുപാട് ഉണ്ട് ആദി മോഡൽ ആയതും, ശ്യാമയും മാലിനിയെയും നിർത്തി പൊരിച്ചെത്തുക അങ്ങനെ ഒരുപാട് ??

    നിങ്ങള് വേറെ ലെവൽ ആട്ടോ ഹർഷൻ കുട്ടാ, നേരിൽ കാണണം എന്ന് ഉണ്ട് എനിക്ക്, വീട്ടുകാരും കുടുംബവും, നിങ്ങളും എല്ലാവരും സുഖം ആയി ഇരിക്കുന്നു എന്ന് കരുതുന്നു, അപ്പോ അടുത്ത പാർട്ടിലെ കമന്റ്‌ ബോക്സിൽ കാണാം, മിക്കവാറും നാളെ മോർണിംഗ് ഉണ്ടാകും ???

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിനും കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

  3. കുട്ടേട്ടാ, 23 ഹർഷന്ടെ ടാഗിൽ അല്ല അത് പോലെ 25ഉം. കറക്റ്റ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്

  4. എന്റെ പൊന്നു ബ്രൊ 25എപ്പോൾ വരും

  5. എൻറ ഹർഷൻ ബ്രോ നിങ്ങളുടെ കഥ ഒരു രക്ഷയും ഇല്ലാതെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത് ഇത്രയും നല്ല കഥ എല്ലാവർക്കും സമ്മാനിച്ചതിന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ പറയണം ഏതുരീതിയിൽ പറയണം ഒന്നും അറിയില്ല ഈ കഥ വായിച്ചാൽ ഇങ്ങനെയും നിങ്ങളുടെ ഫാൻ ആയി പോകുകയാണ് നിങ്ങൾ ഇത്തരത്തിൽ ചിന്തിച്ചാൽ കഥ വായിക്കുന്ന ഞങ്ങൾക്ക് ഒരു തരത്തിലും ചിന്തിക്കാൻ കൂടി കഴിയാത്ത രീതിയിൽ ആണ് കഥ പോകുന്നത് അതുകൊണ്ട് എത്രയും വേഗം ഇരുപത്തിയഞ്ചാമത്തെ പാർട്ട് വേഗം വേണം ഒരു രക്ഷയും ഇല്ലാതെ ഇരിക്കുകയാണ് നിങ്ങൾ വെറും മാസല്ല കൊലമാസ്സ് ആണ്

  6. Mashe onnnu vegam baaki koode ezhuthane, eagerly waiting

  7. Mashe onnnu vegam baaki koode

  8. എൻറെ harshan ബ്രോ നിങ്ങൾ ഏതു തരത്തിൽ ചിന്തിക്കുന്ന എന്ന് ഒരു തരത്തിലും ചിന്തിക്കാൻ പറ്റുന്നില്ല പിന്നെ ഒരു കാര്യം ഈ കഥ ഒരു രക്ഷയും ഇല്ലാതെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് വേറെ എന്ത് വേണം പറയാൻ ഒരുപാട് നന്ദിയുണ്ട് ഇതുപോലൊരു കഥ എല്ലാവർക്കും വേണ്ടി സമ്മാനിച്ചതിന്

  9. shivan…
    prekrithiyude talam, premathinte. Nadyathinte.vedhathinte angane angane palatintayum uravidam…
    harshan chetta adhi thozhilalikalude rekshakan ayi budhi kond. Shivapurathu rudrante thandavam anu eni… katirikunnu chettayi.,

  10. My friend, all my best wishes, now me too became a fan of shiva. Reading The concept of Rudra Shiva, Shiva: The Wild God of Power and Ecstasy….
    The rhythm of his dance, his gesture, his love,!!!!!
    I feel so proud,, so energetic…
    It makes my colors and shades more vibrant and more powerful…. Thank you daaaa.. I wait peacefully for your new episode, now I can wait for your new episode with peace…
    Thanks harsha for all…
    From Yuval Noah Harari to Shiva… A big change..
    I wish all success… Best of luck with happiness.

    Let the heaven keep the moon between the three…of you….

  11. ഇത് വായിച്ചതാണ് ബ്രോ ദയവായി പുതിയത് അപ്പ് ലോസ് ചെയ്യൂ. മനുഷ്യന്റെ ക്ഷമ പരീക്ഷിക്കല്ലേ. എത്ര ദിവസമായെന്നോ കാത്തിരിക്കാൻ തുടങ്ങിയിട്ട് പ്ലീസ് വേഗമാകട്ടെ സഹോ….. കഥ സൂപ്പറാണേ അതു കൊണ്ടാ

    1. വിജു ബ്രോ
      ഞാൻ ഇത് വായിച്ചവർക് വേണ്ടി അല്ല
      ഓരോരോ ചാപ്ടറുകൾ ക്ലിയർ ചെയ്തു ഇങ്ങോട് മാറ്റുന്നത് ആണ്…
      നാളെ 24 കയറും..

      1. 25th chapter when uploading harshan

        1. ശനി രാത്രി…

  12. Harshapi…katha kk yil ninum vayikarundarnu…pwoli aanu maashe…lifil orupad anubavicha vyakthi aanu njan…sivaneyum vishnuvineyum orupole ishtapeduna aalanu….jeevithathil oru issue vanapol …anu njan Chennai aayirunu….njan poyi prarthicha oru sivante ambalam und…aviduthe prathishta swayambu sivalingam aanu….avidananu siva bagavane kootipidikan thidangeeth….thangalude kathakal athinellam oru puthan unarv balki irikukayanu…hara Hara Mahadeva !!!! Siva bagavan anugrahikate !!!

    Pine katha thangalude manasil ulath pole thane ezhuthiyal mathi…speed kuttano kurakano nikaruth…we are ready to wait !!! We need the max feeling from this story and you are doing wonders in this story !!!! Loads of love ?

    1. HARA HARA MAHADEVA

      AASHAANE
      EE SHIVAN UNDALLO ORU VALLAATHA MUTHAL AANU
      ANGERE ADUTHU KAZHINJAL UNDALLO PINE ORUPAD BHAKTHYUM SNEHAVUM OKKE KOODUM
      AADI YOGI AANU
      ARIVINTE NIRAKUTAM

      ITHAVANA BHAGAVNTE KATHA THANNE AANU

      1. Waiting for Saturday night …ini shiva thandavam aavate ….thinmakalude Mel..athu pole sivante pranayavum ….ithum randum koodumbol aanu athinte poornatha varu …sambo maha deva ?

Comments are closed.